Posted on: 12 Mar 2011
മരണം 1000 കവിയും
* ജപ്പാന്‍ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പം
* ഒനാഗവ ആണവനിലയത്തില്‍ തീപ്പിടിത്തം
* ഭൂകമ്പ ബാധിത മേഖലകളിലെ ആണവനിലയങ്ങള്‍ അടച്ചു; ജനങ്ങളെ ഒഴിപ്പിച്ചു
* നൂറോളംപേരുള്ള കപ്പല്‍ ഒഴുകിപ്പോയി
* സുനാമി അടിച്ചത് ടോക്കിയോയ്ക്കടുത്ത് മിയാഗി, ഫുകുഷിമ ജില്ലകളില്‍
* ലക്ഷങ്ങള്‍ ഭൂകമ്പക്കെടുതിയില്‍
* ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശമന്ത്രാലയം
ടോക്യോ: അതിശക്തമായ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ കൂറ്റന്‍ സുനാമിത്തിരമാലകള്‍ ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് മരണതാണ്ഡവമാടി. ആയിരത്തിലേറെപ്പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ഞൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. നാന്നൂറോളംപേരെ കാണാതായിട്ടുണ്ട്.
വന്‍നാശം വിതച്ച് പത്തുമീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിച്ച തിരമാലകളില്‍ കെട്ടിടസമുച്ചയങ്ങള്‍ തകര്‍ന്നടിഞ്ഞു. കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഒഴുകിപ്പോയി. കപ്പലുകളും ബോട്ടുകളും കരയിലെത്തി. നൂറോളം പേരുള്ള ഒരു കപ്പല്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് ഒരു ആണവനിലയത്തില്‍ വന്‍അഗ്‌നിബാധയുണ്ടായി. സെന്‍ഡായ് മേഖലയില്‍ ഏക്കര്‍കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ഒരു എണ്ണ ശുദ്ധീകരണശാലയിലും ഉരുക്കുനിര്‍മാണശാലയിലും തീപ്പിടിത്തമുണ്ടായി. സെന്‍ഡായ് നഗരത്തില്‍നിന്നു മാത്രം ഇരുന്നൂറോളം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ലക്ഷക്കണക്കിന് വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. കുട്ടികളുള്‍പ്പെടെ ഒട്ടേറെപ്പേരെ കാണാതായതിനാല്‍ മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍ പറഞ്ഞു.
ജപ്പാന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പമാണ് വെള്ളിയാഴ്ച മിയാഗി തീരത്തിനടുത്തുണ്ടായതെന്ന് കാലാവസ്ഥാപഠനകേന്ദ്രം അറിയിച്ചു. ഭൂകമ്പമാപിനിയിലത് 8.9 തീവ്രത രേഖപ്പെടുത്തി. തീരത്തുനിന്ന് 80 കിലോമീറ്റര്‍ അകലെ സമുദ്രത്തിലാണ് പ്രഭവകേന്ദ്രം.

പ്രാദേശികസമയം ഉച്ചയ്ക്ക് 2.46 നാണ് ( ഇന്ത്യന്‍സമയം രാവിലെ 11.16) ഭൂകമ്പമുണ്ടായത്. അതിന്റെ തുടര്‍ച്ചയായി തലസ്ഥാനനഗരമായ ടോക്യോ വരെ 400 കിലോമീറ്ററോളം വരുന്ന ഭാഗത്ത് തീപ്പിടിത്തവും നാശനഷ്ടങ്ങളുമുണ്ടായി. പിന്നാലെ ശക്തമായ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു. ഇതിലൊന്നിന്റെ തീവ്രത 7.4 ആയാണ് രേഖപ്പെടുത്തിയത്. ഭൂകമ്പമുണ്ടായ പശ്ചാത്തലത്തില്‍ പസഫിക് മേഖലയില്‍ ജപ്പാന്‍ സുനാമിമുന്നറിയിപ്പു പുറപ്പെടുവിച്ചിരുന്നു. തീരപ്രദേശങ്ങളിലും താഴ്ന്ന ഭൂവിഭാഗങ്ങളിലും താമസിക്കുന്നവരോട് മാറിപ്പോകാനും നിര്‍ദേശിച്ചു.
എന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ രാക്ഷസത്തിരമാലകളാണ് തീരങ്ങളെ വിഴുങ്ങിക്കൊണ്ട് ആഞ്ഞടിച്ചത്. കറുത്ത ചളി കലര്‍ന്ന തിരമാലകള്‍ മുന്നില്‍ കണ്ടതെല്ലാം നിലംപരിശാക്കിക്കൊണ്ട് കുതിച്ചു. കാറുകളെയും വീടുകളെയുമൊക്കെ അമ്മാനമാടിക്കൊണ്ടാണ് സമുദ്രജലം കെടുതി വിതച്ചത്. മിയാഗി, ഫുകുഷിമ ജില്ലകളിലാണ് മരണത്തിരകള്‍ നാശം വിതച്ചത്.
സെന്‍ദായ് വിമാനത്താവളത്തിലേക്ക് അടിച്ചെത്തിയ തിരമാലകള്‍ റണ്‍വേയെ മുക്കിക്കളഞ്ഞു. തുടര്‍ന്ന് വിമാനത്താവളം അടച്ചിടേണ്ടിവന്നു.
ഭുകമ്പത്തെത്തുടര്‍ന്ന് ഒനാഗവാ ആണവനിലയത്തില്‍വന്‍ തീപ്പിടിത്തമുണ്ടായത് കടുത്ത ആശങ്ക പടര്‍ത്തി. തുടര്‍ന്ന് ഭൂകമ്പ ബാധിതമേഖലകളിലെ നാല് ആണവനിലയങ്ങള്‍ അടച്ചിട്ടു. രാജ്യത്ത് ആണവ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഭൂകമ്പമുണ്ടായ മേഖലകളിലെ ആണവനിലയങ്ങളില്‍ നിന്ന് വികിരണഭീഷണിയില്ലെന്ന് പ്രധാനമന്ത്രി നവാട്ടോ കാന്‍ അറിയിച്ചു. എന്നാല്‍ ഈ ഭാഗങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വടക്കന്‍ ജപ്പാനിലെ 45 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വാര്‍ത്താവിനിമയ ശൃംഖലയും താറുമാറായി. റോഡുകളെല്ലാം പാടെ തകര്‍ന്ന നിലയിലാണ്. സെന്‍ഡായ് നഗരത്തിലെ പടുകൂറ്റന്‍ ഹോട്ടല്‍ സമുച്ചയം തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നു സംശയിക്കുന്നു.
നൂറു പേരുള്ള കപ്പല്‍ സുനാമിത്തിരകളുടെ പ്രഹരത്തില്‍ ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ട്. ആരും രക്ഷപ്പെട്ടതായി അറിവില്ല. ടോക്യോക്കടുത്ത് ഇചിചാരയിലെ എണ്ണശുദ്ധീകരണശാലയിലാണ് തീപ്പിടിത്തമുണ്ടായത്.
സുനാമിത്തിരമാലകള്‍ ഹവായ് ദ്വീപസമൂഹങ്ങളിലുമെത്തി. ഇവിടെ തീരദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഭീഷണിയില്ല
ന്യൂഡല്‍ഹിഃ ഇന്ത്യന്‍ തീരങ്ങളില്‍ സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഭൗമമന്ത്രാലയ സെക്രട്ടറി ശൈലേഷ് നായക് പറഞ്ഞു. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രമാണ് സുനാമി മുന്നറിയിപ്പു പ്രകടിപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമുദ്രത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്പ്യട്ടറും മറ്റു ഇലക്‌ട്രോണിക്‌സ് ഉപകണങ്ങളും വൈദുതി വയറുകള്‍ ഒഴിവാക്കി തികച്ചും വയര്‍ലെസ് ആയി പ്രവര്‍ത്തിക്കുന്ന കാലം വരാന്‍പോകുന്നു. അതിന്റെ ആദ്യപടിയായെന്നോണം വൈദ്യുതിവയറുകള്‍ ഒഴിവാക്കിയുള്ള വയര്‍ലെസ്സ് കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
സ്മാര്‍ട്ട്‌ഫോണുകള്‍ ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും കടന്നുകയറുന്ന അവസ്ഥയാണിപ്പോള്‍. വിനോദം, ബാങ്കിങ്, ഇന്റര്‍നെറ്റ്, ഓഫീസ്, ആരോഗ്യം, യാത്ര തുടങ്ങി ഒട്ടനവധി മേഖലകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രയോജനപ്പെടുന്നു. ഇതില്‍ ആരോഗ്യരംഗത്തേക്കുള്ള പ്രവേശനമാണ് ഏറ്റവും ശ്രദ്ധേയം. അര്‍ബുദനിര്‍ണയം പോലും സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് വേഗത്തില്‍ സാധിക്കുമെന്നതാണ് പുതിയ വാര്‍ത്ത. വെറും ഒരു മണിക്കൂര്‍കൊണ്ട് മൊബൈല്‍ ഫോണിന്റെ സഹായത്തോടെ രോഗനിര്‍ണയം സാധ്യമാകുന്ന സങ്കേതമാണ് അമേരിക്കന്‍ ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.
സ്മാര്‍ട്‌ഫോണുകളുടെ വരവോടെ ഓഫീസ്‌േജാലികള്‍ അതിലേക്ക് മാറ്റുന്നവരുടെ എണ്ണം കൂടിവരികയാണ്. ബിസിനസ് പ്രെസന്റേഷനുകളും കമ്പനി ഇമെയിലുകളുമെല്ലാം സ്മാര്‍ട്‌ഫോണില്‍ തയ്യാറാക്കുകയും പരിശോധിക്കുകയും ഇടപാടുകാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്. അവര്‍ക്കൊക്കെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് ആപ്ലിക്കേഷനുകളിലെ ദുഷ്ടപ്രോഗ്രാമുകള്‍ (malwares). ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ സൗജന്യമായി ലഭ്യമായിരുന്ന 21 ജനപ്രിയ ആപ്ലിക്കേഷനുകള്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഗൂഗിള്‍ പിന്‍വലിച്ചത് കഴിഞ്ഞദിവസമാണ്. മൊബൈലില്‍ നിന്ന് ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ വിവരങ്ങള്‍ കവരുകയും കൈമാറുകയും ചെയ്യുന്നവയാണ് ഈ ആപ്ലിക്കേഷനുകളെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ആപ്ലിക്കേഷന്‍സുകള്‍ വരുത്തിവെച്ച ഈ പൊല്ലാപ്പ് മറികടക്കാനായി പുതിയൊരു ആപ്ലിക്കേഷന്‍ തന്നെ പിറവിയെടുത്തുവെന്നതാണ് സൈബര്‍ ലോകത്തുനിന്നുള്ള പുതിയ വാര്‍ത്ത. ഐ.ടി. സ്റ്റാര്‍ട്ടപ്പ് കമ്പനിയായ

