Monday, March 12, 2012

ഇത്തിരിക്കുഞ്ഞന്‍ മാന്ത്രികപെട്ടി


ഇത്തിരിക്കുഞ്ഞന്‍ മാന്ത്രികപെട്ടി
കൊച്ചി: അല്‍പ്പം മുന്‍പ് കടന്നു പോയ നിമിഷം ഒരിക്കല്‍ കൂടി തിരികെ കിട്ടിയിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും ആശിക്കാത്ത മനുഷ്യരുണ്ടോ? അങ്ങനെ കിട്ടിയാല്‍ കഴിഞ്ഞ നിമിഷത്തില്‍ നടന്ന ഒരു കാര്യം അല്‍പ്പം കൂടി നന്നാക്കാമായിരുന്നു എന്നും തോന്നാറില്ലേ? എന്നാല്‍ നടക്കുന്ന കാര്യമാണോ അത്? ഒരിക്കല്‍ വലിയൊരു സ്റേജില്‍  പാടിയ പാട്ട്  ഒന്നു കൂടി പാടുക, എന്തൊരു ഭാവന! ഒരിക്കല്‍ ഷൂട്ട് ചെയ്തു ഫിലിമില്‍ പകര്‍ത്തിയ ചിത്രത്തിന്റെ കാര്യവും അങ്ങനെ തന്നെ! എന്നാല്‍ ഷൂട്ട് ചെയ്ത ഒരു ചിത്രത്തിന്റെ ഫോക്കസ് പിന്നീട് മാറ്റാന്‍ കഴിയുന്ന ഇത്തിരിക്കുഞ്ഞന്‍ മാന്ത്രികപെട്ടി വിപണിയിലിറങ്ങി കഴിഞ്ഞു. ലിട്രോ ക്യാമറയാണ് ആ മാന്ത്രികന്‍.
 
ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ ഭാവി മാറ്റി മറിച്ച് അമേരിക്കന്‍ വിപണിയിലെത്തിയ  ഈ താരം  പുതു വര്‍ഷത്തില്‍  ഇന്ത്യയിലും എത്തും. എടുത്ത ചിത്രത്തിന്റെ ഫോക്കസ് ശരിയായില്ലെന്ന് തോന്നിയാലോ  മങ്ങി പോയാലോ  ലിട്രോ ഇമേജ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഈ ചിത്രങ്ങള്‍ വീണ്ടും റീഫോക്കസ്  ചെയ്യുവാനും ത്രീഡി ചിത്രമാക്കാനും സാധിക്കും.ചിത്രം എടുത്തു വര്‍ഷങ്ങള്‍ കഴിഞ്ഞും റീഫോക്കസ്   ചെയ്യാന്‍ സാധിക്കുമെന്നത് അത്ഭുതം തന്നെ!
കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ലിട്രോ.ഇന്‍ക് എന്ന കമ്പനിയാണ്  ലിട്രോ ക്യാമറ വിപണിയിലെത്തിച്ചിരിക്കുന്നത് .വസ്തുക്കളില്‍തട്ടി പ്രതിഫലിക്കുന്ന പ്രകാശവീചികളെ പിടിച്ചടുത്താണ് സാധാരണ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു പ്രത്യകേ വസ്തുവിനെ ഫോക്കസ് ചെയ്യുപോള്‍   ആ വസ്തുവില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശമാണ് കൂടുതല്‍ പിടിച്ചടുെക്കുക.ലൈറ്റ്ഫീല്‍ഡ് ക്യാമറകള്‍ ലെന്‍സില്‍ പതിക്കുന്ന എല്ലാ പ്രകാശരശ്മികളെയും പൂര്‍ണമായും പിടിച്ചെടുക്കും . ക്യാമറയില്‍ രൂപപ്പെട്ട പ്രതിബിംബത്തില്‍ ആവശ്യമുള്ള വസ്തു മാത്രം പിന്നീട് ഫോക്കസ് ചെയ്ത് പ്രിന്റെടുക്കാം. സ്റാഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ.എന്‍.ജെ റെന്‍  2002ല്‍ ലൈറ്റ്ഫീല്‍ഡ് മേഖലയില്‍ നടത്തിയ ഗവേഷണങ്ങളാണ് ലൈറ്റ്ഫീല്‍ഡ് ക്യാമറ യാഥാര്‍ഥ്യമാക്കിയത്.
എട്ടു മടങ്ങ് സൂം ചെയ്യാന്‍ കഴിയുന്ന എഫ്/2 അപ്പര്‍ച്ചറുമാണ് ലിട്രോയ്ക്കുള്ളത്. ഫ്ളാഷില്ലാതെയും കുറഞ്ഞ പ്രകാശത്തിലും  മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍നെറ്റ്വര്‍ക്കിങ് സൈറ്റുകളിലേക്ക് നേരിട്ട് ചിത്രം അപ്ലോഡ് ചെയ്യാന്‍കഴിയുന്ന വിധത്തിലാണ് രൂപകല്‍പന. 399 അമേരിക്കന്‍ഡോളറാണ് ലിട്രോ ക്യാമറയുടെ വില. ജനുവരി മുതലാണ് ലിട്രോ വിപണിയില്‍ സജീവമാവുക. മൂന്നു വ്യത്യസ്ത കളറുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ലിട്രോയുടെ വെബ്സൈറ്റില്‍ ലഭ്യമാണ് .ഓട്ടോ ഫോക്കസ് , എസ്.ഡി കാര്‍ഡ് സ്ലോട്ട് എന്നിവയില്ല എന്നുള്ളതാണ് ഇതിന്റെ പ്രധാന പോരായ്മ

0 അഭിപ്രായ(ങ്ങള്‍) :

Post a Comment