Wednesday, October 06, 2010






അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞീടുന്നേരം
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.


"അറിവ്, അറിയപ്പെടുന്ന പദാര്ഥധങ്ങള് എന്നിവയുടെ പരമരഹസ്യം വിചാരം ചെയ്തറിയുമ്പോള് അറിയപ്പെടുന്ന ഈ പ്രപഞ്ചം ബോധസ്വരൂപമായ അറിവ് തന്നെയാണെന്ന് തെളിയും. ഒരിക്കലും അതില്നിനന്നും ഭിന്നമല്ല. ഈ പ്രപഞ്ചാനുഭാവത്തില് ബോധം ഒരിക്കലും ഒരിടത്തും മാറ്റമില്ലാതെ കാണപ്പെടുന്നതുകൊണ്ട് എവിടെയും വസ്തുവായിബോധമല്ലാതെ മറ്റൊന്നും ഇല്ലെന്നു കാണേണ്ടതാണ്.
അറിവ് എന്നത് ബോധവും അറിയപ്പെടുന്ന പദാര്ത്ഥം എന്നത് ജഡവും ആണ്. ബോധം ഒരു മാറ്റവും കൂടാതെ ബോധമായിത്തന്നെ നില്ക്കു ന്നു; അറിയപ്പെടുന്ന ജഡം ഉണ്ടായിമറഞ്ഞു മാറി മാറി വരുന്നു.
സ്വന്തം ഉണ്മ അനുഭവിക്കാനും ജഡങ്ങളുടെ ഉണ്മ അനുഭവിക്കാനും കഴിവുള്ള വസ്തുവാണ് ബോധം. ബോധം സ്വയം ഉണ്ടെന്നറിയുന്നു, ജഡങ്ങളെ ഉണ്ടെന്നറിയുന്നു. സ്വന്തം ഉണ്മതന്നെ അറിയാന് കഴിയാത്ത വസ്തുവാണ് ജഡം. അതായത് ബോധം സ്വയം അംഗീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ഒരു കൃത്രിമ ദര്ശ നം മാത്രമാണ് ജഡം. ബോധത്തില് നിന്നും ഭിന്നമായ ഒരു വസ്തുസ്ഥിതിയെ ജഡത്തിനില്ല.
ബോധമുണ്ടോ അനുഭവമുണ്ട്, ബോധമില്ലേ അനുഭവമില്ല."

3 അഭിപ്രായ(ങ്ങള്‍) :

  1. നന്നായിരിക്കുന്നു പദ്യവും വ്യാഖ്യാനവും. എവിടെ നിന്നാണിത്.
    :-)

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഞാനും എവിടെയോ വായിച്ചതാണ്, എപ്പോള്‍ ഓര്‍മയില്ല, എവിടെ നിന്നന്നു! എന്തായാലും കമന്റ്സ് നു നന്ദി

    ReplyDelete