ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Friday, April 29, 2011

നെറ്റില്‍ സിനിമ കണ്ടാലും അഴിയെണ്ണണം!


PRO
PRO
പൃഥ്വിരാജ് - സന്തോഷ് ശിവന്‍ ടീമിന്റെ ഏറ്റവും പുതിയ സിനിമയായ ഉറുമി വിവിധ സൈറ്റുകള്‍ വഴി നെറ്റ് ഉപയോക്താക്കളില്‍ എത്തിയ സംഭവം പുതിയ വഴിത്തിരിവിലെത്തുന്നു. ഇന്റര്‍നെറ്റ്‌ വഴിയും സിഡികളിലൂടെയുമുള്ള സിനിമാ മോഷണം കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന സൈബര്‍ കുറ്റകൃത്യമായി പരിഗണിക്കാനാണ് സംസ്ഥാന പൊലീസിന്റെ തീരുമാനം. ഒപ്പം, ഇന്റര്‍നെറ്റിലൂടെ സിനിമ കാണുന്നവരെയും കേസില്‍ പ്രതികളാക്കും എന്നാണ് പൊലീസ് പറയുന്നത്.

വിവരസാങ്കേതികവിദ്യയുടെ നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പുതിയ മലയാള സിനിമകളുടെ അനധികൃത വിതരണം തടയുന്നതിനായി സാങ്കേതിക വിദഗ്‌ധരും പോലീസും ഉള്‍‌പ്പെട്ട സമിതി കൊച്ചിയില്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ആന്റി പൈറസി സെല്‍ നോഡല്‍ ഓഫീസര്‍ ഡിഐജി എസ്‌ ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിനിമാ വിതരണ കമ്പനി പ്രതിനിധികള്‍, സാങ്കേതിക വിദഗ്‌ധര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്‌ഥര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, സംവിധായകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉറുമിയെന്ന സിനിമ ഒരുപിടി സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുതിയ മലയാള സിനിമകള്‍ ഇന്റര്‍നെറ്റിലെ ഒരു ഡസനോളം സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നതായി പൊലീസിന്റെ സൈബര്‍ സെല്‍ കണ്ടെത്തി. ഏറ്റവും പുതിയ ചിത്രമായ 'ഉറുമി എട്ടു സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഓഗസ്റ്റ് 15, ട്രാഫിക്, മേക്കപ്പ്‌മാന്‍‍, ക്രിസ്ത്യന്‍ ബ്രദേഴ്സ്, കുടുംബശ്രീ ട്രാവല്‍സ്, ബെസ്റ്റ് ആക്‌ടര്‍, റേയ്സ് തുടങ്ങി പുതിയ ചിത്രങ്ങളെല്ലാം നെറ്റില്‍ സുലഭമാണ്.

എന്തായാലും, നെറ്റില്‍ സിനിമ കാണുന്നവരെയും അഴിക്കുള്ളിലാക്കും എന്ന ആന്റി പൈറസി സെല്ലിന്റെ പുതിയ തീരുമാനം കുറച്ച് കടന്നുപോയി എന്നാണ് നെറ്റ് ഉപയോക്താക്കളുടെ അഭിപ്രായം. ഏതൊക്കെ സിനിമകള്‍ അനധികൃതം, ഏതൊക്കെ നിയമാനുസൃതം എന്നൊന്നും സാധാരണക്കാര്‍ക്ക് അറിയാന്‍ വഴിയില്ല. ഈയവസ്ഥയില്‍ നെറ്റില്‍ സിനിമ കാണുന്നവരെയും പ്രതികളാക്കും എന്ന് പറയുന്നതിന് എന്ത് അടിസ്ഥാനമാണ് ഉള്ളതെന്ന് അവര്‍ ചോദിക്കുന്നു.

‘കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പ്രതിയാക്കുന്ന’ പഴയ ഏര്‍പ്പാട് തന്നെയാണ് ഇതെന്ന് പലര്‍ക്കും അഭിപ്രായമുണ്ട്. പുതിയ സിനിമകള്‍ ചോരുന്നതെങ്ങിനെ എന്ന് കണ്ടെത്തിയാല്‍ പ്രശ്നം തീരില്ലേ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. മില്‍‌മ പാലിന്റെ ഡ്യൂപ്ലിക്കേറ്റ് വാങ്ങി ചായ ഉണ്ടാക്കുന്നവരെ ‘ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി’ എന്നും പറഞ്ഞ് അറസ്റ്റ് ചെയ്യുമോ എന്നാണ് ഇവരുടെ ചോദ്യം. ആന്റി പൈറസി സെല്‍ കുറച്ചുകൂടി യുക്തിസഹമായ തീരുമാനം എടുക്കുമെന്നാണ് നെറ്റ് ഉപയോക്താക്കളുടെ പ്രതീക്ഷ.

Thursday, April 28, 2011

വൃക്കദാതാവിനെ തേടി ഇനി അലയേണ്ട!




Kidney
കൃത്രിമ വൃക്ക ഏതാനും മൃഗങ്ങളില്‍ വിജയകരമായി പരീക്ഷിഷിച്ചു കഴിഞ്ഞു. അഞ്ചു വര്‍ഷത്തിനകം മനുഷ്യരില്‍ പരീക്ഷിക്കാനാവുമെന്നാണ് കരുതുന്നത്.

വൃക്ക രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണ്ടുപിടുത്തം. ഇന്ത്യയില്‍ ഓരോ വര്‍ഷവും പൂര്‍ണമായി വൃക്ക നശിക്കുന്ന ഒന്നര ലക്ഷം പുതിയ രോഗികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 3500 പേര്‍ക്ക് വൃക്ക മാറ്റിവെക്കുന്നു. 6000 മുതല്‍ 10000 പേര്‍ക്ക് ഡയാലിസിസ് ചികില്‍സ നല്‍കുന്നു. മറ്റുള്ളവര്‍ ഡയാലിസിസ് ചികില്‍സ സൗകര്യം ലഭിക്കാതെ മരിക്കുന്നു.

അനുയോജ്യമായ വൃക്കകള്‍ ലഭിയ്ക്കാന്‍ വൈകുന്നതും ഡയാലിസിസിന് വരുന്ന വന്‍ ചെലവുമാണ് വൃക്കരോഗത്തിനടമിപ്പെടുന്നവര്‍ നേരിടുന്നപ്രധാന വെല്ലുവിളി. 

മൊബൈല്‍ ഫോണ്‍ ഉപയോഗം : കുറച്ച് ചിന്തകള്‍



ഒരിക്കലും നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്‌...

അത് ജീവിതത്തിന്റെയും മരണത്തിന്റെയും കാര്യമാണ്...

സൂക്ഷിക്കുക...

നിങ്ങളുടെ അബദ്ദം ഒരു പക്ഷെ മറ്റൊരാളുടെ ജീവന്‍ തന്നെ അപകടത്തിലക്കിയേക്കാം...


ബംഗ്ലൂരിലെ ഒരു ലോക്കല്‍ ഹോസ്പിറ്റലിലാണ് ഇത് സംഭവിച്ചത്‌.

നാലു വയസുള്ള ഒരു പെണ്‍കുട്ടിയെ എല്ല് സംബന്ധമായ ഒരു ഒപെരേഷന് വേണ്ടി ഇവിടെ അഡ്മിറ്റ്‌ ചെയ്തു. അതൊരു മൈനെര്‍ ഒപെരേഷനായിരുന്നെന്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ലൈഫ്‌ സപ്പോര്‍ട്ടിംഗ് സിസ്റ്റം ഉപയോഗിക്കേണ്ടതായി വന്നു. ഓപ്പറേഷന്റെ പാതി വഴിയില്‍ വെച്ച് ഈ സിസ്റ്റം പെട്ടെന്ന് നിന്ന് പോയി.. നോക്കുമ്പോള്‍ ഓപറേഷന്‍ തിയേറ്ററിനു പുറത്ത്‌ ആരോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരിക്കുന്നു. ലൈഫ്‌ സപ്പോര്‍ട്ടിംഗ് സിസ്റ്റത്തില്‍ ഡോക്ടര്‍മാര്‍ സെറ്റ്‌ ചെയ്തിരുന്ന ചില വാല്യുസുമായി മൊബൈല്‍ ഫോണില്‍ നിന്നുള്ള ചില ഡാറ്റാസ് വിപരീതമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് സിസ്റ്റം നിന്ന് പോയത്‌. തല്‍ഫലമായി പാവം നിഷ്കളങ്കയായ കുട്ടി മരിച്ചു പോയി.

ഓര്‍ക്കുക- മൊബൈല്‍ ഉപയോഗിക്കരുതെന്ന് വിലക്കിയിട്ടുള്ള സ്ഥലങ്ങളിലൊന്നും അത് ഉപയോഗിക്കരുത്‌....

അതൊരു പക്ഷെ മറ്റു ചിലരെ നിങ്ങളറിയാതെ തന്നെ കൊല്ലുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം...

അധിക പേരും ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ല.

Please Don't avoid. Please Send / Share (use share buttons below ) this to all your contacts and help save a life..

Last Word :

Please avoid using your mobile phones in hospitals / petrol pumps / aircraft etc ... wherever it is mentioned no use of mobiles, go by the rules, it's a matter of life & death.SUNILMANJERI

Tuesday, April 26, 2011