Wednesday, October 27, 2010

ജീവിതശൈലീരോഗങ്ങളെ ചെറുക്കാന്‍

മനസ്സിനെയും ശരീരത്തെയും ഒരുപോലെ സുസജ്ജമാക്കാന്‍ സഹായിക്കുന്നവയാണ് യോഗ. ആധുനിക സമൂഹത്തെ ബാധിക്കുന്ന ജീവിതശൈലീ രോഗങ്ങളില്‍നിന്ന് വിമുക്തിനേടുന്നതിന് യോഗാസനങ്ങള്‍ ശീലിക്കുന്നത് നല്ലതാണ്. പ്രമേഹം, ആസ്തമ തുടങ്ങിയവയില്‍നിന്ന് മരുന്നുകളില്ലാതെത്തന്നെ ശാശ്വതമായി വിമുക്തിനേടാന്‍ യോഗ സഹായിക്കുന്നു.

നിരന്തരമായ ഗവേഷണങ്ങളുടെ ഫലമായി യോഗയെ ഒരു ചികിത്സാരീതിയായി ലോകം അംഗീകരിച്ചുകഴിഞ്ഞു. വളരെ സങ്കീര്‍ണങ്ങളായ പല ആസനങ്ങളും ഇന്ന് രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ലളിതമായി ചെയ്യാവുന്ന 12 ഓളം യോഗാസനങ്ങള്‍മാത്രം ദിവസവും അരമണിക്കൂര്‍ അനുഷ്ഠിച്ചാല്‍ രോഗങ്ങളില്‍നിന്ന് മോചനം നേടാം.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment