Thursday, November 25, 2010

ചെലവ് 20 കോടി; ഉറുമി മലയാളത്തിലെ ആദ്യത്തെ ലോകസിനിമെയന്ന് പൃഥ്വിരാജ്



പൃഥ്വിരാജ് മലയാള സിനിമയില് കാലെടു ത്തുവച്ചപ്പോള് തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടുകള് ഉണ്ടായിരുന്നു.

എപ്പോഴും തന്റെ കാഴ്‌ചപ്പാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വരികയും ചെയ്‌തിരുന്നു അദ്ദേഹത്തിന്‌ ഇപ്പോഴും ഒരു ധിക്കാരി ഇമേജ്‌ പലരും പൃഥ്വിയുടെ പേരില്‍ ചാര്‍ത്തിക്കൊടുക്കുന്നത്‌ ഈയൊരു നിലപാടിന്റെ അടിസ്ഥാനത്തിലാണ്‌.

എന്നാല് സെലിബ്രിറ്റികള്‍ക്ക്‌ അധികം കാണാന്‍ കഴിയാത്ത നിലപാടുകളിലെ ദൃഢതയും കാഴ്‌ചപ്പാടുകളുണാണ്‌ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വേര്‍തിരിച്ച്‌ നിര്‍ത്തുന്നത്‌. മലായളത്തിലെ ആദ്യത്തെ ലോകസിനിമയായിരിക്കും താന്‍ നിര്‍മിക്കുന്ന ഉറുമിയെന്ന്‌ അദ്ദേഹം വെള്ളിനക്ഷത്രത്തിന്‌ അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

20 കോടി രൂപ ചെലവഴിച്ച്‌ നിര്‍മിക്കുന്നു എന്നത്‌ മാത്രമല്ല ചിത്രത്തിന്റെ പെര്‍ഫക്ഷനും ഉള്ളടക്കവും എല്ലാം ഉറുമിയെ വ്യത്യസ്‌തമാക്കുന്നു.വെള്ളി നക്ഷത്രത്തിലെ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്

മഹാരാഷ്‌ട്രയിലെ ലൊക്കേഷന്‍?
രാവണ്‍ മാന്‍ച്ചേ ഗാട്ടനടുത്ത്‌ ചിത്രീകരിച്ചിട്ടുണ്ട്‌. അന്ന്‌ തന്നെ സന്തോഷേട്ടനും എനിക്കും സ്ഥലം പ്രിയപ്പെട്ടതായി മാരിയിരുന്നു. അത്രയ്‌ക്ക്‌ ഇഷ്‌ടം തോന്നിയ സ്ഥലമാണിത്‌.

ഉറുമിയിലെ കഥാപാത്രം?
കഥാപാത്രത്തേക്കാളുപരി സിനിമയുടെ ഭാഗമാകുന്നതിലാണ്‌ എനിക്ക്‌ സന്തോഷം. ഉറുമി മലയാളത്തിലെ ആദ്യ ലോകസിനിമയായിരിക്കും. മലയാളത്തില്‍ ഇതിന്‌ മുമ്പുണ്ടായിട്ടുള്ള ചരിത്രസിനിമകളെല്ലാം പ്രാദേശികമായ പ്രമേയങ്ങളാണ്‌ കൈകാര്യം ചെയ്‌തിട്ടുള്ളത്‌.

വടക്കന്‍ വീരഗാഥയും പഴശ്ശിരാജയും ഗംഭീരസിനിമകളാണെങ്കിലും കേരളത്തിന്‌ പുറത്ത്‌ കഥാപാത്രങ്ങള്‍ അത്രയ്‌ക്ക്‌ അറിയപ്പെട്ടിരുന്നില്ല. ദി ബോയ്‌ ഹു വാണ്ടഡ്‌ ടു കില്‍ വാസ്‌കോ ജി ഗാമ എന്നതാണ്‌ ഉറുമിയുടെ ക്യാപ്‌ഷന്‍. വാസ്‌കോ ഗമായെ ലോകം മുഴുവനും അറിയാം. ഏത്‌ രാജ്യത്തും സിനിമയുടെ കഥ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

തുടക്കം?
സന്തോഷേട്ടന്റെയും എന്റെയും ചര്‍ച്ചകളിലൂടെയാണ്‌ ഉറുമി വികസിച്ചത്‌. ആദ്യം ഒരു ചെറിയ സിനിമയെന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍ പിന്നീട്‌ കഥ വികസിച്ചപ്പോള്‍ അത്‌ വലിയ സിനിമയെന്ന നിലയിലേക്ക്‌ മാറി.

നിര്‍മാണ പങ്കാളിയായി ഷാജി നടേശന്‍ എന്നൊരു സുഹൃത്ത്‌ കൂടി വന്നതോടെ സംഭവം വലിയ ക്യാന്‍വാസിലേക്ക്‌ മാറ്റി. ഉറുമി സാറ്റലൈറ്റ്‌ റൈറ്റ്‌ പ്രതീക്ഷിച്ചെടുക്കുന്ന സിനിമയല്ല. മലയാള സിനിമയുടെ മാറുന്ന മുഖമാണ്‌. അമ്പത്‌ കൊല്ലം കഴിഞ്ഞാലും ഓര്‍മിക്കപ്പെടുന്ന സിനിമയാകും ഇതെന്ന്‌ എനിക്കുറപ്പുണ്ട്‌.

ബൃത്തായ ഒരു സിനിമയുടെ തിരക്കഥയ്‌ക്ക്‌ ശങ്കര്‍ രാമകൃഷ്‌ണനെ പോലെ ഒരു പുതുമുഖത്തെ ഏല്‍പിച്ചത്‌?
ശങ്കറിനെ സിനിമയിലേക്ക്‌ ക്ഷണിച്ചത്‌ ഞാനാണ്‌. അദ്ദേഹം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മാമാങ്കം എന്ന പേരില്‍ ഒരു കഥ എന്നോട്‌ പറഞ്ഞിരുന്നു. രണ്ട്‌ കൊല്ലം കൊണ്ട്‌ പൂര്‍ത്തിയാക്കിയ തിരക്കഥ ചരിത്രസിനിമയെന്ന നിലയില്‍ ഒരിക്കലും മറക്കാത്ത സിനിമയാകും. (കേരളകഫേയില്‍ ഐലന്റ്‌ എക്‌സ്‌പ്രസ്‌ എന്ന ചിത്രം പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്‌ണന്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌.)

ഇന്ത്യയൊട്ടുക്കുമുള്ള താരങ്ങളാണല്ലോ അഭിനയിക്കുന്നത്‌?
ദേശീയ തലത്തിലുള്ള സ്വീകാര്യതയ്‌ക്ക്‌ വേണ്ടിയാണ്‌ ഹിന്ദി താരങ്ങളെ അണിനിരത്തുന്നത്‌. അങ്ങനെയൊരു ചിത്രം 90 തിയേറ്ററുകളില്‍ മാത്രം റിലീസ്‌ ചെയ്‌തിട്ട്‌ കാര്യമില്ല. ഹോളിവുഡ്‌ ചിത്രമായ ട്രാന്‍ഫോര്‍മറുടെ സൗണ്ട്‌ ഡിസൈനറാണ്‌ ഉറുമിയിലും പ്രവര്‍ത്തിക്കുന്നത്‌. പ്രഭുദേവ, താബു, ജനീലിയ, വിദ്യാബാലന്‍ തുടങ്ങിയ പ്രഗല്‍ഭതാരങ്ങളുടെ സാന്നിധ്യമാണ്‌ ഉറുമിയുടെ ഏറ്റവും വലിയ പ്രത്യേകത.

മലയാളം, തമിഴ്‌, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തന്റെ സംവിധാനത്തോടൊപ്പം ഛായാഗ്രഹണവും സന്തോഷ്‌ ശിവന്‍ നിര്‍വഹിക്കും. നേരത്തെ അശോകയെന്ന പേരില്‍ ഹിന്ദിയില്‍ സന്തോഷ്‌ ശിവന്‍ ചരിത്രസനിമ യെടുത്തിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment