ഡിജിറ്റല്‍ യുഗത്തിന്റെ മുഖമുദ്ര ഡിജിറ്റല്‍ വിവരങ്ങള്‍ അത്ര സുരക്ഷിതമല്ല എന്നതാണ്. എത്ര സുരക്ഷിതമെന്ന് കരുതുന്ന നെറ്റ്‌വര്‍ക്കുകളിലും കമ്പ്യൂട്ടര്‍ ഭേദകരോ ദുഷ്ടപ്രോഗ്രാമുകളോ അതിക്രമിച്ചു കടന്ന് വിവരങ്ങള്‍ ചോര്‍ത്തുകയോ നശിപ്പിക്കുകയോ ചെയ്യാം. അതുപോലെ ഹാര്‍ഡ് ഡിസ്‌കുകളല്‍ എത്രകാലം വിവരങ്ങള്‍ സുരക്ഷിതമായിരിക്കും എന്നതിനും വലിയ ഉറപ്പില്ല. അതുകൊണ്ടുതന്നെയാണ് പണ്ടുമുതല്‍ എക്‌സ്റ്റേണല്‍ സ്റ്റോറേജ് ഡിവൈസുകള്‍ (വിവരസംഭരണികള്‍) നമ്മള്‍ ആശ്രയിക്കാറ്. കൈയിലുള്ള...