ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Thursday, February 24, 2011

നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....



പഴയ MEMORY CARD  ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS  എത്ര തന്നെ DELETE
ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍
ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം
പോര...ശ്രദ്ധിക്കുക....കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു
നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം
ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍
എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം
ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക ...നമ്മുടെ
സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന  ഞരമ്പ്‌ രോഗികളുടെ
എണ്ണം വളരെ വളരെ  കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്‍ ഫോണ്‍
കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും....

നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍....
1.
ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍  വില്‍ക്കുമ്പോള്‍ /സര്‍വീസ്
ചെയ്യുമ്പോള്‍ memory card /hard disk  കൊടുക്കരുത്...അതിനെ നശിപ്പിച്ചു
കളയുക....കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില
കുറവാണ്..service ചെയ്യാന്‍ authorised sevice centre ഇല്‍ കൊടുക്കുക...

2.
ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍
കമ്പ്യൂട്ടര്‍ പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം  നുണകള്‍
പറഞ്ഞ് അതിനെ CENTRAL HALL ഇല്‍,എല്ലാവരും കാണുന്നിടത്ത്
വെക്കുക...വീട്ടില്‍ INTERNET ഉണ്ടെങ്കില്‍ BROWSERIL RECENT HISTORY
നോക്കുക...അവന്‍/അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന്
കാണാം...അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക...എന്ന് വെച്ച്
അവരെ വെറുപ്പിക്കരുത്...

3 .AMUSEMENT PARK
ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത്
നല്ലതല്ല...ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ്
ആണ്...ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..PARK ഇല്‍ കുട്ടികള്‍
കളിച്ചോട്ടെ...ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍
ഇറങ്ങണ്ട...നല്ലതല്ല....HIDDEN CAMERA കള്‍ അവിടെ കൂടുതലുണ്ട്.....

4 . TEXTILE
ഷോപ്പ് ഇന്റെ DRESSING റൂം,HOTEL ഇലെ  TOILETS എന്നിവയിലൂടെ
ഒന്ന് കണ്ണോടിക്കുക...HIDDEN CAMERA കളെ ഒന്ന് ചെക്ക്‌ ചെയ്യുന്നത്
നല്ലതാണ്...
5.
പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ കുട്ടിക്ക് മുല കൊടുക്കുമ്പോള്‍
പ്രത്യേകം ശ്രദ്ധിക്കുക...എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ...

ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല...
ഒന്ന് ശ്രദ്ധിക്കുക....
കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത ഒരു കാലം
വിദൂരമല്ല...കഴിയുന്നതും സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയുന്ന പര്‍ദ്ദ
പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുക...പിന്നെ ഒരു കാര്യം,ശരീര വടിവുകള്‍
കാണിക്കുന്ന പര്‍ദ്ദ കള്‍ ഇടുന്നതിലും നല്ലത് ഒന്നും ഇടാതെ
നടക്കുന്നതാണ്!!

ഇനി വല്ല ഞരമ്പ്‌ രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ
ശല്യം ചെയ്യുന്നുണ്ടെങ്കില്‍

Wednesday, February 23, 2011

നെറ്റില്‍ സ്വന്തമായി രണ്ടു സെന്റ്‌



Posted on: 22 Feb 2011




കമ്പ്യൂട്ടറില്‍ അലമാരപോലെ താക്കോലിട്ട് പൂട്ടിവെക്കുന്ന ഒരു ഫോള്‍ഡറെങ്കിലും സ്വന്തമായി വേണമെന്ന് വാശിപിടിക്കുന്നവര്‍ക്ക് വംശനാശം സംഭവിച്ചു തുടങ്ങിയത് ഗൂഗിളും കാക്കത്തൊള്ളായിരം സൗജന്യ ക്ലൗഡ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങളും വന്നതോടെയാണ്. ഇന്റര്‍നെറ്റില്‍ സ്വന്തമായി 'രണ്ടു സെന്റ്' ഭൂമിയെങ്കിലുമില്ലാത്തവര്‍ നന്നേ കുറവായിരിക്കും. മറ്റുള്ളവരെപോലെ കാശുകൊടുക്കാതെ സ്വന്തമായി രണ്ടു ജി.ബി. സ്ഥലം നല്‍കുന്ന സേവനമല്ല ഡ്രോപ്‌ബോക്‌സ്. ഓഫീസിലെയോ വീട്ടിലെയോ കംപ്യൂട്ടറില്‍ നിന്നോ സ്മാര്‍ട്ട് ഫോണില്‍നിന്നോ പുതിയ ഫയലുകള്‍ സമയാസമയം നെറ്റിലെ 'ഡ്രോപ് ബോക്‌സി'ല്‍ കൃത്യമായി അടുക്കി വെക്കും എന്നതു കൂടിയാണ് അതിനെ സൂപ്പര്‍ ഹിറ്റാക്കിയത്. നമ്മള്‍ പോലും അറിയാതെ ആവശ്യപ്പെട്ട ഡാറ്റ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കുന്ന ഫയല്‍ ഹോസ്റ്റിങ് സര്‍വീസാണ് ഡ്രോപ്പ്‌ബോക്‌സ് എന്ന് ചുരുക്കം.

ആദ്യം www.dropbox.com എന്ന ഔദ്യോഗിക സൈറ്റില്‍നിന്ന് ചെറിയ ഒരു പ്രോഗ്രാം നമ്മുടെ കംപ്യൂട്ടറിലോ മൊബൈലിലോ ഡൗണ്‍ലോഡു ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനിടെ തന്നെ സ്വന്തമായി സൈറ്റില്‍ അക്കൗണ്ട് ഉണ്ടാക്കാനുള്ള അവസരമുണ്ട്. കൈയില്‍ കാശില്ലെങ്കില്‍ രണ്ടു ജി.ബി സൗജന്യസേവനം സ്വീകരിച്ചാല്‍ മതി. കാശുള്ളവന് 9.99 ഡോളര്‍ കൊടുത്താല്‍ അമ്പതു ജി.ബിയും 19.99 ഡോളര്‍ കൊടുത്താല്‍ നൂറു ജി.ബിയും കിട്ടും.

ഡ്രോപ്‌ബോക്‌സ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുന്നതോടെ സാധാരണയായി മൈ ഡോക്യുമെന്റ്‌സില്‍ അല്ലെങ്കില്‍ നമ്മള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ഡ്രോപ്‌ബോക്‌സ് സ്വന്തമായി ഒരു ഫോള്‍ഡര്‍ സൃഷ്ടിക്കും. ഈ ഫോള്‍ഡറില്‍ നമ്മളിടുന്ന പുതിയ ഫയലുകളെല്ലാം അതതു സമയങ്ങളില്‍ നെറ്റില്‍ ഡ്രോപ്‌ബോക്‌സ് നല്‍കിയ നമ്മുടെ സ്വന്തം സ്ഥലത്തേക്ക് അപ്‌ലോഡു ചെയ്തു കൊണ്ടിരിക്കും. ഓരോ സമയവും ആവശ്യമുള്ള ഫയലുകള്‍ ഇമെയിലിലോ മറ്റേതെങ്കിലും ഹോസ്റ്റിങ് സൈറ്റുകളിലേക്ക് അപ്‌ലോഡു ചെയ്യുന്നതിനുപകരം ഡ്രോപ്‌ബോക്‌സ് അതതുസമയങ്ങളില്‍ ബുദ്ധിയുപയോഗിച്ച് ആ പണി ചെയ്തു കൊള്ളും.

അപ്‌ലോഡു ചെയ്ത ഫയലുകള്‍ ലഭിക്കണമെങ്കില്‍ www.dropbox.com ല്‍ ചെന്ന് ഇമെയില്‍ അഡ്രസ്സും പാസ്‌വേഡും ഉപയോഗിച്ചു തുറന്നു നോക്കിയാല്‍ മതി. കംപ്യൂട്ടറില്‍ ഡ്രോപ്‌ബോക്‌സ് ഫോള്‍ഡറില്‍ സൂക്ഷിച്ച ഫയലുകള്‍ അതേപടി അവിടെ കാണാം. ഇതോടെ ലോകത്തെവിടെയും ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഈ ഫയലുകള്‍ നമുക്ക് ഡൗണ്‍ലോഡു ചെയ്തുപയോഗിക്കുകയുമാകാം.

വീട്ടിലെയും ഓഫീസിലെയുമൊക്കെ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലും മൊബൈലിലുമൊക്കെ ഡ്രോപ്‌ബോക്‌സ് ഉപയോഗിച്ചാല്‍ ഇനി പെന്‍ഡ്രൈവിലും സി.ഡി.യിലുമാക്കി ആവശ്യമുള്ള ഫയലുകള്‍ പോക്കറ്റില്‍ കൊണ്ടുനടക്കേണ്ട കാര്യമില്ല. ഡ്രോപ്‌ബോക്‌സ് ഇല്ലാത്ത കംപ്യൂട്ടറിലാണെങ്കില്‍ സൈറ്റില്‍ നേരിട്ട് അപ്‌ലോഡു ചെയ്യാനും സൗകര്യമുണ്ട്. ഓണ്‍ലൈനിലോ കംപ്യൂട്ടറിലോ എവിടെ എപ്പോള്‍ പുതിയ ഫയലുകള്‍ കണ്ടാലും അവ കംപ്യൂട്ടറിലെയും നെറ്റിലെയും മൊബൈലിലെയും എല്ലാ ഡ്രോപ്‌ബോക്‌സ് ഫോള്‍ഡറുകളിലും പൊതുവായി കൈമാറുന്ന സിങ്ക്രണൈസിങ് (Synchronize) മാജിക്കാണ് ഇത്.

സാധാരണഗതിയില്‍ ഡ്രോപ്‌ബോക്‌സ് 1.0.20 പതിപ്പുപയോഗിക്കുമ്പോള്‍ കംപ്യൂട്ടറിലെ ഫോള്‍ഡറിലേക്ക് ആവശ്യമുള്ള ഫയലുകള്‍ കോപ്പി ചെയ്തിടേണ്ടിവരുമെന്ന ചെറിയ ഒരു ന്യൂനതയുണ്ടിതിന്. അതിനും ചെറിയൊരു വിദ്യ ചില അഭ്യുദയകാംക്ഷികള്‍ കണ്ടെത്തിയിട്ടുണ്ട്. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് Dropbox Shell Tools v0.1.1 എന്ന ഒരു പ്ലഗ് ഇന്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഏതുഫയലും റൈറ്റ്ക്ലിക്ക് ചെയ്ത് ഡ്രോപ് ബോക്‌സിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാനാകും. അതായത് ഒറ്റ ക്ലിക്കില്‍ തന്നെ ഫയലുകള്‍ ഡ്രോപ്‌ബോക്‌സിലെത്തുമെന്നു സാരം.

സൗജന്യമായി കിട്ടുന്ന രണ്ടു ജി.ബി. ചുരുങ്ങിയത് മൂന്നു ജി.ബി.യായി കൂട്ടണമെങ്കില്‍ അതിനും വഴിയുണ്ട്. നമ്മുടെ കൂട്ടുകാരെ കൂടി ശല്യം ചെയ്യണമെന്നു മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dropbox.com/free ല്‍ ഒന്നു കയറി നോക്കിയാല്‍ മതി. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി ഡ്രോപ്‌ബോക്‌സ് കണക്ടുചെയ്താല്‍ 128 എം.ബി. സ്‌പേയ്‌സ് കൂടി ലഭിക്കും. ട്വിറ്ററില്‍ ഡ്രോപ്‌ബോക്‌സിനെ ഫോളോ ചെയ്യുകയും അവര്‍ക്ക് ഒരു ഫീഡ്ബാക്ക് നല്‍കുകയും ചെയ്താല്‍ അത്രയും കൂടി കിട്ടും, പോരെ!!

മൈക്രോസോഫ്ടിന്റെ പുതിയ വയര്‍ലെസ് മൗസ്‌



Posted on: 23 Feb 2011




മൈക്രോസോഫ്ടിന്റെ സ്വന്തം സങ്കേതമായ ബ്ലൂട്രാക്ക് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വയര്‍ലെസ്സ് മൗസായ 'മൊബൈല്‍ മൗസ് 3500' വിപണിയില്‍ ഹരമാകുന്നു. സാധാരണ ഡെസ്‌ക്്‌ടോപ്പ് മൗസുകളെക്കാള്‍ വലിപ്പം കുറവുള്ള ഈ മൗസ് ഉപയോഗിക്കാന്‍ സൗകര്യപ്രദമാണ്. ഏതാണ്ട് എല്ലാ പ്രതലത്തിലും നന്നായി പ്രവര്‍ത്തിക്കുന്നതാണ് ഇതെന്ന്് നിരൂപണങ്ങള്‍ വ്യക്തമാക്കുന്നു.

വിവിധ നിറങ്ങളില്‍ ആകര്‍ഷകമായ രൂപകല്‍പനയാണ് മൊബൈല്‍ മൗസിന്റേത്. ഇടംകൈയന്‍മാര്‍ക്കും വലംകൈയന്‍മാര്‍ക്കും ഒരുപോലെ സൗകര്യപ്രദമാണിത്. ഇടം വലം ബട്ടണുകളും വശങ്ങളിലായി തള്ള വിരല്‍ ഇരിക്കുന്ന സ്ഥലവും വിരലുകള്‍ക്ക് ഏറ്റവും അനുയോജ്യമായ തരത്തിലുള്ളതാണ്. കൈപ്പത്തിയുടെ ഒരു ഭാഗത്തിന് സൗകര്യപ്രദമായിരിക്കാന്‍ പാകത്തിലാണ് മൗസിന്റെ പിന്‍ഭാഗം രൂപകല്‍പന ചെയ്തിരിക്കുന്നത്.


സാധാരണ മൗസുകളിലെ സ്‌ക്രോള്‍ വീല്‍ തന്നെയാണ് മൈക്രോസോഫ്റ്റ് വയര്‍ലെസ്സ് മൊബൈല്‍ മൗസ് 3500 ലുമുള്ളത്. ഇതിന്റെ മുകള്‍വശം മെറ്റാലിക് ഫിനിഷിലുള്ളതാണ്. താഴെ ഭാഗത്തുള്ള രണ്ട് ടെഫ്‌ളോണ്‍ പാഡുകള്‍ മൗസിന്റെ സഞ്ചാരം അനായാസമാക്കുന്നു.

രണ്ട് 'AA' വലിപ്പത്തിലുള്ള ബാറ്ററിയാണ് ഈ മൗസിലുപയോഗിക്കുന്നത്. ആല്‍ക്കലൈന്‍ ബാറ്ററിയാണെങ്കില്‍ എട്ടുമാസം വരെ ഉപയോഗിക്കാനാകും. വിലകുറഞ്ഞ മൗസുകളില്‍ കാണാനാകാത്ത ഓണ്‍, ഓഫ് സ്വിച്ചുകള്‍, റിസീവര്‍ സൂക്ഷിക്കാനുള്ള സ്ഥലം എന്നിവ ഈ മൗസിന്റെ പ്രത്യേകതയാണ്. 

കമ്പ്യൂട്ടറില്‍ നിന്നും 10 അടി ദൂരെ വെച്ചു പോലും യാതൊരു പ്രശ്‌നവുമില്ലാതെ മൗസ് ഉപയോഗിക്കാനാകും. അതുപോലെ, ഗ്ലാസ്സിനു പുറത്തും ഇത് പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിക്കും. വയര്‍ ഉള്ള മൗസ് ഉപയോഗിക്കുന്നതിനെക്കാള്‍ എളുപ്പത്തില്‍ ഗെയിമിങില്‍ പോലും ഇത്് ഉപയോഗിക്കാനാകും.

ഇബേയിലൂടെ വാങ്ങിയാല്‍ മൈക്രോസോഫ്ട് വയര്‍ലെസ്സ് മൊബൈല്‍ മൗസ് 3500 ന്റെ വില 1075 രൂപയാണ്. അല്പം കൂടി കുറഞ്ഞ വിലയില്‍ ഇത് കടകളില്‍ ലഭിക്കും.

Tuesday, February 22, 2011

കൗമാരപ്രായക്കാര്‍ ബ്ലോഗിങ് ഉപേക്ഷിക്കുന്നു



Posted on: 22 Feb 2011





ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ ആവേശം മാത്രമായി ബ്ലോഗ് എന്ന നവമാധ്യമം അവസാനിക്കുമോ. ബ്ലോഗുകള്‍ക്ക് അവസാനമായിക്കഴിഞ്ഞു എന്ന് എഴുത്തുകാരനായ എന്‍.എസ്.മാധവന്‍ അടുത്തയിടെയാണ് ഒരു അഭിമുഖത്തില്‍ പ്രവചിച്ചത്. ആ പ്രവചനത്തെ ഏതാണ്ട് ശരിവെയ്ക്കുന്നതാണ് 'ന്യൂയോര്‍ക്ക് ടൈംസ്' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സൗഹൃദക്കൂട്ടായ്മകള്‍ കരുത്താര്‍ജിച്ചതോടെ, ബ്ലോഗര്‍മാര്‍ - പ്രത്യേകിച്ചും കൗമാരപ്രായക്കാരായ ബ്ലോഗര്‍മാര്‍ - കൂട്ടത്തോടെ അവയിലേക്ക് ചെക്കേറുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ആശയപ്രകാശനത്തിനുള്ള നവസാധ്യതയെന്ന നിലയ്ക്കാണ് കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കം മുതല്‍ ബ്ലോഗുകള്‍ ശ്രദ്ധ നേടിയത്. എന്നാല്‍, ആശയപ്രകാശനം കൂടുതല്‍ ഫലപ്രദമായി നടത്താനും സുഹൃത്തുക്കള്‍ക്ക് മുന്നിലേക്ക് തന്റെ ആശയങ്ങള്‍ ഒറ്റയടിക്ക് എത്തിക്കാനും സൗഹൃദക്കൂട്ടായ്മകള്‍ സൗകര്യമൊരുക്കിയതോടെയാണ് ബ്ലോഗുകള്‍ തളരാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്യു റിസെര്‍ച്ച് സെന്ററിന്റെ'ഇന്റര്‍നെറ്റ് ആന്‍ഡ് അമേരിക്കന്‍ ലൈഫ് പ്രൊജക്ട്' നടത്തിയ പഠനമാണ് റിപ്പോര്‍ട്ടിനാധാരം.

അമേരിക്കയില്‍ 2006-2009 കാലഘട്ടത്തില്‍ പന്ത്രണ്ടിനും പതിനേഴിനും മധ്യേ പ്രായമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ ബ്ലോഗിങിന്റെ തോത് പകുതിയായി കുറഞ്ഞെന്ന് പഠനം പറയുന്നു. ആ പ്രായപരിധിയില്‍പെട്ട ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 14 ശതമാനത്തിന് മാത്രമാണ് ബ്ലോഗുകളുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ പ്രൊജക്ടിന്റെ ഭാഗമായി നടത്തിയ പഠനത്തില്‍ 18-33 പ്രായക്കാര്‍ക്കിടയില്‍ ബ്ലോഗിങില്‍ രണ്ടു വര്‍ഷംകൊണ്ട് രണ്ട് ശതമാനം കുറവുണ്ടായതായി കണ്ടിരുന്നു.

പലരും ബ്ലോഗെഴുത്ത് കുറയ്ക്കാനുള്ള കാരണം പലതാണ്. ദൈര്‍ഘ്യമേറിയ ബ്ലോഗ്‌പോസ്റ്റുകള്‍ എഴുതാന്‍ പലര്‍ക്കും സമയമില്ലാതായി, പകരം ശ്രദ്ധ ട്വിറ്ററിലേക്കും ഫെയ്‌സ്ബുക്കിലേക്കും തിരിഞ്ഞു. കാര്യമായി വായനക്കാരില്ല എന്നതും പല ബ്ലോഗര്‍മാരെയും നിരുത്സാഹപ്പെടുത്തി. അതേസമയം, സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി തങ്ങളുടെ ആശയം പങ്കിടാന്‍ സോഷ്യന്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ (സൗഹൃദക്കൂട്ടായ്മകള്‍) മികച്ച അവസരമൊരുക്കുകയും ചെയ്തു.

ബ്ലോഗര്‍ (Blogger)ലൈവ്‌ജേര്‍ണല്‍ (LiveJournal) തുടങ്ങിയ സര്‍വീസുകള്‍ ജനപ്രിയമായതോടെയാണ് പത്തുവര്‍ഷം മുമ്പ് ബ്ലോഗുകള്‍ വന്‍തോതില്‍ വര്‍ധിക്കാനാരംഭിച്ചത്. രാഷ്ട്രീയം മുതല്‍ ഭക്ഷണശീലങ്ങളും വ്യക്തിപരമായ അനുഭവങ്ങളും വരെ ബ്ലോഗുകള്‍ക്ക് വിഷയമായി. ഏറ്റവും വലിയ ചര്‍ച്ചാവേദികളായും ആശയവിനിമയ ഉപാധികളിലൊന്നായും ബ്ലോഗുകള്‍ പരിണമിച്ചു. 2004 ലെ ഇംഗ്ലീഷ് വാക്കായി മെറിയം വെബ്ബ്സ്റ്റര്‍ ഡിക്ഷണറി'ബ്ലോഗ്' (blog) അംഗീകരിച്ചു.

തുടക്കത്തില്‍ വ്യക്തിപരമായ സംഗതി എന്ന നിലയ്ക്കായിരുന്നു ബ്ലോഗെങ്കില്‍, പിന്നീട് ബ്ലോഗുകളുടെ സാധ്യത മനസിലാക്കി മുഖ്യധാരാ മാധ്യമസ്ഥാപനങ്ങളും ബ്ലോഗുകളെ തങ്ങളുടെ ന്യൂസ് സൈറ്റുകളുടെ ഭാഗമാക്കാന്‍ തുടങ്ങി. ബ്ലോഗുകളായി തുടങ്ങിയ 'ദി ഹഫിങ്ടണ്‍ പോസ്റ്റ്' (The Huffington Post) പോലുള്ള മാധ്യമ സൈറ്റുകളെ ഒടുവില്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ കഴിയത്ത സ്ഥിതിയുമായി.

ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് സ്വഭാവത്തെ ഫെയ്‌സ്ബുക്ക്പുനര്‍നിര്‍ണയിക്കും വരെ ബ്ലോഗായിരുന്നു രാജാവ്. 140 ക്യാരക്ടറില്‍ ഒതുക്കേണ്ട ഹൃസ്വസന്ദേശങ്ങള്‍ വഴി സംവദിക്കുന്ന ട്വിറ്ററുംബ്ലോഗുകളുടെ ആധിപത്യം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇപ്പോള്‍ ലോകവുമായി നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ബ്ലോഗിന്റെ ആവശ്യമില്ല. പരാതിയോ പരിഭവമോ വിമര്‍ശനമോ നിഗമനമോ -എന്തും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാം. ലിങ്കുകളോ ഫോട്ടോകളോ വീഡിയോകളോ എന്തും നല്‍കാം. മാത്രമല്ല, ബ്ലോഗിന്റെ കാര്യത്തിലെന്നപോലെ വായനക്കാര്‍ വന്ന് കാണാന്‍ കാക്കേണ്ട കാര്യവുമില്ല. പോസ്റ്റ് ചെയ്യുന്ന നിമിഷം തന്നെ സുഹൃത്തുക്കളുടെ മുന്നില്‍ അതെത്തും.

തളര്‍ച്ച നേരിടുന്നു എന്നത് ശരിതന്നെ. എന്നാല്‍, ബ്ലോഗുകളെ അങ്ങനെ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് മിക്കവുരും കുരുതുന്നു. ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് ബ്ലോഗുകള്‍ തന്നെയാണ് ഇപ്പോഴും നന്ന് എന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ബ്ലോഗിങ് നശിക്കുകയല്ല, പുതിയ പ്ലാറ്റ്‌ഫോമുകളിലേക്ക് അവ കടന്നു കയറുകയാണ് ചെയ്യുന്നതെന്ന് 'ഇന്റര്‍നെറ്റ് ആന്‍ഡ് അമേരിക്കന്‍ ലൈഫ് പ്രോജക്ടി'ലെ ലീ റെയ്‌നീ പറയുന്നു. എന്നുവെച്ചാല്‍, ബ്ലോഗുകളും സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ പോലുള്ളവയും തമ്മിലുള്ള അതിര്‍ത്തിരേഖകള്‍ മായുകയാണെന്ന് സാരം.

'ടംബ്ലര്‍' (Tumblr) എന്ന സര്‍വീസ് ഉദാഹരണമായെടുക്കുക. ബ്ലോഗിങും മറ്റ് സര്‍വീസുകളും തമ്മിലുള്ള അതിര്‍ത്തി എങ്ങനെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതിന് മുന്തിയ ഉദാഹരണമാണ് ഈ സര്‍വീസ്. ഒരു ബ്ലോഗിങ് സര്‍വീസ് എന്നാണ് ടംബ്ലര്‍ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍, അതിന്റെ ഉപയോക്താക്കളില്‍ പലരും തങ്ങളൊരു ബ്ലോഗറാണെന്ന് കരുതുന്നില്ല. തങ്ങള്‍ ബ്ലോഗിങ് നിര്‍ത്തി എന്ന് പറയുന്ന പലരും ടംബ്ലറില്‍ ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്യുന്നത് തുടരുന്ന കാര്യം ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.

ബ്ലോഗിങിനോട് ഉപയോക്താക്കള്‍ക്കുണ്ടായിട്ടുള്ള സമീപനം പ്രമുഖ ബ്ലോഗിങ് പ്ലാറ്റ്‌ഫോമുകളുടെ കാര്യത്തില്‍ ദൃശ്യമാണ്. ഗൂഗിളിന്റെ ബ്ലോഗിങ് പ്ലാറ്റ്‌ഫോമാണ് ബ്ലോഗര്‍. അമേരിക്കയില്‍ ബ്ലോഗറിലെ സന്ദര്‍ശകരുടെ സംഖ്യ കഴിഞ്ഞ ഡിസംബറില്‍, ഒരു വര്‍ഷം മുമ്പത്തേതിലും രണ്ട് ശതമാനം കുറഞ്ഞ് -58.6 മില്യന്‍ ആയി. അതേസമയം ആഗോളതലത്തില്‍ ബ്ലോഗറിലെ സന്ദര്‍ശകരുടെ എണ്ണം 9 ശതമാനം വര്‍ധിച്ച് 323 മില്യണ്‍ ആയി.

പുതിയ പ്രവണത മനസിലാക്കി മാറാനൊരുങ്ങുകയാണ് ലൈവ്‌ജേര്‍ണല്‍ എന്ന ബ്ലോഗിങ് സര്‍വീസ്. കമ്മ്യൂണിറ്റികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സ്വഭാവം തങ്ങളുടെ ബ്ലോഗിങ് പ്ലാറ്റ്‌ഫോമിലേക്ക് ആവാഹിക്കാനാണ് അവരുടെ ശ്രമം. റഷ്യന്‍ ഓണ്‍ലൈന്‍ മീഡിയ കമ്പനിയായ എസ്.യു.പിയ്ക്കാണ് ലൈവ്‌ജേര്‍ണലിന്റെ ഉടമസ്ഥത.

ബ്ലോഗിങിന്റെ കാര്യത്തില്‍ കോട്ടം പറ്റാതെ തുടരുന്ന പ്ലാറ്റ്‌ഫോം ടംബഌറും വേഡ്പ്രസ്സുമാണ്. ടംബ്ലറിന്റെ കാര്യം മുമ്പ് സൂചിപ്പിച്ചല്ലോ. വേഡ്പ്രസ്സിനെ സംബന്ധിച്ചിടത്തോളം, ഗൗരവമായി ബ്ലോഗിങിനെ കാണുന്നവരാണ്, അല്ലാതെ കൗമാരപ്രായക്കാരല്ല തങ്ങളുടെ ഉപഭോക്താക്കളെന്ന് വേഡ്പ്രസ്സിന്റെ ഉടമസ്ഥരായ 'ഓട്ടോമാറ്റികി'(Automattic) ന്റെ ചീഫ് എക്‌സിക്യുട്ടീവ് ടോണി ഷ്‌നീഡര്‍ പറയുന്നു. മാത്രമല്ല, ബ്ലോഗുകളുടെ ലിങ്കുകള്‍ ഫെയ്‌സ്ബുക്കിലും മറ്റുമിട്ട് കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് എത്തിക്കാനുള്ള മാര്‍ഗമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നതെന്നും ഷ്‌നീഡര്‍ കരുതുന്നു

കൗമാരപ്രായക്കാര്‍ ബ്ലോഗിങില്‍ വിരക്തി കാട്ടിത്തുടങ്ങിയെങ്കിലും, മുതിര്‍ന്നവര്‍ ബ്ലോഗിങിലേക്ക് കൂടുതലായി വരുന്നുവെന്നാണ് പഠനം കാണിക്കുന്നത്. 34-45 പ്രായപരിധിയിലുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 16 ശതമാനം പേര്‍ 2010 ല്‍ ബ്ലോഗര്‍മാരായിരുന്നു. രണ്ടു വര്‍ഷം മുമ്പത്തേതിനെ അപേക്ഷിച്ച് ആറ് പോയന്റ് വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായതെന്ന് പ്യൂ സര്‍വ്വെ വെളിപ്പെടുത്തുകയുണ്ടായി. 46-55 പ്രായമുള്ളവര്‍ക്കിടയില്‍ ബ്ലോഗിങ് അഞ്ച് പോയന്റ് വര്‍ധിച്ച് 11 ശതമാനമായി. 65-73 വയസ്സുള്ളവര്‍ക്കിടയില്‍ ഇത് രണ്ട് പോയന്റ് വര്‍ധിച്ച് എട്ടു ശതമാനവുമായി.