Thursday, March 31, 2011

പ്രണയവിവാഹത്തിന് ആയുസ് കുറയും?





Marriage


പ്രണയവിവാഹങ്ങള്‍ ഇന്ന് വലിയ കാര്യമല്ല. മിക്കപ്പോഴും ആലോചിച്ചുറപ്പിക്കുന്ന വിവാഹങ്ങളേക്കാളേറെ ഇന്നത്തെ കാലത്ത് നടക്കുന്നത് പ്രണയവിവാഹങ്ങളാണ്. പക്ഷേ പ്രണയവിവാഹങ്ങളേക്കാള്‍ നല്ലത് വീട്ടുകാര്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹങ്ങളാണെന്നാണ് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ റോബര്‍ട് എപ്സ്റ്റിന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

പ്രണയ വിവാഹങ്ങള്‍ക്ക് ആയുസ് കുറയുമെന്നാണ് റോബര്‍ട് പറയുന്നത്. എട്ടുവര്‍ഷത്തോളം വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഈ വാദം. പഠനത്തില്‍ പ്രണയവിവാഹങ്ങള്‍ പലതിനും അല്‍പായുസാണെന്നാണ് അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.

പ്രണയ വിവാഹങ്ങള്‍ പലതും അഭിനിവേശത്തിന്റെ പുറത്ത് നടക്കുന്നതണെന്നും വിവാഹശേഷം ദമ്പതികള്‍ക്കിടയില്‍ പ്രണയം നഷ്ടപ്പെടുകയും അകല്‍ച്ചയുണ്ടാവുകയും ചെയ്യുമെന്നുമാണ് ഡോക്ടര്‍ റോബര്‍ട്ട് പറയുന്നത്.

പക്ഷേ വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച് നടത്തുന്ന വിവാഹങ്ങളുടെ കാര്യം വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു. കുടുംബം, ജോലി, സാമ്പത്തികാവസ്ഥ, സാമൂഹിക പൊരുത്തം എന്നിവയെല്ലാം പരിഗണിച്ചാണ് വീട്ടുകാര്‍ വിവാഹം ഉറപ്പിക്കുക.

അതുകൊണ്ടുതന്നെ വിവാഹശേഷം പ്രശ്‌നങ്ങളുണ്ടാകനുള്ള സാധ്യത കുറവാണ്. ഇത്തരം വിവാഹത്തില്‍ ദമ്പതികല്‍ മല്ലെമെല്ലെ അടുക്കുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്യും. നാളുകള്‍ കഴിയുന്തോറും ഇവരുടെ ബന്ധം സുദൃഢമാകുമെന്നും റോബര്‍ട്ട് പറയുന്നു.

ഇന്ത്യ, പാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളെ വിവാഹത്തില്‍ മാതൃകയാക്കണമെന്നാണ് റോബര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഈ രാജ്യങ്ങളില്‍ അറേഞ്ച്ഡ് മാരേജുകളാണെന്നതാണ് കാരണം. 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment