Thursday, April 07, 2011

വിഡ്‌ഢിദിനത്തിന്റെ ചരിത്രം

1582ല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിക്കുന്നതുവരെ ഈ അവസ്ഥ തുടര്‍ന്നുവത്രേ. ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിച്ചതുമുതര്‍ പുതുവര്‍ഷം എന്ന ആശയം ജനുവരി ഒന്നിനായി മാറി.

ജൂലിയന്‍ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആഘോഷിച്ചിരുന്നത്‌ ഏപ്രില്‍ മാസത്തിലായിരുന്നു. ജൂലിയന്‍ കലണ്ടറില്‍ നിന്നും ഗ്രിഗോറിയന്‍ കലണ്ടറിലേയ്‌ക്കുള്ള മാറ്റത്തെ പരിഹസിക്കാന്‍ ഫ്രഞ്ചുകാര്‍ ഏപ്രില്‍ ഒന്ന്‌ ഫൂള്‍സ്‌ ഡേ ആയി തിരഞ്ഞെടുക്കുകയായിരുന്നുവത്രേ.

ഏപ്രില്‍ ഒന്നിന്‌ അങ്ങനെ ആളുകളെ പറ്റിക്കാന്‍ നുണകളും മറ്റും പ്രചരിപ്പിക്കുന്ന രീതി അവിടെനിന്നാണ്‌ തുടങ്ങിയത്‌. എന്നാല്‍ കലണ്ടര്‍ മാറിയത്‌ അറിയാതെ ഏപ്രില്‍ ഒന്നുതന്നെയാണ്‌ പുതുവര്‍ഷമെന്ന്‌ കരുതിപ്പോന്നവരും ഫ്രാന്‍സില്‍ ഉണ്ടായിരുന്നുവത്രേ. ഇവരെ പരഹിസിച്ചുകൊണ്ടാണ്‌ വിഡ്‌ഢിദിനം ആഘോഷിക്കുന്നതെന്നും പറയുന്നു.

വിഡ്‌ഢിദിനത്തില്‍ വിഡ്‌ഢികളാക്കപ്പെടുന്നവരെ ഏപ്രില്‍ ഫിഷ്‌ എന്നാണ്‌ ഫ്രഞ്ചുകാര്‍ വിളിക്കുന്നത്‌. ഇത്തരക്കാരെ ഏപ്രില്‍ ഗോക്ക്‌ എന്നാണ്‌ സ്‌കോട്ട്‌ലാന്റുകാര്‍ വിളിക്കുന്നത്‌. പതിനെട്ടാം നൂറ്റാണ്ടോടെയാണ്‌ ഇംഗ്ലണ്ടില്‍ വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്‌.

ഇംഗ്ലണ്ടില്‍ നൂഡി എന്നും ജര്‍മ്മനിയില്‍ ഏപ്രിനാര്‍ എന്നുമാണ്‌ വിഡ്‌ഢികളാക്കപ്പെടുന്നവരെ വിളിക്കുന്നത്‌. പോര്‍ചുഗീസുകാര്‍ ഈസ്‌റ്റര്‍ നോമ്പിന്‌ നാല്‍പത്‌ ദിവസം മുമ്പുള്ള ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിട്ടാണ്‌ വിഡ്‌ഢിദിനം ആഘോഷിക്കുന്നത്‌. മെക്‌സിക്കോയില്‍ ഡിസംബര്‍ 28നാണ്‌ വിഡ്‌ഢിദിനം.

ഗ്രീക്ക്‌ ദേവതയായ സെറസിന്റെ മകളായ പ്രോസപിനായെ പ്ലൂട്ടോ ദേവന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ മകളുടെ കരച്ചില്‍ കേട്ടെത്തിയ സെറസ്‌ മാറ്റൊലി കേട്ടഭാഗത്തേയ്‌ക്ക്‌ ഓടിയത്‌ വിഡ്‌ഢിദിനവുമായി ബന്ധപ്പെടുത്തി പറയുന്ന മറ്റൊരു കഥയാണ്‌.

ബ്രിട്ടീഷുകാരുടെ വരവോടെയാണ്‌ ഇന്ത്യയില്‍ വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്‌. മുമ്പൊക്കെ പ്രാവിന്റെ പാല്‍ കറന്നുകൊണ്ടുവരാന്‍ ആളെ അയയ്‌ക്കുക നീരിറ്റു വീഴുന്നത്‌ പാത്രത്തിലാക്കാന്‍ പറയുക തുടങ്ങിയ തമാശകളാണത്രേ ഉണ്ടായിരുന്നത്‌.

എന്നാല്‍ ഇന്നത്തെ യുഗത്തില്‍ ഇന്റര്‍നെറ്റിലൂടെയാണ്‌ പലതരം തമാശകളും നടക്കുന്നത്‌. വിഡ്‌ഢിദിന കാര്‍ഡുകള്‍ വരെ നെറ്റില്‍ ലഭ്യമാണ്‌. ഏപ്രില്‍ ഒന്നിനെക്കുറിച്ച്‌ ചില അന്ധവിശ്വാസങ്ങളും നിലവിലുണ്ട്‌.

ഒരു സുന്ദരി ഒരു യുവാവിനെ വിഡ്‌ഢിയാക്കുന്നുവെങ്കില്‍ അവള്‍ അവനെ വിവാഹം ചെയ്യണം. കുറഞ്ഞപക്ഷം അവനുമായി നല്ല സൗഹൃദമെങ്കിലും തുടരണമെന്നും ചിലര്‍ വിശ്വസിക്കുന്നു. ഏപ്രില്‍ ഒന്നിന്‌ വിവാഹിതരായാല്‍ ഭര്‍ത്താവിനെ ഭാര്യ ഭരിക്കുമെന്നത്‌ മറ്റൊരു വിശ്വാസം.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment