ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Tuesday, January 04, 2011

Splashtop - ഇന്‍സ്റ്റന്റ് ബ്രൗസര്‍ ഓപ്പറേറ്റിങ് സിസ്റ്റം


Posted on: 02 Jan 2011






ഇന്‍സ്റ്റന്റ് മണി, ഇന്‍സ്റ്റന്റ് ഫുഡ് തുടങ്ങി ലോകമെമ്പാടും കാര്യങ്ങള്‍ ഇന്‍സ്റ്റന്റിലേക്ക് നീങ്ങുമ്പോള്‍ അക്കൂട്ടത്തിലേക്കിതാ ഒരു ഇന്‍സ്റ്റന്റ് ബ്രൗസര്‍ ഓപ്പറേറ്റിങ് സിസ്റ്റവും- സ്​പ് ളാഷ്‌ടോപ്പ് ബ്രൗസര്‍ ഓപ്പറേറ്റിങ് സിസറ്റം (Splashtop Instant OS).

ലാപ്‌ടോപ്പോ കമ്പ്യൂട്ടറോ ഓണ്‍ ചെയ്ത് ബൂട്ട് ചെയ്തശേഷം ബ്രൗസര്‍ ഓപ്പണ്‍ ചെയ്ത നെറ്റിലേക്ക് പ്രവേശിക്കാന്‍ എടുക്കുന്ന സമയം പലര്‍ക്കും അലോസരമായി തോന്നാറുണ്ട്. കാരണം ഇന്റര്‍നെറ്റ് നോക്കാന്‍ മാത്രം എന്തിന് ഇത്രയും പ്രവര്‍ത്തനം ചെയ്യണം എന്നാണ് ഇരുടെ നിലപാട്.

ക്ഷമയില്ലാത്ത തലമുറയെ തൃപ്തിപ്പെടുത്തുന്നതാണ് ബ്രൗസര്‍ അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഓണ്‍ലൈനിലേക്കെത്താന്‍ ഈ ബ്രൗസര്‍ യൂസറെ സഹായിക്കും. 2007-ല്‍ രംഗത്തെത്തിയ ഈ ബ്രൗസര്‍ ഇതിനകം മൂന്നു കോടിയോളം കമ്പ്യൂട്ടറുകളില്‍ എത്തിക്കഴിഞ്ഞു.

Acer, ASUS, Dell, HP, Lenovo, LG തുടങ്ങിയ കമ്പനികളും നേരത്തെ മുതല്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതുവരെ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ നേരിട്ടാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇനി ജനങ്ങള്‍ക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അതിനുള്ള ബീറ്റാപതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.http://os.splashtop.com/ എന്ന സൈറ്റില്‍ നിന്ന് ഈ ബീറ്റാപതിപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ഇത് ഇന്‍സ്റ്റാല്‍ ചെയ്തുകഴിഞ്ഞാല്‍, കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്താല്‍ ആദ്യം തന്നെ ഈ ഓപ്പറേറ്റിങ് സിസ്റ്റമാണ് ലോഡ് ആവുന്നത്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഏറ്റവും ചുരുങ്ങിയ പ്രവര്‍ത്തികളേ വേണ്ടൂ എന്നതിനാലാണ് ഇത്രയും വേഗം കഴിയുന്നത്.

പവര്‍ സ്വിച്ച് അമര്‍ത്തി നിമിഷങ്ങള്‍ക്കകം തന്നെ സ്​പ് ളാഷ്‌ടോപ്പിന്റെ ബ്രൗസര്‍ നിങ്ങള്‍ക്ക് മുമ്പില്‍ തെളിയും. ബിങ് (Bing) സെര്‍ച്ച് പേജായിരിക്കും ഹോംപേജായി തന്നെ ലഭിക്കുക. ക്രോം ബ്രൗസര്‍ പോലെത്തന്നെ നേരത്തെ ഉപയോഗിച്ച പേജുകളുടെ ചെറിയ ഐക്കണുകള്‍ ആദ്യപേജില്‍ കാണാം. പേജുകളെ ടാബുകളായി അടുക്കിവെക്കുകയും ചെയ്യാം.

തുടര്‍ന്ന് വിന്‍ഡോസിലേക്ക് പ്രവേശിക്കണമെങ്കില്‍ ബ്രൗസര്‍ ക്ലോസ് ചെയ്താല്‍ മാത്രം മതി. ഉടന്‍ തന്നെ വിന്‍ഡോസ് ലോഡ് ചെയ്തുവരികയും സാധാരണ പോലെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയും ചെയ്യാം. അടുത്ത ബൂട്ടിങ് സമയത്തു മാത്രമേ വീണ്ടും സ്​പ് ളാഷ്‌ടോപ്പ് ലഭിക്കുകയുള്ളൂ.

സ്​പ്ലാഷ്‌ടോപ്പ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ വേണ്ടി മാത്രമുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ്. മറ്റു ഉപയോഗങ്ങളൊന്നും ഇല്ല. അതിനാല്‍ തന്നെ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹായത്തോടെ മാത്രമേ ഇതിന് പ്രവര്‍ത്തിക്കാനാവൂ.

മറ്റേതെങ്കിലും സോഫ്ട്‌വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുപോലെ തന്നെ വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ് സ്​പ്ലാഷ്‌ടോപ്പും. ഇന്‍സ്റ്റളേഷന്‍ സമയത്തുതന്നെ കമ്പ്യൂട്ടറില്‍ നിന്ന് ആവശ്യമായ വിവരങ്ങളും മറ്റു ബ്രൗസറുകളുടെ ബുക്മാര്‍ക്കുകളും ഇവന്‍ ചോര്‍ത്തിയെടുത്തിരിക്കും. കൂടാതെ വൈഫൈ അടക്കമുള്ള കണക്ഷന്‍ മാര്‍ഗ്ഗങ്ങളും നോക്കിവെക്കും. അതിനാല്‍ ഓണ്‍ ചെയ്യുന്ന സമയം തന്നെ ഇതുവഴി ഇന്റര്‍നെറ്റിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. അഡോബി ഫ് ളാഷ് പ്ലെയറും അടങ്ങിയതാണ് പുതിയ പതിപ്പ്.

ഗൂഗിള്‍ ലാബ്‌സില്‍ വിരിയാന്‍ കാക്കുന്നവ


Posted on: 04 Jan 2011






മറ്റ് കമ്പനികളെപ്പോലെയല്ല ഗൂഗിള്‍. അവിടെ തൊഴിലെടുക്കുന്നവര്‍ക്ക് ജോലിസമയത്തിന്റെ '20 ശതമാനം' തങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രോജക്ടുകള്‍ക്കായി നീക്കിവെയ്ക്കാം. സാധാരണഗതിയില്‍ ഏത് കമ്പനിയിലായാലും, ഒരാളെ ജോലിക്കെടുക്കുമ്പോള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ ഏതെന്ന് വ്യക്തമാക്കിയിട്ടുണ്ടാകും. ഗൂഗിളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ഉത്തരവാദിത്വങ്ങള്‍ ആഴ്ചയിലൊരു ദിവസം മറക്കാം. എന്നിട്ട് തനിക്ക് ഇഷ്ടപ്പെട്ട പ്രോജക്ടില്‍ ആ ദിവസം പണിയെടുക്കാം. ഇങ്ങനെ 'ജോലിയേതര' പദ്ധതികളില്‍ ഉരുത്തിരിയുന്ന ഉത്പന്നങ്ങള്‍ 'ഗൂഗിള്‍ ലാബ്‌സി'ലാണ് അടവെയ്ക്കുക, വിരിയാന്‍.

ഗൂഗിള്‍ ലാബ്‌സില്‍ നിന്ന് പറക്കമുറ്റി പുറത്തു വന്ന പല ഉത്പന്നങ്ങളും ഇന്ന് നമുക്ക് പരിചിതങ്ങളാണ്. ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ അലെര്‍ട്ട്‌സ്, എസ്.എം.എസ്, ഗൂഗിള്‍ റീഡര്‍, ഗൂഗിള്‍ ട്രെന്‍ഡ്‌സ്, ഗൂഗിള്‍ സോഷ്യല്‍ സെര്‍ച്ച്.....ഈ പട്ടിക ഇനിയും നീട്ടാം. എന്നാല്‍, ലാബ്‌സില്‍ നിന്ന് ഒരാശയം, ഗൂഗിള്‍ ഉത്പന്നമായി പുറത്തുവരിക അത്ര എളുപ്പമല്ല. നിലവില്‍ അമ്പതോളം ആശയങ്ങള്‍ ഗൂഗിള്‍ ലാബ്‌സില്‍ പരീക്ഷണഘട്ടത്തിലാണ്. അവയില്‍ എത്രയെണ്ണം പുറത്തുവരുമെന്ന് പറയാറായിട്ടില്ല. എങ്കിലും പ്രതീക്ഷയേകുന്ന ചില ഉത്പന്നങ്ങളാണ് ചുവടെ.

1. ഫാസ്റ്റ് ഫ് ളിപ്പ് (Fast Flip)


സാധാരണഗതിയില്‍ ഒരു പത്രത്തിന്റെ ഇ-പേപ്പറില്‍ പരസ്യങ്ങളും ഇമേജുകളുമൊക്കെയുണ്ടാകും. അതിനാല്‍ പത്രത്തിലെ തലക്കെട്ടുകള്‍ നോക്കണമെങ്കില്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനാണെങ്കില്‍ പോലും സാധാരണ ബ്രൗസറുകളില്‍ സമയമെടുക്കും. ഇതിന് പകരമായി മുന്തിയ പത്രങ്ങളിലെ തലക്കെട്ടുകള്‍ മാത്രം ഒറ്റയടിക്ക് ഓടിച്ച് നോക്കാനുള്ള സങ്കേതമാണ് ഫാസ്റ്റ് ഫ് ളിപ്പ്. അച്ചടിയുടെയും ഓണ്‍ലൈനിന്റെയും ലോകം സമ്മേളിക്കുകയാണ് ഇവിടെ.

ഈ സര്‍വീസിനായി ഒട്ടേറെ പ്രസാധകരുമായി ഗൂഗിള്‍ പങ്കാളിത്തം ഉറപ്പിച്ചു കഴിഞ്ഞു. വിഷയം, സ്രോതസ്സ്, ജനപ്രിയത എന്നിവ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടുകള്‍ തരംതിരിക്കുന്ന ജോലിയും പുരോഗമിക്കുന്നു. ഒരാളുടെ വായനയുടെ രീതിയനുസരിച്ച് കസ്റ്റമറൈസ് ചെയ്യാനും ഫാസ്റ്റ് ഫ് ളിപ്പില്‍ കഴിയും. ഇതില്‍ പരസ്യം വഴി കിട്ടുന്ന വരുമാനം മാധ്യമക്കമ്പനികളുമായി ഗൂഗിള്‍ പങ്കിടും. പത്രങ്ങള്‍ക്ക് വായനക്കാരിലേക്കെത്താന്‍ പുതിയൊരു വഴി തുറക്കലാകുമിത്. വായനക്കാര്‍ക്ക് ഏറ്റവും പുതിയ വര്‍ത്തമാനം ലഭിക്കാനുള്ള പുതിയ മാര്‍ഗവും.

2. എര്‍ത്ത് എന്‍ജിന്‍ (Earth Engine)


കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ കാലാവസ്ഥയിലും പരിസ്ഥിതിയിലും ആഗോളതലത്തിലുണ്ടായ മാറ്റങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ സഹായിക്കുന്ന സങ്കേതമാണിത്. 25 വര്‍ഷത്തെ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ രൂപപ്പെടുത്തിയ ഈ സര്‍വീസ് ശാസ്ത്രജ്ഞര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. കഴിഞ്ഞ മാസം മെക്‌സിക്കോയിലെ കാന്‍കൂണില്‍ നടന്ന ആഗോള കാലാവസ്ഥാ സമ്മേളനത്തിലാണ് എര്‍ത്ത് എന്‍ജിന്‍ അവതരിപ്പിച്ചത്.

ഉപഗ്രഹചിത്രങ്ങളെ വളരെ പ്രയോജനപ്രദമായ വിവരങ്ങളാക്കി പരിവര്‍ത്തനം ചെയ്യുന്ന സര്‍വീസാണ് എര്‍ത്ത് എന്‍ജിനെന്ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് അറിയിച്ചു. ആഗോളതലത്തില്‍ വനമേഖലകളുടെ വിസ്തൃതി മനസിലാക്കാനും, വര്‍ഷം കഴിയുന്തോറും അതിനുണ്ടാകുന്ന മാറ്റം കൃത്യമായി മനസിലാക്കാനും ഈ സര്‍വീസ് തുണയാകും. വനം മാത്രമല്ല, ജലലഭ്യതയിലെ മാറ്റം ഉള്‍പ്പടെയുള്ള വിവരങ്ങളും ഇതില്‍ നിന്ന് മനസിലാക്കാം.

ഗൂഗിള്‍ ലാബ്‌സിലെ പല പരീക്ഷണങ്ങളിലും സാധാരണ യൂസര്‍ക്കും പങ്കെടുക്കാം. എന്നാല്‍, എര്‍ത്ത് എന്‍ജിന്‍ അത്തരത്തില്‍ ഇപ്പോള്‍ ലഭ്യമല്ല. തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്രജ്ഞര്‍ക്കും സര്‍ക്കാരേതിര സംഘടനകള്‍ക്കും സര്‍വകലാശാലകള്‍ക്കുമേ ഇപ്പോള്‍ ഈ സര്‍വീസ് പരീക്ഷിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളു.

3. ബോഡി ബ്രൗസര്‍ (Body Browser)


മനുഷ്യശരീരത്തിലൂടെയുള്ള പര്യടനമെന്ന ആശയമാണ് ബോഡി ബ്രൗസറിലേത്. മനുഷ്യന്റെ അവയവങ്ങളും നാഡികളും പേശികളും എല്ലാം ത്രീഡി രൂപത്തിലവതരിപ്പിക്കുന്ന സംവിധാനമാണിത്. ഗൂഗിള്‍ മാപ്‌സ് പോലെ പ്രത്യേകം സോഫ്ട്‌വേറിന്റെ പിന്തുണയില്ലാതെ, മനുഷ്യ ശരീരത്തിന്റെ ത്രീഡി രൂപം നമുക്കാവശ്യമുള്ളപോലെ പരിശോധിക്കാന്‍ ഇത് അവസരമൊരുക്കുന്നു.

സ്ത്രീയുടേയും പുരുഷന്റേയും പ്രത്യേകം ത്രീഡി രൂപങ്ങളില്‍ പേശികളും നാഡികളും തൊലിയും അവയവങ്ങളും അവയുടെ സ്ഥാനങ്ങളും ഘടനയുമൊക്കെ നമുക്ക് 'തുറന്ന്' പരിശോധിക്കാം. മനുഷ്യശരീരത്തെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഈ സര്‍വീസിന്റെ ബീറ്റാ പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്.

4. ഫോളോ ഫൈന്‍ഡര്‍ (Follow Finder)


ഫോളോ ഫൈന്‍ഡര്‍ എന്ന സങ്കേതം കഴിഞ്ഞ ഏപ്രിലിലാണ് ഗൂഗിള്‍ ലാബ്‌സ് പ്രഖ്യാപിച്ചത്. ട്വിറ്ററില്‍ ഒരാള്‍ക്ക് പിന്തുടരാന്‍ അനുയോജ്യമായവരെ കണ്ടെത്തി നിര്‍ദേശിക്കുകയാണ് ഈ ടൂള്‍ ചെയ്യുക. 'പബ്ലിക് സോഷ്യല്‍ ഗ്രാഫ് വിവരങ്ങള്‍' വിശകലനം ചെയ്താണ് നിങ്ങള്‍ക്ക് പിന്തുരാന്‍ പറ്റിയവരെ ഈ ടൂള്‍ നിര്‍ദേശിക്കുക.

നിങ്ങളുടെ ട്വിറ്ററിലെ പേര് നല്‍കിക്കഴിഞ്ഞാല്‍, നിങ്ങള്‍ പിന്തുടരുന്ന ആളുകളെ പിന്തുടരുന്നവരുടെ ('Tweeps') പട്ടിക ഈ ടൂള്‍ നല്‍കും. അത് നോക്കി നിങ്ങള്‍ക്ക് അനുയോജ്യരെന്ന് കണ്ടാല്‍ പിന്തുടരാം.

ആമസോണ്‍ പോലുള്ള സൈറ്റുകള്‍ വഴി പുസ്തകം വാങ്ങുമ്പോള്‍ അതേ പുസ്തകം വാങ്ങിയവര്‍ വാങ്ങിയ മറ്റ് പുസ്തകങ്ങളുടെ ലിസ്റ്റ് മുമ്പിലെത്താറുണ്ടല്ലോ. അതേപോലെ, ഒരു സംവിധാനം ഫോളോ ഫൈന്‍ഡറിലുമുണ്ട്.

ഉദാഹരണത്തിന് നിങ്ങല്‍ ബിബിസിയും സിഎന്‍എന്നും പിന്തുടരുന്ന ആളാണെന്ന് കരുതുക. ആ സൈറ്റുകളെ ഫോളോ ചെയ്യുന്ന പലരും ടൈം മാഗസിനെയും ഫോളോ ചെയ്യുന്നുണ്ടാകും. ഇത് മനസിലാക്കി, നിങ്ങള്‍ക്ക് ഫോളോ ചെയ്യാവുന്ന സൈറ്റാണ് ടൈം മാഗസിന്‍ എന്ന് ഫോളോ ഫൈന്‍ഡര്‍ നിര്‍ദേശിക്കും-ഗൂഗിള്‍ വിശദീകരിക്കുന്നു.

പക്ഷേ, ഈ ടൂളിന്റെ പ്രശ്‌നം, ഇത് ട്വിറ്ററിന്റെ 'more like' ഫീച്ചറിനോട് വളരെ സാമ്യമുള്ളതാണ് എന്നതാണ്. എങ്ങനെ ഇത് വ്യത്യസ്തമാക്കാമെന്ന് നിങ്ങള്‍ക്കും ഗൂഗിളിനോട് നിര്‍ദേശിക്കാം. ഗൂഗിള്‍ ലാബ്‌സിലെ പല ഉത്പന്നങ്ങളും ഇത്തരത്തില്‍ യൂസര്‍മാരുടെ കൂടി ആശയങ്ങള്‍ക്കനുസരിച്ചാണ് രൂപപ്പെടാറ്.

5. ആപ്പ് ഇന്‍വെന്റര്‍ ഫോര്‍ ആന്‍ഡ്രോയിഡ് (App Inventor for Android)


മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിനെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച ആശയമാണിത്. ഇത്രകാലവും പ്രോഗ്രാം ഡെവലപ്മാരുടെയും വിദഗ്ധരുടെയുമായിരുന്നു മൊബൈല്‍ ആപ്ലിക്കേഷന്‍ മേഖല. സാധാരണക്കാര്‍ അത്തരം ആപ്ലിക്കേഷനുകളുടെ വെറും ഉപഭോക്താക്കള്‍ മാത്രമായിരുന്നു. ആ സ്ഥിതിവിശേഷം മാറ്റാനാണ് ഈ സോഫ്ട്‌വേര്‍. ഇതുപയോഗിച്ച് ആപ്ലിക്കേഷനുകള്‍ രൂപപ്പെടുത്താന്‍ ഡെവലപ്പര്‍മാരുടെ ആവശ്യമില്ല, ഒരു പ്രോഗ്രാമിങ് ജ്ഞാനവും വേണ്ട!

ആപ്ലിക്കേഷന് ആവശ്യമായ സോഫ്ട്‌വേര്‍ കോഡുകള്‍ എഴുതിയുണ്ടാക്കുന്നതിന് പകരം, നിങ്ങള്‍ ആപ്ലിക്കേഷനുകള്‍ രൂപകല്‍പ്പന (ഡിസൈന്‍) ചെയ്‌തെടുക്കുകയാണ് വേണ്ടത്. ആപ്ലിക്കേഷന്റെ സ്വഭാവം നിശ്ചയിക്കാന്‍ സഹായിക്കുന്ന ബ്ലോക്കുകള്‍ ക്രമത്തില്‍ അടുക്കി കാര്യം സാധിക്കാമെന്ന്, ഗൂഗിള്‍ ലാബ്‌സ് അറിയിക്കുന്നു. കഴിഞ്ഞ ജൂലായ് മുതല്‍ ഇത് പരീക്ഷണത്തിന് ലഭ്യമാണ്. 

Thursday, December 30, 2010

നവവല്‍സരാശംസകള്‍

Wednesday, December 29, 2010

കേള്‍ക്കൂ.......നവവത്സര ഗാനം

Thursday, December 23, 2010

ഏവര്‍ക്കും സുനില്‍ മഞ്ചേരിയുടെ പുതുവത്സരാശംസകള്‍.


ഒരില കൂടി കൊഴിഞ്ഞു വീണിരിക്കുന്നു,അതിന്‍റെ കാല്പാടുകള്‍ മാത്രമേ ശേഷിച്ചിട്ടുളൂ.
മറ്റൊരു തളിരില വിടരാന്‍ വെമ്പല്‍ കൊള്ളുകയാണ്,
കൊഴിഞ്ഞു വീണഇലയുടെ അവശിഷ്ടത്തില്‍ നിന്നല്ല പുതിയ ഇല ജന്മമെടുക്കുന്നത് .പുതിയ തളിര് സുര്യനില്‍ നിന്ന് ചൈതന്യം ഉള്‍ക്കൊള്ളുവാന്‍ മുകളിലേക്ക് നോക്കുന്നു.
കൊഴിഞ്ഞു വീണ ഇലക്ക് ജീവനില്ല.തളിരിലക്ക് അതറിയാം.അതുകൊണ്ടത് ത്ഴെക്ക് നോക്കുന്നില്ല. അതുപോലെ നമ്മുക്കും ഒരു പുതിയ തുടക്കം കുറിക്കാം .ഇന്നലെയുടെ തെറ്റുകളില്‍ നിന്നും പരാജയങ്ങളില്‍നിന്നും പാ ഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ തികഞ്ഞ ശുഭാപ്രതീക്ഷയോട്‌കുടി നളെയാകുന്ന അക്ഷയ പാത്രത്തിന്റെ മൂടി തുറക്കുക.
ഇന്നലെകള്‍ വെറും സ്വപ്നമായി മാറുന്നു,നാളെകള്‍ ദ്രിഷ്ടിപദത്തില്‍ എത്തുകയും ചെയ്യുന്നു.ഓരോ ഇന്നിലെയും ജീവിതമാണ്‌ നാളെകളെ സുന്ദരമാക്കി തീര്‍ക്കുന്നത് .
so wish u all the best in life ,
സുനില്‍ മഞ്ചേരി .