ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Friday, February 18, 2011

എല്‍.ജി. ജി-സ്ലേറ്റ് ആദ്യ ത്രീഡി ടാബ്‌ലറ്റ്‌



Posted on: 18 Feb 2011




ബാഴ്‌സലോണയില്‍ സമാപിച്ച വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് ഉപകരണങ്ങള്‍ അവതരിപ്പിച്ചത് എല്‍ജിയാണ്. പൂര്‍ണതോതിലുള്ള ആദ്യ ത്രീഡി സ്മാര്‍ട്ട്‌ഫോണായ 'ഓപ്ടിമസ് ത്രീഡി' (LG Optimus 3D)യും ലോകത്തെ ആദ്യ ത്രീഡി ടാബ്‌ലറ്റായ 'ജി-സ്ലേറ്റും' (LG G-Slate). ത്രീഡി ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ മാത്രമല്ല, ഉന്നത റിസല്യൂഷനില്‍ ത്രിമാന വീഡിയോ റിക്കോര്‍ഡ് ചെയ്യാനും സഹയാക്കുന്ന ഉപകരണമാണ് ജി-സ്ലേറ്റ്. ത്രീഡി വീഡിയോ പ്ലേബാക്കിനൊപ്പം ത്രീഡി റിക്കോര്‍ഡിങും സാധ്യമായ ഒരു ടാബ്‌ലറ്റ് രംഗത്തെത്തുന്നത് ആദ്യമായാണ്.


ത്രീഡി സിനിമയ്ക്കും ത്രീഡി ടിവിക്കും പിന്നാലെ ടാബ്‌ലറ്റിലേക്കും ത്രീഡി ചെക്കേറുന്നത്, വിനോദത്തിന്റെ അര്‍ഥതലങ്ങളെത്തന്നെ മാറ്റിമറിക്കാന്‍ പോന്ന മുന്നേറ്റമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത്രകാലവും ത്രീഡി വീഡിയോ ക്യാമറകളില്‍ മാത്രം സാധ്യമായിരുന്ന ഹൈഡെഫിനിഷന്‍ ത്രീഡി വിഡിയോ റിക്കോര്‍ഡിങാണ് ജി-സ്ലേറ്റ് ഉപയോഗിച്ച് സാധിക്കുന്നത്. ടാബ്‌ലറ്റിന്റെ പിന്‍വശത്ത് അഞ്ചു മെഗാപിക്‌സല്‍ വീതമുള്ള രണ്ട് ക്യാമറകളുണ്ട്. ഇരട്ട ക്യാമറയുപയോഗിച്ചാണ് ഉന്നത റിസല്യൂഷനില്‍ ത്രീഡി വീഡിയോ റിക്കോര്‍ഡിങ് സാധ്യമാകുന്നത്. മാത്രമല്ല, ഏത് പ്രകാശത്തിലും റിക്കോര്‍ഡിങ് സാധ്യമാക്കാനായി എല്‍ഇഡി ഫ് ളാഷിന്റെ പിന്തുണയും ഈ ക്യാമറകള്‍ക്കുണ്ട്. പക്ഷേ, ജി-സ്ലേറ്റില്‍ ത്രീഡി ദൃശ്യങ്ങള്‍ ആസ്വദിക്കണമെങ്കില്‍ ത്രീഡി കണ്ണടയുടെ സഹായം ആവശ്യമാണ്.


ആപ്പിളിന്റെ ഐപാഡ് ഉള്‍പ്പടെ നിലവില്‍ വിപണിയിലുള്ള ടാബ്‌ലറ്റുകളെ വെല്ലുവിളിക്കാന്‍ പാകത്തില്‍ തന്നെയാണ് എല്‍ജി തങ്ങളുടെ ത്രീഡി ടാബ്‌ലറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. 8.9 ഇഞ്ച് വലിപ്പവും, 1280 ഗുണം 768 പിക്‌സല്‍ ഡിസ്‌പ്ലേയുമുള്ള ജി-സ്ലേറ്റിന്റെ കരുത്ത്, എന്‍വിഡിയ ടെഗ്ര 2.1 ജിഗാഹെര്‍ട്‌സ് പ്രൊസസറാണ്. വീഡിയോ, ഫോട്ടോകള്‍ തുടങ്ങിയ മള്‍ട്ടിമീഡിയ ഉള്ളടക്കം പ്ലേ ചെയ്യാന്‍ ഏറ്റവും അനുയോജ്യമാം വിധം, ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റു (ജിപിയു) മായി ഈ പ്രൊസസര്‍ സമ്മേളിപ്പിച്ചിരിക്കുന്നു. ടാബ്‌ലറ്റുകള്‍ക്കായുള്ള ആന്‍ഡ്രോയിഡ് 3.0 ഹണികോമ്പ് പ്ലാറ്റ്‌ഫോമിലാണ് ഇതിലുള്ളത്.


ത്രീഡി വീഡിയോ റിക്കോര്‍ഡ് ചെയ്യാനുള്ള ഇരട്ട ക്യാമറ കൂടാതെ, വീഡിയോ വിളികള്‍ക്കായി മുന്‍വശത്ത് 2 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. 32 ജിബി ഫ് ളാഷ് മെമ്മറിയാണ് ജി-സ്ലേറ്റിലേത്. വൈഫൈ, 3ജി കണക്ടിവിറ്റിയുണ്ട്. അമേരിക്കയിലെങ്കിലും 4ജി കണക്ടിവിറ്റിക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 6400 mAh ബാറ്ററി, ഹൈ-ഡെഫിനിഷന്‍ മള്‍ട്ടിമീഡിയ ഇന്റര്‍ഫേസ് (HDMI) ഔട്ട്പുട്ട്, ഗൈറോസ്‌കോപ്പ്, ആക്‌സലറോമീറ്റര്‍, സെന്‍സര്‍ തുടങ്ങിയവയൊക്കെ ജി-സ്ലേറ്റിലുണ്ടാകും. മാര്‍ച്ച് മാസത്തോടെ ടി-മൊബൈലാണ് അമേരിക്കയില്‍ ജി-സ്ലേറ്റ് വിപണിയിലെത്തിക്കുക. വിലയെക്കുറിച്ച് എല്‍ജി സൂചനയൊന്നും നല്‍കിയിട്ടില്ല.


ധ്യാനം ഒരു കര്‍മകുശലതയാണ്‌



ധ്യാനത്തെ ഒരു ശാസ്ത്രമെന്നോ കലയെന്നോ കര്‍മകുശലതയെന്നോ വിളിക്കാം. ധ്യാനം എന്നത്‌ ഒരു ശാസ്ത്രനിയമം പോലെയാണ്‌. എന്തെന്നാല്‍ അനുവര്‍ത്തിക്കേണ്ട വ്യക്തമായ ഒരു നീതിശാസ്ത്രം അതിനുണ്ട്‌. എന്നാല്‍ മറ്റൊരു വീക്ഷണകോണില്‍ നിന്നുകൊണ്ട്‌ അതിനെ ഒരു കലയെന്നു വിളിക്കാം. ശാസ്ത്രം മനസ്സിന്റെ ഒരു വ്യാപനമാണ്‌- അത്‌ ഗണിതമാണ്‌-തര്‍ക്കശാസ്ത്രമാണ്‌-യുക്തിസഹമാണ്‌. ധ്യാനം മനസ്സിന്റെ ഗുണമല്ല-ഹൃദയത്തിന്റേതാണ്‌-അത്‌ തര്‍ക്കശാസ്ത്രമല്ല; അതിന്‌ പ്രേമാനന്ദത്തിനോടാണ്‌ സാദൃശ്യം. ഇത്‌ സംഗീതംപോലെയോ നൃത്തംപോലെയോ കവിതപോലെയോ ആണ്‌. അതുകൊണ്ട്‌ ഇതിനെ കലയെന്നുവിളിക്കാം. 

പക്ഷേ, ധ്യാനം അതീവഗഹനമായ ഒരു ഗൂഢതത്ത്വമായതുകൊണ്ട്‌ അതിനെ ശാസ്ത്രമെന്നോ കലയെന്നോ വിശേഷിപ്പിച്ചതുകൊണ്ട്‌ അതിന്റെ സാദ്ധ്യതകള്‍ അവസാനിക്കുന്നില്ല. ഇതിനെ കര്‍മകുശലതയെന്നു വിശേഷിപ്പിക്കാം. ഇത്‌ സുപ്രാപ്യമോ അപ്രാപ്യമോ ആകാം. കര്‍മകൗശലമെന്നത്‌ മനുഷ്യന്റെ ഗ്രഹണശേഷിക്ക്‌ അഭിമുഖീകരിക്കാനാവുന്ന ഏറ്റവും ദുര്‍ജ്ഞേയമായ കാര്യമത്രെ. ഉദാഹരണത്തിലൂടെ ഇത്‌ വ്യക്തമാക്കാം. ഒരിക്കല്‍ ഒരു കുട്ടിയെ ഗുരുവിന്റെ അടുത്ത്‌ നീന്തല്‍ പഠിക്കാന്‍ കൊണ്ടുപോയി. അദ്ദേഹം അറിയപ്പെടുന്ന ഒരു നീന്തല്‍ക്കാരനായിരുന്നു. രാത്രിയുടെ യാമങ്ങളില്‍ പലപ്പോഴും നദീതിരത്ത്‌ അദ്ദേഹം ധ്യാനനിരതനായിരിക്കുന്നത്‌ കാണാം. അദ്ദേഹം പറയുന്നത്‌ നീന്തല്‍ ആര്‍ക്കും എപ്പോഴും പഠിക്കാം. അത്‌ ഒരു സാമര്‍ത്ഥ്യമാണ്‌, പഠനക്ഷമമായ വിജ്ഞാനമല്ല. ഗുരു കുട്ടിയെ വെള്ളത്തിലേയ്ക്ക്‌ എറിഞ്ഞു. നീന്തലറിയാത്ത ആ കുട്ടി വെള്ളത്തില്‍ മുങ്ങിതാണുക്കൊണ്ടിരിക്കുന്നു. അവസാനം തന്റെ ജീവന്‍പോലും അപകടത്തിലാണെന്ന്‌ മനസ്സിലാക്കിയ കുട്ടി കൈകള്‍ വീശാന്‍ തുടങ്ങി. അതിന്‌ വ്യവസ്ഥയുണ്ടായിരുന്നില്ല, അത്‌ പരിഭ്രാന്തമായിരുന്നു. പക്ഷെ സാമര്‍ത്ഥ്യം കൈവരികതന്നെ ചെയ്തു. ജീവിതം അപകടത്തിലാവുമ്പോള്‍ ചെയ്യാവുന്നതെന്തും നമ്മള്‍ ചെയ്യും.....നിങ്ങള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്നതെന്തും നിങ്ങള്‍ പൂര്‍ണമനസ്സോടെ ചെയ്യുമ്പോള്‍ പലതും സംഭവിക്കുകതന്നെചെയ്യും! ഇപ്പോള്‍ ശരീരത്തിന്‌ ഒരു പ്ലവന സ്വഭാവമുണ്ടെന്ന്്‌ മനസ്സിലാവുകയും ജലവുമായി താദാത്മ്യം പ്രാപിച്ചുകഴിഞ്ഞാല്‍ അത്‌ താനെ രക്ഷിച്ചുകൊള്ളും. 

ഈ സാമര്‍ത്ഥ്യം സമ്പാദിക്കാന്‍ കുറച്ച്‌ ദിവസം വേണ്ടിവരും. അത്‌ കര്‍മകൗശലമാണ്‌- അത്‌ ഒരു കലയല്ല. ധ്യാനം ഒരു കലയായിരുന്നെങ്കില്‍ അത്‌ പഠിക്കാന്‍ വളരെ എളുപ്പമായിരുന്നേനെ.അത്‌ ഒരു സാമര്‍ത്ഥ്യമായതുകൊണ്ട്‌, കര്‍മകൗശലമായതുകൊണ്ട്‌ ,പരിശ്രമം ആവശ്യമാണ്‌. പതുക്കെ, പരിശീലനത്തിലൂടെ അത്‌ നേടിയെടുക്കാന്‍ സാധിക്കും. സാമര്‍ത്ഥ്യവും കര്‍മകൗശലതയും അല്‍പം പരിശ്രമവും ഉണ്ടെങ്കില്‍ എന്തും സാധ്യമാക്കാം. ഈ വാസ്തവം ധ്യാനത്തെ സംബന്ധിച്ച്‌ ബാധകമാണ്‌-ചെറിയ പരിശീലനത്തിലൂടെ. ഓഷോയുടെ ധ്യാനം ആദ്യത്തേതും അവസാനത്തേതുമായ സ്വാതന്ത്ര്യം എന്ന പുസ്തകത്തില്‍ നിന്ന്‌.

എന്താണ് മാനേജ്മെന്റ്?


മാനേജ്മെന്റ്
 
മാനേജ്മെന്റ്
വളരെ വ്യക്തമായി നിര്‍വചിക്കപ്പെട്ട ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില നയപരിപാടികളോടുകൂടി ഒരു സംരംഭത്തിന്റെയോ/സ്ഥാപനത്തിന്റെയോപ്രസ്ഥാനത്തിന്റെയോ ആന്തരികമോ ബാഹ്യമോ ആയ പ്രവര്‍ത്തനങ്ങളെ ഏകോപിക്കുന്നതിനേയും സംഘടിപ്പിക്കുന്നതിനേയുമാണ് ചുരുക്കത്തില്‍ മാനേജ്മെന്റ് എന്ന് വിളിക്കുന്നത്ആസൂത്രണം സംഘാടനംആളുകളെ നിയന്ത്രിക്കല്‍,നേതൃത്വംനിയന്ത്രണംനിരീക്ഷണം തുടങ്ങിയ അനേകം ഘടകങ്ങള്‍ മാനേജ്മെന്റില്‍ ഉള്‍പ്പെടുന്നുമനുഷ്യസാമ്പത്തിക സാങ്കേതിക പ്രകൃതി വിഭവങ്ങളുടെ വിന്യാസവും കൈകാര്യം ചെയ്യലുമാണ് മാനേജ്മെന്റിന്റെ അന്തഃസത്ത
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ പ്രാസ്ഥാനികപെരുമാറ്റ പഠനങ്ങളുടെയും സിദ്ധാന്തങ്ങളുടെയും (orgnisational behavourial and theories) തുടക്കകാരിയായ മേരി പാര്‍ക്കര്‍ ഫോലറ്റ് മാനേജ്മെന്റിനെക്കുറിച്ച് എഴുതി "ആളുകളെകൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കുന്നതിന്റെ കലയാണ് മാനേജ്മെന്റ്"

തൊഴില്‍ വിപണിയിലെ സ്ഥാനം:
നിങ്ങള്‍ കഴിവുള്ളവനും മികച്ചരീതിയില്‍ മാനേജ്മെന്റ് കോഴ്സ് പൂര്‍ത്തിയാക്കുവാനുമായെങ്കില്‍ തൊഴില്‍ കബോളത്തില്‍ നിങ്ങള്‍ക്കു മൂല്യമുണ്ടാവുകയും നിങ്ങള്‍ ശേഷികള്‍ കുറഞ്ഞവനും കോഴ്സ് നിലവാരമില്ലാത്തതുമാണെങ്കില്‍ പിന്തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് മറ്റേതു മേഖലയെക്കാളും മാനേജ്മെന്റ് കരിയറിനുള്ളത്.സംമ്പത് വ്യവസ്ഥയിലെ ചാഞ്ചാട്ടങ്ങളും ആഗോള-ഉദാര-സ്വകാര്യവല്‍കരണ പ്രക്രിയയിലെ മാറ്റങ്ങളും ബാധിക്കാവുന്ന ഒരു തൊഴില്‍ മേഖലയാണ് മാനേജ്മെന്റ് എങ്കിലും നിങ്ങള്‍ മത്സരശേഷിയുള്ളവനും മികച്ച ഒരു മാനേജ്മെന്റ് ബിരുദം കയ്യിലുള്ളവനുമാണെങ്കില്‍ ഒന്നും ഭയപ്പെടാനില്ല.

വ്യക്തി മുദ്രകള്‍

ജോലിസാധ്യതയെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ നേരത്തെ പറഞ്ഞതു പോലെ വ്യക്തിയുടെ ശേഷികള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുന്ന ഒരു കരിയറാണ് മാനേജ്മെന്റ് ഒരു മാനേജ്മെന്റ് കോഴ്സില്‍ ചേരുന്നതുകൊണ്ട് മാനേജ്മെന്റ് സിദ്ധാന്തങ്ങള്‍ കാണാപ്പാഠം പഠിച്ച് മികച്ച രീതിയില്‍ പരീക്ഷകള്‍ വിജയിച്ചതുകൊണ്ടോ നിങ്ങള്‍ക്ക് ഒരു മികച്ച മാനേജരാകാന്‍ കഴിയുകയില്ലഅതിന് ഏകാഗ്രതയും സമര്‍പ്പണവും കഠിനാദ്ധ്വാനവും ആവശ്യമാണ്ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന കമ്പ്യുട്ടറിനെപ്പോലെ മികച്ച ഒരു മനുഷ്യയന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഇന്റര്‍വ്യുബോര്‍ഡിനു മുമ്പില്‍ തെളിയിച്ചാല്‍ മാത്രമെ നിങ്ങള്‍ക്ക് ഒരു മികച്ച കമ്പനിയിലേക്ക് പ്രവേശനം ലഭിക്കുകയുള്ളുആദ്യം എക്സ്പീരിയന്‍സിനു വേണ്ടി ചെറിയ കമ്പനികളില്‍ തുടങ്ങുകയും പന്നീട് വലിയ കമ്പനികളെ ലക്ഷ്യം വയ്ക്കുന്നതുമാണ് നന്ന്നിങ്ങളുടെ മാനേജ്മെന്റ് ജോലി സാദ്ധ്യത താഴെ പറഞ്ഞിരിക്കുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കും
നിങ്ങളുടെ മാനേജ് കഴിവുകളും ശേഷികളും
നിങ്ങള്‍ പഠിച്ച സ്ഥാപനത്തിന്റെയും കോഴ്സിന്റെയും നിലവാരം
തൊഴില്‍ കമ്പോളത്തിലെ മാനേജ്മെന്റ് കരിയറിന്റെ നില -ആഗോള-ഉദാര – സ്വകാര്യവല്‍കരണ പ്രക്രിയയെ മാധ്യമങ്ങളിലൂടെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയാണ് ഇതറിയാനുള്ള മാര്‍ഗ്ഗം
ഗവണ്‍മെന്റ് ജോലിസാധ്യത
ഒരു മിഡില്‍ ലെവല്‍ ജോലിയായതുകൊണ്ടുതന്നെ ഗവണ്‍മെന്റ് മേഖലയില്‍ മാനേജ്മെന്റ് തൊഴിലവസരങ്ങള്‍ സുലഭമല്ലഎന്നാല്‍ മാനേജ്മെന്റ് അധ്യാപനത്തിലുള്ള സാധ്യതകള്‍ ഏറെയുണ്ട്
മറ്റ് തൊഴില്‍ സ്രോതസ്സുകള്‍
സ്വകാര്യമേഖലയാണ് പ്രധാന മാനേജ്മെന്റ് തൊഴില്‍ സ്രോതസ്സ്.അന്താരാഷ്ട്ര സംഘടനകളിലും (ഉദഃ യു എന്‍എന്‍ ജി ഒ കളിലും ഇപ്പോള്‍ മികച്ച മാനേജര്‍മാരെ തേടുന്നുണ്ട്
വിദേശ ജോലിസാധ്യതകള്‍
മികച്ച രീതിയുല്‍ കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ ഗള്‍ഫ് മേഖലയില്‍ ധാരാളം തൊഴില്‍ സാധ്യതകള്‍ ഉള്ള കരിയറാണ് മാനേജ്മെന്റ്.ബഹുരാഷ്ട്ര കമ്പനികളുടെ മാനേജ്മെന്റ് ടീമിന്റെ ഭാഗമായാല്‍ പിന്നീട് ഇതേ കമ്പനിയിലൂടെ വിദേശത്ത് ജോലി ചെയ്യാന്‍ കഴിയും
സ്വയം തൊഴില്‍ സാധ്യത
വ്യക്തമായി നിര്‍മ്മിക്കപ്പെട്ട തൊഴില്‍ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും ആശയങ്ങളും സ്വന്തമായുണ്ടെങ്കില്‍ ഒട്ടും ഭയപ്പെടാതെ സ്വന്തം സംരംഭങ്ങള്‍ ആലോചിക്കാവുന്നതാണ്


ലഭ്യമായ കോഴ്സുകള്‍
എം ബി എബി ബി എപി ജി ഡിപ്ലോമഎക്സിക്യുട്ടീവ് പ്രോഗ്രാംസ് ഫോര്‍ വര്‍ക്കിങ്ങ് പ്രൊഫഷണല്‍സ്.

ആവശ്യമായ വ്യക്തിഗുണങ്ങള്‍മാനേജ്മെന്റ്
അഭിരുചിയെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍
ആജ്ഞാശക്തിനിരീക്ഷണ പാടവംവൈകാരിക പക്വതഅടുക്കും ചിട്ടയുംപൊതു വിജ്ഞാനംഗ്രഹണശേഷിവിശകലനബുദ്ധി,മനഃസാന്നിദ്ധ്യംകഠിനാധ്വാനം ചെയ്യാനുള്ള മനസ്സ്ആശയ വിനിമയ ശേഷിസ്വയം പ്രചോദിപ്പിക്കാനുള്ള കഴിവ്ആത്മവിശ്വാസം,പ്രശ്നനിര്‍ദ്ധാരണശേഷിസൃഷ്ടിപരമായ ചിന്തവിമര്‍ശനാത്മക ചിന്ത,വായനാശീലം.

പ്രവേശന യോഗ്യതകള്‍
പ്രവേശന പരീക്ഷകളിലെ പ്രകടനംയോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് കാറ്റ്മാറ്റ് എന്നിവ പ്രധാനപ്പെട്ട രണ്ട് മാനേജ്മെന്റ് പ്രവേശന പരീക്ഷകളാണ് വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷകള്‍ എന്ന വിഭാഗം സന്ദര്‍ശിക്കുക

പ്രവേശന രീതി
ഇന്ത്യയിലെ ഉന്നത മാനേജ്മെന്റ് സ്ഥാപനങ്ങളായ ഐ ഐ എമ്മുകളിലേക്ക് കാറ്റ് (CAT) എന്നറിയപ്പെടുന്ന കോമണ്‍ അഡമിഷന്‍ ടെസ്റ്റ വഴിയും ആള്‍ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റ് പ്രവേശന പരീക്ഷ വഴിയുമാണ് പ്രവേശനം നടത്തുന്നത്സര്‍വ്വകലാശാലകളും മറ്റ് സ്വയംഭരണ മാനേജ്മെന്റ് സ്ഥാപനങ്ങളും പ്രവേശന പരീക്ഷയിലുടെയും യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലും മാനേജ്മെന്റ് ബിരുദ പ്രവേശനങ്ങള്‍ നടത്തുന്നുണ്ട്

വിദ്യാഭ്യാസ ലോണ്‍ സാധ്യത
നിങ്ങള്‍ ചേരുന്ന സ്ഥാപനത്തിന്റെ ആക്കാഡമിക് നിലവാരം ,യോഗ്യതാ പരീക്ഷയിലെയും പ്രവേശന പരീക്ഷയിലെയും നിങ്ങളുടെ പ്രകടനം എന്നിവ മികച്ചതാണെങ്കില്‍ വിദ്യാഭ്യാസ ലോണ്‍ ഉറപ്പാക്കാം.


Thursday, February 17, 2011

Cholesterol-Blood-Levels


Blood Sugar Levels


Normal Blood Sugar Levels Chart
Category
Minimum Level
Maximum Level
Random Normal Blood Sugar Level
70 mg
110 mg
Fasting Normal Blood Sugar Level
70 mg
99 mg
Normal Blood Sugar Level after meals
90 mg
140 mg

High Blood Sugar Levels Chart

Category
Minimum Level
Maximum Level
Pre-diabetes Fasting Blood Sugar Level
100 mg
126 mg
Pre-diabetes Blood Sugar Level after Meal
140 mg
199 mg
Diabetes Blood Sugar Level - Fasting
126 mg
More than 126 mg
Diabetes Blood Sugar Level After Meal
200 mg
More than 200 mg

Blood-Pressure-Chart


അസിഡിറ്റി കുറയ്ക്കാം, കരുതലോടെ


ഡോ.ഒ.വി സുഷ 
നെഞ്ചെരിച്ചില്‍ ഒരു നീറുന്ന പ്രശ്‌നമായി നിശ്ശബ്ദം കൊണ്ടുനടക്കുന്നവര്‍ നിരവധിയാണ്. ഉദരരോഗങ്ങളില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന അള്‍സറിലേക്ക് നയിക്കുന്ന ഈ രോഗലക്ഷണം അവഗണിക്കത്തക്കതല്ല. രോഗം മൂര്‍ച്ഛിക്കാതിരിക്കാനും ദഹനരസങ്ങളുടെ അമ്ലത നിയന്ത്രിച്ചുനിര്‍ത്താനും ഉതകുന്ന ഭക്ഷണപാനീയങ്ങള്‍ ശീലിക്കുകയുംകൂടി ചെയ്താല്‍ മാത്രമേ പൂര്‍ണമായ പ്രതിരോധ ചികിത്സയാകുന്നുള്ളൂ.

ദഹനപചനപ്രക്രിയയ്ക്ക് സഹായിക്കുന്ന വീര്യമേറിയ ദഹനരസങ്ങളുടെ വീര്യം താങ്ങാന്‍തക്ക ശേഷിയോടെയാണ് ആമാശയത്തിലെ ശ്ലേ ഷ്മസ്തരം രൂപപ്പെടുത്തിയിട്ടുള്ളത്. ഉദരത്തെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലം അന്നനാളത്തിലോ ആമാശയത്തിലോ ചെറുകുടല്‍ തുടങ്ങുന്ന ഭാഗത്തോ ദുര്‍ബലതയുണ്ടാകുകയും കാലക്രമേണ അള്‍സറായി മാറുകയും ചെയ്യാം. ആമാശയത്തിലെ ദ്രവങ്ങള്‍, അന്നനാളത്തിലേക്കരിച്ചു കയറുമ്പോള്‍ തുളഞ്ഞുകയറുന്ന ശക്തിയായ വേദനയോടെയാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്.

പലപ്പോഴും ഗ്യാസ്ട്രബിളിന്റെ മരുന്നില്‍ താത്ക്കാലികമായി ഈ പ്രശ്‌നത്തെ ഒതുക്കുന്നതും പതിവാണ്.
അള്‍സര്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായി പറയുന്ന എച്ച് പൈലോറി അണുബാധയും ദഹനവ്യവസ്ഥയിലെ അമിതമായ അസിഡിറ്റിയുമായി ബന്ധമുണ്ട്. അതിനാല്‍ത്തന്നെ അള്‍സറിന്റെ ചികിത്സയില്‍ ഏത് ചികിത്സാരീതിയായാലും അസിഡിറ്റിയുടെ തോത് കുറയ്ക്കുന്നതിന് പ്രാമുഖ്യം നല്‍കുന്നു.

ഭക്ഷണരീതിയില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയാല്‍, നെഞ്ചെരിച്ചിലിന് ആശ്വാസം ലഭിക്കും. നാം ഭക്ഷണപദാര്‍ഥങ്ങളായി ഉപയോഗിക്കുന്നവയില്‍ അമ്ലത്തെ ജനിപ്പിക്കുന്നവയും ക്ഷാരത്തെ ജനിപ്പിക്കുന്നവയും ഉണ്ടാകാം. ഈ രണ്ടുതരം ഭക്ഷണങ്ങളും ശരീരത്തിന് ആവശ്യവുമാണ്. എന്നാല്‍, ക്ഷാരസ്വഭാവമുള്ള ഭക്ഷണം 75 - 80 ശതമാനം വരെയും ബാക്കി 20 - 25 ശതമാനം മാത്രം അമ്ലസ്വഭാവമുള്ള ഭക്ഷണവും കഴിക്കുന്നത്, ആരോഗ്യത്തോടെ ജീവിക്കുന്നതിനുള്ള ഉത്തമമായ 'ടെക്‌നിക്കാ'യി പഠനങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നു.

ഏതൊരു ദ്രവത്തിന്റെയും അമ്ലതയും ക്ഷാരത്വവും അളക്കുന്നത് പി.എച്ച്. തോത് നോക്കിയാണല്ലോ. ശരീരദ്രവങ്ങളുടെ 'പൊട്ടന്‍ഷ്യല്‍ ഓഫ് ഹൈഡ്രജന്‍' എന്ന ഈ പി.എച്ച്. തോത് സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നത് ആരോഗ്യലക്ഷണമാകുന്നു. ആരോഗ്യകരമായ അവസ്ഥയില്‍ നമ്മുടെ രക്തത്തിന്റെ പി.എച്ച്. 100 മി.ലിറ്ററില്‍ 7.4 - 7.5 വരെയാകുന്നതാണ് ഉത്തമം. ശരീര ദ്രവങ്ങളുടെ പി.എച്ച്. സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നതായാല്‍ ക്രമമായി ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സഹായകമാകും. അമിതമായ അമ്ലത (ഓവര്‍ അസിഡിറ്റി) ശാരീരിക വ്യവസ്ഥയാകെ ദുര്‍ബലപ്പെടുത്തുന്നു.

ആരോഗ്യമുള്ള ഒരു ശരീരത്തില്‍ ക്ഷാരത്തിന്റെ കരുതല്‍ശേഖരം അഥവാ ഇലക്‌ടോലൈറ്റുകള്‍ ആവശ്യത്തിനുണ്ടാകും. അമിതമായ അമ്ലത്തെ നിര്‍വീര്യമാക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍, ഈ കരുതല്‍ശേഖരത്തില്‍ നിന്നും ക്ഷാരാംശം എടുക്കുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തെ ക്ഷീണിപ്പിക്കുകയും വീണ്ടും ഉള്ളിലെത്തുന്ന അമ്ലാംശത്തെ നിര്‍വീര്യമാക്കാന്‍ കാല്‍സ്യം, സോഡിയം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുലവണങ്ങള്‍ ശരീരത്തില്‍നിന്ന് കവര്‍ന്നെടുക്കുകയും, ദീര്‍ഘകാലം ഈ കവര്‍ച്ച തുടര്‍ന്നാല്‍ പ്രമുഖ അവയവങ്ങള്‍ക്ക് കാര്യമായ തകരാറ് സംഭവിക്കുകയും ചെയ്യുന്നു. 

ആന്‍ഡ്രോയിഡ്-ബാഴ്‌സലോണയിലെ താരം



Posted on: 17 Feb 2011




ബാഴ്‌സലോണയില്‍ സമാപിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലെ യഥാര്‍ഥ താരം ആരാണ്. 'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' ഉള്‍പ്പടെയുള്ള പ്രമുഖ മാധ്യമങ്ങളുടെ വിലയിരുത്തല്‍ ശരിയാണെങ്കില്‍ 'ആഡ്രോയിഡാണ് താരം'! മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട പ്രാധാന്യമര്‍ഹിക്കുന്ന ഏതാണ്ട് എല്ലാ ഉപകരണവും (അത് സ്മാര്‍ട്ട്‌ഫോണാകട്ടെ, ടാബ്‌ലറ്റ് കമ്പ്യൂട്ടറാകട്ടെ) ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം യാദൃശ്ചികമല്ലെന്ന് വ്യക്തം. ടെക് ലോകത്ത് ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോം നേടിക്കൊണ്ടിരിക്കുന്ന അസാധാരണമായ സ്വീകാര്യതയുടെ നേര്‍ക്കാഴ്ചയായി മാറി മൊബൈല്‍ കോണ്‍ഗ്രസ്.

ആന്‍ഡ്രോയിഡിന് ലഭിക്കുന്ന വമ്പിച്ച സ്വീകാര്യത ഇപ്പോള്‍ വെറും പ്രചാരണത്തട്ടിപ്പല്ലെന്ന് 'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' വിലയിരുത്തുന്നു. മൊബൈല്‍ കാരിയര്‍മാരും ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നവരും ആന്‍ഡ്രോയിഡിന് നല്‍കുന്ന പ്രധാന്യം, ആ മൊബൈല്‍ പ്ലാറ്റ്‌ഫോമിനെ ആപ്പളിന്റെ 'ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റ' (iOS)ത്തിനൊപ്പമോ അതിനപ്പുറത്തോ പ്രതിഷ്ഠിക്കുന്നു. ഇപ്പോഴത്തെ ആശങ്ക, ആന്‍ഡ്രോയിഡിന്റെ സ്വാധീനം വര്‍ധിച്ച് അതൊരു സര്‍വാധിപതിയായി മാറുമോ എന്നതാണ്.

ഒരു വര്‍ഷം മുമ്പ് ബാര്‍സലോണയില്‍ ഒത്തുകൂടിയവര്‍ക്ക് ആന്‍ഡ്രോയിഡ് പോലൊരു ഓപ്പണ്‍സോഴ്‌സ് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ആശങ്കകളോ അല്‍പ്പ വിശ്വാസമോ ഇത്തവണ ദൃശ്യമായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ ചില ഉപകരണങ്ങളുടെ കാര്യം പരിഗണിക്കുക. സാംസങിന്റെ പുതിയ ഗാലക്‌സി എസ് സ്മാര്‍ട്ട്‌ഫോണും ടാബ്‌ലറ്റും, എച്ച്ടിസിയുടെ ആദ്യ ടാബ്‌ലറ്റായ 'ഫ് ളെയര്‍' (HTC Flyer) കൂടാതെ അഞ്ച് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍, എല്‍ജി അവതരിപ്പിച്ച ആദ്യ ത്രീഡി ടാബ്‌ലറ്റായ 'ജി-സ്ലേറ്റും' (LG G-Slate) ആദ്യ ത്രീഡി ഫോണായ'ഓപ്ടിമസ് ത്രീഡി'യും, ലോകത്തെ ആദ്യ പ്ലേസ്റ്റേഷന്‍ സര്‍ട്ടിഫൈഡ് ഫോണായ സോണി എറിക്‌സന്റെ 'എക്‌സ്​പീരിയ പ്ലേ'. എല്ലാം ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍. ഇവ കൂടാതെ ഡസണ്‍ കണക്കിന് ആഡ്രോയിഡ് ഉപകരണങ്ങളാണ് മൊബൈല്‍ കോണ്‍ഗ്രസില്‍ സ്ഥാനംപിടിച്ചത്.


ആന്‍ഡ്രോയിഡ് ലോകം കീഴടക്കുന്നതിനാണ് ബാഴ്‌സലോണ സാക്ഷ്യം വഹിച്ചതെന്ന് 'ബി.ബി.സി' വിലയിരുത്തുന്നു. 'ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഷോയില്‍ ആന്‍ഡ്രോയിഡ് സര്‍വവ്യാപിയായി'-ബി.ബി.സി.റിപ്പോര്‍ട്ട് പറയുന്നു. പ്രസിദ്ധ അമേരിക്കന്‍ ന്യൂസ് മാഗസിന്‍ 'ന്യൂസ്‌വീക്ക്' കഴിഞ്ഞ വര്‍ഷം ആന്‍ഡ്രോയിഡിന്റെ അസാധാരണമായ വിജയത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച കവര്‍‌സ്റ്റോറിയുടെ തലവാചകം 'ആന്‍ഡ്രോയിഡ് ഇന്‍വേഷന്‍' (ആന്‍ഡ്രോയിഡ് അധിനിവേശം) എന്നായിരുന്നു. ആ തലവാചകം അന്വര്‍ഥമാക്കുംവിധമാണ് ഈ മൊബൈല്‍ പ്ലാറ്റ്‌ഫോമിന്റെ വളര്‍ച്ച.

മൊബൈല്‍ രംഗത്ത് ആന്‍ഡ്രോയിഡാകും ഇനി മുന്നിലുണ്ടാവുകയെന്ന്, മൊബൈല്‍ കോണ്‍ഗ്രസിനെ കഴിഞ്ഞ ദിവസം അഭിസംബോധന ചെയ്യുമ്പോള്‍ ഗൂഗിള്‍ മേധാവി എറിക് ഷിമിഡ്റ്റ് പ്രഖ്യാപിച്ചു. ''ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ ഇക്കോസിസ്റ്റമാണത്'-അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ഓരോ ദിവസവും മൂന്നുലക്ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ വീതം ഗൂഗിള്‍ ആക്ടിവേറ്റ് ചെയ്യുന്നതായി ഷിമിഡ്റ്റ് വെളിപ്പെടുത്തി. എന്നുവെച്ചാല്‍, പ്രതിവര്‍ഷം 10.95 കോടി ആന്‍ഡ്രോയിഡ് ഫോണുകള്‍. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന 170 ഉപകരണങ്ങള്‍ നിലവില്‍ വിപണിയില്‍ ലഭ്യമാണ്.

ഇത്തരത്തില്‍ വിജയം നേടുന്നുണ്ടെങ്കിലും, പക്ഷേ ആന്‍ഡ്രോയിഡ് വിമര്‍ശനത്തിന് അതീതമല്ല. വ്യത്യസ്ത ഉപകരണങ്ങള്‍ക്ക് എളുപ്പത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമാണ് ആന്‍ഡ്രോയിഡ്. അതു തന്നെയാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ദൗര്‍ബല്യമെന്ന് 'മുബാലൂ'വെന്ന ആപ്ലിക്കേഷന്‍ ഡെവലപ്പറിലെ ബെന്‍ ട്രെവെല്ല ചൂണ്ടിക്കാട്ടുന്നു. വ്യത്യസ്ത സ്‌ക്രീന്‍ വലിപ്പങ്ങളും ഹാര്‍ഡ്‌വേര്‍ സവിശേഷതകളും പ്രത്യേക യൂസര്‍ ഇന്റര്‍ഫേസുകളുമുള്ള ഉപകരണങ്ങളൊക്കെ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുള്ള പ്രശ്‌നം, ഡെവലപ്പര്‍മാര്‍ക്ക് ഓരോ ആപ്ലിക്കേഷനും ഒട്ടേറെ ഉപകരണങ്ങളില്‍ പരീക്ഷിച്ച് നോക്കേണ്ടി വരുന്നു എന്നതാണ്. അതേസമയം, ആപ്പിളിന്റെ ഐഫോണ്‍ പ്ലാറ്റ്‌ഫോമിന്റെ കാര്യത്തില്‍ ഈയൊരു പ്രശ്‌നമേ ഉദിക്കുന്നില്ല.

ഇക്കാര്യം ഷിമിഡ്റ്റിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, 'അതെപ്പറ്റി ചിലത് ഞങ്ങളും കേട്ടു'വെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 'ജിഞ്ചര്‍ബ്രഡ്' പോലുള്ള ആന്‍ഡ്രോയിഡിന്റെ ഏറ്റവും ഒടുവലത്തെ പതിപ്പുകള്‍ വ്യാപകമാകുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ കുറയുമെന്ന് ഷിമിഡ്റ്റ് അറിയിച്ചു. 

ആന്‍ഡ്രോയിഡിന്റെ ഭാവിയെക്കുറിച്ച് ചില സൂചനകളും മൊബൈല്‍ കോണ്‍ഗ്രസില്‍ ഗൂഗിള്‍ മേധാവി നല്‍കി. മൊബൈല്‍ ഫോണിനായുള്ള ആന്‍ഡ്രോയിഡിന്റെ ഏറ്റവും ഒടുവിലത്തെ പതിപ്പ് ജിഞ്ചര്‍ബ്രഡ് (Gingerbread) ആണ്. ഇംഗ്ലീഷില്‍ അതിന്റെ ആദ്യ അക്ഷരം G. അതിന് ശേഷം ടാബ്‌ലറ്റുകള്‍ക്കായി ഇറക്കിയ ആന്‍ഡ്രോയിഡ് പതിപ്പാണ്ഹണികോമ്പ് (Honeycomb). അതിന്റെ ആദ്യ അക്ഷരം H. ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പിന്റെ പേര് I എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുത്തതായിരിക്കുമെന്നും, ഒരു മധുരപലഹാരത്തിന്റെ പേരായിരിക്കുമതെന്നും ഷിമിഡ്റ്റ് വെളിപ്പെടുത്തി.

അതേസമയം, മൊബൈല്‍ കോണ്‍ഗ്രസ് തുടങ്ങും മുമ്പ് തന്നെ ഈ വര്‍ഷത്തെ സുപ്രധാന മൊബൈല്‍ സംഭവത്തിന് ലോകം സാക്ഷിയാവുകയുണ്ടായി. ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ നോക്കിയയും മൈക്രോസോഫ്ടുമായുണ്ടാക്കിയ പങ്കാളിത്തമാണത്. ആന്‍ഡ്രോയിഡിനെതിരെ ശക്തമായി നിലയുറപ്പിക്കാനാണ് ഇതുവഴി നോക്കിയയും മൈക്രസോഫ്ടും ലക്ഷ്യമിടുന്നതെന്ന്, ഇരു കമ്പനികളും ഇതിനകം സൂചന നല്‍കിക്കഴിഞ്ഞു. പക്ഷേ, നിലവില്‍ ആഡ്രോയിഡ് നേരിടുന്ന അസാധാരണമായ സ്വീകാര്യതയെ വെല്ലുവിളിച്ച് നോക്കിയയുടെ വിന്‍ഡോസ് ഫോണ്‍ 7 പ്ലാറ്റ്‌ഫോമിന് എത്രകണ്ട് മുന്നോട്ട് വരാനാകും എന്നിടത്താണ് പ്രശ്‌നം.

നോക്കിയയെ ആകര്‍ഷിക്കാന്‍ ഗൂഗിള്‍ ശ്രമിച്ചതായി ഷിമിഡ്റ്റ് അറിയിച്ചു. ഗൂഗിളുമായി തങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നതായി നോക്കിയ മേധാവിയും വെളിപ്പെടുത്തിയിരുന്നു. 'അവര്‍ ആന്‍ഡ്രോയിഡ് സ്വീകരിക്കുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നു'-ഷിമിഡ്റ്റ് പറഞ്ഞു. അതിനായി തങ്ങള്‍ മുന്നോട്ടു വെച്ച വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഗൂഗിള്‍ മേധാവി പറഞ്ഞു. 'വിന്‍ഡോസ് 7 വഴി മികച്ച കാര്യമാണ് മൈക്രോസോഫ്ട് ചെയ്തത്. മനോഹരമായ രൂപകല്‍പ്പനയാണ് അതിന്റേത്. പക്ഷേ, ആന്‍ഡ്രോയിഡിന്റെ കാര്യത്തില്‍ ഞങ്ങളുടെ അഭീഷ്ടം, അവരുടേത് പോലെ തന്നെ വലുതാണ്. ഏറ്റവും മികച്ച മൊബൈല്‍ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം'-ഷിമിഡ്റ്റ് അറിയിച്ചു.

2010 ന്റെ അവസാനത്തെ അര്‍ധവാര്‍ഷിക കാലയളവില്‍ ലോകത്താകമാനം വിറ്റത് 329 ലക്ഷം ആന്‍ഡ്രോയിഡ് ഫോണുകളാണ്. നോക്കിയയുടെ സിമ്പിയന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന 310 ലക്ഷം ഫോണുകള്‍ ചെലവായി. ആപ്പിളിന്റെ 162 ലക്ഷം ഫോണുകളും, റിം കമ്പനിയുടെ 146 ലക്ഷം ബ്ലാക്ക്ബറി ഫോണുകളുമാണ് ഈ കാലയളവില്‍ ചെലവായത്. മൂന്ന് വര്‍ഷം മുമ്പ് സിമ്പിയാനെ ആരെങ്കിലും വെല്ലുവിളിക്കാനെത്തുമെന്ന് ഒരാളും കരുതിയിരുന്നില്ല. അതായിരുന്നു എല്ലാ അര്‍ഥത്തിലും നമ്പര്‍ വണ്‍. അതേസമയം, സിമ്പിയാനെ പുറംകൈ കൊണ്ട് തട്ടിയിട്ടാണ് നോക്കിയ ഇപ്പോള്‍ വിന്‍ഡോസ് ഫോണ്‍ 7 നെ പുല്‍കുന്നത്.

ആപ്പളിന്റെ ആരും മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രസംഗിച്ചില്ല. ആപ്പിളിനോ ഐഫോണിനോ കോണ്‍ഗ്രസില്‍ പ്രത്യേക വിഭാഗവുമുണ്ടായിരുന്നില്ല. പക്ഷേ, പ്രതിനിധികളില്‍ പലരുടെയും പക്കലുണ്ടായിരുന്നത് ഐഫോണായിരുന്നു എന്നത്, മാര്‍ക്കറ്റ് എന്താണെന്നതിന്റെ സൂചനയായി. 

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുമ്പോള്‍



Posted on: 09 Feb 2011


ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ആരോഗ്യകരമാവണമെങ്കില്‍ നാം ഉദ്ദേശിച്ച കാര്യങ്ങള്‍ അത്യാവശ്യഘട്ടങ്ങളില്‍ നടപ്പിലാവണം. പക്ഷെ ഇന്ന് നമ്മളില്‍ പലരും പോളിസി എടുത്തിട്ടുണ്ടെങ്കില്‍ ഒന്നുകില്‍ പ്രേരണയോ, നിര്‍ബന്ധമോ, അതല്ലെങ്കില്‍ അല്‍പം പോളിസിയെക്കുറിച്ചുള്ള അറിവോ കൊണ്ടാണ്. എന്നാല്‍ ഒരു പോളിസി എടുക്കുന്നതിനുമുന്‍പായി ഒട്ടേറെ പ്രധാന കാര്യങ്ങള്‍ ഓര്‍ത്തുവെച്ചാല്‍ ഒന്നുകൂടി മെച്ചപ്പെട്ട പോളിസി എടുക്കുകയും, ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യാം. അവ ഏതെന്ന് പരിശോധിക്കാം.

1. ഇന്‍ഷുറന്‍സ് കമ്പനി : ഇന്ത്യയിലിന്ന് 20 ഓളം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലുണ്ട്. ഇതില്‍ 4 കമ്പനികള്‍ പൊതുമേഖലയിലും ബാക്കി സ്വകാര്യ മേഖലയിലുമാണ്. കമ്പനികള്‍ ഏതായാലും അവരുടെ സേവനം, വിശ്വാസ്യത, കൃത്യനിഷ്ഠ, ഉപഭോക്താവിനോടുള്ള സമീപനം, ഓഫീസ് നെറ്റ്‌വര്‍ക്ക്, കാര്യക്ഷമതയുള്ള ജീവനക്കാര്‍ എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ തന്നെ പോളിസി കവര്‍ ചെയ്യുന്ന റിസ്‌കുകള്‍, കവര്‍ ചെയ്യാത്ത റിസ്‌കുകള്‍, പ്രീമിയം നിരക്ക് എന്നിവയും ഇതില്‍ പ്രധാനപ്പെട്ടവയാണ്.

2. പോളിസി : പോളിസിയെ പൊതുവെ പറഞ്ഞാല്‍ സ്റ്റാന്‍ഡേര്‍ഡ് പോളിസിയെന്നും, സ്‌പെഷ്യാലിറ്റി പോളിസിയെന്നും രണ്ടായി തിരിക്കാം. സാധാരണ മെഡിക്ലെയിം പോളിസിയില്‍ തന്നെ വ്യക്തികള്‍ക്കുള്ള പോളിസിയും, കുടുംബത്തിന് അനുയോജ്യമായ കുറഞ്ഞ പ്രീമിയം നിരക്കുള്ള ഫാമിലി ഫ്‌ളോട്ടര്‍ പോളിസിയും ഇന്ന് നിലവിലുണ്ട്. അതിനാല്‍ കഴിയുന്നതും കുടുംബത്തെ ഒന്നടങ്കം ഇന്‍ഷുര്‍ ചെയ്യുന്ന ഫാമിലി പോളിസികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. സ്‌പെഷ്യാലിറ്റി പോളിസികളില്‍ മാരകമായ അസുഖങ്ങള്‍, ഹോസ്​പിറ്റല്‍ ക്യാഷ്, ഡയബറ്റിക് പോളിസി, സ്റ്റുഡന്റ്‌സ് പോളിസി എന്നീ വിഭാഗങ്ങളും ഉണ്ട്. അടിസ്ഥാന പോളിസിയുള്ളവര്‍ക്കാണ് സ്‌പെഷ്യാലിറ്റി പോളിസി കൂടുതല്‍ അഭികാമ്യം.

3. ഇന്‍ഷുര്‍ ചെയ്യുന്ന തുക : ഒരു വ്യക്തിയുടെ / കുടുംബത്തിന്റെ വരുമാനത്തിനനുസൃതമായ രീതിയിലായിരിക്കണം ഇന്‍ഷുര്‍ ചെയ്യേണ്ട തുക തിരഞ്ഞെടുക്കേണ്ടത്. ഭാവിയിലെ ചികിത്സാ ചിലവുകളെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കുന്ന ഇന്‍ഷുറന്‍സ് തുക ശരിയായി തിരഞ്ഞെടുത്തില്ലെങ്കില്‍ ക്ലെയിം ഉണ്ടാവുന്നപക്ഷം മുഴുവന്‍ തുകയും ലഭ്യമായിക്കൊള്ളണമെന്നില്ല. ഇടക്കാലത്തുവെച്ച് ഇന്‍ഷുറന്‍സ് തുക കൂട്ടുവാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ മെഡിക്കല്‍ പരിശോധനയും വേണ്ടിവരാം. കൂടുതല്‍ തുകക്ക് ഇന്‍ഷുര്‍ ചെയ്യുന്നവര്‍ക്ക് രണ്ടോ മൂന്നോ ലക്ഷം രൂപയുടെ അടിസ്ഥാന പോളിസി എടുക്കുകയും, പിന്നീട്് 'ടോപ് അപ്' മെഡിക്ലെയിം പോളിസി എടുക്കുകയും ചെയ്താല്‍ രണ്ട് വ്യത്യസ്ഥ പോളിസികളിലായി കുറഞ്ഞ നിരക്കില്‍ ഇന്‍ഷുര്‍ ചെയ്യുകയും കൂടുതല്‍ തുകക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം ലഭ്യമാവുകയും ചെയ്യും.

4. മെഡിക്കല്‍ പരിശോധന : ഇന്ന് മെഡിക്ലെയിം പോളിസികളില്‍ ഏറ്റവുമധികം തര്‍ക്കം നിലനില്‍ക്കുന്ന മേഖലയാണ് 'നിലവിലുള്ള അസുഖങ്ങള്‍'. നിലവിലുള്ള അസുഖങ്ങള്‍ അറിഞ്ഞോ അറിയാതെയോ പലരും പോളിസി എടുക്കുന്നു. പക്ഷെ ഡോക്ടറോട് ശരിയായ കാര്യങ്ങള്‍ തുറന്ന് പറയുകയും, ഇന്‍ഷുറന്‍സ് കമ്പനിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നതുമൂലം ക്ലെയിം കിട്ടാതെ പോവുന്നു. ഈ അവസ്ഥ ഒഴിവാക്കാന്‍ പറ്റിയ ഏക മാര്‍ഗ്ഗം ഇന്‍ഷുര്‍ ചെയ്യുന്നവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയതിന് ശേഷം ഇന്‍ഷുര്‍ ചെയ്യുന്നതാണ് അഭികാമ്യം. അതിനാല്‍ ശരിയായ മെഡിക്കല്‍ പരിശോധനക്കുശേഷം ഇന്‍ഷുര്‍ ചെയ്താല്‍ നിലവിലുള്ള അസുഖം തിരിച്ചറിയാനും, അല്ലാത്ത അസുഖങ്ങള്‍ക്ക് ഭാവിയില്‍ സൗജന്യ ചികിത്സ ലഭ്യമാവാനും കൂടുതല്‍ സഹായകരമാവും.

5. ക്ലെയിം ചെയ്യുന്ന വിധം : രണ്ടുവിധത്തിലാണ് സാധാരണയായി മെഡിക്ലെയിം പോളിസിയില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ഒന്ന് ചികിത്സാ ചിലവുകള്‍ തിരികെ ലഭിക്കുന്ന രീതി. രണ്ട് ആസ്​പത്രിയില്‍ നിന്നും ലഭിക്കുന്ന സൗജന്യ ചികിത്സ. പോളിസി എടുക്കുമ്പോള്‍ തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍ (ടി.പി.എ) നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡ് കൂടെ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇത്തരം കാര്‍ഡുകളിലൂടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അസുഖങ്ങള്‍ക്കും, അപകടങ്ങള്‍ക്കും വേണ്ടിവരുന്ന ചികിത്സാ ചിലവ് കമ്പനി അംഗീകരിച്ച ആസ്​പത്രികളില്‍ നിന്നുമാത്രമെ സൗജന്യമായിരിക്കുകയുള്ളു. മറ്റ് ആസ്​പത്രികളില്‍ ചികിത്സിച്ചാല്‍ ചിലവായ തുക തിരികെ ലഭിക്കുകയാണ് പതിവ്.

6. ആസ്​പത്രികള്‍ : അംഗീകൃത ആസ്​പത്രികള്‍ പോളിസി ഉടമയുടെ സമീപ പ്രദേശത്ത് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല, ആസ്​പത്രികള്‍ തന്നെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന് അന്വേഷിക്കണം. പലപ്പോഴും മെഡിക്ലെയിം പോളിസി ഉടമകളെ സ്വീകരിക്കാന്‍ പ്രാപ്തരായ ആളൂകളുടെ സേവനം ആസ്​പത്രിയിലുണ്ടെന്നും ഉറപ്പുവരുത്തണം. ക്ലെയിം പെരുപ്പിച്ച് കാണിക്കുക, അനാവശ്യ ചികിത്സകള്‍ നടത്തുക, അമിതമായ ചാര്‍ജുകള്‍ ഈടാക്കുക എന്നീ കാര്യങ്ങളൂം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

7. തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍ : ഇന്ത്യയില്‍ ഇന്ന് 30ഓളം അംഗീകൃത തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരുണ്ട്. ഇവരിലൂടെയാണ് ക്ലെയിം അനുബന്ധസേവനങ്ങള്‍ / സൗജന്യ ചികിത്സ സഹായങ്ങള്‍ എന്നിവ ലഭ്യമാവുന്നത്. ഇന്ന് ഒട്ടുമിക്ക ടി.പി.എ. കളുടെയും സേവനത്തെപ്പറ്റി ഒട്ടേറെ പരാതികള്‍ നിലവിലുണ്ട്. അതിനാല്‍ വിശ്വാസയോഗ്യമായ ടി.പി.എ. യെ തിരഞ്ഞെടുക്കേണ്ടത് വളരെ അത്യാവശ്യമായി വന്നിരിക്കയാണ്.

8. പോളിസി പുതുക്കല്‍ : മെഡിക്ലെയിം പോളിസികള്‍ കാലാവധിക്ക് മുന്‍പായിതന്നെ പ്രീമിയം അടച്ച് പുതുക്കണം. ഒരു ദിവസം കാലാവധി കഴിഞ്ഞ് പ്രീമിയം അടച്ചാലും നിലവിലുള്ള പോളിസിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാവണമെന്നില്ല. കമ്പനികള്‍ മറന്നാലും ഇക്കാര്യം നാം മറക്കരുത്. പോളിസിയില്‍ ക്ലെയിം ഉണ്ടായാലും പോളിസി യഥാസമയം പുതുക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്. തുടര്‍ച്ചയായി 4 വര്‍ഷം പുതുക്കുന്ന പോളിസികള്‍ക്ക് നിലവിലുള്ള അസുഖത്തിന് ചികിത്സ ഇപ്പോള്‍ ഒട്ടുമിക്ക പോളിസികളിലും ലഭ്യമാണ്. മാത്രമല്ല, തുടര്‍ച്ചയായി 4 വര്‍ഷം ക്ലെയിം ഇല്ലെങ്കില്‍ ഒരു നിശ്ചിത തുക മെഡിക്കല്‍ ചെക്കപ്പ് ചെയ്തതിനു ശേഷം തിരിച്ചുകിട്ടുന്നതാണ്.

9. കോ പേയ്‌മെന്റ് / ചികിത്സാ പരിധി : ഇന്ന് പ്രായമായവര്‍ക്കുള്ള പോളിസിയില്‍ ക്ലെയിം ഉണ്ടായാല്‍ ഒരു നിശ്ചിത തുക (ശതമാനം) പോളിസി ഉടമ സ്വയം വഹിക്കേണ്ടതുണ്ട്. ഇതിനെ കോ പേയ്‌മെന്റ് എന്ന് പറയുന്നു. ഇത് എത്രത്തോളമുണ്ടെന്ന് പോളിസി എടുക്കുമ്പോള്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. അതുപോലെ തന്നെ ചികിത്സാ പരിധികള്‍ ഓരോ പോളിസിയിലും ഉണ്ടായിരിക്കുമെന്ന് ഇന്ന് പലര്‍ക്കും അറിയില്ല. ഇതിന്റെ പരിധി എത്രയാണെന്ന് അറിഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ പോളിസി ഉടമ പണം നല്‍കേണ്ടതായി വരും.

10. ക്ലെയിം നടപടിക്രമങ്ങള്‍ : ഒരു അത്യാഹിതമുണ്ടായാല്‍ എന്തുചെയ്യണമെന്നറിയാതെ നാം പകച്ചു പോകുന്നു. ഈ അവസരത്തിലാണ് ക്ലെയിം നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവ് ഒരു സഹായഹസ്തമായി മാറുന്നത്. പോളിസി എടുക്കുമ്പോള്‍ തന്നെ ക്ലെയിം നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവ് ചോദിച്ച് മനസ്സിലാക്കണം. അതല്ലെങ്കില്‍ തെറ്റായ കാര്യങ്ങള്‍, ക്ലെയിം സമയപരിധി, ക്ലെയിം അനുബന്ധ രേഖകള്‍ എന്നിവ ശരിയായി നടപ്പിലാക്കാന്‍ സാധിക്കുകയില്ല.

ഓര്‍ക്കുക, ആരോഗ്യം സമ്പത്താണ്. ആരോഗ്യവും വരുമാനവും ഉള്ളപ്പോള്‍ സാധാരണയായി ഭാവിയിലെ റിസ്‌കുകളെപ്പറ്റി പലരും ചിന്തിക്കാറില്ല. ചിന്തിച്ചാല്‍ തന്നെ തനിക്കും കുടുംബത്തിനും ഇതൊന്നും ബാധകമല്ലെന്ന് നടിക്കും. പക്ഷെ ശരിയായ സമയത്ത് നേരാംവണ്ണം സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഭാവിയില്‍ തീര്‍ച്ചയായും ഉപകാരപ്രദമായിരിക്കും

Wednesday, February 16, 2011

കുഞ്ഞു മിന്നിന് വിരലുകള്‍ 26



Posted on: 17 Feb 2011

യാങ്കോണ്‍: കൈകളില്‍ പന്ത്രണ്ടും കാലുകളില്‍ പതിന്നാലും വിരലുകളുമായി ഗിന്നസ് റെക്കോഡ് എത്തിപ്പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് മ്യാന്‍മറിലെ ഒന്നരവയസ്സുകാരി ലെ യാതി മിന്‍. മകള്‍ക്ക് കൈവരാനിരിക്കുന്ന ഭാഗ്യത്തില്‍ ആഹ്ലാദിക്കുകയാണ് അമ്മ ഫ്യോ മിന്‍ മിന്‍ സോ.

മ്യാന്‍മറിലെ വളരെ സാധാരണക്കാരായ ഇവരെ ഗിന്നസ് റെക്കോഡിനുള്ള അപേക്ഷയയയ്ക്കാനും മറ്റും സഹായിക്കുന്നത് അയല്‍വാസിയാണ്്. കൈകളില്‍ പന്ത്രണ്ടും കാലുകളില്‍ പതിമ്മൂന്നും വിരലുകളുള്ള ഇന്ത്യന്‍ കുട്ടിയാണ് ഇപ്പോള്‍ വിരലെണ്ണത്തില്‍ ഗിന്നസ് റെക്കോഡിനുടമ.

പോളിഡാക്ടൈലിസം എന്നാണ് കയ്യിലോ കാലിലോ കൂടുതല്‍ വിരലുകളുള്ള അവസ്ഥ അറിയപ്പെടുന്നത്. അപൂര്‍വമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂ. രണ്ടു കൈകളിലും കാലുകളിലും കൂടുതല്‍ വിരലുകള്‍ കാണപ്പെടുകയെന്നത് അത്യപൂര്‍വവും.











Take up one idea. Make that one idea your life - think of it, dream of it, live on that idea. Let the brain, muscles, nerves, every part of your body, be full of that idea, and just leave every other idea alone. This is the way to success, that is way great spiritual giants are produced.
Swami Vivekananda

A great idea



I think this idea could be really useful for a lot of people-- especially the elderly and people with limited strength or dexterity in their hands.  

How to Be Happy in Life - The 9 Paths to Happiness


Sometimes it appears that life throws more obstacles in our path than we can handle. However, even in the face of the most challenging circumstances, you can make the choice to be happy by following these 9 paths to happiness.
1. Honor Yourself: Remember what the flight attendant says, "Put your own oxygen mask on first." You are of no use to anyone else if you have not taken care of your own needs first - this includes your own emotional, as well as physical, well-being.
2. Forgive Everyone For Everything: Forgiveness is a gift to yourself. YOU created the stress in your life by getting angry, and YOU can instantly remove that stress by granting forgiveness. Expressing your forgiveness to the other is optional - internalizing that forgiveness is required in order to live a joyful life. Don't forget to also forgive yourself for everything you regret ever having done or not done.
3. Have Gratitude For All Of Life: As with forgiveness, gratitude is a gift to yourself. Saying "thank you" is a powerful way to create great relationships, but the real power of gratitude is internalizing an immense thankfulness for your very existence - everything that has ever occurred or failed to occur in your life.
4. Respect Your Mind: Faith is powerful, but it is no substitute for observing, paying attention, weighing alternatives, and choosing with intention. Without conscious choice, there is no freedom or happiness.
5. Design Your Future: Don't be a passive tumbleweed blown by the winds of life. Envision the future you want, and then take action to create that future. Often, you will fail. Plan again and take action again.
6. Begin Today, and Never Give Up: There is no better time to begin than today - each and every "today." When obstacles stop you, think of new ways to reach your goals. In the words of the Oriental proverb, "Fall seven times, stand up eight."
7. Be Of Service To Others By Radiating Happiness: Being of service is one of the greatest paths to happiness, but remember that your greatest service to others is the person that you are, rather than the tasks you accomplish. Your greatest gift to others is to give them happiness, and by far the most powerful way to do that is to be an example of happiness and to radiate that happiness to others.
8. Dance Lightly With Life: Life does not have to be a serious undertaking. You will make mistakes, you will feel regrets, and eventually, you will die - so what? Happiness comes from dancing lightly with life - playing hopscotch on the river of life - leaping gracefully from joy to joy while laughing at the threats of calamity - even laughing hysterically at our human frailness when we do fall into the muddy torrent.
9. Know Unity With Spirit: There are as many ways to connect with Spirit as there are people - each of us has our own way to receive strength and serenity from the Infinite. Your life will be happier if you acknowledge that you are not alone, become open to that presence, and create ritual to celebrate your connection. You may feel your bond with Spirit at the Lord's Supper, in Songs of Praise, in Calls to Prayer, in Meditation, while doing Yoga or Qigong, or while walking in the woods. However you connect with Spirit, do it today.

Happy Life Quotes


Here are some happy life quotes.
Do not believe in anything simply because you have heard it.
Do not believe in anything simply because it is spoken and rumored by many.
Do not believe in anything simply because it is found written in your religious books.
Do not believe in anything merely on the authority of your teachers and elders.
Do not believe in traditions because they have been handed down for many generations.
But after observation and analysis, when you find that anything agrees with reason and is conducive to the good and benefit of one and all, then accept it and live up to it.
Buddha
People don’t ever seem to realize that doing what’s right’s no guarantee against misfortune.
William McFee
If you’re going through hell, keep going.
Winston Churchill


Life isn’t about finding yourself. Life is about creating yourself.
George Bernard Shaw
Our lives begin to end the day we become silent about things that matter.
Martin Luther King, Jr.
Hatred paralyzes life; love releases it.
Hatred confuses life; love harmonizes it.
Hatred darkens life; love illumines it.
Martin Luther King, Jr.
Challenges come so we can grow and be prepared for things we are not equipped to handle now. When we face our challenges with faith, prepared to learn, willing to make changes, and if necessary, to let go, we are demanding our power be turned on.
Iyanla Vanzant
We can throw stones, complain about them, stumble on them, climb over them, or build with them.
William Arthur Ward
Life is a bridge. Cross over it, but build no house on it
Indian Proverb
It is wonderful how much time good people spend fighting the devil. If they would only expend the same amount of energy loving their fellow men, the devil would die in his own tracks of ennui.
Helen Keller
If we are really to live at all we must put our convictions into action
Margaret Sanger
My life is my message.
Gandhi
Life is an art we are required to practice without preparation, a score that we play at sight even before we have mastered our instruments
Lewis Mumford
Ask yourself whether the dream of heaven and greatness should be waiting for us in our graves–or whether it should be ours here and now and on this earth.
Ayn Rand
Destiny is not a matter of chance, it is a matter of choice.
W.J. Bryan
Live as if you were to die tomorrow. Learn as if you were to live forever
Gandhi

There has been much tragedy in my life; at least half of it actually happened.
Mark Twain
The human spirit needs to accomplish, to achieve, to triumph to be happy.
Ben Stein
How far you go in life depends on your being tender with the young, compassionate with the aged, sympathetic with the striving, and tolerant of the weak and strong. Because someday in your life you will have been all of these.
George Washington Carver
Security is mostly a superstition. It does not exist in nature, nor do the children of men as a whole experience it. Avoiding danger is no safer in the long run than outright exposure. Life is either a daring adventure, or nothing.
Helen Keller
The three grand essentials to happiness in this life are something to do, something to love and something to hope for.
Addison
Maybe this world is another planet’s hell.
Aldous Huxley
To the woman who complained that riches hadn’t made her happy, the Master said “You speak as if luxury and comfort were ingredients of happiness; whereas all you need to be really happy, my dear, is something to be enthusiastic about.
Anthony de Mello
I like living. I have sometimes been wildly, despairingly, acutely miserable, racked with sorrow, but through it all I still know quite certainly that just to be alive is a grand thing.
Agatha Christie
Don’t cry because its over, smile because it happened.
Unknown
To live a pure unselfish life, one must count nothing as one’s own in the midst of abundance.
Buddha
Our own life is the instrument with which we experiment with the truth.
Thich Nhat Hanh
The talent for being happy is appreciating and liking what you have, instead of what you don’t have.
Woody Allen
It is not how much we have, but how much we enjoy, that makes happiness.
Charles Spurgeon
We need not only a purpose in life to give meaning to our existence but also something to give meaning to our suffering
Eric Hoffer
Your living is determined not so much by what life brings to you as by the attitude you bring to life; not so much by what happens to you as by the way your mind looks at what happens.
Circumstances and situations do color life but you have been given the mind to choose what the color shall be.
John Homer Miller
The greater part of our happiness or misery depends on our dispositions, and not our circumstances.
Martha Washington
We are here to laugh at the odds and live our lives so well that Death will tremble to take us
Charles Bukowski
Without that innate sense of human worth, a man cannot long endure adversity, nor can he long enjoy prosperity.
Confucius
We make a living by what we get, but we make a life by what we give.
Norman MacEwan
My life has no purpose, no direction, no aim, no meaning, and yet I’m happy. I can’t figure it out. What am I doing right?
Charles M Schulz
Everyone is a house with four rooms, a physical, a mental, an emotional and a spiritual.
Most of us tend to live in one room most of the time, but unless we go into every room, every day, even if only to keep it aired, we are not a complete person.
Indian Proverb
There are as many nights as days, and the one is just as long as the other in the year’s course.
Even a happy life cannot be without a measure of darkness, and the word ‘happy’ would lose its meaning if it were not balanced by sadness.
Carl Jung
The summit of happiness is reached when a person is ready to be what he is.
Erasmus