ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Saturday, April 21, 2012

തരംഗം സൃഷ്ടിക്കാന്‍ എച്ച് ടി സി ഇന്ത്യയിലെത്തുന്നു


തരംഗം സൃഷ്ടിക്കാന്‍ എച്ച് ടി സി ഇന്ത്യയിലെത്തുന്നു
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എച്ച്.ടി.സിയുടെ സ്മാര്‍ട്ട്ഫോണ്‍ വണ്‍ എക്സ്, വണ്‍ വി ഏപ്രില്‍ രണ്ടിന് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് 4.0 , എച്ച് ടി സി സെന്‍സ് 4 ഓപറേറ്റിങ് സിസ്റ്റത്തിലുള്ളതാണ് സ്മാര്‍ട്ട് ഫോണുകള്‍.
വണ്‍ എക്സില്‍ 4.7 ഇഞ്ച് ടച്ച് സ്ക്രീന്‍, 1.5 ജിഗാ ഹെര്‍ട്സ് ക്വോഡ് കോര്‍ പ്രൊസസര്‍, 1 ജിബി റാം എന്നിവയുണ്ട്. 8 മെഗാപിക്സല്‍ കാമറയും എല്‍.ഇ.ഡി ഫ്ളാഷുമുണ്ട്. 38,000 രൂപയാണ് വില.
വണ്‍ വിയില്‍ 3.7 ഇഞ്ച് ടച്ച് സ്ക്രീനാണുള്ളത്. 1 ജിഗാ ഹെര്‍ട്സ് പ്രൊസസര്‍, 512 എംബി റാം, എല്‍ഇഡി ഫ്ളാഷോട് കൂടിയ 5 മെഗാപിക്സല്‍ കാമറ എന്നിവയുണ്ട്. 4 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുണ്ട്. 18,000 രൂപയാണ് വി

പുതിയ ടെലികോം നയം മേയില്‍


പുതിയ ടെലികോം നയം മേയില്‍
റോമിംഗ് ചാര്‍ജ് ഇല്ലാതാകും
ന്യൂദല്‍ഹി: റോമിംഗ് ചാര്‍ജ് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്കരണങ്ങളുമായി പുതിയ ടെലികോം നയം മെയില്‍ നിലവില്‍ വരുമെന്ന് വാര്‍ത്താവിനിമയ മന്ത്രി കപില്‍ സിബല്‍. ദല്‍ഹിയില്‍ 'വേള്‍ഡ് ഐ.ടി ഫോറം 2012' ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെലികോം മേഖലയുടെ പ്രവര്‍ത്തനത്തിനും പുരോഗതിക്കും പുതിയ മാര്‍ഗരേഖയാണ് പുതിയ ടെലികോം നയമെന്ന് മന്ത്രി പറഞ്ഞു.
സ്പെക്ട്രം അനുവദിക്കുന്നതിലെ കാതലായ മാറ്റമാണ് പുതിയ നയത്തിന്റെ പ്രത്യേകത. മൊബൈല്‍ വരിക്കാര്‍ക്ക് റോമിംഗ് ചാര്‍ജ് ഒഴിവാകും. ഇതോടെ രാജ്യമാകെ ഒറ്റ നമ്പര്‍ ഉപയോഗിക്കാന്‍ സാധിക്കും. പുതിയ ടെലികോം സംബന്ധിച്ച കുറിപ്പ് തയാറാക്കി ഇതര മന്ത്രാലയങ്ങളുടെ അഭിപ്രായം തേടും. ശേഷം മന്ത്രിസഭയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും.
നേരത്തേയുള്ളതിനേക്കാള്‍ മൂന്ന് മടങ്ങ് ശേഷി കൂടിയ പ്രോസസറുമായാണ് രണ്ടാം തലമുറ ആകാശ് ടാബ്ലെറ്റ് മേയില്‍ പുറത്തിറങ്ങുന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞു. ആകാശ് ടാബ്ലെറ്റ് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ കൂടുതല്‍ ആളുകള്‍ക്ക് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനായി ടാബ്ലെറ്റ് നിര്‍മിച്ചു നല്‍കാന്‍ വിദേശകമ്പനികളെ സര്‍ക്കാര്‍ ക്ഷണിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചെലവ് കുറച്ച് ആകാശ് ടാബ്ലെറ്റ് ഇന്ത്യയില്‍ നിര്‍മിച്ചുനല്‍കാന്‍ തയാറായി വിദേശ കമ്പനികള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഡിസൈന്‍, സാങ്കേതികവിദ്യ, മറ്റ് സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് തീരുമാനം ആകുന്നതോടെ ഈ കമ്പനികള്‍ക്ക് കരാര്‍ നല്‍കും.
3ജി, 4ജി സംവിധാനങ്ങളും ബന്ധപ്പെട്ട ഉപകരണങ്ങളും ചെലവ് കുറച്ച് ലഭ്യമാക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും. അല്ലെങ്കില്‍ ഭൂരിപക്ഷത്തിനും ഈ സൗകര്യം ലഭ്യമാകില്ല. ചെലവു കുറക്കാന്‍ ഇത്തരം ഉപകരണങ്ങളുടെ നിര്‍മാണം ഇന്ത്യയില്‍ തന്നെ നടത്തുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

സെക്കന്‍ഡിന് ഒരു പൈസ താരിഫ് പ്ലാന്‍ നിര്‍ബന്ധം


സെക്കന്‍ഡിന് ഒരു പൈസ താരിഫ് പ്ലാന്‍ നിര്‍ബന്ധം
ന്യൂദല്‍ഹി: ഒരു സെക്കന്‍ഡിന് ഒരു പൈസ താരിഫ് പ്ലാന്‍ എല്ലാ മൊബൈല്‍ ഫോണ്‍ കമ്പനികളും നിര്‍ബന്ധമായി നടപ്പാക്കണമെന്ന് ടെലിഫോണ്‍ അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിര്‍ദേശം നല്‍കി.
മറ്റ് 25ഓളം താരിഫ് പ്ലാനുകള്‍ തുടരാന്‍ കമ്പനികള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍, ഇവയില്‍ ഒന്ന് നിര്‍ബന്ധമായും സെക്കന്‍ഡിന് ഒരു പൈസയായിരിക്കണം. വിവിധ കമ്പനികളുടെ താരിഫ് പ്ലാന്‍ അതീവ വ്യത്യസ്തമായത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാവുന്നെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ മാറ്റം.
വിവിധ റിയാലിറ്റി ഷോകള്‍ക്കും മറ്റുമായി എസ്.എം.എസ് സ്വീകരിക്കുമ്പോള്‍ നിലവിലെ തുകയിലെ നാലിരട്ടിയില്‍ കൂടരുതെന്നും ട്രായ് നിര്‍ദേശിച്ചു. ഫോണ്‍ കോളുകള്‍ക്കും ഇതേ താരിഫ് ബാധകമാണ്

Wednesday, April 18, 2012

ലഹരി ധ്യാനത്തിന്റേതാകണം-sooryaji







ലഹരി ക്ഷണികനേരത്തെ ആനന്ദത്തെ പ്രദാനം ചെയ്യുന്നു. അതുകൊണ്ടാണ്‌ മനുഷ്യന്‍ മദ്യത്തോട്‌ ഇത്രയേറെ ആസക്തനാകുന്നത്‌. അത്‌ നമ്മുടെ സിരാതന്തുക്കളെ ഉത്തേജിപ്പിക്കുന്നു, രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കുന്നു, തലച്ചോറിലെ വൈദ്യുത പ്രവാഹത്തെ വ്യതിചലിപ്പിക്കുന്നു, താല്‍ക്കാലികമായെങ്കിലും ഓര്‍മ്മകളില്‍ നിന്ന്‌ മോചനം നേടാനിത്‌ സഹായിക്കുന്നു. അപ്പോള്‍ മദ്യപനായ ആള്‍ക്ക്‌ ഏറെ സന്തോഷം ഉളവാകുന്നതായി അനുഭവപ്പെടുന്നു. എന്നാല്‍ ഇത്‌ ക്ഷണികമായിരിക്കും. ഇത്‌ തന്നെയാണ്‌ ജീവിതത്തിലെ വിരസതയെ, ദുരിതത്തെ, ദുഃഖത്തെ മറികടക്കുന്നതിനായി നാം ചെയ്യുന്ന ഓരോ പ്രവൃത്തികളിലും സംഭവിക്കുന്നത്‌. സിനിമ കാണുക, സംഗീതം ആസ്വദിക്കുക ഇങ്ങനെ പലതിലും നാം ഏര്‍പ്പെടുന്നു. എന്നാല്‍ ഈ ഓരോ പ്രവൃത്തിക്ക്‌ ശേഷവും നാം വീണ്ടും പഴയ സ്ഥിതിയിലേക്ക്‌ മടങ്ങിയെത്തും. ക്ലേശങ്ങളും ദുരിതങ്ങളും നിറഞ്ഞ ആ പഴയ വ്യക്തി അപ്പോഴും അവിടെയുണ്ടായിരിക്കും. ഒരു താല്‍ക്കാലിക മോചനം മാത്രമായിരിക്കും ബാഹ്യമായ ഇത്തരം വിനോദങ്ങളില്‍ നിന്നും നമുക്ക്‌ ലഭിക്കുക. ചിത്രങ്ങളും ചലനങ്ങളും വാര്‍ത്തകളും നമ്മുടെ ജീവിതം ശബ്ദമുഖരിതമാക്കുമ്പോള്‍ എന്താണോ നമ്മില്‍ അടിസ്ഥാനമായത്‌ അതിനെ കുറച്ചു നിമിഷത്തേക്ക്‌ മറക്കുവാന്‍ സാധിക്കുന്നു. ഒട്ടകപ്പക്ഷി ശത്രുവിനെക്കാണുമ്പോള്‍ മണ്ണില്‍ തലപൂഴ്ത്തുന്നതുപോലെയാണിത്‌ ശത്രു അപ്പോഴും തന്നോടൊപ്പമുണ്ട്‌. കണ്ണടച്ചതുകൊണ്ടോ തലപൂഴ്ത്തിയതുകൊണ്ടോ അത്‌ ഇല്ലാതാവുന്നില്ല.

അതുകൊണ്ട്‌ മനസ്സിലാക്കേണ്ട കാര്യം ക്ഷണികമായ മറവിയേക്കാള്‍, നിദ്രയേക്കാള്‍ ശാശ്വതമായ ഉണര്‍ച്ചയിലേക്ക്‌ നാം എത്തിച്ചേരുകയെന്നതാണ്‌. ഇതിന്‌ താല്‍ക്കാലിക വിനോദങ്ങള്‍ നമ്മെ സഹായിക്കുകയില്ല. പ്രശ്നങ്ങള്‍ക്കുള്ള കാരണം എന്തെന്ന്‌ ആഴത്തില്‍ മനനം ചെയ്യുമ്പോള്‍ മാത്രമേ അതില്‍ നിന്നും മോചനം നേടാനുള്ള മാര്‍ഗം തെളിഞ്ഞുവരികയുള്ളൂ. അതിന്‌ ക്ഷമവളരെയേറെ ആവശ്യമാണ്‌. അത്‌ ഒരു ധ്യാനമാണ്‌. വെറുതെ നിരീക്ഷിക്കല്‍!

ബാഹ്യലോകത്തുനിന്നു തുടങ്ങി ആന്തരിക ലോകത്തിലേക്കുള്ള ജീവിതപ്രയാണത്തെ വ്യക്തമായി മനസ്സിലാക്കുക. അവിടെ ഒന്നിന്റെ വിപരീതമായി മറ്റൊന്ന്‌ എല്ലായ്പ്പോഴും ഉണ്ടായിരിക്കുന്നുവെന്ന ശാശ്വത സത്യത്തെ നമുക്ക്‌ കാണുവാനാകും. ആ തിരിച്ചറിവ്‌ എല്ലാംമറന്നുള്ള ആഹ്ലാദത്തിലേക്കോ എല്ലാം ഒടുങ്ങുന്ന ദുഃഖത്തിലേക്കോ നമ്മെ എത്തിക്കുകയില്ല. കേവലം ഒരു സാക്ഷീഭാവത്തില്‍ നമുക്കീ അനുഭവങ്ങള്‍ക്കുമുന്നില്‍ നിലകൊള്ളുവാനാകും. 

ഇതാണ്‌ ധ്യാനം. ധ്യാനത്തിലൂടെ കണ്ണടച്ച്‌ ഇരുട്ടാക്കുകയല്ല. മറിച്ച്‌ കണ്ണുതുറന്ന്‌ പ്രകാശത്തെ ഉള്ളില്‍ അനുഭവിക്കുകയാണ്‌. ഈ പ്രകാശം കാര്യങ്ങളെ വ്യക്തമായി തിരിച്ചറിയാന്‍ നമ്മെ സഹായിക്കും. നാം നമ്മോടുതന്നെ അഭിമുഖത്തിലാകുന്ന അവസ്ഥ നമ്മുടെ ഉള്ളത്തിലെ ശുദ്ധതയും അശുദ്ധതയും കണ്ടെത്തുന്ന നിമിഷങ്ങള്‍. അപ്പോള്‍ ഒരു കാര്യം നമുക്ക്‌ ബോധ്യമാകും. പ്രശ്നങ്ങളും പ്രതിസന്ധികളും പുറത്തെ ലോകത്തിലല്ല അകത്തെ ലോകത്തിലാണ്‌ നടക്കുന്നതെന്ന്‌. 
അവിടം ശുദ്ധീകരിക്കുന്നതിലൂടെ എല്ലാം ശുദ്ധീകരിക്കപ്പെട്ടുതുടങ്ങും. അപ്പോള്‍ സംജാതമാകുന്ന ഊര്‍ജ വിന്യാസത്തിന്റെ സ്വാധീനം ഈ ലോകത്തെ തന്നെ പരിവര്‍ത്തിപ്പിക്കുവാന്‍ പോന്നതാണെന്ന്‌ നമുക്ക്‌ ബോധ്യമാകും. അവിടെയാണ്‌ രമണമഹര്‍ഷി പറഞ്ഞത്‌ ‘ഈ ബാഹ്യ ലോകത്ത്‌ ഞാനായി പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങള്‍ ഒന്നും തന്നെയുണ്ടെന്ന്‌ തോന്നുന്നില്ല എന്ന്‌’ ഇത്‌ ഒരു സാമൂഹ്യ വിരുദ്ധതയുടെ ശബ്ദമല്ല. മറിച്ച്‌ വ്യക്തി ശുദ്ധതയുടെ പ്രകാശനമാണ്‌. ഈ പ്രകാശനമാണ്‌ ഓരോരുത്തരിലും സംഭവിക്കുന്നത്‌. അപ്പോള്‍ നമുക്ക്‌ മനസ്സിലാകും ശരിയായ ലഹരി ധന്യാത്മകനായിരിക്കുമ്പോള്‍ കൈവരുന്നതാണെന്ന്‌. അതിലേയ്ക്കുള്ള എളുപ്പമാര്‍ഗമാണ്‌ സൂര്യയോഗ്‌. അത്‌ മനസ്സിനെമാത്രമല്ല ശരീരത്തെയും രോഗമുക്തമാക്കുന്നു.