Saturday, May 12, 2012

സാംസഗ് ഗ്യാലക്സി എസ്3 ജൂണില്‍ ഇന്ത്യയിലത്തെും


സാംസഗ് ഗ്യാലക്സി എസ്3 ജൂണില്‍ ഇന്ത്യയിലത്തെും
ആപ്പിള്‍ ഐഫോണിനോട് മുട്ടാനും നോക്കിയെയും വെല്ലാനും സാംസഗിനെ പ്രാപ്തനാക്കിയ മോഡലാണ് ഗ്യാലക്സി എസ് സീരീസ് ഫോണുകള്‍. 2010 മാര്‍ച്ചില്‍ അവതരിപ്പിച്ച ഗ്യാലക്സി എസും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ച എസ്2വും ഇതുവരെ ആഗോളതലത്തില്‍ 30 മില്യണ്‍ ഉപഭോക്താക്കള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. ലോകത്തിലെ ഏറ്റവും വലിയ സെല്‍ഫോണ്‍ നിര്‍മാതാക്കള്‍ എന്ന ബഹുമതി നോക്കിയയില്‍ നിന്ന് പിടിച്ചുവാങ്ങാന്‍ ആന്‍ഡ്രോയിഡ് പ്ളാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന എസ് സീരീസ് ഫോണുകള്‍ വഹിച്ച പങ്ക് ചെറുതായി കാണാനാകില്ല. വിപണിയിലെ അപ്രമാദിത്വം തുടരാന്‍ ഗ്യാലക്സി സീരീസിന്‍െറ അടുത്ത അവതാരം ഉടന്‍ എത്തുമെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമായത് മെയ് ആദ്യവാരമാണ്. ലണ്ടനില്‍ പുറത്തിറക്കിയ എസ്3 മുന്‍ഗാമികളേക്കാള്‍ജനപ്രിയമാകുമെന്നാണ് ടെക്വെബ്സൈറ്റുകള്‍ വിലയിരുത്തുന്നത്.
സാംസഗ് നോട്ട് എന്ന വലിയ സ്ക്രീനുള്ള മൊബൈലിനെ ജനം കൈയും നീട്ടി സ്വീകരിച്ചതുകൊണ്ടാണെന്ന് തോന്നുന്നു എസ്3ക്ക് 4.8 ഇഞ്ച് സ്ക്രീനാണ് നല്‍കിയിരിക്കുന്നത്. 1280* 720 പിക്സല്‍ റെസല്യൂഷന്‍ ഉള്ള എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേയുടെ ദൃശ്യഭംഗി ന്നെയാണ് എസ് 3യുടെ ഏറ്റവും വലിയ പ്ളസ് പോയിന്‍റ്. സ്ക്രീനിന്‍െറ കാര്യത്തില്‍ എച്ച്.ടി.സി വണ്‍ എക്സ്,നോക്കിയ ലൂമിയ എന്നീ മോഡലുകളെ കടത്തിവെട്ടിയ എസ്3ക്ക് മുന്നില്‍ 5.3 ഇഞ്ച് വലുപ്പമുള്ള ഗ്യാലക്സി നോട്ട് മാത്രമേയുള്ളൂ. മുന്‍ഗാമിയായ എസ്2വിന് 4.3 ഇഞ്ച് സ്ക്രീനും 480* 800 സ്ക്രീന്‍ റെസല്യൂഷനുമേ ഉണ്ടായിരുന്നുള്ളൂ.
എ.ആര്‍.ആം കമ്പനിയുടെ 1.4 ജിഗാഹേര്‍ട്സ് ക്വാഡ് കോര്‍ പ്രോസസറാണ് എസ്3യുടെ ശക്തി സ്രോതസ്. നാല് പ്രോസസറുകള്‍ ജോലികള്‍ പങ്കിട്ടെടുക്കുന്നതിനാല്‍ പ്രവര്‍ത്തനവേഗം ഉറപ്പാക്കുന്നു. നിലവില്‍ എച്ച്്.ടി.സി വണ്‍ എക്സ് മാത്രമാണ് ഇന്ത്യന്‍ വിപണിയിലുള്ള ക്വാഡ്കോര്‍ ഫോണ്‍. എച്ച്.കെ. മെറ്റല്‍ ഗേറ്റ് എന്ന പുതിയ സാങ്കേതികത ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ ബാറ്ററിലൈഫും പ്രോസസര്‍ ഉറപ്പുനല്‍കുന്നു.
ആന്‍ഡ്രോയിഡിന്‍െറ ഏറ്റവും പുതിയ വേര്‍ഷന്‍ ആയ ഐസ്ക്രീം സാന്‍ഡ്വിച്ചാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. അപരിചിതത്വം ഒഴിവാക്കാന്‍ കമ്പനി തന്നെ വികസിപ്പിച്ചെടുത്ത ഇന്‍റര്‍ഫേസ് ടച്ച് വിസ് നേച്ചര്‍ യു.എക്സ് എന്ന ഇന്‍റര്‍ഫേസും ഒപ്പമുണ്ട്.
ഐ ഫോണ്‍ 4എസിലൂടെ തരംഗമായ സിരിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ആളുടെ പേരു പറഞ്ഞാല്‍ അയാളെ വിളിക്കാനും മെസേജ് അയക്കാനും വേണ്ട ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞാല്‍ ഇന്‍റര്‍നെറ്റില്‍ പരതി സമീപത്തുള്ള ഹോട്ടലുകളുടെ ലിസ്റ്റ് വരെ സ്ക്രീനിലത്തെിക്കുന്ന ഡിജിറ്റല്‍ സഹായിയായ സിരി ഐ ഫോണ്‍ ഉപയോക്താക്കളുടെ ഏറ്റവും നല്ല കൂട്ടുകാരനാണ്. ‘സിരി’ക്ക് ബദലാകാന്‍ ‘എസ്വോയിസി’നെയാണ് സാംസഗ് എസ്3യില്‍ അവതരിപ്പിക്കുന്നത്. കൂട്ടുകാരന് മെയില്‍ അയക്കാനും ഭാര്യയെ വിളിക്കാനുമൊക്കെ ‘എസ്വോയിസി’നോട് പറഞ്ഞാല്‍ മതിയെന്ന് അര്‍ഥം. സിരിയേക്കാള്‍ മികച്ചതാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മറ്റുഫോണുകള്‍ക്കൊന്നുമില്ലാത്ത എസ്3യുടെ സങ്കേതമാണ് ‘സ്മാര്‍ട്ട് സ്റ്റേ’. ഉപയോക്താവ് സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നാല്‍ ഫോണിലെ വെളിച്ചം കെടാതെ നില്‍ക്കും. ഫോണ്‍ തനിയെ ലോക്ക് ആകുകയുമില്ല.
33 ഗ്രാം ഭാരമുള്ള ഫോണിന് 16 ജി.ബി ഇന്‍േറണ്‍ മെമ്മറിയാണ് ഉള്ളത്.64 ജി.ബി വരെയുള്ള മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിക്കുകയും ചെയ്യാം. ഷട്ടര്‍ലാഗ് തീരെയില്ലാത്ത എട്ട് മെഗാപിക്സല്‍ ബാക്ക് കാമറയും 1.9 മെഗാപിക്സല്‍ ഫ്രണ്ട് കാമറയും മിഴിവുറ്റ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്നതാണ്.
ക്ളൗഡ് സ്റ്റോറേജ് സംവിധാനമായ ഡ്രോപ്ബോക്സുമായി സഹകരിച്ചുള്ള 50 ജി.ബിയുടെ സൗജന്യ സ്റ്റോറേജ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. രണ്ട്വര്‍ഷം വരെ ഇത് ഉപയോഗിക്കാം. കമ്പനി പ്രത്യേകം നിര്‍മിച്ച് നല്‍ക്കുന്ന വയര്‍ലെസ് ചാര്‍ജറുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ജൂണ്‍ ആദ്യവാരം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തുമെന്ന് കരുതുന്ന എസ്3ക്ക് 38000 രൂപയാണ് പ്രതീക്ഷിത വില.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment