ഭൂമിയിലെ സകല ജീവജാലങ്ങളും ശ്വസിച്ചുകൊണ്ടിരിക്കുന്നത് ശുദ്ധവായുവാണ്. അതുകൊണ്ട് അവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല. മനുഷ്യന്‍ മാത്രം ഫാനിന്റെയും എ. സിയുടെയും അശുദ്ധ വായു സ്വയം തിരഞ്ഞെടുത്തിരിക്കുന്നു. ഫാന്‍ കറങ്ങുമ്പോള്‍ പൊടിപടലങ്ങള്‍ ഇളകി ശ്വാസ കോശത്തിലേക്ക് പ്രവേശിക്കുന്നു. തന്മൂലം തുമ്മല്‍, മൂക്കടപ്പ്, ശ്വാസതടസം, അലര്‍ജി എന്നിങ്ങനെ പേരുകളിട്ട രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. എ. സി പുറത്തു വിടുന്ന സി. എഫ്. സി ( ക്ളോറോ ഫ്ലൂറോ കാര്‍ബണ്‍) യും അതിമാരകമാത്രേ.
ഫാനും എ. സിയും ചെയ്യുന്ന മറ്റൊരപകടം വിയര്‍ക്കാന്‍ അനുവദിക്കുന്നില്ല എന്നതാണ്. ശരീരത്തില്‍ പചന പ്രക്രിയയുടെ ഭാഗമായി രൂപം കൊള്ളുന്ന അസംഖ്യം മാലിന്യങ്ങളും വിഷവസ്തുക്കളും ഉണ്ട്. അവയെ പുറംതള്ളികൊണ്ടിരിക്കുകയാണ് ശരീരം. മലവും മൂത്രവും വിയര്‍പ്പും കഫങ്ങളും കാര്‍ബണ്‍ ഡയോക്സൈഡും തുടങ്ങി നിരവധി മാലിന്യങ്ങള്‍ പുറത്ത് പോകേണ്ടതുണ്ട്. മലത്തെയും മൂത്രത്തെയും പുറത്ത് പോകാന്‍ അനുവദിക്കുന്ന നാം കഫത്തെയും വിയര്‍പ്പിനെയും പുറത്ത് പോകാന്‍ അനുവദിക്കുന്നില്ല. ജലദോഷവും തുമ്മലും ചുമയും ഉണ്ടാകുമ്പോള്‍ മരുന്ന് കൊണ്ട് അവയെ അടിച്ചമര്‍ത്തി വെക്കുകയാണ് നമ്മുടെ രീതി. വിയര്‍ക്കാന്‍ ശരീരത്തെ അനുവദിക്കാതിരിക്കാന്‍ വേണ്ടി ഫാനും എ. സിയും ഉപയോഗിക്കുകയും ചെയ്യുന്നു.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment