ഐഫോണിനോടും ആന്‍ഡ്രോയിഡ് ഫോണുകളോടും നേരിട്ട് മത്സരിക്കാന്‍ നോക്കിയ രംഗത്തെത്തി. മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലുള്ള രണ്ട് സ്മാര്‍ട്ട്‌ഫോണുകളുമായാണ് നോക്കിയയുടെ രംഗപ്രവേശം. നോക്കിയയുടെ ലുമിയ 800, ലുമിയ 710 എന്നീ മോഡലുകളില്‍ 'മാംഗോ' എന്നറിയപ്പെടുന്ന വിന്‍ഡോഡ് ഫോണ്‍ 7.5 വേര്‍ഷനാണ് ഉപയോഗിച്ചിട്ടുള്ളത്.
'ആദ്യത്തെ യഥാര്‍ഥ വിന്‍ഡോസ് ഫോണ്‍ ആണ് ലുമിയ'-സ്മാര്‍ട്ട്‌ഫോണുകള്‍ ലണ്ടനില്‍ അവതരിപ്പിച്ചുകൊണ്ട് നോക്കിയ മേധാവി സ്റ്റീഫന്‍...