ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Saturday, October 16, 2010

വിജയദശമിക്കു പിന്നിലെ ഐതിഹ്യം




വിജയദശമിക്കു പിന്നിലെ ഐതിഹ്യം

അസുരചക്രവര്ത്തിനയായിരുന്ന മഹിഷാസുരന് ഈരേഴുപതിനാല് ലോകങ്ങളുടെയും ചക്രവര്ത്തി യായി വാഴണമെന്ന മോഹമുദിച്ചു. അതിനായുള്ള ശ്രമങ്ങളും ആരംഭിച്ചു. മഹിഷാസുരന്റെ ഈ മോഹവും ശ്രമങ്ങളും സകല ലോകര്ക്കും കണ്ണീരും ദുരിതങ്ങളും സമ്മാനിച്ചുതുടങ്ങി.

ദുഷ്ടനും കരുത്തനുമായ മഹിഷാസുരന്റെയും അസുരപ്പടയുടെയും അപ്രതീക്ഷിതമായ ആക്രമണങ്ങള്ക്കു് മുമ്പില്‍ ജീവിതം ഹോമിക്കാന്‍ വിധിക്കപ്പെട്ടവരായി മാറിക്കഴിഞ്ഞിരുന്നു. ദേവഗണങ്ങള്പോതലും അസുരചക്രവര്ത്തിരയെയും അനുയായികളെയും ചെറുത്തുതോല്പിക്കാനാവില്ലെന്ന് പൂര്ണയ ബോധ്യമായ വേളയില്‍ ദേവന്മാര്‍ ആദിപരാശക്തിക്കു മുമ്പില്‍ സങ്കടമുണര്ത്തിബച്ചു. സര്വദലോക രക്ഷാര്ഥംി ദേവി, അഹങ്കാരിയും ക്രൂരനുമായ മഹിഷാസുരനെ തെറ്റുകളില്നിുന്ന് പിന്തിരിപ്പിക്കാന്ത്ന്നെ തീരുമാനിച്ചു. എന്നാല്‍ തീര്ത്തും അത്യാഗ്രഹിയായി മാറിക്കഴിഞ്ഞിരുന്ന മഹിഷാസുരന്‍ ദേവിയുടെ ഉപദേശങ്ങള്‍ ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, ദേവിയെ വെല്ലുവിളിക്കുകയും ചെയ്തു. കോപിഷ്ഠയായ ദേവി മഹിഷാസുരനിഗ്രഹത്തിനു തുനിഞ്ഞു. പിന്നീട് യുദ്ധത്തില്‍ ഏറ്റവും വലിയ കരുത്തനെന്ന് അഹങ്കരിച്ചിരുന്ന മഹിഷാസുരന്‍ നിഗ്രഹിക്കപ്പെട്ടു. സകലലോകങ്ങളും ദേവിക്കു മുമ്പില്‍ സാഷ്ടാംഗം നമിച്ചു. ഈ വിജയമുഹൂര്ത്ത്ത്തിന്റെ സ്മരണയായാണ് വിജയദശമി (നവരാത്രിദിനങ്ങള്‍) ആഘോഷിക്കപ്പെടുന്നത്. തിന്മയ്ക്കു മേല്‍ നന്മയുടെയും അജ്ഞതയ്ക്കുമേല്‍ ജ്ഞാനത്തിന്റെയും ഇരുളിനു മേല്‍ വെളിച്ചത്തിന്റെയും ദുരിതങ്ങള്ക്കു്മേല്‍ ഐശ്വര്യത്തിന്റെയും വിജയം.
നവരാത്രിവ്രതം ഓരോ മനുഷ്യനും സമ്മാനിക്കുന്നതും മേല്പ്പമറഞ്ഞ വിജയങ്ങളാണ്.

പൂജവെപ്പ്


പൂജിക്കുന്നതിനായി പുസ്തകങ്ങളും മറ്റും ഭൂരിപക്ഷം പേരും ക്ഷേത്രങ്ങളില്‍ ഏല്പിക്കാറാണ് പതിവ്. പണിയായുധങ്ങള്‍ പണിശാലയില്ത്ന്നെ വെച്ച് യഥാവിധി പൂജാവിധികള്‍ അനുഷ്ഠിക്കുന്ന കാഴ്ചകള്‍ വര്ണത-നാദ സംയുക്തമായ ഒരാചാരക്രമത്തിന്റെ വിശ്വാസഗോപുരംതന്നെ നമ്മുടെയുള്ളില്‍ കെട്ടിപ്പൊക്കാറുണ്ട്.

അഷ്ടമിസന്ധ്യാവേളയില്‍ വരുന്ന നാളിലാണ് പൂജയ്ക്കു വെക്കേണ്ടത്. അതിനു യോജിച്ച സ്ഥലം നല്ല രീതിയില്‍ വൃത്തിയാക്കി ചാണകം കലക്കി തളിക്കുന്നത് ഉത്തമമാണ്. തുടര്ന്ന് ഒരരികില്‍ പലകയോ മറ്റോ വെച്ച് അതിന്മേല്‍ പട്ടുതുണി വിരിക്കാം. ഇങ്ങനെയുണ്ടാക്കുന്ന പീഠത്തിന്മേലാണ് പൂജാചിത്രം (ദേവീദേവന്മാരുടെ) വെക്കേണ്ടത്. പൂജാചിത്രങ്ങള്ക്കുജ തൊട്ട് മറ്റൊരു പട്ടുതുണി വിരിച്ച് അതിലാണ് പുസ്തങ്ങള്‍ വെക്കേണ്ടത്. യഥാവിധി നിലവിളക്ക്, ചന്ദനത്തിരികള്‍ തുടങ്ങിയവകത്തിച്ചുവെച്ചതിനുശേഷം പൂജയും പ്രാര്ഥ നകളും ആരംഭിക്കുന്നു. ഏവര്ക്കും അനുഷ്ഠിക്കാവുന്നതും വളരെ ഫലം നല്കു്ന്നതുമായ പ്രാര്ഥകനകള്‍ നിലവിലുണ്ട്. അവ ഉപദേശപ്രകാരം അനുഷ്ഠിക്കാവുന്നതാണ്.

വിജയദശമി ദിവസം രാവിലെ യഥാവിധിയുള്ള പ്രാര്ഥിനാകര്മഥങ്ങള്ക്കുങശേഷമാണ് ഗ്രന്ഥം സ്വീകരിക്കല്ച്ടങ്ങ്. തുടര്ന്ന് അക്ഷരമാല എഴുതിക്കുന്നു. ഹരിശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു എന്ന് ആദ്യവും പിന്നെ അക്ഷരമാലയും.

നവരാത്രിസംഗീതോത്സവം-

നിഷാ അറുമുഖന്

നവരാത്രിയാഘോഷത്തിന്റെ ഭക്തിപൂരിതമായ നാളുകളില്‍ തിരുവനന്തപുരം നഗരം സംഗീതലഹരിയില്‍ ആറാടുന്നു. പ്രശസ്തമായ പത്മനാഭപുരം കൊട്ടാരത്തിലെ നവരാത്രിമണ്ഡപത്തില്‍ പത്തുനാള്‍ നീളുന്ന സംഗീതക്കച്ചേരിയാണ് സഹൃദയര്ക്കുി മുമ്പില്‍ ആസ്വാദനത്തിന്റെതായ ഒരു നാദവിസ്മയമൊരുക്കുന്നത്. എല്ലാ വര്ഷിവും നവരാത്രിദിനത്തില്‍ പത്മനാഭപുരം കൊട്ടാരത്തിലെ സരസ്വതീക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ചാണ് സംഗീതക്കച്ചേരി അരങ്ങേറുന്നത്. സന്ധ്യയ്ക്ക് ആറു മുതല്‍ ആരംഭിക്കുന്ന കച്ചേരി രാത്രി എട്ടരയോടെ സമാപിക്കും.

പഞ്ചലോഹത്തില്‍ തീര്ത്തന വിഗ്രഹമാണ് സരസ്വതീക്ഷേത്രത്തില്‍ പ്രതിഷ്ഠീച്ചിരിക്കുന്നത്. നവരാത്രി ഉത്സവം നടക്കുമ്പോള്‍ ദേവീചൈതന്യം വാല്ക്കഠണ്ണാടിയിലേക്ക് ആവാഹിച്ചശേഷമാണ് പൂജകള്‍ നടത്തുന്നത്. ഉത്സവവിഗ്രഹത്തെ അലങ്കരിച്ച ആനപ്പുറത്തേറ്റി നവരാത്രിനാളില്‍ വെളിയിലേക്കു കൊണ്ടുപോകുന്നു. പിന്നീട് ഉത്സവശേഷം രണ്ടുനാള്‍ കഴിഞ്ഞാണ് മൂലവിഗ്രഹത്തില്‍ ചൈതന്യം പുനഃസ്ഥാപിക്കുന്നത്. ഈ നാളില്‍ വെള്ളിമലയില്‍ വേലായുധപ്പെരുമാളിന്റെയും ശുചീന്ദ്രത്തില്നിനന്ന് മുന്നത്ത് നങ്കമ്മയുടെയും വിഗ്രഹങ്ങള്‍ ഈ ഉത്സവത്തല്‍ പങ്കുകൊള്ളിക്കുന്നതിനായി ആനയിച്ചു കൊണ്ടുവരും. ഉത്സവം കഴിയുമ്പോള്‍ ആ വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരിച്ചുകൊണ്ടുപോകും. ഇതോടെയാണ് ആഘോഷച്ചടങ്ങുകള്ക്ക്ി സമാപനമാകുന്നത്.

18-ാം നൂറ്റാണ്ടില്‍ ധര്മമരാജയുടെ ഭരണകാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ നാള്മുംതലാണ് സരസ്വതീക്ഷേത്രത്തിലെ ഉത്സവം നടത്താനാരംഭിച്ചത് എന്നാണ് കരുതപ്പെടുന്നത്. 1844-ല്‍ സ്വാതിതിരുനാള്‍ പണികഴിപ്പിച്ച പുത്തന്‍ മാളിക എന്ന കുതിരമാളികയുടെ പുറത്താണ് നവരാത്രിമണ്ഡപം. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തുന്ന സംഗീതക്കച്ചേരിക്കുമുണ്ട് ചരിത്രപ്രാധാന്യം. ചേരരാജാവ് തമിഴ്കവി കമ്പര്ക്ക് കൊടുത്ത വാഗ്ദാനം പാലിക്കുന്നതിനുവേണ്ടിയാണത്രെ എല്ലാവര്ഷ്വും നവരത്രിമണ്ഡപത്തില്‍ സംഗീതക്കച്ചേരി നടത്തുന്നത്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ജീവിതചര്യയും സാംസ്‌കാരികത്തനിമയും പ്രതിഫലിപ്പിച്ചുകാണിക്കുന്ന സരസ്വതിയുത്സവം നവരാത്രികാലത്ത് കേരളത്തില്‍ നടക്കുന്ന ഏറ്റവും പ്രധാന ആഘോഷമാണെന്നത് നിസ്തര്ക്കകമാണ്.

സ്വാതിതിരുനാളിന്റെ നവരാത്രിപ്രബന്ധം എന്ന സരസ്വതികീര്ത്തനനങ്ങളടങ്ങിയ സംഗീതകൃതിയാണ് നവരാത്രിയിലെ ഈ കച്ചേരിയുടെ ആധാരം.

നവ്യാനുഭവങ്ങളിലേക്ക് വീണ്ടും ഒരു നവരാത്രി
Posted on: 28 Sep 2008

നന്മയുടെ, ഐശ്വര്യത്തിന്റെ, സമൃദ്ധിയുടെ, അറിവിന്റെ, സ്നേഹത്തിന്റെ എല്ലാം ഒന്നു മുതലുള്ള വീണ്ടുമൊരു എണ്ണിത്തുടങ്ങലിലേക്ക് ഹരിശ്രീ കുറിക്കപ്പെടുന്ന പുണ്യദിനങ്ങളാണ് നവരാത്രിയും തുടര്ന്നുിവരുന്ന വിജയദശമിയും.

നവരാത്രിയോടനുബന്ധിച്ച് മത്സ്യമാംസാദികളും അസത്യഭാഷണങ്ങളും അരുതായ്മകളും വെടിഞ്ഞ്, അരിയാഹാരം, എരിവ്, ഉപ്പ്, പുളി എന്നിവയില്‍ നിയന്ത്രണം വരുത്തി, ബ്രഹ്മചര്യം പാലിച്ച് ഒന്പ തു ദിവസം നീണ്ടുനില്ക്കു ന്ന വ്രതമനുഷ്ഠിക്കേണ്ടതുണ്ട്. ദിവസേന ക്ഷേത്രദര്ശചനം നടത്തുകയും ദേവിപ്രീതി വരുത്തുകയും ചെയ്യണം.

ഈ വര്ഷംക ഒക്ടോബര്‍ 12-നാണ് നവരാത്രിവ്രതം ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി 11-ാം തീയതിയിലെ അമാവാസിയില്‍ പിതൃപ്രീതി വരുത്തേണ്ടതുണ്ട്. മാതാ-പിതാ-ഗുരു-ദൈവം ഈ രീതിയിലുള്ള ആരാധനാക്രമം ദേവീപ്രീതിയുടെ അടിസ്ഥാനശിലയായി വര്ത്തിണക്കുന്നു.

Thursday, October 14, 2010

നോക്കിയയുടെ ഇരട്ട സിം ഫോണ്‍ ഇന്ത്യയില്





'ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ പരിണിതഫലം' -ഡ്യുവല്‍ സിം (ഇരട്ട സിം) മോഡല്‍ മൊബൈല്ഫോതണുകളിറക്കാനുള്ള തീരുമാനത്തെ നോക്കിയ ഇന്ത്യ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് മേരി മക്ഡവല്‍ നിര്വയചിക്കുന്നതിങ്ങനെയാണ്. എന്നാല്‍ 'വൈകിയുദിച്ച വിവേകം' എന്നതാകും കുടുതല്‍ അനുയോജ്യമായ വിശേഷണമെന്നാണ് എതിരാളികളുടെ പരിഹാസം. വൈകിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ വിപണിയിലേക്ക് രണ്ടു വിലകുറഞ്ഞ ഡ്യുവല്‍ സിം മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് നോക്കിയ മത്സരത്തിനൊരുങ്ങുകയാണ്.



രണ്ടു മൊബൈല്‍ കണക്ഷനുകള്‍ ഒരേ ഹാന്‌്്തസെറ്റില്‍ ഉപയോഗിക്കാന്‍ സൗകര്യമുള്ളവയാണ് ഡ്യൂവല്‍ സിം ഫോണുകള്‍ എന്നറിയപ്പെടുന്നത്. ഓഫീസ് ആവശ്യങ്ങള്ക്കും് സ്വകാര്യ ആവശ്യങ്ങള്ക്കു മായി ഒന്നിലധികം മൊബൈല്‍ നമ്പറുകളുള്ളവര്ക്ക്യ ഒരൊറ്റ ഫോണില്‍ തന്നെ ഇവ രണ്ടും ഉപയോഗിക്കാമെന്നതാണ് ഡ്യുവല്‍ സിമ്മുകളുടെ പ്രയോജനം. ഇന്ത്യയില്‍ ഈ വിദ്യ ആദ്യം നടപ്പില്വളരുത്തി കാണിച്ചുതന്നത് ചൈനീസ് ഫോണുകളായിരുന്നു. പിന്നീട് ഇന്ത്യന്‍ കമ്പനികളും ഡ്യുവല്‍ സിം മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പതിനഞ്ചിലേറെ ഇന്ത്യന്‍ മൊബൈല്‍ കമ്പനികള്‍ ഡ്യുവല്‍ സിം മോഡലുകള്‍ അവതരിപ്പിച്ചപ്പോഴും വിപണിയില്‍ 54.1 ശതമാനം മേധാവിത്തമുള്ള നോക്കിയ കോര്പ്പകറേഷന്‍ ആ വഴിക്ക് ചിന്തിച്ചിരുന്നതേയില്ല. ഒലിവ് എന്ന കമ്പനിയാകട്ടെ ട്രിപ്പിള്‍ സിം മൊബൈലിറക്കിക്കൊണ്ട് ഏവരെയും ഞെട്ടിക്കുകയും ചെയ്തു. മത്സരത്തില്‍ തൊട്ടു പുറകിലുള്ള സാംസങ്ങും എല്‍.ജി.യുമൊക്കെ ഒന്നിലേറെ ഡ്യൂവല് സിം മോഡലുകളിറക്കി കൈയടി നേടി.

ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കളില്‍ നല്ലൊരു വിഭാഗവും ഇപ്പോള്‍ ഒന്നിലേറെ സിം കാര്ഡു‍കള്‍ കൈവശം വെക്കുന്നവരാണ്. സ്വകാര്യതയ്ക്കും വിവിധ മൊബൈല്‍ കമ്പനികളുടെ വ്യത്യസ്തമായ ഓഫറുകളൂടെ സൗജന്യം ആസ്വദിക്കാനും വേണ്ടിയാണിത്. ഈ വസ്തുതകളൊക്കെ തിരിച്ചറിഞ്ഞുകൊണ്ടാകും ഡ്യുവല്‍ സിം മൊബൈല്‍ ഫോണുകളിറക്കാന്‍ വൈകിയാണെങ്കിലും നോക്കിയ തീരുമാനമെടുത്തത്.

സി 1-00, സി 2 എന്നീ പേരുകളിലുള്ള രണ്ട് മോഡലുകളാണ് കഴിഞ്ഞ ദിവസം ന്യൂഡല്ഹിിയില്‍ നടന്ന ചടങ്ങില്‍ നോക്കിയ അവതരിപ്പിച്ചത്. വിലകുറഞ്ഞ ഫോണുകളുടെ ശ്രേണിയായ എന്ട്രികലെവല്‍ സെഗ്‌മെന്റിലുള്പ്പെിടുത്തിയ രണ്ടു മോഡലുകളും മാസങ്ങള്ക്ക്ണ മുമ്പ് തന്നെ കമ്പനി ആഗോളവിപണിയിലെത്തിച്ചിരുന്നു. കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലാണ് നോക്കിയ ഈ മോഡലുകള്‍ ആദ്യം അവതരിപ്പിച്ചത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവുമധികം മൊബൈല്ഫോടണുകള്‍ വിറ്റഴിയുന്ന രാജ്യമാണ് കെനിയ. അവിടെ വന്വി്ജയമെന്ന് കണ്ടതോടെയാണ് ലോകത്തിലെ മറ്റൊരു പ്രധാനമൊബൈല്‍ വിപണിയായ ഇന്ത്യയിലേക്ക് നോക്കിയ ഡബിള്‍ സിം എത്തിച്ചത്.



ആറാഴ്ചത്തെ സ്റ്റാന്‌്ത്ബൈ ബാറ്ററി ആയുസാണ് സി 1-00 ന് നോക്കിയ അവകാശപ്പെടുന്നത്. എഫ്.എം. റേഡിയോ, ടോര്ച്ച് , കളര്‍ സ്‌ക്രീന്‍ എന്നീ സൗകര്യങ്ങളും ഫോണിലുണ്ട്. ഒരൊറ്റ ബട്ടണ്‍ അമര്ത്തു ന്നതിലുടെ ഒരു സിമ്മില്‍ നിന്ന് അടുത്തതിലേക്ക് മാറാനാകും. രണ്ടു സിമ്മുകളും ഒരേസമയം ആക്ടിവേറ്റ് ആകില്ലെന്ന പോരായ്മ ഇതിനുണ്ട്. ആക്ടിവേറ്റ് ആക്കാത്ത സിമ്മിലേക്ക് ആരെങ്കിലും വിളിച്ചാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാകും ലഭിക്കുക. -1,999 ആണ്് ഫോണിന്റെ വില.

രണ്ടു സിമ്മുകളും ഒരേസമയം ആക്ടിവേറ്റ് ആകുന്ന മോഡലാണ് നോക്കിയ സി 2. സ്‌ക്രീനില്‍ രണ്ടു മൊബൈല്‍ കമ്പനികളുടെയും പേരുകള്‍ തെളിഞ്ഞുകാണും. രണ്ടു സിമ്മിലേക്കും വരുന്ന കോളുകള്‍ സ്വീകരിക്കുകയും ചെയ്യാം. ഫോണ്‍ ഓഫാക്കാതെ തന്നെ രണ്ടാമത്തെ സിം ഊരിയെടുക്കാവുന്ന 'ഹോട്ട് സ്വാപ്പ്' സൗകര്യവും ഈ മോഡലിലുണ്ട്. ജി.പി.ആര്‍.എസ്., സ്റ്റീരിയോ എഫ്.എം. റേഡിയോ, വി.ജി.എ. കാമറ, മ്യൂസിക് പ്ലെയര്‍, മൈക്രോ എസ്.ഡി. കാര്ഡ്ു സൗകര്യം എന്നിവയ്‌ക്കൊപ്പം നോക്കിയ ആപ്ലിക്കേഷന്സ്ു ഡൗണ്ലോസഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഫോണില്‍ ലഭ്യമാണ്. - 2500 ആണ്് ഈ മോഡലിന് വില.

ആദ്യഘട്ടത്തില്‍ സി 1-00 മാത്രമേ ഇന്ത്യന്വിധപണിയില്‍ ലഭിക്കുകയുള്ളുവെന്ന് മേരി മക്ഡവല്‍ വ്യക്യതമാക്കി. ഏതാനും ആള്ചകള്ക്കുേള്ളില്‍ സി 2 ഇന്ത്യയിലെത്തും. വരുംമാസങ്ങളില്‍ മറ്റുചില ഡ്യുവല്സിംആ മോഡലുകള്‍ കൂടി നോക്കിയ അവതരിപ്പിക്കുമെന്നും അവര്‍ സൂചന നല്കില.

കിന്‍ : മൈക്രോസോഫ്ടിന്റെ സ്മാര്ട്ട് ഫോണ്




സാന്ഫ്രാ ന്സിിസ്‌കോ: സൗഹൃദക്കൂട്ടായ്മാ സൈറ്റുകളുടെ അരുമകളായി മാറുന്ന പുത്തന്‍ തലമുറയെ ലക്ഷ്യമിട്ട് രണ്ട് സ്മാര്ട്ട് ഫോണുകള്‍ മൈക്രോസോഫ്ട് കോര്പ്പപറേഷന്‍ അവതരിപ്പിച്ചു. മൊബൈല്‍ ബിസിനസില്‍ പുതിയ വിപ്ലവം സൃഷ്ടിക്കാനും, ഐഫോണും ബ്ലാക്ക്ബറിയും ആധിപത്യം നടത്തുന്ന രംഗത്ത് പുത്തന്‍ സാന്നിധ്യമാകാനുമാണ് മൈക്രോസോഫ്ടിന്റെ പദ്ധതി.

ഏതാണ്ട് മുട്ടയുടെ ആകൃതിയിലുള്ള മോഡലാണ്, പുതിയതായി അവതരിപ്പിച്ച രണ്ട് ടച്ച്‌സ്‌ക്രീന്‍ മൊബൈലില്‍ ഒന്ന് -പേര് കിന്‍ ഒന്ന് (Kin 1). ദീര്ഘ ചതുരാകൃതിയിലുള്ള മോഡലാണ് രണ്ടാമത്തേത് -പേര് കിന്‍ രണ്ട് (Kin 2). മെയ് മാസത്തില്‍ വിപണിയിലെത്തുന്ന രണ്ട് മോഡലുകളും അമേരിക്കയില്‍ 'വെരിസോണ്‍ വയര്ലെപസ്' കമ്പനിയാകും വില്ക്കു ക.


ഷാര്പ്പ് കോര്പ്പ റേഷനാണ് മൈക്രോസോഫ്ടിനുവേണ്ടി മൊബൈല്‍ ഹാന്‌്ക്സെറ്റുകള്‍ നിര്മിരച്ചത്. മൈക്രോസോഫ്ടിന്റെ ഉടമസ്ഥതയിലുള്ള ഡാന്ഗെലര് (Danger Inc.) ആണ് ഫോണിന് ആവശ്യമായ സോഫ്ട്‌വേര്‍ വികസിപ്പിച്ചത്. ഫോണിന്റെ വില പ്രഖ്യാപിച്ചിട്ടില്ല.

കിന്‍ ഒന്നില്‍ അഞ്ച് മെഗാപിക്‌സല്‍ ക്യാമറയും 4 ജി.ബി. ഇന്ബി്ല്റ്റ് മെമ്മറിയുമുണ്ട്. താരതമ്യേന ചെറിയ ഫോണാണ് കിന്‍ ഒന്ന്. കിന്‍ രണ്ട് കുറച്ചുകൂടി വലിപ്പമുള്ള ഫോണാണ്. ക്വിവെര്ട്ടി കീബോര്ഡുംയ ടച്ച്‌സ്‌ക്രീനും രണ്ട് മോഡലിലുമുണ്ട്. എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് കിന്‍ രണ്ടിന്റെ പ്രത്യേകത. മാത്രമല്ല, ഓട്ടോഫോക്കസ്, ഫ്ലഷ് ഒക്കെയുണ്ട്. ഉന്നത ഡെഫിനിഷനിലുള്ള വീഡിയോ റിക്കോര്ഡി്ങും സാധ്യമാണ്. 8 ജി.ബി.ബില്ട്ടി ന്‍ സ്‌റ്റോറേജാണ് കിന്‍ രണ്ടിലേത്.

ഇന്ബിോല്ട്ട് മെമ്മറിയല്ലാതെ, അത് വികസിപ്പിക്കാന്‍ പാകത്തില്‍ കാര്ഡ്ൂ സ്ലോട്ട് രണ്ട് ഫോണുകളിലുമില്ല. പകരം ക്ലൗഡ് കമ്പ്യൂട്ടിങിന്റെ സാധ്യതകളുപയോഗിച്ച് ഫോട്ടോകളും വീഡിയോകളും കോണ്ടാപക്ടുകളുമെല്ലാം ഓണ്ലൈസനില്‍ തന്നെ സൂക്ഷിക്കപ്പെടും.


ഫെയ്‌സ്ബുക്ക്, മൈസ്‌പേസ്, ട്വിറ്റര്‍ എന്നിങ്ങനെയുള്ള സൗഹൃദക്കൂട്ടായ്മാ (സോഷ്യല്‍ നെറ്റ്‌വര്ക്ക്ോ) സൈറ്റുകളിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാന്‍ ഇരുമോഡലുകളും സഹായിക്കും. ' സോഷ്യല്‍ തലമുറയ്ക്ക് ഒരു മൊബൈല്‍ അനുഭവം സമ്മാനിക്കാനുള്ള അവസരമായി ഞങ്ങള്‍ ഇതിനെ കാണുന്നു'-മൈക്രോസോഫ്ടിന്റെ എന്റര്ടൈ്ന്മൊന്റ് ആന്ഡ് ഡിവൈസസ് ഡിവിഷന്റെ പ്രസിഡന്റ് റോബീ ബാക് പ്രസ്താവനയില്‍ പറഞ്ഞു.

സ്മാര്ട്ട്ി ഫോണ്‍ രംഗത്ത് മൈക്രോസോഫ്ട് കൈകടത്തുന്നത് ആദ്യമായല്ല. എന്നാല്‍, കമ്പനി സ്വന്തംനിലക്ക് സ്മാര്ട്ട് ഫോണിന്റെ ഹാര്‌്് വേറും സോഫ്ട്‌വേറുമെല്ലാം നിര്മി ച്ച് പുറത്തിറക്കുന്നത് ആദ്യമാണ്. സ്മാര്‌്ട്ന്ഫോണുകളില്‍ ഉപയോഗിച്ചു വരുന്ന വിന്ഡോ സ് മൊബൈല്‍ മൈക്രോസോഫ്ടിന്റെ ഉത്പന്നമാണ്. എന്നാല്‍, ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനും ഗൂഗിളിന്റെ ആന്ഡ്രോണയിഡ് സോഫ്ട്‌വേറിനും മുന്നില്‍ വിന്ഡോങസ് മൊബൈല്‍ പതറുന്നതാണ് സമീപകാലത്ത് കണ്ടത്.

ഈ പശ്ചാത്തലത്തിലാണ് പൂര്ണോമായും പരിഷ്‌ക്കരിച്ച വിന്ഡോുസ് ഫോണ്‍ 7 മൈക്രോസോഫ്ട് അടുത്തയിടെ പുറത്തിറക്കിയത്. നല്ല പ്രതികരണമാണ് വന്ഡോ്സ് ഫോണ്‍ 7 ന് ലഭിക്കുന്നത്. എന്നാല്‍, അമ്പരിപ്പിക്കുന്ന വസ്തുത കിന്‍ ഫോണുകളില്‍ വിന്ഡോ സ് ഫോണ്‍ 7 അല്ല ഓപ്പറേറ്റിങ് സിസ്റ്റം എന്നതാണ്.

അതൊരു തന്ത്രത്തിന്റെ ഭാഗമായി നിരീക്ഷകര്‍ കാണുന്നു. അടിമുടി പുതിയൊരു ഉത്പന്നം, അങ്ങനെയൊരു വിശേഷണമാണ് കിന്‍ സ്മാര്ട്ട്റ ഫോണുകളുടെ കാര്യത്തില്‍ മൈക്രോസോഫ്ട് ആഗ്രഹിക്കുന്നതെന്ന് വ്യക്തം.

കമ്പനി വര്ഷരങ്ങളായി ഇത്തരമൊരു ഉത്പന്നത്തിനായി പ്രവര്ത്തി്ച്ചു വരികയായിരുന്നുവെന്ന്, കിന്‍ ഫോണിന് പിന്നിലെ മൈക്രോസോഫ്ട് സംഘത്തിന്റെ മേധാവി റോസ് ഹോ പറഞ്ഞു. ഫോണിലെ മ്യൂസിക് പ്ലെയറില്‍ ഉപയോഗിക്കുന്നത് മൈക്രോസോഫ്ടിന്റെ തന്നെ സൂണ് സോഫ്ട്‌വേറാ

വിജയം തേടി നോക്കിയ ഇ-5





സുരേഷ് ഗോപി നായകനായി അടുത്ത കാലത്തിറങ്ങുന്ന സിനിമകളുടെ അവസ്ഥയിലാണ് നോക്കിയയുടെ പുതിയ മൊബൈല്‍ ഫോണ്‍ മോഡലുകള്‍. ഏതൊക്കെയോ സംവിധായകര്‍ പടച്ചുവിടുന്ന സുരേഷ്‌ഗോപി ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വന്നതും പോയതുമൊന്നും ആരും അറിയുന്നതേയില്ല. തിയേറ്ററുകള്‍ ഉത്സവപ്പറമ്പാക്കിയ പഴയ സുേരഷ്‌ഗോപി സൂപ്പര്ഹിതറ്റുകളൊക്കെ ഇന്ന് ഓര്മ മാത്രമായി. അതുപോലെ തന്നെയാണ് നോക്കിയയുടെ കാര്യവും!

മൊബൈല്‍ ഫോണ്‍ വിപണിയില്‍ കിരീടം വെച്ച രാജാവായി വിലസിയ കാലമൊക്കെ ഏന്നേ പോയ്മറഞ്ഞു. ഐഫോണിനും ആന്ഡ്രോ യിഡ് ഫോണുകള്ക്കും മുന്നില്‍ മത്സരിച്ചു ജയിക്കാനാകാതെ നോക്കിയ പുറമ്പോക്കിലേക്ക് തള്ളപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ഇതിനിടയിലും അതിജീവനത്തിനായി പൊരുതിക്കൊണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ നോക്കിയ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ അവയൊന്നുപോലും ശ്രദ്ധ നേടുന്നില്ലെന്നതാണ് ദു:ഖകരമായ യാഥാര്ഥ്യം .

നോക്കിയ കമ്പനി ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച മോഡലാണ് ഇ-500 എന്ന ഇ-5. നോക്കിയയുടെ സ്വന്തം പ്ലാറ്റ്‌ഫോമായ സിംബിയന്‍ എസ് 60 മൂന്നാം എഡിഷനില്‍ പ്രവര്ത്തികക്കുന്ന ബിസിനസ് സ്മാര്ട്യ ഫോണാണിത്. 256 എം.ബി. റാമും 250 എം.ബി. ഇന്റേണല്‍ മെമ്മറിയുമുള്ള ഇ-ഫൈവില്‍ 32 ജി.ബി. കാര്ഡ്ി വരെ സപ്പോര്ട്ട്പ ചെയ്യും.

ക്യൂവെര്ട്ടി കീപാഡോഡു കൂടിയ ഈ ഫോണില്‍ 320 ഗുണം 240 പിക്‌സല്‍ റിസൊല്യൂഷനോടു കൂടിയ 2.4 ഇഞ്ച് എല്‍.സി.ഡി. സ്‌ക്രീനാണുള്ളത്. ആറു സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന ഷോട്ട്കട്ടുകളോടു കൂടിയതാണ് ഫോണിന്റെ ഹോം സ്‌ക്രീന്‍. മാപ്പ്്‌സ്, കാമറ, വെബ്, ഫേസ്ബുക്ക്, ഒവി സ്‌റ്റോര്‍, ചാറ്റ് എന്നിവയാണവ. ഇവയിലേക്കൊക്കെ പ്രവേശിക്കാന്‍ മെനുവിലേക്ക് പോകേണ്ട കാര്യമില്ലെന്നര്ഥംല.

കണക്ടിവിറ്റിക്കായി ജി.പി.ആര്‍.എസ്., എഡ്ജ്, വയര്ലെയസ് ലാന്‍, വൈഫൈ, 3ജി സൗകര്യങ്ങള്‍ ഫോണിലുണ്ട്. ബ്ലൂടൂത്ത്, മൈക്രോ യൂ.എസ്.ബി. സ്ലോട്ട്, 3.5 എം.എം. ഓഡിയോ ജാക്ക്, എല്ലാവിധ ഫോര്മാ്റ്റുകളും പ്രവര്ത്തി പ്പിക്കാന്‍ കഴിയുന്ന ഓഡിയോ പ്ലെയര്‍, എല്‍.ഇ.ഡി. ഫ്ലഷോടു കൂടിയ അഞ്ച് മെഗാപിക്‌സല്‍ കാമറ എന്നിവയും ഇ-5 ന്റെ പ്രത്യേകതകളാകുന്നു.

തുടര്ച്ച യായുള്ള ഏഴര മണിക്കൂര്‍ സംസാരസമയമാണ് മനാക്കിയ ഈ മോഡലിന് വാഗ്ദാനം ചെയ്യുന്ന ബാറ്ററി ആയുസ്. കാഴ്ചയില്‍ പഴയ ഇ-72 വിനോടു സാമ്യമുള്ള ഫോണാണിത്. എന്നാല്‍ ഇ-72 വിലുണ്ടായിരുന്ന ഡിജിറ്റല്‍ കോമ്പസ്, ആക്‌സിലറോമീറ്റര്‍, വീഡിയോേകാള്‍, ഒപ്ടിക്കല്‍ ട്രാക്ക്പാഡ് എന്നിവ ഇ-5വില്‍ ഇല്ല. നോക്കിയയുടെ നല്ല കാലത്തിറങ്ങിയ ഇ-72 ജനപ്രീതി നേടിയ മോഡലായിരുന്നു. ആ വിജയം ആവര്ത്തി്ക്കാന്‍ ഇ-5ന് ആകുമോ എന്നാണ് അറിയാനുള്ളത്. ഇന്ത്യയില്‍ 12,699 രുപയ്ക്കാണ് നോക്കിയ ഇ-5 വില്ക്കു ക

ചിലി ദൗത്യം പൂര്ണം്; 33 പേരെയും രക്ഷപെടുത്തി




ചിലി ദൗത്യം പൂര്ണം്; 33 പേരെയും രക്ഷപെടുത്തി

കോപ്പിയാപ്പോ: ലോകം ഉറ്റുനോക്കിയ ഏറ്റവും വലിയ രക്ഷാദൗത്യത്തിന് വിജയകരമായ പരിസമാപ്തി. ചിലിയിലെ സാന്ജോിസ് ഖനിയില്‍ കുടുങ്ങിയ 33 പേരെയും പുറത്തെത്തിച്ചു. ലൂയിസ് ഉര്സി എന്ന തൊഴിലാളിയാണ് ഏറ്റവും ഒടുവിലായി പുറംലോകം കണ്ടത്. ഇതോടെ 22 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്ത്തിനം പൂര്ണോമായി. എല്ലാവരേയും പുറത്തെത്തിക്കാന്‍ രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് തുടക്കത്തില്‍ കരുതപ്പെട്ടിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ രക്ഷാദൗത്യം പുരോഗമിച്ചതോടെ 22 മണിക്കൂര്‍ കൊണ്ട് തന്നെ എല്ലാം ശുഭകരമായി പൂര്ത്തിതയാക്കാനായി. ഇത്ര നീണ്ട കാലം ഒരിടത്ത് പ്രത്യേകിച്ച് ഒരു ഖനിയില്‍ കുടുങ്ങിപ്പോകുകയും ഒടുവില്‍ ജീവനോടെ രക്ഷപെടുന്ന സംഭവവും ഇതാദ്യം. അതും 33 മനുഷ്യജീവനുകള്

പറഞ്ഞതിലും നേരത്തെയാണ് രക്ഷാപ്രവര്ത്തംനം മുന്നേറിയത്. പ്രതീക്ഷിച്ചതിലും സുഗമമായി, സൂക്ഷ്മതയോടെ. ബുധനാഴ്ച രാവിലെ ഏഴേ മുക്കാലിനു തന്നെ സാങ്കേതിക വിദഗ്ധന്‍ മാനുവല്‍ ഗൊണ്സാധലേസ് ഫീനിക്‌സ് എന്ന ചെറുപേടകത്തിലൂടെ താഴെയിറങ്ങിയിരുന്നു. കൂട്ടത്തിലേറ്റവും ആരോഗ്യമുള്ള ഫ്‌ളോറന്സി യോയ്ക്കായിരുന്നു പുറത്തെത്താനുള്ള ആദ്യ ഊഴം. അദ്ദേഹത്തെ നിര്ബയന്ധിക്കേണ്ടി വന്നില്ല. ആ മുപ്പത്തൊന്നുകാരന്‍ അതിനു തയ്യാറായി നില്ക്കു കയായിരുന്നെന്ന് ജനം വീഡിയോയില്‍ കണ്ടു. രക്ഷാ തുരങ്കം താണ്ടി പതിനാറു മിനിറ്റുകൊണ്ട് ഫ്‌ളോറന്ഷ്യോ മുകളിലെത്തി. ഏഴു വയസ്സുള്ളമകന്‍ ബൈറന്റെ ആശ്ലേഷം സ്വീകരിച്ചുകൊണ്ട് പുറത്തിറങ്ങി. പിന്നാലെ പ്രസിഡന്റിളന്റെ ഗാഢാലിംഗനം. ഭാര്യയ്ക്കും കുടുംബാംഗങ്ങള്ക്കും കൂട്ടുകാര്ക്കു മൊപ്പം അല്പ സമയം. പിന്നെ ഹെലികോപ്റ്ററില്‍ ആസ്പത്രിയിലേക്ക്.

'ഇതു ദിവ്യാത്ഭുതം തന്നെ', ഉരുക്കു പേടകത്തിന്റെ കവാടം തുറന്നു പുറത്തിറങ്ങിയ ഫ്‌ളോറന്ഷ്യോ അവാലോസിനെ നോക്കി ചിലിയുടെ പ്രസിഡന്റ്ന സെബാസ്റ്റ്യന്‍ പിനേറ പറഞ്ഞു. ശ്വാസമടക്കിപ്പിടിച്ച് ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ഈ ദൃശ്യം തത്സമയം കണ്ടുനിന്ന ലോകം ശരിവെച്ചു, ദിവ്യാത്ഭുതത്തില്‍ കുറഞ്ഞ ഒന്നുമല്ല ഇത്. അപ്പോള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുടനീളം ആഹ്ലാദത്തിന്റെ പള്ളിമണികള്‍ മുഴങ്ങുന്നുണ്ടായിരുന്നു.
ഖനിക്കുള്ളിലുള്ള തൊഴിലാളികളും പുറംലോകവുമായുള്ള ആശയവിനിമയത്തിനു നേതൃത്വം നല്കി്യ മരിയോ സെപല്ഡേവവയുടേതായിരുന്നു അടുത്ത ഊഴം. ആരോഗ്യത്തിനൊരു കുഴപ്പവുമില്ലെന്നു തെളിയിക്കാനെന്നോണം പേടകത്തില്‍ നിന്നു ചാടിയിറങ്ങിയ മരിയോയുടെ ആലിംഗനത്തിന്റെ ശക്തികൊണ്ട് ഭാര്യ താഴെ വീണുപോയി. 'ദൈവത്തിനും ചെകുത്താനുമൊപ്പമായിരുന്നു ഞങ്ങള്‍. ഒടുവില്‍ ദൈവം കൈപിടിച്ചു കയറ്റി', മരിയോ പറഞ്ഞു.

അറ്റക്കാമ മരുഭൂമിക്കു താഴെ മണ്ണിനടിയില്‍ 2,041 അടി ആഴത്തില്‍ മരണത്തെ ചെറുത്തു തോല്പിച്ച് പത്താഴ്ച പിടിച്ചു നിന്ന് കുടുസ്സു പേടകത്തില്‍ മുകളിലെത്തിയപ്പോള്‍ 33 തൊഴിലാളികളുടെയും മുഖത്ത് ആത്മവിശ്വാസത്തിന്റെ പ്രസരിപ്പുണ്ടായിരുന്നു. മെലിഞ്ഞുണങ്ങിയ പേക്കോലങ്ങളെ പ്രതീക്ഷിച്ചവര്‍ ആദ്യമൊന്നു ഞെട്ടി; മുടിവെട്ടി, മുഖം മിനുക്കി സുന്ദരന്മാരായാണ് എല്ലാവരും വന്നത്. പരസഹായം കൂടാതെയാണവര്‍ നടന്നത്.
എഴുപതു ദിവസത്തിന്റെ ഇടവേളയ്ക്കു ശേഷം പകല്വെെളിച്ചവുമായി പൊരുത്തപ്പെട്ടപ്പോള്‍ ഉറ്റവരുടെ മുഖം അവര്‍ കണ്നിപറയെ കണ്ടു. 'രാജ്യം ഒറ്റക്കെട്ടായി നിന്നാല്‍ മഹത്തായ കാര്യങ്ങള്‍ ചെയ്യാമെന്നു തെളിഞ്ഞിരിക്കുകയാണ്' പുറത്തെത്തുന്ന ഓരോ തൊഴിലാളിയെയും കെട്ടിപ്പിടിച്ചു സ്വീകരിച്ചുകൊണ്ട് പിനേറ പറഞ്ഞു. ആദ്യത്തെയാള്‍ പുറത്തിറങ്ങുമ്പോള്‍ പള്ളിമണി മുഴക്കാന്‍ അയല്രാറജ്യങ്ങളോട് അദ്ദേഹം നേരത്തേ തന്നെ അഭ്യര്ഥിപച്ചിരുന്നു.

ഏക ബൊളീവിയക്കാരന്‍ കാര്ലോ്സ് മമാനി നാലാമതെത്തി. അദ്ദേഹത്തെ സ്വീകരിക്കാന്‍ ബൊളീവിയന്‍ പ്രസിഡന്റ്ാ ഇവോ മൊറേല്സ്ത പറന്നെത്തിയിരുന്നു. തീര്ത്താ ലും തീരാത്ത കടപ്പാടാണ് ബൊളീവിയയയ്ക്കു ചിലിയോടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും പ്രായമുള്ള മരിയോ ഗോമസും(63) പ്രായം കുറഞ്ഞ ജിമ്മി സാഞ്ചസും(19) വൈകാതെയത്തി. ഒടുവിലായി വ്യാഴാഴ് ച രാവിലെ ലൂയിസ് ഉര്സ്യും പുറത്തെത്തിയതോടെ തികച്ചും സങ്കീര്ണഴവും അപകടകരവും വെല്ലുവളി നിറഞ്ഞതുമായ രക്ഷാദൗത്യം പരിസമാപ്തിയിലെത്തി.

ആഗസ്ത് അഞ്ചിനാണ് സാന്‍ ജോസ് ചെമ്പു- സ്വര്ണ് ഖനിയിലെ മണ്ണിടിച്ചിലിനെത്തുടര്ന്ന്ത തൊഴിലാളികള്‍ അകത്തു കുടുങ്ങിപ്പോയത്. ഉള്ളിലെ സുരക്ഷാ അറയില്‍ അവരെല്ലാവരും ജീവനോടെയുണ്ടെന്നു മനസ്സിലായത് പതിനേഴു ദിവസത്തിനു ശേഷം. സമ്പത്തിലോ സാങ്കേതിക പുരോഗതിയിലോ എണ്ണംപറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലിടമില്ലെങ്കിലും എന്തു വിലകൊടുത്തും അവരെ രക്ഷിച്ചെടുക്കാന്‍ തന്നെ ചിലി ഭരണകൂടം തീരുമാനിച്ചു. ആ ഭഗീരഥ യത്‌നമാണിപ്പോള്‍ വിജയത്തിലെത്തിയത് ലോകമെങ്ങുമുള്ള ടെലിവിഷന്‍ ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തു. പലരും പതിവു പരിപാടികള്‍ പോലും ഇതിനായി മാറ്റിവെച്ചു
കുടുസ്സുമുറിയിലെ ഈര്പ്പുത്തിലും ഇരുട്ടിലും ഇത്രനാള്‍ കഴിഞ്ഞെങ്കിലും പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും ആര്ക്കുഇമുണ്ടായില്ല. ചിലര്ക്കു നിസ്സാര ചര്മോരോഗമുണ്ട്. പലര്ക്കും നെഞ്ചില്‍ അണുബാധയേറ്റു. പക്ഷേ, മരണത്തില്‍ നിന്നു ജീവിതത്തിലേക്കുള്ള പ്രയാണത്തിനിടെ അവരുടെ മനസ്സിനേറ്റ ആഘാതം മാറാന്‍ കാലമേറെയെടുക്കുമെന്ന് ഡോക്ടര്മാിര്‍ മുന്നറിയിപ്പു നല്കിുയിട്ടുണ്ട്. വീര പരിവേഷത്തോടെ പുറത്തെത്തിയവരെക്കാത്തുനില്ക്കുനന്ന മാധ്യമങ്ങളെ നേരിട്ടശേഷം ഹെലിക്കോപ്റ്ററില്‍ നേരെ ആസ്പത്രിയിലേക്ക്. അവിശ്വസനീയമായ ഈ കഥ സിനിമയക്കാനും പുസ്തകമാക്കാനും മത്സരിക്കുന്ന വന്തോ്ക്കുകളുമായി വിലപേശേണ്ടതുണ്ട്.