Monday, November 01, 2010

സിനിമയല്ല ജീവിതം: ഉര്‍വശി





മലയാളത്തില്‍ ഏറ്റവും ഫഌക്‌സിബിള്‍ ആയ നടന്‍ ആരെന്നു ചോദിച്ചാല്‍ മോഹന്‍ലാല്‍ എന്നായിരിക്കും ഉത്തരം, എന്നാല്‍ ഫഌക്‌സിബിള്‍ ആയ നടിയോ? സംശയമില്ലാതെ തന്നെ പറയാം. അത് ഉര്‍വശിതന്നെ. ഉര്‍വശിക്ക് നായകന്റെ റൊമാന്റിക് സങ്കല്‍പങ്ങള്‍ക്കകത്തുനില്‍ക്കുന്ന നായികയാകാനും അതിനപ്പുറത്തേക്ക് കടന്ന് ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിയ കഥാപാത്രങ്ങള്‍ ചെയ്യാനും അനായാസമായി കഴിഞ്ഞിരുന്നു. നിരവധി തവണ മികച്ച നടിക്കുള്ള അവാര്‍ഡും ഒരു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും (2006) നേടിയ ഉര്‍വശി മലയാളത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന നടി തന്നെയാണ്.
'കാക്കത്തൊള്ളായിരം' എന്ന ചിത്രത്തില്‍ ബുദ്ധിസ്ഥിരതയില്ലാത്ത കുട്ടി മുതല്‍ 'മധുചന്ദ്രലേഖ'യിലെ ഭര്‍ത്താവിനെക്കൊണ്ട് മറ്റൊരു സ്ത്രിയെ വിവാഹം കഴിപ്പിക്കാന്‍ നടക്കുന്ന നായിക വരെ ഉര്‍വശി അവിസ്മരണീയമാക്കിയ കഥാപാ്രതങ്ങള്‍ അനവധിയാണ്. സിനിമയിലും ജീവിതത്തിലും താന്‍ നേരിട്ട ്രപതിസന്ധികളും താങ്ങായി നിന്ന വ്യക്തികളെയും കുറിച്ചുള്ള നനവാര്‍ന്ന ഓര്‍മകളാണ് 'സിനിമയല്ല ജീവിതം' എന്നഉര്‍വശിയുടെ പുസ്തകം. 1983, തന്റെ 13ാം വയസ്സില്‍ 'മുന്താണെ മുടിച്ച്', എന്ന തമിഴ് ചി്രതത്തിലൂടെ അഭിനയ രംഗത്തെത്തിയ ഉര്‍വശിയുടെ ഓര്‍മകളില്‍ ഉണ്ണിമേരി, സില്‍ക് സ്മിത, ലോഹിത ദാസ്, പത്മരാജന്‍, രേവതി തുടങ്ങി എല്ലാവരും നിറയുന്നുണ്ട്.
മോനിഷയുടെ മരവിച്ച ശരീരം കണ്ടപ്പോള്‍ തനിക്കുണ്ടായ ഉള്‍ക്കിടലത്തോടൊപ്പം കാണികളില്‍ ഒരു സിനിമാ നടിയുടെ മൃതദേഹം കാണുമ്പോള്‍ ഉണ്ടാവുന്ന അദ്ഭുതത്തെക്കുറിച്ച് വ്യസനത്തോടെയാണ് ഉര്‍വശി പറയുന്നത്. സില്‍ക് സ്മിതയുടെ മൃതദേഹത്തെ പോലും അശ്ലീലത്തോടെ കാണുന്ന മലയാളിയുടെ മനസ്സിനെ ഉര്‍വശി വിമര്‍ശിക്കുന്നു. മരിച്ച വീട്ടിലെ നിലവിളികള്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ സംസ്‌കാരത്തെ ഈ പുസ്തകത്തില്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്. മരണത്തിന് അതര്‍ഹിക്കുന്ന സ്വകാര്യത ആവശ്യമാണെന്നാണ് ഉര്‍വശിയുടെപക്ഷം.
ജ്യേഷ്~ന്റെ മരണവാര്‍ത്ത ആരെയും അറിയിക്കാതെ ഹൃദയത്തിലൊതുക്കി നടക്കുന്ന അനുജന് ധൈര്യം നല്‍കുന്ന ഉര്‍വശിയുടെ 'ഭരത'ത്തിലെ കഥാപാ്രതത്തെ നമുക്കോര്‍മയുണ്ടാകും. ഇതുപോലെ സ്വന്തം അനുജന്റെ മരണം അമ്മയെ അറിയിക്കാതെ, ദുഃഖം ഉള്ളിലൊതുക്കിയ ഉര്‍വശി ഈ പുസ്തകത്തിലുണ്ട്. ചലച്ചി്രത മേഖലയില്‍ സുപരിചിതമുഖങ്ങളായ പല നായികാനായകന്മാരുടെയും വെള്ളിവെളിച്ചത്തിന് പിന്നാമ്പുറത്ത് തനിക്ക് തണലായി നിന്നവരെയും ഉര്‍വശി അനുസ്മരിക്കുന്നുണ്ട്.
ലളിതമായ ഭാഷയില്‍ എഴുതിയിരിക്കുന്ന ഈ പുസ്തകം ്രപസിദ്ധീകരിക്കുന്നത് ഡിസി ബുക്‌സാണ്. വില 60 രൂപ.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment