Monday, November 08, 2010

ഇനി കമ്പ്യൂട്ടറുകള് നിമിഷങ്ങള്കൊണ്ട് പ്രവര്ത്തിച്ചു തുടങ്ങും?




കമ്പ്യൂട്ടറുകള് ഓണാവാന് ഇനി കാത്തിരിന്നുമുഷിയേണ്ട. നിമിഷങ്ങള്കൊണ്ടുതന്നെ അവ പ്രവര്ത്തിച്ചു തുടങ്ങും.
കമ്പ്യൂട്ടര് ഓണ് ചെയ്ത് ആദ്യമായി പ്രവര്ത്തിച്ചുതുടങ്ങുന്ന ബയോസ് (BIOS) എന്ന പ്രോഗ്രാമിന്റെ പുതുക്കിയ രൂപമാണ് ഇത് സാധ്യമാക്കുന്നത്. വരും കാലങ്ങളില് ബയോസിനു പകരമായി യു.ഇ.എഫ്.ഇ (UEFI -യുനിഫൈയ്ഡ് എക്സ്റ്റന്സിബിള് ഫേംവെയര് ഇന്റര്ഫേസ്) എന്ന ഒരു പുതിയ ടെക്നോളജിയായിരിക്കും മദര്ബോര്ഡുകളില് സ്ഥാനം പിടിക്കുക. പക്ഷേ 2011ഓടെ മാത്രമേ വാണിജ്യാടിസ്ഥാനത്തില് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മദര്ബോര്ഡുകള് ലഭ്യമായിത്തുടങ്ങുകയുള്ളൂ. പുതിയ സാങ്കേതിക വിദ്യയുടെ വരവോടെ 25 വര്ഷത്തെ ചരിത്രത്തിനു ഇതോടെ വിരാമമാവും.
ബയോസ് (BIOS) അഥവാ ബേസിക് ഇന്പുട്ട്/ഔട്ട്പുട്ട് സിസ്റ്റം, ഒരു കമ്പ്യൂട്ടര് ഓണ് ചെയ്തുകഴിഞ്ഞാല് ആദ്യമായി പ്രവര്ത്തിച്ചുതുടങ്ങുന്ന പ്രോഗ്രാം അഥവാ ലാംഗ്വേജാണ്. കമ്പ്യൂട്ടറിലുള്ള പ്രധാന ഹാര്ഡ്വെയര് ഘടകങ്ങളെ ഓപറേറ്റിംങ്ങ് സിസ്റ്റവുമായി ബന്ധിപ്പിക്കുകയെന്ന ജോലിയാണ് ബയോസിന് നിര്വഹിക്കാനുള്ളത്. ഇത് മദര്ബോര്ഡിലുള്ള പ്രത്യേകം മെമ്മറിയില് (E PROM) സൂക്ഷിച്ചുവെച്ചിരിക്കും. ഹാര്ഡ് ഡിസ്ക് െ്രെഡവ്, ഫേ്ളാപ്പി ഡിസ്ക് െ്രെഡവ്, ഒപ്റ്റികല് ഡിസ്ക് െ്രെഡവ്, തുടങ്ങിയ ഹാര്ഡ്വേയര് ഘടകങ്ങളെ തിരിച്ചറിഞ്ഞ് പ്രവര്ത്തനം ആരംഭിക്കലാണ് ബയോസിന്റെ ചുമതല.
1979 മുതല് ഐ.ബി.എം കോംബാറ്റിബിള് (IBM compatible) കമ്പ്യൂട്ടറുകളില് പ്രചാരത്തിലുള്ള BIOS ഈകാലത്തിനിടക്ക് ചെറിയ മാറ്റങ്ങള്ക്കും കൂട്ടിച്ചേര്ക്കലുകള്ക്കും വിധേയമാക്കിയിട്ടുണ്ട്. ഉദാഹരണമായി യു.എസ്.ബി കീബോര്ഡ്, മൗസ് തുടങ്ങിയ ഇന്പുട്ട് ഉപകരണങ്ങള് സര്വസാധാരണമായപ്പോള് അവ തിരിച്ചറിഞ്ഞ് പ്രവര്ത്തിപ്പിക്കുന്നതിന് ഇന്ന് നിലവിലുള്ള ബയോസുകള്ക്ക് കഴിവുണ്ട്. എന്നാല് പുതിയ തലമുറ കമ്പ്യൂട്ടറുകള്ക്ക് അനുയോജ്യമായി രൂപകല്പന ചെയ്യുന്ന പുതിയ UEFI, കമ്പ്യൂട്ടറിന്റെ വിവിധ പോര്ട്ടുകളില് ഘടിപ്പിക്കുന്ന ടച്ച് സ്ക്രീനുള്പ്പെടെയുള്ള കൂടുതല് ഇനം ഉപകരണങ്ങള് തിരിച്ചറിയാനും കൈകാര്യം ചെയ്യാനും പ്രാപ്തമായിരിക്കും.
UEFIയുടെ വരവുകൊണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റം ലോഡ് ചെയ്യുന്നതുവരെയുള്ള പ്രവര്ത്തനങ്ങളാണ് വേഗത്തിലാവുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രവര്ത്തനം ത്വരിതപ്പെടുത്താന് കണ്വെന്ഷനല് ഹാര്ഡ്ഡിസ്കുകള് മാറി മകരം എസ്.എസ്.ഡി (SSD) പോലുള്ള പുതിയ സാങ്കേതിക വിദ്യകള് ഉപയോഗിച്ചുള്ള സ്റ്റോറേജ് മീഡിയകള് പകരമായി ഉപയോഗിക്കണം.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment