Sunday, February 13, 2011

പരസ്യ എസ്.എം.എസുകളും കോളുകളും ഇനി ശല്യമാവില്ല



പരസ്യ എസ്.എം.എസുകളും കോളുകളും ഇനി ശല്യമാവില്ല
ന്യൂദല്‍ഹി: അനാവശ്യ പരസ്യ കോളുകളും എസ്.എം.എസുകളും ഇനി മുതല്‍ നിങ്ങള്‍ക്ക് ശല്യമായി മാറില്ല. ഇതിനെ തടയിടുന്ന മാര്‍ഗരേഖ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ 'ടെലികോം കൊമേഴ്‌സ്യല്‍ കമ്യൂണിക്കേഷന്‍സ് കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍ 2010' എന്ന മാര്‍ഗരേഖ 2011 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും.  നേരത്തെയുള്ള സംവിധാനങ്ങളുടെ അപര്യാപ്തത മറികടക്കും വിധമാണ് പുതിയ മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് പരസ്യ വാണിജ്യ കോളുകളും സന്ദേശങ്ങളും ഉപഭോക്താവിന്റെ താല്‍പര്യത്തിനനുസരിച്ച് പൂര്‍ണമായോ ഭാഗികമായോ തടയാം. മാനദണ്ഡം മറികടന്ന് കോളുകള്‍ക്കും എസ്.എം.എസുകള്‍ക്കും മുതിരുന്ന പരസ്യ കമ്പനികളെ കാത്തിരിക്കുന്നത് വന്‍ പിഴയാണ്.  ഒരുതവണ നിബന്ധന ലംഘിച്ചാല്‍ കാല്‍ ലക്ഷം രൂപയും രണ്ടാമത്തേതിന് മുക്കാല്‍ ലക്ഷം രൂപയും പിഴയൊടുക്കണം. പിന്നീട് ഓരോ തവണയും ഉയര്‍ന്നുയര്‍ന്ന് ആറാംതവണ രണ്ടര ലക്ഷത്തിലെത്തും. മൊബൈല്‍ പരസ്യ ദാതാക്കള്‍  ഉപഭോക്താക്കളെ കണ്ടെത്തുന്നതിനു മുമ്പ് സേവന ദാതാക്കളുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കണം.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment