ആടുജീവിതം എന്നതന്റെ പുതിയ ചിത്രത്തില് പൃഥ്വിരാജ് തന്നെയാണ് നായകന് എന്ന് സംവിധായകന് ബ്ലെസി. ആടുജീവിതത്തില് പൃഥ്വിയെ മാറ്റി ആ വേഷത്തില് വിക്രം അഭിനയിക്കുമെന്ന് വാര്ത്തകളുണ്ടായിരുന്നു. എന്നാല് ആടുജീവിതത്തിന് ശേഷം താന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം നായകനാകുന്നതെന്ന് ബ്ലെസ്സി തിരുത്തി.
ആടുജീവിതത്തില്‍ പൃഥ്വിരാജ് തന്നെ നായകനാകുമെന്നും എന്നാല്‍ അതിനു ശേഷം താന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമായിരിക്കും മുഖ്യവേഷം ചെയ്യുന്നതെന്നും ബ്ലെസി അറിയിച്ചു.
ആടുജീവിതത്തിലെ കഥാപാത്രത്തിനായി ശരീരഭാരം കുറയ്‌ക്കുന്നതടക്കമുള്ള തയ്യാറെടുപ്പുകള്‍ പൃഥ്വിരാജ് ചെയ്യേണ്ടതുണ്ട്. അതിനാലാണ് പ്രൊജക്ട് വൈകുന്നതെന്നും ബ്ലെസി അറിയിച്ചു.ആടുജീവിതത്തിന് ശേഷം വിക്രമിനെ നായകനാക്കി ഒരു മലയാള ചിത്രം ചെയ്യാനാണ് ബ്ലെസി ആലോചിക്കുന്നത്. ഇതിന്‍റെ കഥയും ഏകദേശരൂപമായതായി സൂചനയുണ്ട്. ഇപ്പോള്‍ ശശികുമാര്‍ സംവിധാനം ചെയ്യുന്ന നഗരംഎന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ബ്ലെസി. ഈ സിനിമ നിര്‍മ്മിക്കുന്നത് വിക്രമാണ്.
ബെന്യാമിന്‍ എഴുതിയ നോവലാണ് ആടുജീവിതം. ഗള്‍ഫ് മരുഭൂമികളില്‍ ആടുകളുടെ കാവല്‍ക്കാരനായി പുറംലോകം കാണാതെയും കുളിക്കാതെയും തടവുജീവിതം അനുഭവിക്കേണ്ടിവന്ന മുജീബ് എന്ന ചെറുപ്പക്കാരന്റെ കഥയാണിത്.