Saturday, October 16, 2010

വിജയദശമിക്കു പിന്നിലെ ഐതിഹ്യം




വിജയദശമിക്കു പിന്നിലെ ഐതിഹ്യം

അസുരചക്രവര്ത്തിനയായിരുന്ന മഹിഷാസുരന് ഈരേഴുപതിനാല് ലോകങ്ങളുടെയും ചക്രവര്ത്തി യായി വാഴണമെന്ന മോഹമുദിച്ചു. അതിനായുള്ള ശ്രമങ്ങളും ആരംഭിച്ചു. മഹിഷാസുരന്റെ ഈ മോഹവും ശ്രമങ്ങളും സകല ലോകര്ക്കും കണ്ണീരും ദുരിതങ്ങളും സമ്മാനിച്ചുതുടങ്ങി.

ദുഷ്ടനും കരുത്തനുമായ മഹിഷാസുരന്റെയും അസുരപ്പടയുടെയും അപ്രതീക്ഷിതമായ ആക്രമണങ്ങള്ക്കു് മുമ്പില്‍ ജീവിതം ഹോമിക്കാന്‍ വിധിക്കപ്പെട്ടവരായി മാറിക്കഴിഞ്ഞിരുന്നു. ദേവഗണങ്ങള്പോതലും അസുരചക്രവര്ത്തിരയെയും അനുയായികളെയും ചെറുത്തുതോല്പിക്കാനാവില്ലെന്ന് പൂര്ണയ ബോധ്യമായ വേളയില്‍ ദേവന്മാര്‍ ആദിപരാശക്തിക്കു മുമ്പില്‍ സങ്കടമുണര്ത്തിബച്ചു. സര്വദലോക രക്ഷാര്ഥംി ദേവി, അഹങ്കാരിയും ക്രൂരനുമായ മഹിഷാസുരനെ തെറ്റുകളില്നിുന്ന് പിന്തിരിപ്പിക്കാന്ത്ന്നെ തീരുമാനിച്ചു. എന്നാല്‍ തീര്ത്തും അത്യാഗ്രഹിയായി മാറിക്കഴിഞ്ഞിരുന്ന മഹിഷാസുരന്‍ ദേവിയുടെ ഉപദേശങ്ങള്‍ ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, ദേവിയെ വെല്ലുവിളിക്കുകയും ചെയ്തു. കോപിഷ്ഠയായ ദേവി മഹിഷാസുരനിഗ്രഹത്തിനു തുനിഞ്ഞു. പിന്നീട് യുദ്ധത്തില്‍ ഏറ്റവും വലിയ കരുത്തനെന്ന് അഹങ്കരിച്ചിരുന്ന മഹിഷാസുരന്‍ നിഗ്രഹിക്കപ്പെട്ടു. സകലലോകങ്ങളും ദേവിക്കു മുമ്പില്‍ സാഷ്ടാംഗം നമിച്ചു. ഈ വിജയമുഹൂര്ത്ത്ത്തിന്റെ സ്മരണയായാണ് വിജയദശമി (നവരാത്രിദിനങ്ങള്‍) ആഘോഷിക്കപ്പെടുന്നത്. തിന്മയ്ക്കു മേല്‍ നന്മയുടെയും അജ്ഞതയ്ക്കുമേല്‍ ജ്ഞാനത്തിന്റെയും ഇരുളിനു മേല്‍ വെളിച്ചത്തിന്റെയും ദുരിതങ്ങള്ക്കു്മേല്‍ ഐശ്വര്യത്തിന്റെയും വിജയം.
നവരാത്രിവ്രതം ഓരോ മനുഷ്യനും സമ്മാനിക്കുന്നതും മേല്പ്പമറഞ്ഞ വിജയങ്ങളാണ്.

പൂജവെപ്പ്


പൂജിക്കുന്നതിനായി പുസ്തകങ്ങളും മറ്റും ഭൂരിപക്ഷം പേരും ക്ഷേത്രങ്ങളില്‍ ഏല്പിക്കാറാണ് പതിവ്. പണിയായുധങ്ങള്‍ പണിശാലയില്ത്ന്നെ വെച്ച് യഥാവിധി പൂജാവിധികള്‍ അനുഷ്ഠിക്കുന്ന കാഴ്ചകള്‍ വര്ണത-നാദ സംയുക്തമായ ഒരാചാരക്രമത്തിന്റെ വിശ്വാസഗോപുരംതന്നെ നമ്മുടെയുള്ളില്‍ കെട്ടിപ്പൊക്കാറുണ്ട്.

അഷ്ടമിസന്ധ്യാവേളയില്‍ വരുന്ന നാളിലാണ് പൂജയ്ക്കു വെക്കേണ്ടത്. അതിനു യോജിച്ച സ്ഥലം നല്ല രീതിയില്‍ വൃത്തിയാക്കി ചാണകം കലക്കി തളിക്കുന്നത് ഉത്തമമാണ്. തുടര്ന്ന് ഒരരികില്‍ പലകയോ മറ്റോ വെച്ച് അതിന്മേല്‍ പട്ടുതുണി വിരിക്കാം. ഇങ്ങനെയുണ്ടാക്കുന്ന പീഠത്തിന്മേലാണ് പൂജാചിത്രം (ദേവീദേവന്മാരുടെ) വെക്കേണ്ടത്. പൂജാചിത്രങ്ങള്ക്കുജ തൊട്ട് മറ്റൊരു പട്ടുതുണി വിരിച്ച് അതിലാണ് പുസ്തങ്ങള്‍ വെക്കേണ്ടത്. യഥാവിധി നിലവിളക്ക്, ചന്ദനത്തിരികള്‍ തുടങ്ങിയവകത്തിച്ചുവെച്ചതിനുശേഷം പൂജയും പ്രാര്ഥ നകളും ആരംഭിക്കുന്നു. ഏവര്ക്കും അനുഷ്ഠിക്കാവുന്നതും വളരെ ഫലം നല്കു്ന്നതുമായ പ്രാര്ഥകനകള്‍ നിലവിലുണ്ട്. അവ ഉപദേശപ്രകാരം അനുഷ്ഠിക്കാവുന്നതാണ്.

വിജയദശമി ദിവസം രാവിലെ യഥാവിധിയുള്ള പ്രാര്ഥിനാകര്മഥങ്ങള്ക്കുങശേഷമാണ് ഗ്രന്ഥം സ്വീകരിക്കല്ച്ടങ്ങ്. തുടര്ന്ന് അക്ഷരമാല എഴുതിക്കുന്നു. ഹരിശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു എന്ന് ആദ്യവും പിന്നെ അക്ഷരമാലയും.

നവരാത്രിസംഗീതോത്സവം-

നിഷാ അറുമുഖന്

നവരാത്രിയാഘോഷത്തിന്റെ ഭക്തിപൂരിതമായ നാളുകളില്‍ തിരുവനന്തപുരം നഗരം സംഗീതലഹരിയില്‍ ആറാടുന്നു. പ്രശസ്തമായ പത്മനാഭപുരം കൊട്ടാരത്തിലെ നവരാത്രിമണ്ഡപത്തില്‍ പത്തുനാള്‍ നീളുന്ന സംഗീതക്കച്ചേരിയാണ് സഹൃദയര്ക്കുി മുമ്പില്‍ ആസ്വാദനത്തിന്റെതായ ഒരു നാദവിസ്മയമൊരുക്കുന്നത്. എല്ലാ വര്ഷിവും നവരാത്രിദിനത്തില്‍ പത്മനാഭപുരം കൊട്ടാരത്തിലെ സരസ്വതീക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ചാണ് സംഗീതക്കച്ചേരി അരങ്ങേറുന്നത്. സന്ധ്യയ്ക്ക് ആറു മുതല്‍ ആരംഭിക്കുന്ന കച്ചേരി രാത്രി എട്ടരയോടെ സമാപിക്കും.

പഞ്ചലോഹത്തില്‍ തീര്ത്തന വിഗ്രഹമാണ് സരസ്വതീക്ഷേത്രത്തില്‍ പ്രതിഷ്ഠീച്ചിരിക്കുന്നത്. നവരാത്രി ഉത്സവം നടക്കുമ്പോള്‍ ദേവീചൈതന്യം വാല്ക്കഠണ്ണാടിയിലേക്ക് ആവാഹിച്ചശേഷമാണ് പൂജകള്‍ നടത്തുന്നത്. ഉത്സവവിഗ്രഹത്തെ അലങ്കരിച്ച ആനപ്പുറത്തേറ്റി നവരാത്രിനാളില്‍ വെളിയിലേക്കു കൊണ്ടുപോകുന്നു. പിന്നീട് ഉത്സവശേഷം രണ്ടുനാള്‍ കഴിഞ്ഞാണ് മൂലവിഗ്രഹത്തില്‍ ചൈതന്യം പുനഃസ്ഥാപിക്കുന്നത്. ഈ നാളില്‍ വെള്ളിമലയില്‍ വേലായുധപ്പെരുമാളിന്റെയും ശുചീന്ദ്രത്തില്നിനന്ന് മുന്നത്ത് നങ്കമ്മയുടെയും വിഗ്രഹങ്ങള്‍ ഈ ഉത്സവത്തല്‍ പങ്കുകൊള്ളിക്കുന്നതിനായി ആനയിച്ചു കൊണ്ടുവരും. ഉത്സവം കഴിയുമ്പോള്‍ ആ വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരിച്ചുകൊണ്ടുപോകും. ഇതോടെയാണ് ആഘോഷച്ചടങ്ങുകള്ക്ക്ി സമാപനമാകുന്നത്.

18-ാം നൂറ്റാണ്ടില്‍ ധര്മമരാജയുടെ ഭരണകാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ നാള്മുംതലാണ് സരസ്വതീക്ഷേത്രത്തിലെ ഉത്സവം നടത്താനാരംഭിച്ചത് എന്നാണ് കരുതപ്പെടുന്നത്. 1844-ല്‍ സ്വാതിതിരുനാള്‍ പണികഴിപ്പിച്ച പുത്തന്‍ മാളിക എന്ന കുതിരമാളികയുടെ പുറത്താണ് നവരാത്രിമണ്ഡപം. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തുന്ന സംഗീതക്കച്ചേരിക്കുമുണ്ട് ചരിത്രപ്രാധാന്യം. ചേരരാജാവ് തമിഴ്കവി കമ്പര്ക്ക് കൊടുത്ത വാഗ്ദാനം പാലിക്കുന്നതിനുവേണ്ടിയാണത്രെ എല്ലാവര്ഷ്വും നവരത്രിമണ്ഡപത്തില്‍ സംഗീതക്കച്ചേരി നടത്തുന്നത്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ജീവിതചര്യയും സാംസ്‌കാരികത്തനിമയും പ്രതിഫലിപ്പിച്ചുകാണിക്കുന്ന സരസ്വതിയുത്സവം നവരാത്രികാലത്ത് കേരളത്തില്‍ നടക്കുന്ന ഏറ്റവും പ്രധാന ആഘോഷമാണെന്നത് നിസ്തര്ക്കകമാണ്.

സ്വാതിതിരുനാളിന്റെ നവരാത്രിപ്രബന്ധം എന്ന സരസ്വതികീര്ത്തനനങ്ങളടങ്ങിയ സംഗീതകൃതിയാണ് നവരാത്രിയിലെ ഈ കച്ചേരിയുടെ ആധാരം.

നവ്യാനുഭവങ്ങളിലേക്ക് വീണ്ടും ഒരു നവരാത്രി
Posted on: 28 Sep 2008

നന്മയുടെ, ഐശ്വര്യത്തിന്റെ, സമൃദ്ധിയുടെ, അറിവിന്റെ, സ്നേഹത്തിന്റെ എല്ലാം ഒന്നു മുതലുള്ള വീണ്ടുമൊരു എണ്ണിത്തുടങ്ങലിലേക്ക് ഹരിശ്രീ കുറിക്കപ്പെടുന്ന പുണ്യദിനങ്ങളാണ് നവരാത്രിയും തുടര്ന്നുിവരുന്ന വിജയദശമിയും.

നവരാത്രിയോടനുബന്ധിച്ച് മത്സ്യമാംസാദികളും അസത്യഭാഷണങ്ങളും അരുതായ്മകളും വെടിഞ്ഞ്, അരിയാഹാരം, എരിവ്, ഉപ്പ്, പുളി എന്നിവയില്‍ നിയന്ത്രണം വരുത്തി, ബ്രഹ്മചര്യം പാലിച്ച് ഒന്പ തു ദിവസം നീണ്ടുനില്ക്കു ന്ന വ്രതമനുഷ്ഠിക്കേണ്ടതുണ്ട്. ദിവസേന ക്ഷേത്രദര്ശചനം നടത്തുകയും ദേവിപ്രീതി വരുത്തുകയും ചെയ്യണം.

ഈ വര്ഷംക ഒക്ടോബര്‍ 12-നാണ് നവരാത്രിവ്രതം ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി 11-ാം തീയതിയിലെ അമാവാസിയില്‍ പിതൃപ്രീതി വരുത്തേണ്ടതുണ്ട്. മാതാ-പിതാ-ഗുരു-ദൈവം ഈ രീതിയിലുള്ള ആരാധനാക്രമം ദേവീപ്രീതിയുടെ അടിസ്ഥാനശിലയായി വര്ത്തിണക്കുന്നു.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment