ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Saturday, May 12, 2012

‘ഐഷ’ പാവങ്ങളുടെ സിരി


‘ഐഷ’  പാവങ്ങളുടെ  സിരി
ഐ ഫോണ്‍ 4എസ് ഉപഭോക്താക്കളുടെ നല്ല കൂട്ടുകാരനാണ് ‘സിരി’( സ്പീച്ച് ഇന്‍റര്‍പ്രെറ്റേഷന്‍ ആന്‍ഡ് റെകഗ്നിഷന്‍ ഇന്‍റര്‍ഫേസ്). ഇന്‍റലിജന്‍റ് പേഴ്സനല്‍ അസിസ്റ്റന്‍റ് എന്ന ഗണത്തില്‍പെടുന്ന ഈ ആപ്ളിക്കേഷന്‍െറ ചില ഉപയോഗങ്ങളിതാ. ഭാര്യയെ വിളിക്കാന്‍ പറഞ്ഞാല്‍മതി കോണ്‍ടാക്ട് ലിസ്റ്റ് അരിച്ചുപെറുക്കി ‘വൈഫ്’ എന്ന പേരിലുള്ളയാളെ വിളിച്ചുകൊള്ളും. കുത്തിയിരുന്ന് മെസേജ് അയക്കാന്‍ മടിയാണെങ്കില്‍ സിരി ഓണ്‍ചെയ്ത് മെസേജ് പറഞ്ഞാല്‍ മതി ഫോണ്‍ അത് ടെക്സ്റ്റ് ആക്കിക്കൊള്ളും. ചുറ്റുവട്ടത്തുള്ള കടകള്‍, കാലാവസ്ഥ എന്നിങ്ങനെ രസകരവും ഉപയോഗപ്രദവുമായ നിരവധി ഗുണങ്ങളാണ് സിരിയെക്കൊണ്ടുള്ളത്. എന്നാല്‍, പറയുന്നത് വാക്കുകളിലേക്ക് മാറ്റി പ്രവര്‍ത്തിക്കുന്ന ‘സിരി’ ഉള്ള ഫോണ്‍ സ്വന്തമാക്കാന്‍ രൂപ 30,000ത്തിലധികമാണ് മുടക്കേണ്ടത്.
വില കുറവുള്ള ഫീച്ചര്‍ ഫോണുകളുമായി ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധേയ സാന്നിധ്യമായ മൈക്രോമാക്സ് ഇവിടെ ഒരു വിപണിസാധ്യത കണ്ടെത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്പീച്ച് ഹെഡ്സെറ്റ് അസിസ്റ്റന്‍റ് (ഐഷ) എന്ന, ‘സിരി’യുടെ ഗണത്തില്‍പെടുന്ന ആപ്ളിക്കേഷനാണ് കമ്പനി വികസിപ്പിച്ചെടുത്തത്. ഈ സോഫ്റ്റ്വെയര്‍ ഉള്‍ക്കൊള്ളിച്ച മൈക്രോമാക്സിന്‍െറ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ എ 50 നിഞ്ജ അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തും.
ഇന്ത്യന്‍ വിപണിയില്‍ ‘സിരി’ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാകും ‘ഐഷ’യെന്ന് മൈക്രോമാക്സ് അവകാശപ്പെടുന്നു. ഇന്‍റര്‍നെറ്റ് സൗകര്യത്തിനൊപ്പം ഗൂഗ്ള്‍ അക്കൗണ്ടും ഇതുപയോഗിക്കാന്‍ വേണം. കണക്ട്ചെയ്ത ശേഷം ഇന്‍ററാക്ടിവ് സ്ക്രീന്‍ ഉപയോഗിച്ച് കാലാവസ്ഥയെക്കുറിച്ച് അന്വേഷിക്കാം,ഗൂഗ്ളില്‍ സെര്‍ച് നടത്താം, ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ അപ്ഡേറ്റ് ചെയ്യാം...ഉപയോഗങ്ങളുടെ നിര നീളുകയാണ്. ഫോണ്‍വിളിക്കാനും മെസേജേ് അയക്കാനും ‘സിരിയെ’പോലെ ‘ഐഷക്കും’ കഴിയും.
650 മെഗാഹെര്‍ട്സ് പ്രൊസസര്‍ ആണ് നിഞ്ജയുടെ ആത്മാവ്. ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ആണ് ഓപറേറ്റിങ് സിസ്റ്റം. നിഞ്ജയുടെ മറ്റു സവിശേഷതകള്‍: 3.1 ഇഞ്ച് കപാസിറ്റിവ് ടച് സ്ക്രീന്‍, 3ജി, വൈഫൈ, ജി.പി.ആര്‍.എസ്, ബ്ളൂടൂത്ത്, രണ്ട് മെഗാ പിക്സല്‍ കാമറ, ഗ്രാവിറ്റി സെന്‍സര്‍, 32 ജി.ബി വരെ എക്സ്പാന്‍ഡ്ചെയ്യാവുന്ന മെമ്മറി. 4,999 രൂപയാകും വില.

സാംസഗ് ഗ്യാലക്സി എസ്3 ജൂണില്‍ ഇന്ത്യയിലത്തെും


സാംസഗ് ഗ്യാലക്സി എസ്3 ജൂണില്‍ ഇന്ത്യയിലത്തെും
ആപ്പിള്‍ ഐഫോണിനോട് മുട്ടാനും നോക്കിയെയും വെല്ലാനും സാംസഗിനെ പ്രാപ്തനാക്കിയ മോഡലാണ് ഗ്യാലക്സി എസ് സീരീസ് ഫോണുകള്‍. 2010 മാര്‍ച്ചില്‍ അവതരിപ്പിച്ച ഗ്യാലക്സി എസും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ച എസ്2വും ഇതുവരെ ആഗോളതലത്തില്‍ 30 മില്യണ്‍ ഉപഭോക്താക്കള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. ലോകത്തിലെ ഏറ്റവും വലിയ സെല്‍ഫോണ്‍ നിര്‍മാതാക്കള്‍ എന്ന ബഹുമതി നോക്കിയയില്‍ നിന്ന് പിടിച്ചുവാങ്ങാന്‍ ആന്‍ഡ്രോയിഡ് പ്ളാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന എസ് സീരീസ് ഫോണുകള്‍ വഹിച്ച പങ്ക് ചെറുതായി കാണാനാകില്ല. വിപണിയിലെ അപ്രമാദിത്വം തുടരാന്‍ ഗ്യാലക്സി സീരീസിന്‍െറ അടുത്ത അവതാരം ഉടന്‍ എത്തുമെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമായത് മെയ് ആദ്യവാരമാണ്. ലണ്ടനില്‍ പുറത്തിറക്കിയ എസ്3 മുന്‍ഗാമികളേക്കാള്‍ജനപ്രിയമാകുമെന്നാണ് ടെക്വെബ്സൈറ്റുകള്‍ വിലയിരുത്തുന്നത്.
സാംസഗ് നോട്ട് എന്ന വലിയ സ്ക്രീനുള്ള മൊബൈലിനെ ജനം കൈയും നീട്ടി സ്വീകരിച്ചതുകൊണ്ടാണെന്ന് തോന്നുന്നു എസ്3ക്ക് 4.8 ഇഞ്ച് സ്ക്രീനാണ് നല്‍കിയിരിക്കുന്നത്. 1280* 720 പിക്സല്‍ റെസല്യൂഷന്‍ ഉള്ള എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേയുടെ ദൃശ്യഭംഗി ന്നെയാണ് എസ് 3യുടെ ഏറ്റവും വലിയ പ്ളസ് പോയിന്‍റ്. സ്ക്രീനിന്‍െറ കാര്യത്തില്‍ എച്ച്.ടി.സി വണ്‍ എക്സ്,നോക്കിയ ലൂമിയ എന്നീ മോഡലുകളെ കടത്തിവെട്ടിയ എസ്3ക്ക് മുന്നില്‍ 5.3 ഇഞ്ച് വലുപ്പമുള്ള ഗ്യാലക്സി നോട്ട് മാത്രമേയുള്ളൂ. മുന്‍ഗാമിയായ എസ്2വിന് 4.3 ഇഞ്ച് സ്ക്രീനും 480* 800 സ്ക്രീന്‍ റെസല്യൂഷനുമേ ഉണ്ടായിരുന്നുള്ളൂ.
എ.ആര്‍.ആം കമ്പനിയുടെ 1.4 ജിഗാഹേര്‍ട്സ് ക്വാഡ് കോര്‍ പ്രോസസറാണ് എസ്3യുടെ ശക്തി സ്രോതസ്. നാല് പ്രോസസറുകള്‍ ജോലികള്‍ പങ്കിട്ടെടുക്കുന്നതിനാല്‍ പ്രവര്‍ത്തനവേഗം ഉറപ്പാക്കുന്നു. നിലവില്‍ എച്ച്്.ടി.സി വണ്‍ എക്സ് മാത്രമാണ് ഇന്ത്യന്‍ വിപണിയിലുള്ള ക്വാഡ്കോര്‍ ഫോണ്‍. എച്ച്.കെ. മെറ്റല്‍ ഗേറ്റ് എന്ന പുതിയ സാങ്കേതികത ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ ബാറ്ററിലൈഫും പ്രോസസര്‍ ഉറപ്പുനല്‍കുന്നു.
ആന്‍ഡ്രോയിഡിന്‍െറ ഏറ്റവും പുതിയ വേര്‍ഷന്‍ ആയ ഐസ്ക്രീം സാന്‍ഡ്വിച്ചാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. അപരിചിതത്വം ഒഴിവാക്കാന്‍ കമ്പനി തന്നെ വികസിപ്പിച്ചെടുത്ത ഇന്‍റര്‍ഫേസ് ടച്ച് വിസ് നേച്ചര്‍ യു.എക്സ് എന്ന ഇന്‍റര്‍ഫേസും ഒപ്പമുണ്ട്.
ഐ ഫോണ്‍ 4എസിലൂടെ തരംഗമായ സിരിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ആളുടെ പേരു പറഞ്ഞാല്‍ അയാളെ വിളിക്കാനും മെസേജ് അയക്കാനും വേണ്ട ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞാല്‍ ഇന്‍റര്‍നെറ്റില്‍ പരതി സമീപത്തുള്ള ഹോട്ടലുകളുടെ ലിസ്റ്റ് വരെ സ്ക്രീനിലത്തെിക്കുന്ന ഡിജിറ്റല്‍ സഹായിയായ സിരി ഐ ഫോണ്‍ ഉപയോക്താക്കളുടെ ഏറ്റവും നല്ല കൂട്ടുകാരനാണ്. ‘സിരി’ക്ക് ബദലാകാന്‍ ‘എസ്വോയിസി’നെയാണ് സാംസഗ് എസ്3യില്‍ അവതരിപ്പിക്കുന്നത്. കൂട്ടുകാരന് മെയില്‍ അയക്കാനും ഭാര്യയെ വിളിക്കാനുമൊക്കെ ‘എസ്വോയിസി’നോട് പറഞ്ഞാല്‍ മതിയെന്ന് അര്‍ഥം. സിരിയേക്കാള്‍ മികച്ചതാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മറ്റുഫോണുകള്‍ക്കൊന്നുമില്ലാത്ത എസ്3യുടെ സങ്കേതമാണ് ‘സ്മാര്‍ട്ട് സ്റ്റേ’. ഉപയോക്താവ് സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നാല്‍ ഫോണിലെ വെളിച്ചം കെടാതെ നില്‍ക്കും. ഫോണ്‍ തനിയെ ലോക്ക് ആകുകയുമില്ല.
33 ഗ്രാം ഭാരമുള്ള ഫോണിന് 16 ജി.ബി ഇന്‍േറണ്‍ മെമ്മറിയാണ് ഉള്ളത്.64 ജി.ബി വരെയുള്ള മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിക്കുകയും ചെയ്യാം. ഷട്ടര്‍ലാഗ് തീരെയില്ലാത്ത എട്ട് മെഗാപിക്സല്‍ ബാക്ക് കാമറയും 1.9 മെഗാപിക്സല്‍ ഫ്രണ്ട് കാമറയും മിഴിവുറ്റ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്നതാണ്.
ക്ളൗഡ് സ്റ്റോറേജ് സംവിധാനമായ ഡ്രോപ്ബോക്സുമായി സഹകരിച്ചുള്ള 50 ജി.ബിയുടെ സൗജന്യ സ്റ്റോറേജ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. രണ്ട്വര്‍ഷം വരെ ഇത് ഉപയോഗിക്കാം. കമ്പനി പ്രത്യേകം നിര്‍മിച്ച് നല്‍ക്കുന്ന വയര്‍ലെസ് ചാര്‍ജറുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ജൂണ്‍ ആദ്യവാരം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തുമെന്ന് കരുതുന്ന എസ്3ക്ക് 38000 രൂപയാണ് പ്രതീക്ഷിത വില.

ഒടുവില്‍ എത്തി; ഗൂഗിള്‍ ഡ്രൈവ്


ഒടുവില്‍ എത്തി; ഗൂഗിള്‍ ഡ്രൈവ്
നാളൊരു പാടായി ഗൂഗിളിന്റെ ക്ളൗഡ് അധിഷ്ഠിത ഓണ്‍ലൈന്‍ സ്റ്റോറേജ് സംവിധാനത്തെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട്,കൃത്യമായി പറഞ്ഞാല്‍ 2006 ഒടുവില്‍. സൈബര്‍ ലോകം ക്ളൗഡ് കമ്പ്യൂട്ടിംഗ് എന്ന വാക്കും അക്കാലം മുതലാണ് കേട്ടുതുടങ്ങിയതും. ഹാര്‍ഡ് ഡിസ്കുകള്‍ സങ്കല്‍പ്പം മാത്രമാക്കുന്ന ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കുന്ന നെറ്റ് വര്‍ക്ക് കമ്പ്യൂട്ടറുകള്‍ യാഥാര്‍ഥ്യമാക്കുന്ന ഗൂഗിള്‍ ജി ഡ്രൈവ് വരുന്നുവെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍.
എന്നാല്‍ ആന്‍ഡ്രോയിഡ് അടക്കം തരംഗമായ നിരവധി ഉല്‍പ്പന്നങ്ങള്‍ ഗൂഗിളില്‍ നിന്ന് പുറത്തുവന്നെങ്കിലും ജി ഡ്രൈവിനെ കുറിച്ച് മൗനം പാലിച്ചു. കാലം മുന്നോട്ടുപാഞ്ഞപ്പോള്‍ ക്ളൗഡ് അധിഷ്ഠിത സ്റ്റോറേജിന്റെ സാധ്യത മനസിലാക്കിയ മറ്റു കമ്പനികള്‍ ഓണ്‍ലൈന്‍ സ്റ്റോറേജ് രംഗത്തേക്ക് തിരിഞ്ഞു. 2008 ഒടുവില്‍ അവതരിപ്പിച്ച ഡ്രോപ്പ്ബോക്സ്,ആപ്പിളിന്റെ ഐ ഡ്രൈവ്,മൈക്രോസോഫ്റ്റിന്റെ സ്കൈഡ്രൈവ് തുടങ്ങിയവയാണ് ഇതില്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍. 2012 ഏപ്രില്‍ അവസാനവാരമാണ് ഗൂഗിള്‍ 'ഗൂഗിള്‍ ഡ്രൈവ് 'എന്ന അധിഷ്ഠിത സേവനം പ്രഖ്യാപിച്ച് ഈ രംഗത്തേക്ക് കടന്നുവന്നത്.
ഡോക്യുമെന്റുകളും ഫയലുകളും സ്പ്രെഡ്ഷീറ്റുകളുമെല്ലാം ഓണ്‍ലൈനില്‍ സൂക്ഷിക്കാനുള്ള സേവനമായ ഗൂഗിള്‍ ഡോക്സിന്റെ മറ്റൊരു രൂപമാണ് ഗൂഗിള്‍ ഡ്രൈവ്. മറ്റു സമാന സേവനങ്ങളെ അപേക്ഷിച്ച് 'ഡ്രൈവി'ന്റെ പ്രത്യേകതയും ഇതാണ്. ഗൂഗിള്‍ അക്കൗണ്ടുള്ളവര്‍ക്ക് അഞ്ച് ജി.ബി വരെ സൗജന്യ സ്റ്റോറേജാണ് 'ഡ്രൈവ്' വാഗ്ദാനം ചെയ്യുന്നത്. പണം കൊടുത്താല്‍ ഒരു ടി.ബി (ടെറാബൈറ്റ്) വരെ ഡാറ്റ സംഭരിക്കാനാകും. പി.ഡി.എഫ് അടക്കം 30ഓളം ഫയല്‍ഫോര്‍മാറ്റുകളെ പിന്തുണക്കുന്ന 'ഡ്രൈവ്' ഡൗണ്‍ലോഡ് പി.സിയിലോ ലാപ്ടോപ്പിലോ ഇന്‍സ്റ്റാള്‍ ചെയ്യാം. ആന്‍ഡ്രോയിഡ് ഫോണിലോ ടാബ്ലെറ്റിലോ ആപ്ലിക്കേഷനായും ഡ്രൈവ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഐ ഫോണില്‍ ഉപയോഗിക്കാനാകുന്ന ആപ്ലിക്കേഷന്‍ അധികം വൈകാതെ പുറത്തിറക്കുമെന്നും ഗൂഗിള്‍ പറയുന്നു. സ്ക്രീന്‍ റീഡര്‍ എന്ന സങ്കേതം ഉപയോഗിച്ച് അന്ധര്‍ക്കും അധികം ൈകാതെ 'ഡ്രൈവ്' ഉപയോഗിക്കാനാകും . ഇതില്‍ സൂക്ഷിക്കുന്ന വീഡിയോകള്‍ ഗൂഗിള്‍ പ്ലസിലും ലഭ്യമാകും. സൂക്ഷിച്ചിട്ടുള്ള ഫയലുകള്‍ കീവേര്‍ഡ് ഉപയോഗിച്ച് സേര്‍ച്ച് ചെയ്യാനും കഴിയും.
25ജി.ബിക്ക് പ്രതിമാസം 2.49 ഡോളര്‍, 100 ജി.ബിക്ക് പ്രതിമാസം 4.49 ഡോളര്‍,ഒരു ടി.ബിക്ക് പ്രതിമാസം 49.99 ഡോളര്‍. പെയ്ഡ് അക്കൗണ്ടിലേക്ക് മാറിയാല്‍ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിന്റെ സംഭരണ ശേഷി 25 ജി.ബിയായി വര്‍ധിക്കുകയും ചെയ്യും. ഡ്രൈവ് ഉപയോഗിച്ചുതുടങ്ങാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക( https://drive.google.com/start#home)

സിം കാര്‍ഡ് വിതരണം: മാനദണ്ഡങ്ങള്‍ തയാറാക്കാന്‍ സുപ്രീംകോടതി സമിതി

ന്യൂദല്‍ഹി: മൊബൈല്‍ സിം കാര്‍ഡുകളുടെ വിതരണത്തിന് മാനദണ്ഡങ്ങള്‍ തയാറാക്കാന്‍ സുപ്രീംകോടതി വിദഗ്ധ സമിതിയെ നിയോഗിച്ചു. സിം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് മുമ്പായി ടെലികോം കമ്പനികള്‍ വരിക്കാരെ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡങ്ങള്‍ ശിപാര്‍ശ ചെയ്യാന്‍ ടെലികോം വകുപ്പിലെയും ടെലികോം നിയന്ത്രണ അതോറിറ്റിയിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി. സമിതി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചു.
സിം കാര്‍ഡുകളുടെ വിതരണത്തിന് ടെലികോം കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അവിഷേക് ഗോയങ്ക നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. വ്യാജരേഖകളുപയോഗിച്ച് നേടുന്ന സിം കാര്‍ഡുകള്‍ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഹരജിക്കാരന്‍ വാദിച്ചിരുന്നു.

ഇനി മൊബൈലും ഇന്റല്‍ ഇന്‍സൈഡ്


ഇനി മൊബൈലും ഇന്റല്‍ ഇന്‍സൈഡ്
ഇന്റലിനെ പരിചയപ്പെടേണ്ട ആവശ്യം ഉണ്ടെന്ന് തന്നെ തോന്നുന്നില്ല. പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ കണ്ടു തുടങ്ങിയ കാലം മുതലേ കാണുന്നതാണ് പേഴ്സണല്‍ കമ്പ്യൂട്ടറുകളിലെയും ലാപ്ടോപ്പുകളിലെയും 'ഇന്റല്‍ ഇന്‍സൈഡ്' എന്ന മുദ്രണം. പക്ഷേ കമ്പ്യൂട്ടിംഗ് മൊബൈലിലേക്കും ടാബ്ലെറ്റുകളിലേക്കും കുടിയേറിയത് ഇന്റല്‍ കണ്ട ഭാവം നടിച്ചില്ല. ഒരു ഗതിയുമില്ലാതെ മൂലക്കിരുന്നു എന്ന് തന്നെ പറയാം. ലോകത്തിലെ ഏറ്റവും വലിയ സെമി കണ്ടക്ടര്‍ കമ്പനി,മൈക്രോപ്രോസസര്‍ നിര്‍മാണ രംഗത്തെന്മ പുലികള്‍ ഇങ്ങനെ വിശേഷണങ്ങള്‍ പലതും ഇന്റലിന് ഭാരമായി എന്നാണ് നിരീക്ഷക മതം. ക്വാല്‍കോമും എന്‍ വിഡിയുമടക്കം ചെറിയ കമ്പനികള്‍ സ്മാര്‍ട്ട്ഫോണ്‍ പ്രോസസറുകള്‍ വിറ്റ് പണം കൊയ്യുന്നത് കമ്പനി കാണുന്നുണ്ടായിരുന്നെങ്കിലും എന്തെങ്കിലുമൊക്കെ ഉണ്ടാക്കി വിറ്റ് ഉള്ള പേര് കളയാന്‍ കമ്പനി ഒരുക്കമായിരുന്നില്ലെന്ന് സാരം.
2010ലെ ലാസ്വെഗാസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ എല്‍.ജി കമ്പനിയുമായി ചേര്‍ന്ന് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറക്കുമെന്ന് ഇന്റല്‍ മേധാവികള്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ മേള കഴിയുന്നത് വരെയേ പ്രഖ്യാപനത്തിന് ആയുസുണ്ടായിരുന്നുള്ളൂ. വീണ്ടും രണ്ട് വര്‍ഷത്തെന്മ കാത്തിരിപ്പിനൊടുവിലാണ് ആദ്യ ഇന്റല്‍ ഇന്‍സൈഡ് ഫോണ്‍ പിറക്കുന്നത്. അതും ഇന്ത്യന്‍ കമ്പനിയായ ലാവയുമായി ചേര്‍ന്ന്. ലാവ ക്സോലോ എക്സ് 900 എന്ന മോഡല്‍ ഇന്ത്യന്‍ വിപണികളില്‍ തിങ്കളാഴ്ച മുതല്‍ ലഭ്യമായി തുടങ്ങും. ചൈനീസ് കമ്പനി ലെനോവോക്കൊപ്പം ചേര്‍ന്ന് പുറന്മിറക്കുമെന്ന് പ്രഖ്യാപിച്ച കെ-800 അടക്കം മൂന്നോ നാലോ മോഡലുകള്‍ കൂടി അടുത്ത മാസങ്ങളിലായി വിപണിയിലെത്തുന്നതോടെ തങ്ങളുടെ തേരോട്ടം മൊബൈല്‍ മേഖലയിലും വ്യാപിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്റല്‍.
ആം ഹോള്‍ഡിംഗ്സ് പുറത്തിറക്കുന്ന പ്രോസസറുകളാണ് ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് പ്രിയം. കുറഞ്ഞ ഊര്‍ജോപയോഗമാണ് ഇവയെ പ്രിയംകരമാക്കുന്നത്. ഇത് മുന്നില്‍ കണ്ട് ഇന്റല്‍ സ്വന്തമായി വികസിപ്പിച്ചെടുത്തന്മ 1.6 ജിഗാഹേര്‍ട്സിന്റെ മെഡ്ഫീല്‍ഡ് ആറ്റം പ്രോസസര്‍ ആണ് ലാവ ക്സോലോയുടെ ആത്മാവ്.
ഉയര്‍ന്ന റെസല്യൂഷനുള്ള 4.03 ഇഞ്ചിന്റെ എല്‍.സി.ഡി ഡിസ്പ്ലേയാണ് ഇതിന് ഉള്ളത്. ആന്‍ഡ്രോയിഡ് 2.3 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഇത് ഐസ്ക്രീം സാന്‍ഡ് വിച്ച് വേര്‍ഷനിലേക്ക് അപ്ഗ്രേഡ് ചെയ്യാനാകും. 400 മെഗാഹേര്‍ട്സ് ആണ് ഗ്രാഫിക് പ്രോസസര്‍ യൂനിറ്റ്. എട്ട് മെഗാപിക്സല്‍ ഉള്ള കാമറ ഉപയോഗിച്ച് ഒരു സെക്കന്റില്‍ 10ലധികം ചിത്രങ്ങള്‍ എടുക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. ഹൈപ്പര്‍ ത്രെഡിംഗ് സാങ്കേതികത ഉപയോഗിച്ചാണ് ആറ്റം പ്രോസസര്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത് എന്നതിനാല്‍ വേഗതക്കൊപ്പം മള്‍ട്ടിടാസ്കിംഗ് ജോലികളും ബുദ്ധിമുട്ട് ഏതുമില്ലാതെ സാധിക്കും. 22000 രൂപയാണ് ഫോണിന്റെ വില.
മെയ് മാസന്മില്‍ ചൈനയില്‍ പുറത്തന്മിറങ്ങുമെന്ന് കരുതുന്ന കെ 800ഉം മൊബൈല്‍ കമ്പനികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ആന്‍ഡ്രോയിഡ് 2.3യാകും ഓപ്പറേറ്റിംഗ് സിസ്റ്റം, ആവശ്യമുള്ളവര്‍ക്ക് ഐസ്ക്രീം സാന്‍ഡ്വിച്ചിലേക്ക് മാറുകയും ചെയ്യും. ആന്‍ഡ്രോയിഡിന്റെ അപരിചിതത്വം അകറ്റാന്‍ ലെനോവോയുടെ സ്കിന്നാകും ഹോംസ്ക്രീനില്‍ സ്വാഗതം ചെയ്യുക.
720 പിക്സലിന്റെ ഹൈഡെഫിനിഷ്യന്‍ റെസല്യൂഷനുള്ള 4.5 ഇഞ്ച് സ്ക്രീനാണ് ഇതിന്. എട്ട് മെഗാപിക്സല്‍ കാമറ,ഫ്രണ്ട് കാമറ,വൈഫൈ,ജി.പി.എസ് തുടങ്ങിയവ മറ്റു സങ്കേതങ്ങള്‍. 10 മില്ലീമീറ്ററാണ് കനം. ടി.വിയുമായി നേരിട്ട് കണക്ട് ചെയ്യാനുമാകും.