Thursday, October 07, 2010


കാഴ്ച പരിശോധിക്കാനും മൊബൈല്
കേവലം ഫോണ്‍ വിളിക്കുക എന്ന പഴയ സങ്കല്പ്പ ത്തില്‍ നിന്നും വളരെ അകലെയാണ് ഇന്ന് മൊബൈല്‍ ഫോണുകളുടെ ഉപയോഗം. ക്യാമറയും മ്യൂസിക് പ്ലെയറും മൊെൈബലില്‍ സന്നിവേശിപ്പിച്ചതോടെ ആരംഭിച്ച മാറ്റം ഇന്ന് കമ്പ്യൂട്ടറിന്റെ ഉപയോഗം മുഴുവന്‍ മൊബൈലിലേക്ക് ചുവട് മാറ്റുന്നതില്‍ എത്തി നില്ക്കു ന്നു. സ്മാര്‌്ട്്പഫോണുകള്‍ എന്ന് വിളിക്കുന്ന ഉപകരണങ്ങള്‍ കൊണ്ട് കഴിയാത്തതായി ഒന്നുമില്ല എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ദിവസവും അവയുടെ ഉപയോഗം വര്ധിനക്കുന്നു. ആ പട്ടികയിലേക്ക് ഒരുപയോഗം കൂടി കടന്നു വരികയാണ്-നേത്ര പരിശോധന! നേത്രരോഗവിദഗ്ധന്റെ ജോലി കൂടി മൊബൈല്‍ ഫോണുകള്‍ ഏറ്റെടുക്കാന്‍ പോകുന്നു എന്നര്ഥംമ.

മൊബൈല്‍ ഫോണുപയോഗിച്ച് കാഴ്ച പരിശോധിക്കാന്‍ വലിയ സങ്കീര്ണ്തയൊന്നുമില്ല. വിവിധ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ശരീര താപനിലയും രക്തസമ്മര്ദ്വും രക്തത്തിലെ ഗ്ലൂക്കോസ് നിലയും പരിശോധിക്കുന്ന അതേ ലാഘവത്തോടെ, കാഴ്ചയും പരിശോധിക്കാം. ചെറിയൊരു സോഫ്ട്‌വേര്‍ പ്രോഗ്രാം ഫോണില്‍ ഇന്സ്റ്റാ ള്‍ ചെയ്യണം, എന്നിട്ട് ഫോണില്‍ ചെറിയൊരു ഉപകരണം ഘടിപ്പിച്ച് അതിന്റെ ലെന്സിലലൂടെ സ്‌ക്രീനിലേക്ക് നോക്കണം, ഒപ്പം മൊബൈലിലെ ഏതാനും കട്ടകളില്‍ വിരലമര്ത്ത ണം. അത്രയും മതി, നിങ്ങളുടെ കാഴ്ചയുടെ തോത് കണ്മുംന്നിലെത്തും!

അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്സ്റ്റി ട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യിലെ മീഡിയ ലാബിലെ ഗവേഷകരാണ് മൊബൈലിനെ കാഴ്ച പരിശോധിക്കാന്‍ പാകത്തിലുള്ള മൊബൈല്‍ സങ്കേതം രൂപപ്പെടുത്തിയിരിക്കുന്നത്. മീഡിയ ലാബിലെ ഇന്ത്യന്‍ ഗവേഷകര്‍ രമേശ് രാസ്‌കര്‍, അങ്കിത് മോഹന്‍ എന്നിവരടങ്ങിയ നാലംഗ സംഘമാണ് ഈ മുന്നേറ്റത്തിന് പിന്നില്. വളരെ ചെലവു കുറഞ്ഞതാണ് നേത്രപരിശോധനയ്ക്കുള്ള സോഫ്ട്‌വേറും, 'നേത്ര' എന്ന് പേരിട്ടിട്ടുള്ള ചെറിയ പ്ലാസ്റ്റിക് ഉപകരണവും (Near-Eye Tool for Refractive Assessment എന്നതിന്റെ ചുരുക്കപ്പേരാണ് നേത്ര (NETRA)). നൂറു രൂപയില്‍ താഴെയേ 'നേത്ര'യ്ക്ക് ചെലവ് വരൂ.



മൊബൈലില്‍ ഘടിപ്പിച്ച 'നേത്ര'യിലൂടെ നോക്കിയശേഷം, മൊബൈല്‍ ബട്ടണുകള്‍ ഉപയോഗിച്ച് സ്‌ക്രീനില്‍ തെളിയുന്ന പച്ചയും ചുവപ്പും രേഖകള്‍ യോജിപ്പിക്കുകയാണ് വേണ്ടത്. എട്ടുപ്രാവശ്യം വീതം ഓരോ കണ്ണിനും ഈ ടെസ്റ്റ് ആവര്ത്തി ക്കണം. ഒരോ പ്രാവശ്യവും പച്ചയും ചുവപ്പും രേഖകള്‍ വ്യത്യസ്ത വശങ്ങളില്‍ നിന്ന് വരുന്നവയായിരിക്കും. പരിശോധന കഴിഞ്ഞ ഉടന്‍ സ്‌ക്രീനില്‍ കാഴ്ച സംബന്ധിച്ച വിവരം തെളിയും.

ചെലവു കൂടിയ ആധുനിക കമ്പ്യൂട്ടര്‍ സംവിധനത്തോടെയുള്ള കാഴ്ചപരിശോധന സാധ്യമാകാത്ത ഗ്രാമങ്ങളിലും വിദൂരപ്രദേശങ്ങളിലും ഈ സങ്കേതം ഏറെ പ്രയോജനം ചെയ്യും. കാഴ്ചപരിശോധനക്കുള്ള ചെലവും കാര്യമായി കുറക്കാന്‍ സാധിക്കും. എളുപ്പത്തില്‍ കൊണ്ടുനടക്കാന്‍ പറ്റും എന്നതാണ് പുതിയ സങ്കേതത്തിന്റെ മറ്റൊരു പ്രത്യേകത. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ ഗ്രാമീണര്ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാകും ഈ മൊബൈല്‍ സങ്കേതമെന്ന് സാരം. ഇന്ത്യയില് തന്നെയാണ് ഇതിന്റെ ഫീല്ഡ്ക ടെസ്റ്റ് നടക്കുന്നത്. ഹൈദരാബാദ് കേന്ദ്രമായുള്ള 'എല്‍.വി.പ്രസാദ് ഐ ഇന്സ്റ്റി ട്ട്യൂട്ടി'ന്റെ സഹകരണത്തോടെയാണ് ഇതിന്റെ പരീക്ഷണ ഉപയോഗം താമസിയാതെ തുടങ്ങും.

നിലവില്‍ ഹൈ റസല്യൂഷനുള്ള ഫോണുകളില്‍ മാത്രമേ ഇത് ഉപയോഗിക്കാന്‍ പറ്റൂ എന്ന പരിമിതിയുണ്ട്. ഒരു ഗ്രാമത്തില്‍ ആരുടെയെങ്കിലും പക്കല്‍ ഇത്തരം ഫോണുണ്ടെങ്കില്‍ അത് എല്ലാവര്ക്കും ഉപയോഗിക്കാന്‍ പറ്റും. മാത്രമല്ല, മൊബൈല്‍ ഫോണുകളുടെ വില നിരന്തരം കുറയുന്ന സാഹചര്യത്തില്‍ ഇത്തരം ഫോണുകള്‍ കൂടുതല്‍ പ്രചാരത്തിലെത്തുമെന്നതില്‍ സംശയമില്ല. കുറഞ്ഞ റസല്യൂഷനിലുള്ള ഫോണുകളിലും പ്രവര്ത്തി ക്കത്തക്ക വിധം പുതിയ സങ്കേതം മെച്ചപ്പെടുത്താനുള്ള ശ്രമം എം.ഐ.ടി.സംഘം തുടരുകയാണ്.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment