ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Saturday, April 02, 2011

സ്വരവന്ദനങ്ങള്‍ : ഒരു പഠനം !


 ഭാരതീയ സംഗീതം                                                                                   
ഭാരതത്തിൽ ആധുനികസംഗീതത്തെ ഹിന്ദുസ്ഥാനി, കർണാടകം എന്നു രണ്ടായി തരംതിരിക്കാം. ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുള്ള കർണാടകസംഗീതത്തിൽ മുൻ‌കാലങ്ങളിൽ ഉണ്ടായിരുന്ന കച്ചേരികളുടെ ഘടനയിൽ ഒരുപാട് വ്യത്യാസം ഇന്നുണ്ട്. ജനപ്രിയ ഗായകരുടെ ശൈലി സവിശേഷതകൾ കൊണ്ട് എന്നും സമ്പന്നമാണ് കർണാടകസംഗീതം. പഴയ ശൈലികൾ ചിലത് നിലനിൽക്കുന്നുണ്ടെങ്ങിലും പുതിയ തലമുറയിലെ പല ഗായകരും തങ്ങളുടെ നിരന്തര പരിശ്രമത്താൽ സ്വന്തം ശൈലി രൂപപ്പെടുത്തുന്നുണ്ടു.
മുമ്പ് സംഗീതകച്ചേരികൾ 5 മണിക്കൂറോളം ദൈർഘ്യമുണ്ടായിരുന്നത് ഇന്ന് 3 മണിക്കൂറിൽ താഴെ ഒതുങ്ങുന്നു. പല താളങ്ങളിൽ ഉള്ള രാഗം-താനം- പല്ലവിയും വിസ്തരിച്ച മറ്റൊരു പ്രധാന കീർത്തനവും കച്ചേരികളിൽ നിർബന്ധമായിരുന്നു. ഇന്നത്തെ സദസ്സുകളിൽ പല്ലവി പ്രയോഗിക്കുന്നുവെങ്കിലും സ്വാഭാവികമായി രാഗമാലിക സ്വരത്തിലേക്ക് വഴിമാറുന്നു. ആസ്വാദകരുടെ ആസ്വാദനരീതിയിൽ വന്ന മാറ്റങ്ങൾ തന്നെയാവാം പഴയ ശൈലികൾ ഉപയോഗിക്കാതിരിക്കാനുള്ള പ്രധാന കാരണം.
സംഗീതം അഭ്യസിക്കുന്നവരെ പ്രോത്സാഹിക്കാനും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമായി ധാരാളം സംഗീതോത്സവങ്ങൾ സംഘടിപ്പിക്കുന്നു. ഇത്തരം വേദികളിൽ ശോഭിക്കുന്ന പല കലാകാരന്മാരും സംഗീതലോകത്ത് പിന്നീട് ശ്രദ്ധിക്കപ്പെടുന്നു                                 .....തുടരും (സുനില്‍ മഞ്ചേരി)

ഒരേയൊരിന്ത്യ





മുംബൈ: ഹൃദയം നിറഞ്ഞുതുളുമ്പി. ലങ്കയും കടന്ന് ലോകകിരീടം ഇന്ത്യ വീണ്ടെടുത്തു. വാങ്കഡേ സ്‌റ്റേഡിയത്തിലെ ത്രിവര്‍ണസാഗരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പട്ടാഭിഷേകം. ശനിയാഴ്ച രാത്രി ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ 28 വര്‍ഷത്തിന് ശേഷം കിരീടം തിരിച്ചുപിടിക്കുന്നത്. ലോകചാമ്പ്യനായതിലൂടെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ കരിയര്‍ പൂര്‍ണസൗഭാഗ്യത്തിലെത്തി. മഹേന്ദ്ര സിങ് ധോനി കിരീടം ഏറ്റുവാങ്ങുമ്പോള്‍ മുംബൈയുടെ മുറിവുകള്‍ക്ക് അതൊരു സ്‌നേഹസാന്ത്വനമായി. അനശ്വര വിജയത്തിന്റെ നീലക്കടലില്‍ ഓളം വെട്ടിയത് ഗൗതം ഗംഭീറിന്റെയും (97) ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടേയും (91* ) ഉജ്ജ്വല പ്രകടനമാണ്. 

കളി കൈവിട്ടു പോയല്ലോ എന്ന് കരുതിയതാണ്. വാങ്കഡേ പിച്ചില്‍ 275 റണ്‍സിന്റെ ദുഷ്‌കരമായൊരു ലക്ഷ്യമാണ് ശ്രീലങ്ക ഇന്ത്യക്ക് നല്‍കിയത്. തുടക്കത്തില്‍ തന്നെ സെവാഗും സച്ചിനും പുറത്തായതോടെ ഗാലറി നിരാശയില്‍ മുഖം പൂഴ്ത്തി. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് തിരിച്ചുവന്നു, സച്ചിന് വേണ്ടി കപ്പ് നേടാന്‍. ഈ ലോകകപ്പില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ധോനി ഇന്ത്യന്‍ തീരത്തേക്ക് വിജയത്തിന്റെ തോണി തുഴഞ്ഞു. ധോനിയുടെ നായകത്വത്തില്‍ ഇന്ത്യയുടെ രണ്ടാം ലോകകിരീടം.

ഇന്ത്യയുടെ മനസ്സില്‍ തീകോരിയിട്ട് രണ്ടാം പന്തില്‍ തന്നെ വീരേന്ദര്‍ സെവാഗ് പുറത്തായി. ഏഴാം ഓവറില്‍ ലസിത് മലിംഗ ഇന്ത്യയുടെ ഹൃദയം ഭേദിച്ചു. സച്ചിന്‍ പുറത്ത്. 18 റണ്‍സുമായി തന്റെ അവസാന ലോകകപ്പ് മത്സരം കളിച്ച് സച്ചിന്‍ മടങ്ങിയത് ഭയാനകമായ നിശ്ശബ്ദതയോടെയാണ് സ്‌റ്റേഡിയം കണ്ടുനിന്നത്. 

നാഥനായ സൂര്യന്‍ മറഞ്ഞപ്പോഴും പക്ഷെ, ഇന്ത്യന്‍ താമര വാടിയില്ല. ഗൗതം ഗംഭീറും ധോനിയും ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 109 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയായത്. അര്‍ഹിച്ച സെഞ്ച്വറി പക്ഷെ, അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഗംഭീര്‍ പാഴാക്കി. നേരത്തെ മഹേല ജയവര്‍ധനയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് (പുറത്താവാതെ 103) ലങ്കക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. 

രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റേയും ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജപക്‌സെയുടേയും സാന്നിധ്യത്തിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. രാഹുല്‍ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും രജനീ കാന്ത് ഉള്‍പ്പെടെയുള്ള സിനിമാതാരങ്ങളും ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയിരുന്നു. ഈ ലോകകപ്പില്‍ ഇന്ത്യ തോറ്റത് ഒരേയൊരു കളിയാണ്, പ്രാഥമിക റൗണ്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരെ. കടുത്ത മത്സരങ്ങളുടെ അതിസമ്മര്‍ദത്തെയാണ് നോക്കൗട്ട് ഘട്ടത്തില്‍ ഇന്ത്യ അതിജീവിച്ചത്. 

ക്വാര്‍ട്ടറില്‍ ലോകക്രിക്കറ്റിലെ ഓസ്‌ട്രേലിയന്‍ പ്രതാപത്തിന് ഇന്ത്യ തിരശ്ശീലയിട്ടു. പിന്നീട് ലോകം ശ്രദ്ധിച്ച സെമി പോരാട്ടത്തില്‍ ഇന്ത്യ തകര്‍ത്തത് പാകിസ്താനെ. ഒടുവില്‍ ഓരോ ഇഞ്ചും പൊരുതി അന്തിമ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ സ്വപ്ന കിരീടം. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിസ്മയകാലം. ഈ അനശ്വര വിജയത്തില്‍ ഒരു മലയാളിയും പങ്കാളിയായ് എന്നതില്‍ മൂന്നേകാല്‍ കോടി ജനങ്ങള്‍ക്ക് അഭിമാനിക്കാം. ശ്രീശാന്തിന്റെ രണ്ടാം ലോകകിരീടമാണിത്. 

ഇന്ത്യയുടെ ആദ്യ ട്വെന്റി 20 കിരീടവിജയത്തിലും ടീമില്‍ ശ്രീയുണ്ടായിരുന്നു. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് മൂന്ന് ലോകകിരീടം സ്വന്തമാക്കിയപ്പോഴും അതില്‍ മലായളി സാന്നിധ്യമുണ്ടായി. 83 ല്‍ സുനില്‍ വല്‍സന്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. 32.5 ലക്ഷം ഡോളറാണ് ജേതാക്കളായ ഇന്ത്യക്ക് സമ്മാനമായി ലഭിച്ചത്. റണ്ണേഴ്‌സ് അപ്പായ ശ്രീലങ്കക്ക് 15 ലക്ഷം ഡോളറും. 





കമ്പ്യൂട്ടര്‍ പരിപാലനം



നമ്മളെല്ലാം ഉപയോഗിക്കുന്ന വിന്‍ഡോസ്‌ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ഉള്ള കമ്പ്യൂട്ടറുകള്‍ കാലക്രമേണ വേഗത കുറയുന്നത്‌ ശ്രദ്ധിച്ചു കാണുമല്ലോ. ഇതിനെ കുറച്ചെങ്കിലും അടിച്ച്‌ തുടച്ച്‌ വൃത്തിയാക്കി വലിയ കുഴപ്പമില്ലാതെ കൊണ്ടു നടക്കാന്‍ ഉള്ള കുറച്ച്‌ ഉപാധികളെ പരിചയപ്പെടുത്താനുള്ള ശ്രമമാണിത്‌. വൃത്തിയും വെടിപ്പുമുള്ള വീട്ടില്‍ ആരോഗ്യം നിലനില്‍ക്കും എന്ന പോലെ വൃത്തിയാക്കി സൂക്ഷിക്കുന്ന കമ്പ്യൂട്ടര്‍ കുറച്ചേറേ നാള്‍ നന്നായി ഓടും.

കമ്പ്യൂട്ടര്‍ പതുക്കെയാവാന്‍ ഒന്നിലേറെ കാരണങ്ങളുണ്ടാകാം. അവയില്‍ സാധാരണ കണ്ടു വരുന്നവ ഇവയൊക്കെയാണ്‌:

1. വൈറസുകള്‍/വേംസ്‌ (Worms)
വൈറസുകളും വേമുകളും ഉപയോക്താവിന്റെ ദൃഷ്ടിയില്‍ പെടാതെ ഒളിച്ചിരുന്ന് സ്വയം പകര്‍ത്താനും, പടര്‍ത്താനും, പലതരത്തിലുള്ള നാശനഷ്ടങ്ങള്‍ വരുത്താനും കഴിവുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളാണ്‌. ഇതിന്റെ പ്രധാന ശല്യം ഒരു വൃക്ഷത്തില്‍ പരാദമെന്നപോലെ അത്‌ കയറിപ്പറ്റിയിട്ടുള്ള കമ്പ്യൂട്ടറിന്റെ റിസോഴ്സുകളെ ഊറ്റിക്കുടിച്ച്‌ കമ്പ്യൂട്ടറിന്റെ കഴിവുകളെ കെടുത്തുമെന്നതാണ്‌. സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ക്കു വരുത്തിന്ന നാശനഷ്ട്ങ്ങളെ അപേക്ഷിച്ച്‌ ഈ ഉപദ്രവം ചെറുതാണെങ്കിലും, ഉപയോഗിക്കുന്നവന്‌ ഇതൊരു ശല്യം തന്നെയാണ്‌.

ഇതിനെ പ്രതിരോധിക്കാന്‍ ഒരു നല്ല ആന്റിവൈറസ്‌ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യണം. ഒരു പുതിയ കമ്പ്യൂട്ടര്‍ കിട്ടിയാല്‍ ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഒന്നാണിത്‌. പ്രശസ്തമായ ആന്റി വൈറസ്‌ പ്രോഗ്രാമുകള്‍ ഇതൊക്കെയാണ്‌.

1. മകാഫീ
2. നോര്‍ട്ടണ്‍
3. ബിറ്റ്ഡിഫന്‍ഡര്‍
4. ട്രെന്‍ഡ്‌ മൈക്രൊ പീസീ സിലിന്‍ (അവരുടെ ഹൌസ്‌-കാള്‍എന്ന സൌജന്യ ഓണ്‍ലൈന്‍ വൈറസ്‌ സ്കാനിംഗ്‌ വളരെ പ്രചാരമുള്ള ഒരു സര്‍വീസാണ്‌)
5. അവാസ്റ്റ്‌ (സൌജന്യം)
6. ഏവീജീ (സൌജന്യം)

* ഒന്നിലേറേ സെക്യൂരിറ്റി സ്യൂട്ടുകള്‍ ഒരേസമയം ഉപയോഗിക്കുന്നത്‌ നല്ലതല്ല. സെക്യൂരിറ്റി സ്യൂട്ടുകളില്‍ സാധാരണ ഫയര്‍വാളും കൂടെ കാണും. അത്‌ ഇന്റര്‍നെറ്റില്‍ നിന്നുള്ള ആക്രമണങ്ങളെയും തടയും.

കാശുകൊടുത്തു വാങ്ങേണ്ട ആദ്യത്തെ മൂന്നിന്റേയും ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി സ്യൂട്ടുകള്‍ പൊതുവേ കാണുന്ന വൈറസ്‌/വേം/സ്‌പൈ വെയര്‍/ആഡ്‌വെയര്‍/മാല്‍വെയര്‍ എന്നിവയ്‌ക്കെതിരേ സാമാന്യം നല്ല സുരക്ഷ നല്‍കുന്നവയാണ്‌.

സ്കാന്‍ ചെയ്യുന്ന ആന്റിവൈറസുകള്‍ എല്ലാം തന്നെ ചെയ്യുന്നത്‌ കമ്പ്യൂട്ടറിന്റെ മെമ്മറിയിലും ഹാര്‍ഡ്‌ഡിസ്കിലും കണ്ടുപിടിക്കപ്പെട്ടിട്ടുള്ള വൈറസുകളുടെ 'സിഗ്നേച്ചര്‍' (മനുഷ്യന്റെ ഫിംഗര്‍പ്രിന്റ്‌ പോലെ വൈറസിനും ഒരു പ്രത്യേക ബൈനറി രൂപമുണ്ട്‌. ഈ ബൈനറി രൂപം ഓരോ വൈറസിനും സ്വന്തം) പരതലാണ്‌. ഓരോ ദിവസവുമെന്നോണം പുതിയ വൈറസുകളെ കണ്ടെത്തുന്നതു കൊണ്ട്‌ മിക്ക ആന്റിവൈറസ്‌ കമ്പനികളും ഇടക്കിടെ ഈ സിഗ്നേച്ചറുകള്‍ അടങ്ങിയ പുതിയ ഡെഫനിഷന്‍ ഫയലുകള്‍ പുറത്തിറക്കും. നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആന്റിവൈറസ്‌ പ്രോഗ്രാം ഇടക്കിടെ അപ്ഡേറ്റ്‌ ചെയ്യുന്നത്‌ ഇതിനെ താഴെയിറക്കി ഉപയോഗിക്കാനാണ്‌. അതുകൊണ്ടുതന്നെ സെക്യൂരിറ്റി സ്യൂട്ടുകളും ആന്റി വൈറസ്‌ പ്രോഗ്രാമുകളും ഇടക്കിടെ അപ്ഡേറ്റ്‌ ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. മേല്‍പ്പറഞ്ഞവയൊക്കെ തന്നെ സ്കാനിങ്ങ്‌ കൂടാതെ കാവല്‍പ്പണിയും ചെയ്യും. റിയല്‍ ടൈം സ്കാനിങ്ങെന്ന ചെല്ലപ്പേരില്‍, ഓപ്പറേറ്റിങ്ങ്‌ സിസ്റ്റവും മറ്റ്‌ ആപ്ലിക്കേഷനുകളും തൊടുന്നതെല്ലാം ഇവന്‍ സ്കാന്‍ ചെയ്തു നോക്കും. അതുകൊണ്ടു തന്നെ, റിയല്‍ ടൈം സ്കാനിങ്ങ്‌ വളരെ സഹായകരമാണ്‌. ഉദാഹരണത്തിന്‌, ഒരു വൈറസുള്ള സീഡിയോ ഈമെയില്‍ അറ്റാച്ച്‌മെന്റോ അബദ്ധവശാല്‍ നമ്മള്‍ തുറന്നാലും കാവല്‍ക്കാരന്‍ ഓടിച്ചിട്ടു പിടിച്ചോളും. കാശുകൊടുത്തു വാങ്ങാവുന്നവയ്ക്ക്‌ അതിന്റേതായ മേന്മകള്‍ ഉണ്ടെങ്കിലും സൌജന്യമായി ലഭിക്കുന്നവയും ഒട്ടും പിന്നിലല്ല.

2. സ്‌പൈ വെയര്‍/ആഡ്‌ വെയര്‍/മാല്‍വെയര്‍
ഇന്റര്‍നെറ്റ്‌ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടാണ്‌ സ്‌പൈവെയര്‍/ആഡ്‌വെയര്‍/മാല്‍വെയര്‍ എന്ന വിഭാഗം പേരെടുത്തത്‌. പേരുകള്‍ സൂചിപ്പിക്കുന്നതു പോെലെ ഇഷ്ടന്റെ ജോലി കമ്പ്യൂട്ടറില്‍ ഒളിച്ചിരുന്ന് നമ്മുടെ പ്രവൃത്തികള്‍ അതിന്റെ വീട്ടിലേക്ക്‌ പറഞ്ഞു കൊടുക്കലാണ്‌. അവര്‍ അതുപയോഗിച്ച്‌ നിങ്ങള്‍ക്കു താല്‍പ്പര്യമുണ്ടെന്ന് അവര്‍ കരുതുന്ന പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ആ വിവരം വന്‍കിട മാര്‍ക്കറ്റിങ്ങ കമ്പനികള്‍ക്ക്‌ വിറ്റു കാശാക്കുകയോ ചെയ്യും. മാല്‍വെയറുകള്‍ പേരു പോലെ തന്നെ കമ്പ്യൂട്ടറിന്‌ ഉപദ്രവമുണ്ടാക്കും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനിടെ എവിടെനിന്നെന്നറിയാതെ പരസ്യങ്ങള്‍ ചാടി വരുന്നത്‌ ഈ ഇഷ്ടന്റെ മാജിക്കാവാനാണ്‌ സാധ്യത. ഇവ വന്നു കൂടുന്ന പ്രധാന ഇടങ്ങള്‍ നമ്മള്‍ സഞ്ചരിക്കുന്ന ഇന്റര്‍നെറ്റ്‌ വഴികളും (തെറ്റായ വഴികളും) ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഷെയര്‍വെയറുകളും ഫ്രീവെയറുകളും മറ്റുമാണ്‌. പല ഇന്റര്‍നെറ്റ്‌ സൈറ്റുകളും മനപ്പൂര്‍വം ഇവയെ പേജിന്റെ കൂടെ നമുക്കു ഫ്രീ ആയി തരാറുണ്ട്‌. ഈ പ്രശ്നവും നല്ല ഒരു ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി സ്യൂട്ടുകൊണ്ട്‌ ഒഴിവാക്കാം. പലപ്പോഴും ഇവയെ ഇല്ലാതാക്കിയാല്‍ അതു കൂടെ ലഗേജ്‌ ആയിട്ടു കൊണ്ടുവന്ന പ്രോഗ്രാം പണിമുടക്കുന്നതു കാണാം. ഇതിനായി ഉപയോഗിക്കാവുന്ന ഒരു നല്ല ഫ്രീവെയര്‍ സ്കാനിംഗ്‌ പ്രോഗ്രാം ആണ്‌ ആഡ്‌-അവെയര്‍ പെഴ്സണല്‍ എഡിഷന്‍. ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി സ്യൂട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതുപയോഗിക്കാം. ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്‌ ഈ സംഗതി.

3. വിന്‍ഡോസ്‌ സ്വയം ഉണ്ടാക്കുന്ന ചപ്പു ചവറുകള്‍
വിന്‍ഡോസ്‌ ഓടുമ്പോള്‍ ഒരുപാട്‌ താത്കാലിക ഫയലുകള്‍ (ടെമ്പെററി ഫയലുകള്‍) ഉണ്ടാകും. മിക്കതിനെയും ആവശ്യം കഴിഞ്ഞാല്‍ മായ്ച്ചു കളയുമെങ്കിലും കുറച്ചൊക്കെ ബാക്കി കിടക്കും. ഇങ്ങനെ ബാക്കി കിടക്കുന്ന ഫയലുകള്‍ അടിഞ്ഞു കൂടി കാലക്രമേണ വിന്‍ഡോസിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും. അനാവശ്യ ഫയലുകളേത്‌, ആവശ്യമുള്ളവയേത്‌ എന്ന അന്വേഷണം ആവശ്യമുള്ളവ കണ്ടെത്തി ഉപയോഗിക്കുന്നതിലുണ്ടാക്കുന്ന കാലതാമസം തന്നെയാണ്‌ ഇതിന്റെ കാരണം.

വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ്‌ രെജിസ്ട്രി. ഓടുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ആപ്ലിക്കേഷനുകള്‍ തുടങ്ങി അവശ്യം ആവശ്യമായ എല്ലാ വിവരങ്ങളും സൂക്ഷിക്കുന്നത്‌ ഇതിലാണ്‌. ചുരുക്കം പറഞ്ഞാല്‍ രെജിസ്ട്രി ആണ്‌ ആ കമ്പ്യൂട്ടറിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും സൂക്ഷിക്കുന്ന ഡാറ്റാബേസ്‌. ഇതില്‍ അടിഞ്ഞു കൂടുന്ന അനാവശ്യമായ/കാലഹരണപ്പെട്ട വിവരങ്ങളും വിന്‍ഡോസിന്റെ വേഗതയെ സാരമായി ബാധിക്കും. താത്കാലിക ഫയലുകളേക്കാള്‍ ഇവനാണ്‌ കൂടുതല്‍ പ്രശ്നക്കാരന്‍. കാരണം, ഒരുമാതിരി എന്തു ചെയ്യാനും വിന്‍ഡോസ്‌ രെജിസ്ട്രിയുടെ സഹായം തേടുന്നുണ്ട്‌.

ഈ രണ്ടു പ്രശ്നങ്ങളെയും നമുക്ക്‌ ഒരു നല്ല സിസ്റ്റം ക്ലീനര്‍ ഉപയോഗിച്ച്‌ അടിച്ചു വാരി പുറത്തു കളയാവുന്നതേ ഉള്ളൂ. സീക്ലീനര്‍ എന്ന ഫ്രീവെയര്‍ ഒരു നല്ല ഉപാധി ആണ്‌ ഇതു ചെയ്യാന്‍. ഇതുപയോഗിച്ച്‌ അനാവശ്യമായ ഫയലുകള്‍ കളഞ്ഞും രെജിസ്ട്രിയിലെ അനാവശ്യ വിവരങ്ങള്‍ എടുത്തു കളഞ്ഞും കമ്പ്യൂട്ടറിനെ വൃത്തിയായി സൂക്ഷിക്കാം. രെജിസ്ട്രി വൃത്തിയാക്കുമ്പോള്‍ സീക്ലീനര്‍ മാറ്റങ്ങളെ ഒരു ഫയലിലേക്കു ബാക്കപ്പ്‌ ചെയ്യണോ എന്നു ചോദിക്കും. അങ്ങനെ ചെയ്യുന്നതാണ്‌ ഉത്തമം. അഥവാ പ്രശ്നമുണ്ടായാലും ആ ഫയലിനെ തിരിച്ചു രെജിസ്ട്രിയില്‍ കേറ്റാന്‍ എളുപ്പമാണ്‌.

4. തീരെ കുറഞ്ഞ ഹാര്‍ഡ്‌ ഡിസ്ക്‌ സ്പേസ്‌/ചിന്നിച്ചിതറിക്കിടക്കുന്ന ഫയലുകള്‍
നമുക്കു വിവരങ്ങള്‍ ദീര്‍ഘകാലം സൂക്ഷിക്കാനാണല്ലോ നമ്മള്‍ ഹാര്‍ഡ്‌ ഡിസ്ക്‌ (ഡ്രൈവ്‌) ഉപയോഗിക്കുന്നത്‌. എന്നാല്‍ വിന്‍ഡോസ്‌ അതിനെ അതിന്റെ പ്രധാന വര്‍ക്ക്‌ സ്പേസ്‌ ആയ റാം (RAM -Random Access Memory) ഇന്റെ അത്താണിയായും ഉപയോഗിക്കുന്നുണ്ട്‌. ആവശ്യം പോലെ കുറച്ചു നേരത്തേക്ക്‌ മെമ്മറിയില്‍ ഉള്ള പെട്ടെന്ന് ആവശ്യമില്ലാത്ത കാര്യങ്ങളെ ഇറക്കി വെച്ച്‌ അത്യാവശ്യമുള്ള മറ്റു കാര്യങ്ങള്‍ക്ക്‌ മെമ്മറി കൊടുക്കാന്‍ വേണ്ടിയാണ്‌ ഇതു ചെയ്യുന്നത്‌. ഇതിനെ മെമ്മേറി സ്വാപ്പിങ്ങ്‌ എന്നു പറയും. ഹാര്‍ഡ്‌ ഡ്രൈവില്‍ അപ്പോള്‍ സ്ഥലമില്ലാതായാലോ? വിന്‍ഡോസിന്‌ ആവശ്യമനുസരിച്ചുള്ള ഈ സ്വാപ്പിംഗ്‌ നടത്താന്‍ പറ്റാതാവുകയും, തത്‌ഫലമായി കമ്പ്യൂട്ടര്‍ പതുക്കെ ആവുകയും ഹാങ്ങ്‌ ആവുകയും ഒക്കെ ചെയ്യും. ഇതൊഴിവാക്കാന്‍, എപ്പോഴും ഹാര്‍ഡ്‌ ഡ്രൈവിന്‍ കുറഞ്ഞത്‌ കമ്പ്യൂട്ടറിലുള്ള റാമിന്റെ ഇരട്ടിയെങ്കിലും സ്ഥലം ബാക്കി ഇടുന്നത്‌ നന്നായിരിക്കും. മേല്‍പ്പറഞ്ഞ ക്ലീനിംഗ്‌ നടത്തിയിട്ടും സ്ഥലം പോരാതെ വന്നാല്‍ വലിയ അത്യാവശ്യമില്ലാത്ത ഭാരിച്ച ഫയലുകളും മറ്റും സീഡിയിലേക്കോ മറ്റോ ബാക്കപ്പ്‌ ചെയ്ത്‌ ഹാര്‍ഡ്‌ഡ്രൈവില്‍ നിന്നും ഒഴിവാക്കാം. അനാവശ്യമായ സോഫ്റ്റ്വെയറുകള്‍ അണിന്‍സ്റ്റാള്‍ ചെയ്യലാണ്‌ മറ്റൊരു വഴി.

ഓരോ ഫയലുകളും ഉപയോഗിക്കുമ്പോള്‍ അതൊന്നിച്ച്‌ ഒരു ഫയലായിട്ടല്ല കമ്പ്യൂട്ടറിന്റെ ഡീസ്കില്‍ തിരിച്ചു വെയ്ക്കപ്പെടുന്നത്‌. ഇതു മൂലം കാലക്രമേണ ഫയലുകള്‍ പലഭാഗത്തായി ചിന്നിച്ചിതറിയ നിലയില്‍ സൂക്ഷിക്കപ്പെടും. ഓഫീസിലെ ഫയലുകളുടെ ഓരോ പേപ്പറും ഫയല്‍ നമ്പറിട്ട്‌ ഒറ്റ അടുക്കിലേക്കു കേറ്റുന്നതായി സങ്കല്‍പ്പിച്ചു നോക്കൂ. കുറച്ചു കഴിയുമ്പോള്‍ ഒരു ഫയല്‍ എടുക്കാന്‍ എല്ലാ ഫയലും കാണേണ്ടുന്ന നിലയാവും. അത്‌ കമ്പ്യൂട്ടറിന്റെ വേഗതയെ സാരമായി ബാധിക്കുമെന്നതില്‍ സംശയമുണ്ടോ? ഇത്‌ ഒഴിവാക്കാന്‍ ഇടയ്ക്ക്‌ ഒന്ന് അടുക്കിപ്പെറുക്കുന്നതു നന്നായിരിക്കും. ഇതിനായി വിന്‍ഡോസില്‍ തന്നെ ഉള്ള ഡിസ്ക്‌ ഡീഫ്രാഗ്മെന്റര്‍ ഉപയോഗിക്കാം. വിന്‍ഡോസിന്റേതല്ലാതെയും ഇതു ചെയ്യാന്‍ പ്രോഗ്രാമുകള്‍ കിട്ടും.

ആന്റിവൈറസും ആഡ്‌വെയര്‍ ക്ലീനിങ്ങും ആഴ്ച്ചയിലൊരിക്കലും, സിസ്റ്റം ക്ലീനിങ്ങും ഡീഫ്രാഗ്മെന്റിങ്ങും മാസത്തിലൊരിക്കലും ചെയ്യാമെങ്കില്‍ കമ്പ്യൂട്ടറിന്റെ ആരോഗ്യം നന്നായി നില്‍ക്കുകയും വന്‍ വിലകൊടുത്തു നമ്മള്‍ വാങ്ങിയ അതു കൂടുതല്‍ കാലം ഓടുകയും ചെയ്യും.

ഡിസ്‌ക്ലൈമര്‍: ഇതെല്ലാം എന്റെ അനുഭവങ്ങളില്‍ നിന്ന് എഴുതിയതാണ്‌. മേല്‍പ്പറഞ്ഞ ടൂളുകള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ഉപയോഗിക്കുക. സംഭവിക്കുന്ന ഒന്നിനും ഒരു തരത്തിലും ഞാനുത്തരവാദിയല്ല.
മേല്‍പ്പറഞ്ഞ ഒരു കമ്പനിയും എന്റെ അല്ല, എനിക്കു കാശും തന്നിട്ടില്ല. :)
-ശനിയന്‍, ആദിത്യന്‍ 

എന്താണ് ഫയര്‍വാള്‍?


നെറ്റ്‌വര്‍ക്കിലൂടെ വരുന്ന അനധികൃത കടന്നു കയറ്റക്കാരില്‍ നിന്നും, ആക്രമണങ്ങളില്‍ നിന്നും കമ്പ്യൂട്ടറിനേയും, സ്വകാര്യ നെറ്റ്‌വര്‍ക്കിനെയും ചെറുക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള ഉപാധിയാണ് ഫയര്‍വാള്‍. ഇത് നിര്‍മ്മാണ രീതി അനുസരിച്ച് പ്രധാനമായും മൂന്നായി തരം തിരിക്കാം - ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ഹൈബ്രിഡ് (ആദ്യത്തെ രണ്ടിന്റേയും കൂടിയുള്ള രൂപം)


ഫയര്‍‌വാള്‍ എന്തിന്?
നമ്മുടെ കമ്പ്യൂട്ടര്‍ സ്വകാര്യ നെറ്റ്‌വര്‍ക്കിലും, അതു വഴി ഇന്റര്‍നെറ്റിലും സംവദിക്കുമ്പോള്‍ നിരന്തരമെന്നോണം പലതരം ആക്രമണങ്ങള്‍ക്കു വിധേയമാവുന്നുണ്ട്. നമ്മുടെ കമ്പ്യൂട്ടറില്‍ ഓടുന്ന പ്രോഗ്രാമുകളുടേയും, അതിലുപരി ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ തന്നെയും പോരായ്മകളെയും നിര്‍മ്മാണത്തിലുണ്ടായിട്ടുള്ള പിഴവുകളേയും മുതലെടുത്ത് നമ്മുടെ കമ്പ്യൂട്ടറിനു മേല്‍ നിയന്ത്രണം നേടിയെടുക്കാനുള്ള ശ്രമങ്ങളും പലതരം വൈറസ് ആക്രമണങ്ങളും ആണ് സാധാരണ കണ്ടുവരുന്നത്. ഒരു ഫയര്‍വാളിനെ നമുക്കു രാമായണത്തിലെ ലക്ഷ്മണരേഖയോടുപമിക്കാം. ശ്രീരാമനും ലക്ഷ്മണനും (അധികൃത ഉപയോക്താക്കള്‍ - സീതയുടെ അടുത്തു ചെല്ലുക, സീതയെ സംരക്ഷിക്കുക, സീതയുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുക എന്ന സദുദ്ദേശ്യങ്ങളോടെ ഉള്ളില്‍ കടക്കാന്‍ ശ്രമിക്കുന്നു) തടസമില്ലാതെ ഉള്ളില്‍ കടക്കാമെങ്കിലും രാവണന്‍ (അടിച്ചു മാറ്റി, സീതയുടെ മേല്‍ നിയന്ത്രണം നേടി തന്റേതാക്കണം എന്ന ദുരുദ്ദേശത്തോടെ ഉള്ളില്‍ കടക്കാന്‍ ശ്രമിക്കുന്നു) കടക്കാന്‍ ശ്രമിക്കുമ്പോള്‍ തീ ചിതറുന്ന രാമായണം സീരിയലിലെ ലക്ഷ്മണ രേഖ. ഇവിടെ നമ്മുടെ കമ്പ്യൂട്ടറിനെ സീതയോടും, നമ്മുടെ സ്വകാര്യ നെറ്റ്വര്‍ക്കിനെ ലക്ഷ്മണരേഖയ്ക്കകത്തെ സ്ഥലത്തിനോടും ഉപമിക്കാം.

പൊതുവേ ഹാര്‍ഡ്‌വെയര്‍ ഫയര്‍വാളുകളാണ് ഒരു നെറ്റ്‌വര്‍ക്കിന്റെ പ്രാധമിക രക്ഷാ കവചമായി കണ്ടു വരുന്നത്. സിസ്കോയുടെ പിക്സ് ഫയര്‍‌വാള്‍ ഇതിന് ഒരു ഉദാഹരണമാണ്. നെറ്റ്‌വര്‍ക്കിനകത്തെ കമ്പ്യൂട്ടറുകളിലാണ് നാം സോഫ്റ്റ്വെയര്‍ ഫയര്‍വാളുകള്‍ ഉപയോഗിക്കുന്നത്. മകാഫീ, നോര്‍ട്ടണ്‍ തുടങ്ങിയ മിക്ക ആന്റി വൈറസ് കമ്പനിക്കാരും സോഫ്റ്റ്‌വെയര്‍ ഫയര്‍‌വാളുകള്‍ വില്‍ക്കുന്നുണ്ട്. വിലക്കു വാങ്ങിയ വീണയുടെ ശബ്ദം നന്നായിരിക്കും എങ്കിലും, സൌജന്യമായി ഇന്റര്‍നെറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്യാവുന്ന പല സോഫ്റ്റ്‌വെയര്‍ ഫയര്‍‌വാളുകളും ഒട്ടും മോശമല്ല. ഒരു സാധാരണ വീട്ടില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ മുഴുവന്‍ സമയവും നെറ്റ്‌വര്‍ക്കില്‍ കണക്റ്റ് ചെയ്യണമെന്നില്ലല്ലോ? അതിനാല്‍ തന്നെ, വിലകൂടിയ സോഫ്റ്റ്‌വെയര്‍ ഫയര്‍‌വാളുകള്‍ അത്യാവശ്യമില്ല. സോണ്‍ ലാബ്സിന്റെ സോണ്‍ അലാം ഒരു മികച്ച പെഴ്സണല്‍ ഫയര്‍വാള്‍ ആയി കണക്കാക്കപ്പെടുന്നു. (താല്‍പ്പര്യമുള്ളവര്‍ക്ക് അതു സൌജന്യമായി ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം.)

ഫയര്‌വാള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
ഫയര്‍വാളിന്റെ പ്രവര്‍ത്തനത്തിനെ നമ്മുടെ ചായ അരിക്കാന്‍ എടുക്കുന്ന അരിപ്പയോടുപമിക്കാം. നമുക്കാവശ്യമുള്ള വിവരങ്ങള്‍ മാത്രം കമ്പ്യൂട്ടറിലേക്കും അതുപോലെ പുറത്തേക്കും പോകാന്‍ അനുവദിക്കുന്ന ഒരു അരിപ്പയാണ് ഫയര്‍വാള്‍. ഓരോ ഫയര്‍‌വാളിലും നിര്‍വചിക്കപ്പെട്ടിട്ടുള്ള ഒരു കൂട്ടം നിയമങ്ങളും, നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ഉപയോഗിച്ചാണ് ഏതു തള്ളണം, ഏതു കൊള്ളണം എന്ന് തീരുമാനിക്കപ്പെടുന്നത്. മുന്നേ നിര്‍വചിക്കപ്പെടാത്ത ഒരു അവസ്ഥയില്‍ എത്തിപ്പെട്ടാല്‍ ഫയര്‍‌വാള്‍ ഉപഭോക്താവിനെ തീരുമാനിക്കാന്‍ അനുവദിക്കും. അകത്തേക്കും പുറത്തേക്കുമുള്ള വിവര പ്രവാഹങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാവല്‍ക്കാരനാണ് ഫയര്‍വാള്‍.

(വലുതായി കാണാന്‍ ചിത്രത്തില്‍ ഞെക്കുക)


പൊതുവേ വിന്‍ഡോസില്‍ ഓടുന്ന കമ്പ്യൂട്ടറുകളാണ് ഏറ്റവും കൂടുതല്‍ ആക്രമണത്തിനു വിധേയമാവുന്നത്. ലിനക്സ്, മാക് തുടങ്ങിയവ അത്രത്തോളം തന്നെ ആക്രമിക്കപ്പെടുന്നില്ല. ഇതിന് ഒരു പ്രധാന കാരണം വിന്‍ഡോസിന്റെ പ്രചാരം ആണ്. ഡയലപ്പ് വഴി ഇന്റര്‍നെറ്റിലേക്കു വരുന്ന ഉപഭോക്താക്കള്‍ക്ക് ഒരു സോഫ്റ്റ്‌വെയര്‍ ഫയര്‌വാള്‍ മാത്രം മതിയാവും. പക്ഷേ, ബ്രോഡ്‌ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു ഹാര്‍ഡ്‌വെയര്‍ ഫയര്‍വാള്‍ ഒരു ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്. മിക്കവാറും എല്ലാ വയര്‍ലെസ്സ് റൌട്ടറുകളിലും ഇപ്പോള്‍ ഫയര്‍‌വാള്‍ അടങ്ങിയിട്ടുണ്ട്.

Friday, April 01, 2011

ബ്ലാക്‌ബെറി സുരക്ഷയ്ക്ക് ഭീഷണി: കേന്ദ്രസര്‍ക്കാര്‍

Blackberry


ദില്ലി: ഇന്ത്യയില്‍ ബ്ലാക്‌ബെറി ഫോണിന്റെ സേവനങ്ങള്‍ നിരോധിക്കാന്‍ സാധ്യത. ബ്ലാക്‌ബെറിയുടെ നിര്‍മ്മാതാക്കളായ കനേഡിയന്‍ കമ്പനി റിസര്‍ച്ച് ഇന്‍ മോഷന്(റിം) കേന്ദ്രസര്‍ക്കാര്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി. 

സുരക്ഷാ ഏജന്‍സികള്‍ക്കും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷിക്കാന്‍ പര്യാപ്തമായ രീതിയില്‍ ഇമെയില്‍ ഉള്‍പ്പെടെയുള്ള ഡാറ്റാ സര്‍വ്വീസുകളുടെ ഫോര്‍മാറ്റ് വേണമെന്ന നിബന്ധനയാണ് കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് റിം കമ്പനിയോട് ആവശ്യം ഉന്നയിക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം ടെലികോം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. 

ഇതിനു തയാറല്ലെങ്കില്‍ രാജ്യത്തെ ഷോറൂമുകള്‍ അടച്ചുപൂട്ടിക്കുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന റിം ഇന്ത്യയില്‍ അതിനു തയാറാകാത്തതിനു ഒരു ന്യായീകരണവുമില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ പത്തുലക്ഷം പേര്‍ ബ്ലാക്ക്്‌ബെറി ഉപയോഗിക്കുന്നുണ്ടന്നാണ് കണക്ക്.


ഒരു ബ്ലാക്ക്‌ബെറി സെര്‍വര്‍ സ്ഥാപിച്ചുകൊണ്ട് അതുവഴി സേവനം നല്‍കണമെന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നുവെങ്കിലും അതിന് കമ്പനി തയാറായില്ല. സെര്‍വര്‍ ഉണ്ടെങ്കില്‍ ഡാറ്റ നിരീക്ഷിക്കാന്‍ കഴിയും. എന്നാല്‍ കാനഡയിലുള്ള തങ്ങളുടെ സെര്‍വര്‍ അടിസ്ഥാനമാക്കിയാണു പ്രവര്‍ത്തിക്കുന്നതെന്നും സുരക്ഷാവീഴ്ചയുണ്ടാകില്ലെന്നുമാണ് റിം പറയുന്നത്. 

പക്ഷേ കാനഡയിലെ സെര്‍വറില്‍ പോകുന്ന ഒരു വിവരവും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിനു പരിശോധിക്കാനാവില്ല. ചൈനയില്‍ ഇത്തരത്തില്‍ സെര്‍വര്‍ സ്ഥാപിക്കാന്‍ തയാറായ ബ്ലാക്ക്‌ബെറി ഇന്ത്യയില്‍ അതിനു തയാറാകാത്തതു വിരോധാഭാസമാണ്. ബ്ലാക്ക്‌ബെറിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.


മൊബൈല്‍ രോഗാണുവിന്റെ കൂടാരം!!

Mobile Phone


മൊബൈല്‍ ഫോണ്‍ കയ്യിലില്ലാതെ ജീവിക്കുന്നകാര്യത്തെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയുമോ, ഒരു ജീവിതം പോയിട്ട് സെക്കന്റ് നേരം പോലും മൊബൈല്‍ മാറ്റിവയ്്ക്കാന്‍ കഴിയാത്തവരാണ് നമ്മള്‍.

പുതിയ പുതിയ മോഡലുകളും മറ്റും നോക്കി പുതിയ ഫോണുകള്‍ സ്വന്തമാക്കാന്‍ എല്ലാവര്‍ക്കും തിടുക്കവുമാണ്. എന്നാല്‍ മൊബൈലിനെക്കുറിച്ച് കേള്‍ക്കാന്‍ അത്ര സുന്ദരമല്ലാത്ത ഒരു വാര്‍ത്തയിതാ.

ഗമയും സ്റ്റാറ്റസുമൊക്കെ തരുമെങ്കിലും വൃത്തിയുടെ കാര്യത്തില്‍ മൊബൈല്‍ ഫോണുകള്‍ അത്ര കേമന്മാരല്ലെന്നാണ് ഒരു പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ടോയ്‌ലറ്റ് ഫ്‌ളഷിന്റെ പിടിയിലുള്ളതിനെക്കാള്‍ 18 മടങ്ങ് അധികം കീടങ്ങളാണു മൊബൈല്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളില്‍ കുടിയിരിക്കുന്നതത്രേ.

ഇതില്‍ 25% തീരെ വൃത്തിയില്ലാത്തവയാണ് അഥവാ, അനുവദനീയമായ ബാക്ടീരിയ അളവിനെക്കാള്‍ പത്തു മടങ്ങെങ്കിലും മുകളിലുള്ളവയാണിത്. മറ്റു കീടങ്ങള്‍ക്കു പെറ്റുപെരുകാനുള്ള അവസരവും ഇത് ഒരുക്കുന്നു.

ബ്രിട്ടനിലെ 6.3 കോടി മൊബൈല്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളില്‍ 1.47 കോടിയും ആരോഗ്യത്തിനു ഹാനികരമാം വിധം കീടങ്ങളുടെ കൂടാരമാണെന്നു ബ്രിട്ടിഷ് ഗവേഷകരുടെ പഠനത്തില്‍ പറയുന്നു.

Thursday, March 31, 2011

പ്രണയവിവാഹത്തിന് ആയുസ് കുറയും?





Marriage


പ്രണയവിവാഹങ്ങള്‍ ഇന്ന് വലിയ കാര്യമല്ല. മിക്കപ്പോഴും ആലോചിച്ചുറപ്പിക്കുന്ന വിവാഹങ്ങളേക്കാളേറെ ഇന്നത്തെ കാലത്ത് നടക്കുന്നത് പ്രണയവിവാഹങ്ങളാണ്. പക്ഷേ പ്രണയവിവാഹങ്ങളേക്കാള്‍ നല്ലത് വീട്ടുകാര്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹങ്ങളാണെന്നാണ് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ റോബര്‍ട് എപ്സ്റ്റിന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

പ്രണയ വിവാഹങ്ങള്‍ക്ക് ആയുസ് കുറയുമെന്നാണ് റോബര്‍ട് പറയുന്നത്. എട്ടുവര്‍ഷത്തോളം വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഈ വാദം. പഠനത്തില്‍ പ്രണയവിവാഹങ്ങള്‍ പലതിനും അല്‍പായുസാണെന്നാണ് അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.

പ്രണയ വിവാഹങ്ങള്‍ പലതും അഭിനിവേശത്തിന്റെ പുറത്ത് നടക്കുന്നതണെന്നും വിവാഹശേഷം ദമ്പതികള്‍ക്കിടയില്‍ പ്രണയം നഷ്ടപ്പെടുകയും അകല്‍ച്ചയുണ്ടാവുകയും ചെയ്യുമെന്നുമാണ് ഡോക്ടര്‍ റോബര്‍ട്ട് പറയുന്നത്.

പക്ഷേ വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച് നടത്തുന്ന വിവാഹങ്ങളുടെ കാര്യം വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു. കുടുംബം, ജോലി, സാമ്പത്തികാവസ്ഥ, സാമൂഹിക പൊരുത്തം എന്നിവയെല്ലാം പരിഗണിച്ചാണ് വീട്ടുകാര്‍ വിവാഹം ഉറപ്പിക്കുക.

അതുകൊണ്ടുതന്നെ വിവാഹശേഷം പ്രശ്‌നങ്ങളുണ്ടാകനുള്ള സാധ്യത കുറവാണ്. ഇത്തരം വിവാഹത്തില്‍ ദമ്പതികല്‍ മല്ലെമെല്ലെ അടുക്കുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്യും. നാളുകള്‍ കഴിയുന്തോറും ഇവരുടെ ബന്ധം സുദൃഢമാകുമെന്നും റോബര്‍ട്ട് പറയുന്നു.

ഇന്ത്യ, പാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളെ വിവാഹത്തില്‍ മാതൃകയാക്കണമെന്നാണ് റോബര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഈ രാജ്യങ്ങളില്‍ അറേഞ്ച്ഡ് മാരേജുകളാണെന്നതാണ് കാരണം. 

മെലിയാം; ഇതാ ചില വഴികള്‍

Lady exercising
മെലിഞ്ഞ് സുന്ദരന്മാരും സുന്ദരികളുമാവുകയെന്നത് ആരുടെയും ആഗ്രഹമാണ്, ഇക്കാര്യത്തില്‍ ആണ്‍, പെണ്‍ ഭേദമില്ല. തിരക്കേറിയ ജീവിതം നയിക്കുന്ന ഇക്കാലത്ത്. കൃത്യമായ ശരീരഭാരത്തോടെ ആരോഗ്യവാന്മാരും ആരോഗ്യവതികളുമായി ഇരിക്കുകയെന്നതും ബുദ്ധിമുട്ടുതന്നെ. പക്ഷേ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും സ്ലിം ഫിറ്റായി ഇരിക്കാന്‍ കഴിയും. അതിനിതാ ചില വഴികള്‍.

ചായയും കാപ്പിയും ഉപേക്ഷിയ്ക്കാം
ചായയും കാപ്പിയും ഇല്ലാതെ വയ്യെന്നുള്ള തോന്നല്‍ നിര്‍ത്തി. ഇവയോട് വിടപറയുക. ഇതിന് പകരം പഴച്ചാറുകളോ, ഗ്രീന്‍ ടീയോ ഉപയോഗിക്കുക, എതായാലും പഞ്ചസാരയുടെ നേരിട്ടുള്ള ഉപയോഗം കുറയ്ക്കുക. ്ഗ്രീന്‍ ടി മെറ്റബോളിസം കുറയ്ക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഇതു തന്നെയായിരിക്കും നല്ലത്.

ബദല്‍ ഭക്ഷണങ്ങള്‍
മത്സ്യ എണ്ണകള്‍ ചേര്‍ന്ന ഭക്ഷണം കൊഴുപ്പ് അടിയുന്നത് കുറയ്ക്കാന്‍ സഹായിക്കും. ഇവ ഉപയോഗിക്കുന്നവരില്‍ മൂന്നു മാസത്തിനുള്ളില്‍ രണ്ട് കിലോയോളം ശരീര ഭാരം കുറയുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അതും പ്ര്‌ത്യേകിച്ച് ഭക്ഷണ നിയന്ത്രണമൊന്നുമില്ലാതെതന്നെ. അപ്പോള്‍ ഇതും ഭാരം കുറയ്ക്കാന്‍ നല്ല വഴിയാണെന്ന് ചുരുക്കം.

ഉപ്പ് കുറയ്ക്കാം
ഉപേക്ഷിയ്ക്കുകയെന്നാണ് പറയേണ്ടത്. പക്ഷേ കുറച്ചുകൊണ്ടുവരുന്നതേ ചിലര്‍ക്ക് പ്രാവര്‍ത്തികമാക്കാന്‍ പറ്റുകയുള്ളു. ഉപ്പു കുറയ്ക്കുമ്പോള്‍ത്തന്നെ കൊഴുപ്പും ഭാരവും താനേ കുറയുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

കൂടുതല്‍ ഉപ്പ് ഉപയോഗിക്കുന്നത് ശരീരം കൂടുതല്‍ വെള്ളം ശേഖരിച്ചുവയ്ക്കാന്‍ ഇടയാക്കും, അങ്ങനെ ശരീരം വല്ലാതെ വീര്‍ത്തുവരും. വയറ് മുഖം എന്നിവിടങ്ങളിലാണ് ഇതുമൂലം വല്ലാതെ വീര്‍ത്തതായി തോന്നുക. ദോശ, ഇഡ്ഡലി, ചപ്പാത്തി എന്നിവയുണ്ടാക്കുമ്പോള്‍ ഉപ്പുചേര്‍ക്കാതിരിക്കുക. തീന്‍മേശയില്‍ സൂക്ഷിക്കുന്ന ഉപ്പു പാത്രം ആദ്യമേ എടുത്തുമാറ്റുക. ഉപ്പ് കുടുതലുള്ള ചിപ്‌സുകളും മറ്റും ഒഴിവാക്കുക.

മധുരവും ഉപേക്ഷിക്കുക
നേരിട്ടുള്ള മധുരവും മധുരപലഹാരവും കുറയ്ക്കുക. ഷുഗര്‍ ഫ്രീ ലേബലില്‍ കിട്ടുന്ന ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന കലോറിയുള്ളവയാണ്. ഇവ ഉപയോഗിക്കുകയും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പടിയുന്നത് കൂടും. അതുകൊണ്ട് അവയോടും നോ പറയുക. പഞ്ചസാര വിശപ്പ് വര്‍ധിപ്പിക്കും.

വിശ്രമം
നല്ല ഭക്ഷണം എന്നപോലെതന്നെ നല്ല വിശ്രമവും ശരീരത്തിന് ആവശ്യമാണ്. സമ്മര്‍ദ്ദം ചിലരില്‍ പൊണ്ണത്തിടിയുണ്ടാക്കും. സ്ത്രീകളിലാണ് പൊതുവേ ഈ പ്രവണത കൂടുതല്‍ കാണുന്നത്. അതുകൊണ്ട് എല്ലാ ജോലികള്‍ക്കുമിടയില്‍ അല്‍പ സമയം നിങ്ങള്‍ക്കുമാത്രമായി കണ്ടെത്തുക. ഇഷ്ടമുള്ള എന്തെങ്കിലും കാര്യം ചെയ്ത് വിശ്രമിക്കുക.


സുഖദുഃഖങ്ങളെ സമമായി സ്വീകരിക്കാന്‍ കഴിയണം



വിംബിള്‍ഡന്‍, ഇതിഹാസമായിരുന്നു (ടെന്നീസ്)ആര്‍തര്‍ ആഷിക്ക്. അദ്ദേഹത്തിന് ക്യാന്‍സര്‍ പിടിപ്പെട്ടു. അദ്ദേഹം കിടപ്പിലായി. രോഗം മരണത്തിലേയ്ക്ക് നയിച്ച ദിനങ്ങള്‍.
ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്നും അദ്ദേഹത്തിന് കത്തുകളും സന്ദേശങ്ങളും പ്രവഹിച്ചു. അതിലൊരു കത്ത് ഇങ്ങനെ.
“എന്തേ ഈശ്വരന്‍ ഇത്ര ഭീകരമായൊരു രോഗം താങ്കള്‍ക്കു നല്കി?”
ലോകപ്രശസ്തനായ ആ താരം മറുപടി എഴുതി,”ഈ ലോകമെമ്പാടും അഞ്ചു കോടി കുട്ടികള്‍ ടെന്നീസ് കളിക്കുന്നുണ്ട്. പക്ഷേ അവരില്‍ അമ്പതു ലക്ഷം പേരേ ടെന്നീസ് കളിക്കാന്‍ പഠിക്കുന്നുള്ളു.
അതില്‍ അഞ്ചു ലക്ഷം പ്രൊഫഷണലായി കളിക്കുന്നു.
അഞ്ചുലക്ഷത്തില്‍ അമ്പതിനായിരം പേര്‍ മാത്രമേ സജീവമായി രംഗത്തുള്ളു.
അതില്‍ അയ്യായിരം പേര്‍ മികച്ച കഴിവ് പ്രകടിപ്പിക്കുന്നു.
അമ്പതു പേര്‍ വിംബിള്‍ഡന്നില്‍ എത്തുന്നു. അവരില്‍ നാലുപേര്‍ സെമി ഫൈനലില്‍ കടക്കുന്നു.
രണ്ടുപേര്‍ ഫൈനല്‍ രംഗത്തും.
വിംബിള്‍ഡന്‍ കപ്പ് അത്യാഹ്ലാദത്തോടെ ഞാന്‍ കൈയ്യിലേന്തിയപ്പോള്‍ “ഈശ്വരാ എന്തുകൊണ്ട് നീ എനിക്ക് ഇതു തന്നു എന്ന് ഞാന്‍ ചോദിച്ചില്ല… അതിനാല്‍ ഇന്നു വേദനകൊണ്ട് പുളയുമ്പോള്‍, ഈശ്വരാ, എന്തുകൊണ്ട് എനിക്ക് ഇതു തന്നു എന്ന് ചോദിക്കാനും എനിക്കവകാശമില്ല.”
സുഖദുഃഖങ്ങളെ സമമായി സ്വീകരിക്കാന്‍ കഴിയുന്നതിനേക്കാള്‍ മഹത്തരമായി ലോകത്ത് യാതൊന്നും നേടാനില്ല. ഈശ്വരന്‍ ആരേയും ദുഃഖിപ്പിക്കുന്നില്ല. കാരണം അവിടുന്ന് ആനന്ദസ്വരൂപനാണ്.
കടപ്പാട്: നാം മുന്നോട്ട്

കമ്പ്യൂട്ടറിനോട് സംസാരിക്കാന്‍ ക്രോം 11 ബീറ്റ



Posted on: 28 Mar 2011




ഇന്റര്‍നെറ്റില്‍ ബ്രൗസര്‍ യുദ്ധം തുടരുകയാണ്. മുന്‍നിരക്കാരായ മോസില്ലയും (ഫയര്‍ഫോക്‌സ്) മൈക്രോസോഫ്ടും (ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍) ആപ്പിളും (സഫാരി) എല്ലാം തങ്ങളുടെ ബ്രൗസറുകളുടെ ഏറ്റവും പുതിയ പതിപ്പുകള്‍ രംഗത്തിറക്കിയിട്ട് അധിക സമയമായിട്ടില്ല. ഇപ്പോഴിതാ അവയെയെല്ലാം കടത്തിവെട്ടാനുദ്ദേശിച്ച് ഗൂഗിള്‍ അതിന്റെ ബ്രൗസറായ ക്രോമിന്റെ പുതിയ പതിപ്പിന്റെ ബീറ്റാ വേര്‍ഷന്‍ (ക്രോം 11 ബീറ്റ) പുറത്തിറക്കി.

എച്ച്.ടി.എം.എല്‍ 5ന്റെ സാങ്കേതികത്തികവ് ഉള്‍ക്കൊണ്ടാണ് എക്‌സ്‌പ്ലോറര്‍, ഫയര്‍ഫോക്‌സ് എന്നിവയുടെ പുതിയ പതിപ്പ് രംഗത്തെത്തിയതെഹ്കില്‍, ഒരുപടി കൂടി കടന്ന് എച്ച്.ടി.എം.എല്‍ 5ന്റെ വോയ്‌സ് ഇന്റര്‍ഫേസ് പിന്തുണയുമായാണ് പുതിയ ക്രോം പതിപ്പിന്റെ ബീറ്റ എത്തിയിരിക്കുന്നത്.

കമ്പ്യൂട്ടറുമായി സംസാരിക്കാന്‍ കഴിയുന്ന ഈ സംവിധാനം, കഴിഞ്ഞവര്‍ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി ഇറക്കിയ ഗൂഗിള്‍ വോയ്‌സ് സങ്കേതത്തിന് സമാനമാണ്. വേഗത്തില്‍ ടൈപ്പിങ് സാധ്യമാവാത്തവര്‍ക്ക് ഉപകാരപ്രദമാണ് ഈ സങ്കേതം. സ്‌ക്രീനില്‍ കാണുന്ന മൈക്രോഫോണ്‍ ഐക്കണ്‍ അമര്‍ത്തിയശേഷം പറയുന്ന വാക്കുകള്‍ സ്‌ക്രീനില്‍ എഴുതിക്കാണിക്കും. http://slides.html5rocks.com/#speech-input എന്ന ലിങ്ക് വഴി ഈ സൗകര്യം പരീക്ഷിക്കാവുന്നതാണ്.

എച്ച്.ടി.എം.എല്‍. 5 അടിസ്ഥാനമായുള്ള വെബ്‌പേജുകളില്‍ ചിത്രങ്ങളും മറ്റും എപ്രകാരം അടുക്കിവെക്കണമെന്നും അക്ഷരങ്ങളും മറ്റും എങ്ങനെ ക്രമീകരിക്കണമെന്നുമൊക്കെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കുന്നത് 'കാസ്‌കേഡിങ് സ്റ്റൈല്‍ ഷീറ്റുകള്‍' (CSS) എന്ന സങ്കേതം വഴിയാണ്. പ്രൊസസ്സറിന്റെ സഹായത്തോടെ ത്രീഡി സാങ്കേതം കൂടി ഇതിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ടുള്ള പുതിയ രീതിയാണ് 'ത്രീഡി സിഎസ്എസ്' (3D CSS). ക്രോം 11 ബീറ്റ ഈ സൗകര്യം കൂടി ലഭ്യമാക്കാന്‍ പാകത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ക്രോമിന്റെ ഐക്കണിലും ചെറിയ മാറ്റം ഗൂഗിള്‍ വരുത്തിയിട്ടുണ്ട്. നേരത്തെയുള്ള ഐക്കണില്‍ നിന്നും വലിയ വിത്യാസമില്ലെങ്കിലും കുറച്ചുകൂടി ലളിതവും തിളക്കമുള്ളതുമാണ് പുതിയ ഐക്കണ്‍.

ഇമെയിലുകള്‍ വായിക്കുക, അയക്കുക, അലാറം സെറ്റു ചെയ്യുക, നോട്ടുകള്‍ എഴുതുക, വെബ്‌പേജുകള്‍ മാറ്റുക തുടങ്ങിയവയും വോയ്‌സ് സങ്കേതത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് അറിയുന്നത്. പക്ഷേ,ബീറ്റാ പതിപ്പില്‍ ഇത്തരം സൗകര്യങ്ങളില്ല.

2008 സപ്തംബറില്‍ പുറത്തിറക്കിയ ശേഷം ഇതുവരെ ക്രോമിന്റെ പതിനഞ്ചോളം പതിപ്പുകള്‍ ഗൂഗിള്‍ പുറത്തിറക്കി കഴിഞ്ഞു. പുത്തന്‍ സൗകര്യങ്ങളുമായി പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും, തുടക്കത്തിലെ മുന്നേറ്റം അതേ രീതിയില്‍ നിലനിര്‍ത്താന്‍ ക്രോമിന് കഴിഞ്ഞില്ല. 2009 ല്‍ ഗൂഗിളിന് തങ്ങളുടെ വിപണി വിഹിതം ഒരു ശതമാനം മാത്രമാണ് കൂട്ടാന്‍ കഴിഞ്ഞത്.

കണ്ണ് മതി, കമ്പ്യൂട്ടര്‍ നിയന്ത്രിക്കാം



Posted on: 26 Mar 2011





മൗസിന്റെ സഹായത്തോടെ കൈ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ എങ്ങനെയാണോ നിയന്ത്രിക്കുന്നത്, അതേ രീതിയില്‍ കണ്ണുകൊണ്ട് കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ കാര്യങ്ങള്‍ ചെയ്യാനുള്ള സങ്കേതവുമായി രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. പൂണെയ്ക്ക് സമീപം ലോണാവാലയില്‍ പ്രവര്‍ത്തിക്കുന്ന സിങ്ഹാദ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളായ നിതിന്‍ പ്രകാശും സുമിത് കുമാറുമാണ് പുതിയ സങ്കേതം വികസിപ്പിച്ചതെന്ന് 'ടെക്‌നോളജി റിവ്യു' റിപ്പോര്‍ട്ട് ചെയ്യുന്നു.

ലളിതമായ ഒരു ഹെഡ്‌സെറ്റ് ഉള്‍പ്പെട്ട കണ്‍സോളിനാണ് ഇരുവരും ചേര്‍ന്ന് രൂപംനല്‍കിയിട്ടുള്ളത്. കണ്ണിന്റെ ചലനങ്ങള്‍ പിന്തുടരാനും അതിനനുസരിച്ച് കമ്പ്യൂട്ടര്‍ സ്‌ക്രീനുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനും (ഇന്റര്‍ഫെയ്‌സിങ് നടത്താനും) സഹായിക്കുന്ന സോഫ്ട്‌വേറുമായി ചേര്‍ന്നാണ് ഈ കണ്‍സോള്‍ പ്രവര്‍ത്തിക്കുക. 'സ്‌നാപ്പ് ഐ-റൈറ്റര്‍ (SNAP eyewriter) എന്ന് പേരിട്ടിട്ടുള്ള ഈ സംവിധാനം, രോഗമോ അപകടമോ മൂലം കൈകാലുകള്‍ തളര്‍ന്നവര്‍ക്ക് വലിയ സാഹയമാകും.

മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യിലെ ഇന്ത്യക്കാരനായ യുവഗവേഷകന്‍ പ്രണവ് മിസ്ട്രി വികസിപ്പിച്ച 'സിക്‌സ്ത് സെന്‍സ്' (sixth sense) എന്ന സങ്കേതത്തില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ടാണ് 22 കാരനായ നിതിനും സുമിത്തും സ്‌നാപ്പ് ഐ-റൈറ്റര്‍ രൂപപ്പെടുത്തിയത്. കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍ക്ക് പകരം സ്വന്തം ചുറ്റുപാടുകളെ തന്നെ സമ്പര്‍ക്കമുഖം (ഇന്റര്‍ഫേസ്) ആയി മാറ്റാന്‍ സഹായിക്കുന്ന സങ്കേതമാണ്സിക്‌സ്ത് സെന്‍സ്.


സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന തരത്തില്‍ ചെലവു കുറഞ്ഞ പുതിയ സങ്കേതങ്ങള്‍ വികസിപ്പിക്കുക എന്നതായിരുന്നു ഇലിക്ട്രോണിക്‌സ് എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ നിതിനും, ടെലികമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ഥിയായ സുമിത്തും ലക്ഷ്യമിട്ടത്. ശരീരം തളര്‍ന്ന അവസ്ഥയിലുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ വരയ്ക്കാന്‍ കഴിയുന്ന സങ്കേതം വികസിപ്പിച്ച എന്‍ജിനിയര്‍ ജെയിംസ് പൗഡര്‍ലിയെ കണ്ടതാണ് ഇരുവരുടെയും കാര്യത്തില്‍ വഴിത്തിരിവായത്.

പൗഡര്‍ലി രൂപപ്പെടുത്തിയ ഉപകരണത്തിന് 17000 ഡോളര്‍ (ഏഴരലക്ഷം രൂപയില്‍ കൂടുതല്‍) ആണ് വില. പൗഡര്‍ലിയുടെ ഉപകരണത്തിന്റെ ചെലവു കുറഞ്ഞ വകഭേദം രൂപപ്പെടുത്താനായി ഇരുവരുടെയും പിന്നീടുള്ള ശ്രമം. കമ്പ്യൂട്ടറിലെ ഐക്കണുകളെ ലക്ഷ്യമിടാനോ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ എഴുതാനോ പാകത്തില്‍ കണ്ണിനെ ഒരു സമ്പര്‍ക്കമുഖമാക്കി ഉപയോഗിക്കുന്ന തരത്തിലാണ് ഇരുവരും ചേര്‍ന്ന് ഐ-റൈറ്റര്‍ രൂപപ്പെടുത്തിയത്. ചെലവു കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് വികസിപ്പിച്ച ഐ-റൈറ്റര്‍ക്ക് വെറും 750 രൂപയേ ചെലവ് വരൂ.

'ഈ ഉപകരണം ധരിക്കുന്ന ഒരാള്‍ക്ക് കണ്ണ് കൊണ്ടുമാത്രം മൗസിനെ നിയന്ത്രിക്കാനാകും'-സുമിത് കുമാര്‍ പറയുന്നു. ഉന്നത റിസല്യൂഷനിലുള്ള ഒരു ക്യാമറ, രണ്ട് എല്‍.ഇ.ഡി (light-emitting diodes), കണ്ണട ഫ്രെയിം, ഇന്‍ഫ്രാറെഡ് ഫില്‍റ്ററുകള്‍, ചെമ്പ് വയറുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഐ-റൈറ്റര്‍.

ഇതുപയോഗിക്കുമ്പോള്‍, കണ്ണിന്റെ ചലനങ്ങളെ സോഫ്ട്‌വേര്‍ കൃത്യമായി മനസിലാക്കുകയും അതിനനുസരിച്ച് കമ്പ്യൂട്ടറിനെ നിയന്ത്രിക്കുകയും ചെയ്യും. ഐ-ട്രാക്കിങ് സോഫ്ട്‌വേറിന് രണ്ട് ഭാഗങ്ങളുണ്ട്-കണ്ണിന്റെ ചലനങ്ങള്‍ പിന്തുടരുന്നതാണ് ഒരു ഭാഗം. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ എഴുതാനും മറ്റും സഹായിക്കുന്ന ആപ്ലിക്കേഷന്‍ ഭാഗം മറ്റൊന്ന്.

വാണിജ്യാടിസ്ഥാനത്തില്‍ ഈ കണ്‍സോള്‍ നിര്‍മിച്ച് രംഗത്തിറക്കാനാണ് ഇരുവരും പദ്ധതിയിടുന്നത്. കണ്ടുപിടിത്തം പേറ്റന്റ് ചെയ്യാനുള്ള നടപടിയും ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Tuesday, March 29, 2011

Blackberry 9000 Bold Block Diagram


Content:
Power Amp (802.11a)
Power AMp (802.11 b/g)
Connection to LCD
Wi-fi
Bluetooth
GPS Receiver
MLC MoviNAND+OneNAND+ Mobile DDR
Baseband Processor
Vibration Motor
SIM CARD Connection
Power Amp( 2100 MHz)
Power Amp (850/1900 MHz)
Power Amp (GSM)
Antena Switch
Microphone
RF Transceiver (WCDMA)
RF Transceiver (GSM)
Audio Codec
PMIC
West Bridge
Mini USB port
Audio Port

Blackberry 8900 Javelin Block Diagram


Table of contents block diagram:
OneNand+mobile DDR
USB 2.0.MSC
Camera Signal Processor
Micro USB Port
Connection to Dsiplay
Connection to Trackball
Connection to camera/speaker/audio port
Battery Connection
Vibration Motor
Audio Codec
Baterrry
Microphone
Baseband Processor

LATEST BLOCK DIAGRAM OF A MOBILE PHONE




How to unlock Nokia BB5 SL3 with MXKEY (step by step):




1. Identify phones with "Scan Phone" (as usuall) to see if it is SL3 phone.

2. Go to "IMEI & Security" tab and select"Online Logger"

3. Click "Login", and if your card is activated SL3 Unlock panel will be visible.

4. Click "Read Phones IDs" to prepare the data which is needed for bruteforce task
(this will also identify is phone is supported or not),
new file {IMEI}.sha will be created at folder "{MOBILEEX}\data\SL3\"

5. Click "Start Bruteforcer" and select {IMEI}.sha file.
Random Salt is checked by default which mean the task will using random data
to make bruteforce instead of using normal sequence.


6. After some time and the bruteforcer task completed, it will create file {IMEI}.cod
to the same folder as {IMEI}.sha file

7. Then go back to main exe, and do "Calculate Codes" to get the unlock codes,
unlock code will be saved as {IMEI}_SP_CODES.txt.
Tick "Send to the phone" to directly send the codes to the phone.

8. Task is done and the phone was unlocked, enjoy !



SUNIL MANJERI

അധ്യാപകന്‍ സ്വയം മാതൃകയാകണം




ഇപ്പോഴത്തെ കുട്ടികളെ കൈകാര്യം ചെയ്യുക ബഹുകഠിനം. പലപ്പോഴും നിയന്ത്രണം വിട്ടുപോകുന്നു. എന്തുചെയ്യും ?
ബിഷപ്പ് ഫുള്‍ട്ടണ്‍.ജെ.ഷീന്‍ ആത്മകഥയില്‍ പറയുന്നു, “സ്കുളില്‍ നിന്നും അദ്ധ്യാപകര്‍ പടി ഇറക്കിവിട്ട മൂന്ന് വിദ്യാര്‍ത്ഥികളെ എനിക്കറിയാം. അവര്‍ മൂവരും പിന്നീട് ലോകത്തെ പിടിച്ച് കുലുക്കുകയും ചെയ്തു.
ഒന്നാമന്‍ ചെയ്ത തെറ്റ്; പഠിക്കുമ്പോള്‍ ചിത്രം വരച്ചതാണ്.
രണ്ടാമന്‍ ചെയ്തത്, സഹപാഠികളുമായി വഴക്കിടുക.
മുന്നാമന്‍ ചെയ്ത തെറ്റ്, വിപ്ലവാംശങ്ങള്‍ നിറഞ്ഞ പുസ്തകങ്ങള്‍ വായിച്ചതാണ്.
ഇതില്‍ ഒന്നാമത്തെ വിദ്യാര്‍ത്ഥി ഹിറ്റ്ലറായിരുന്നു. രണ്ടാമന്‍ മുസോളനി, മൂന്നാമന്‍ സ്റ്റാലിന്‍.
അന്ന് ഈ വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു സമീപനം അദ്ധ്യാപകരില്‍ നിന്നും ലഭിച്ചിരുന്നെങ്കില്‍ ലോകഗതി തന്നെ തിരുത്തപ്പെടുമായിരുന്നു. ഏതോ അദ്ധ്യാപകരുടെ അതൃപ്തി ആ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തിയത് അങ്ങനെ.
അദ്ധ്യാപകര്‍ ലോകത്തെ രൂപപ്പെടുത്തുന്ന മഹത്തായ തൊഴിലിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന കാര്യം ഒരിക്കലും മറക്കരുത്. അതിനാല്‍ സ്വയം മാതൃകയാകുക. നല്ല അദ്ധ്യാപകന്റെ കൈമുതല്‍ വറ്റാത്ത സ്നേഹവും മടുക്കാത്ത ക്ഷമയുമാണ്. അങ്ങനെയായാല്‍ ഏതു കുട്ടിയെ മെരുക്കാനും അധ്യാപകനു കഴിയും.
കടപ്പാട്: നാം മുന്നോട്ട്

പതിനാലുകാരി സിഇഒ



Posted on: 22 Mar 2011


നമ്മളില്‍ പലരും ഒരു കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായാല്‍ കൊള്ളാമെന്ന മോഹം മനസ്സില്‍ കൊണ്ടു നടക്കുന്നവരാണ്. പലര്‍ക്കും അത് ഒരു മോഹമായി തന്നെ തുടരും. അത് നടക്കാതെ വരുമ്പോള്‍, 'സിഇഒ ആകാന്‍ പരിചയസമ്പത്തും കഠിനാധ്വാനവുമൊക്കെ വേണം' എന്നു കരുതിയാവും നാം സമാധാനിക്കുക.

ഇവിടെയാണ് 14കാരിയായ സിന്ധുജ രാജാരാമന്‍ വ്യത്യസ്തയാകുന്നത്. ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന അപൂര്‍വ്വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ചെന്നൈ സ്വദേശിയായ ഈ ഒമ്പതാം ക്ലാസ്സുകാരി.

ചെന്നൈ ആസ്ഥാനമായുള്ള സെപ്പന്‍ എന്ന അനിമേഷന്‍ കമ്പനിയുടെ സിഇഒ ആണ് ഈ കൊച്ചുമിടുക്കി. ഈ സ്ഥാനത്തെത്താന്‍ എന്തു യോഗ്യതയാണ് ഈ 'കൊച്ചുപെണ്ണി'ന് എന്ന് സ്വാഭാവികമായും നമുക്ക് സംശയം തോന്നാം. അനിമേഷന്‍ രംഗത്ത് ഇതിനോടകം വ്യക്തിമുദ്ര പതിപ്പിക്കാന്‍ സിന്ധുജയ്ക്ക് ആയിട്ടുണ്ട്. ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ സംഘടിപ്പിച്ച ഗെയിമിങ് ആന്‍ഡ് അനിമേഷന്‍ കോണ്‍ക്ലേവില്‍ ഏറ്റവും വേഗതയാര്‍ന്ന 2ഡി, 3ഡി അനിമേറ്ററായിരുന്നു ഇവള്‍. കോറെല്‍ കോര്‍പ്പറേഷന്‍ സര്‍ട്ടിഫൈ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ കാരിക്കേച്ചറിസ്റ്റും.

അനിമേറ്റര്‍ എന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സിഇഒ എന്നത് ഒരു സ്ഥാനം മാത്രമാണെന്നുമാണ് സിന്ധുജയുടെ പക്ഷം.

''അനിമേഷന്‍ രംഗത്ത് പ്രായപരിധികള്‍ ഒന്നും തന്നെയില്ല. കഴിവുണ്ടെങ്കില്‍ ഏതു പ്രായക്കാര്‍ക്കും ഈ രംഗത്തേക്ക് കടന്നുവരാം. അത് കൊച്ചുകുട്ടിയാവട്ടെ പ്രായമുള്ളയാളാവട്ടെ''സിന്ധുജയുടെ വാക്കുകളില്‍ ഒരു സിഇഒയുടെ ഗൗരവം.

ഇന്ത്യയില്‍ അനിമേഷന് അനന്തസാധ്യതയാണെന്നും രാജ്യത്ത് വലിയൊരു അനിമേഷന്‍ ബൂം തന്നെ ഉണ്ടാവുമെന്നും അവള്‍ പറയുന്നു. ഇത് മുന്നില്‍ കണ്ടാണ് പല മുന്‍നിര കമ്പനികളും അനിമേഷന്‍ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. എല്ലാവര്‍ക്കും അനിമേഷനും മള്‍ട്ടിമീഡിയയും വേണമെന്ന അവസ്ഥയാണ് ഇപ്പോള്‍. മത്സരം വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും താന്‍ അത് ആസ്വദിക്കുന്നുണ്ടെന്ന് സിന്ധുജ പറയുന്നു.

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ എന്ന നിലയില്‍ ഉടന്‍ തന്നെ ഗിന്നസ് ബുക്കിന്റെ താളുകളില്‍ ഇടം നേടും സിന്ധുജ. അനിമേഷന്‍ രംഗത്ത് ഇനിയും പഠിക്കാന്‍ ഏറെയുണ്ടെന്ന് വിശ്വസിക്കുന്ന സിന്ധുജയുടെ ലക്ഷ്യം കാനഡയിലെ വാന്‍കോവര്‍ ഫിലിം സ്‌കൂളില്‍ അനിമേഷനില്‍ ഉപരിപഠനം നടത്തുക എന്നതാണ്. പിന്നെ 'സെപ്പന്‍ അനിമേഷ'നെ വലിയൊരു അനിമേഷന്‍ കമ്പനിയായി വളര്‍ത്തണം. തന്നെക്കൊണ്ട് അത് സാധ്യമാണെന്ന് സിന്ധുജയുടെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാം.