Tuesday, December 07, 2010

മൊബൈല്വസഴി പണമയക്കുന്ന സംവിധാനത്തിന് വോഡഫോണ്‍ തുടക്കമിട്ടു


രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലേക്കും മൊബൈല്ഫോഹണ്‍ വഴി പണമയക്കുന്ന നൂതന സംവിധാനത്തിന് വോഡഫോണ്‍ ഖത്തര്‍ തുടക്കമിട്ടു. ഖത്തര്‍ സയന്സ്ത ആന്റ് ടെക്‌നോളജി പാര്ക്കി്ല്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലായിരുന്നു പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം.
ഖത്തര്‍ സെന്ട്രധല്‍ ബാങ്കിന്റെ അനുമതിയോടെ വി.എം.ടി (വോഡഫോണ്‍ മണി ട്രാന്സ്ഫിര്‍) എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പുതിയ സംവിധാനം വഴി ഖത്തറിലുള്ള വോഡഫോണ്‍ വരിക്കാര്ക്ക് മൊബൈല്‍ ഫോണിലൂടെ രാജ്യത്തിനകത്തുള്ളവര്ക്കും പുറത്തുള്ളവര്ക്കും അവരുടെ മൊബൈല്‍ ഫോണിലേക്കോ ബാങ്ക് അക്കൗണ്ടുകളിലേക്കോ വളരെ ലളിതമായും വേഗത്തിലും സുരക്ഷിതമായും പണമയക്കാം. മൊബൈല്‍ വാര്ത്താ വിനിമയരംഗത്തെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഈ സംവിധാനം ഖത്തറിലെ പത്ത് ലക്ഷത്തിലധികം വരുന്ന പ്രവാസികള്ക്കാനയിരിക്കും ഏറെ പ്രയോജനം ചെയ്യുക. ദോഹബാങ്കിന്റെയും ഗ്ലോബ് ടെലികോമിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന വി.എം.ടി വഴി നിലവില്‍ ഫിലിപ്പൈന്സിമലേക്കാണ് പണമയക്കാന്‍ സംവിധാനം ഏര്പ്പെ ടുത്തിയിരിക്കുന്നത്. 12 റിയാലാണ് ഒരു തവണ പണമയക്കുന്നതിനുള്ള ചാര്ജ്ു. വൈകാതെ ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കും ഈ സൗകര്യം നിലവില്‍ വരുമെന്ന് ആക്ടിംഗ് സി.ഇ.ഒ ജോണ്‍ ടോംബിള്സളണ്‍ പറഞ്ഞു. ഖത്തറിലെ ഫിലിപ്പൈന്സ്റ അംബാസഡര്‍ ക്രെസന്റെ റെലാസിയോണ്‍ മനിലയിലെ ടെലിവിഷന്‍ അവതാരകയായ ബിയാന്കറ ഗോണ്സായലസിന്റെ മൊബൈലിലേക്ക് 2000 റിയാല്‍ അയച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പണം സ്വീകരിച്ചതായി അഞ്ച്മിനിറ്റിനകം മനിലയില്‍ നിന്ന് അംബാസഡറുടെ മൊബൈലിലേക്ക് സന്ദേശമെത്തി.
മൊബൈല്‍ വഴി പണമയക്കുന്ന സംവിധാനം പ്രയോജനപ്പെടുത്താന്‍ വരിക്കാര്‍ വാഡഫോണ്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത് വി.എം.ടി അക്കൗണ്ടെടുക്കണം. വോഡഫോണ്‍ സ്‌റ്റോര്‍ വഴിയോ ദോഹ ബാങ്കിന്റെ ഇ.ബ്രാഞ്ചുകള്‍ വഴിയോ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടോ വി.എം.ടി അക്കൗണ്ടിലേക്ക് പണം മാറ്റാം. ഇങ്ങനെ വി.എം.ടി അക്കൗണ്ടിലെത്തുന്ന പണം വരിക്കാര്ക്ക്ി ഇഷ്ടമുള്ളപ്പോള്‍ അയക്കാം. പിന്‍ നമ്പര്‍ നല്കിര ഇടപാടിന്റെ സുരക്ഷിതത്വം ഉറപ്പാക്കാം. അയക്കുന്നയാള്ക്കും പണം സ്വീകരിക്കുന്നയാള്ക്കും വിശദമായ എസ്.എം.എസ് സന്ദേശവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.vodafone.com.qa/VMT എന്ന വെബ്‌സൈറ്റിലുണ്ട്. വോഡഫോണ്‍ പ്രൊഡക്ട് മാനേജര്‍ മര്ക്കTസ് ബിക്കര്‍, ദോഹ ബാങ്ക് സി.ഇ.ഒ ആര്‍. സീതാരാമന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment