Tuesday, September 20, 2011

ടിവി പരിപാടികള്‍ മൊബൈല്‍ ഫോണില്‍

Mobile Phone
ന്യൂയോര്‍ക്ക്: സാങ്കേതിക വിദ്യയുടെ കുതിപ്പ് തുടരുന്ന ഇക്കാലത്ത് ഒന്നും അപ്രാപ്യമല്ലെന്നാണ് അനുദിനമുണ്ടാകുന്ന കണ്ടെത്തലുകളും പുരോഗതികളും വ്യക്തമാക്കുന്നത്.

മൊബൈല്‍ ഫോണിനെ വെറുമൊരു ആശയവിനിമയോപാധിയെന്നതില്‍ നിന്നും ഇത്രയേറെ വളര്‍ത്തിയ സാങ്കേതിക വിദ്യ മൊബൈല്‍ ഫോണില്‍ വീണ്ടും വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നു.

എല്ലാ ടെലിവിഷന്‍ പരിപാടികളും മൊബൈല്‍ ഫോണില്‍ താമസിയാതെ ലഭ്യമാകും. അമേരിക്കയിലും ദക്ഷിണകൊറിയ ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പിലാക്കിക്കഴിഞ്ഞു.

വളരെ സ്വതന്ത്രമായി ടെലിവിഷന്‍ പരിപാടികള്‍ കാണാന്‍ കഴിയുന്നതുകൊണ്ട് അമേരിക്കയില്‍ ഈ സംവിധാനം പ്രചാരം ആര്‍ജിച്ചുകഴിഞ്ഞു. ഈ സാങ്കേതിക വിദ്യക്കു വന്‍ സാധ്യതയുണ്ടെന്നാണ് സാംസംഗ് കമ്പനിയുടെ വിലയിരുത്തല്‍.

സാംസംഗിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അമേരിക്കയില്‍ നല്ല സ്വാധീനമുണ്ട്. ഈ ഫോണുകളില്‍ ടിവി ചിപ്പ് ചേര്‍ത്തിട്ടുള്ളവയാണ്. ദക്ഷിണ കൊറിയയില്‍ അഞ്ചുവര്‍ഷത്തേക്കു മൊബൈല്‍ ടെലിവിഷന്‍ പരിപാടികള്‍ സൗജന്യമായി കാണാനാകുമെന്നതാണ് മറ്റൊരു മെച്ചം. രാജ്യത്തെ 2.7 കോടി ജനങ്ങളില്‍ 56 ശതമാനം പേരും ഇത്തരത്തിലുള്ള ടിവിയുടെ പ്രേക്ഷകരാണ്.

ത്രീജി ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങള്‍ക്കു പ്രചാരം വര്‍ധിക്കുന്നതോടെ ചൈന, ദക്ഷിണ പൂര്‍വേഷ്യ, ഇന്ത്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലും സ്മാര്‍ട്ട്‌ഫോണുകള്‍ പരിചിതമാകും.

ഏപ്രിലില്‍ അമേരിക്കയിലെ പ്രമുഖ ടെലിവിഷന്‍ കമ്പനികള്‍ ചേര്‍ന്ന് അവരുടെ പരിപാടികള്‍ മൊബൈല്‍ ഫോണുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംയുക്ത സംരംഭത്തിനു രൂപം നല്‍കിയിരുന്നു. ഒരു ആന്റിനയും ചിപ്പും ഉള്ള ഫോണുണെ്ടങ്കില്‍ ഏതുതരത്തിലുള്ള ടിവി പരിപാടിയും ഫോണില്‍ ലഭിക്കും.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment