വരുന്നു 'ഉടുപ്പ് ഫോണ്''അയ്യോ മൊബൈല് എടുക്കാന് മറന്നു' -പലപ്പോഴും നമ്മുടെ ചെവിയിലെത്താറുള്ള പല്ലവിയാണിത്. ഇക്കാലത്ത് ശരീരത്തിന്റെ ഒരവയവം പോലെ തന്നെ മൊബൈല് ഫോണ് മാറിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും, മൊബൈല് ഫോണ് സുരക്ഷിതമായി കൊണ്ടു നടക്കുകയെന്നത് പ്രശ്നം നന്നെയാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്. സ്ത്രീകളുടെ വസ്ത്രങ്ങളുടെ പ്രത്യേകതയാണ് അതിന് കാരണം. പുരുഷന്മാരുടെ വസ്ത്രങ്ങള് പോലെ പോക്കറ്റുകള് സ്ത്രീകളുടെ വേഷവിധാനത്തില് കാണാറില്ല. അതിനാല് ബാഗ് കൈയില്...