Saturday, May 12, 2012

ഇനി മൊബൈലും ഇന്റല്‍ ഇന്‍സൈഡ്


ഇനി മൊബൈലും ഇന്റല്‍ ഇന്‍സൈഡ്
ഇന്റലിനെ പരിചയപ്പെടേണ്ട ആവശ്യം ഉണ്ടെന്ന് തന്നെ തോന്നുന്നില്ല. പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ കണ്ടു തുടങ്ങിയ കാലം മുതലേ കാണുന്നതാണ് പേഴ്സണല്‍ കമ്പ്യൂട്ടറുകളിലെയും ലാപ്ടോപ്പുകളിലെയും 'ഇന്റല്‍ ഇന്‍സൈഡ്' എന്ന മുദ്രണം. പക്ഷേ കമ്പ്യൂട്ടിംഗ് മൊബൈലിലേക്കും ടാബ്ലെറ്റുകളിലേക്കും കുടിയേറിയത് ഇന്റല്‍ കണ്ട ഭാവം നടിച്ചില്ല. ഒരു ഗതിയുമില്ലാതെ മൂലക്കിരുന്നു എന്ന് തന്നെ പറയാം. ലോകത്തിലെ ഏറ്റവും വലിയ സെമി കണ്ടക്ടര്‍ കമ്പനി,മൈക്രോപ്രോസസര്‍ നിര്‍മാണ രംഗത്തെന്മ പുലികള്‍ ഇങ്ങനെ വിശേഷണങ്ങള്‍ പലതും ഇന്റലിന് ഭാരമായി എന്നാണ് നിരീക്ഷക മതം. ക്വാല്‍കോമും എന്‍ വിഡിയുമടക്കം ചെറിയ കമ്പനികള്‍ സ്മാര്‍ട്ട്ഫോണ്‍ പ്രോസസറുകള്‍ വിറ്റ് പണം കൊയ്യുന്നത് കമ്പനി കാണുന്നുണ്ടായിരുന്നെങ്കിലും എന്തെങ്കിലുമൊക്കെ ഉണ്ടാക്കി വിറ്റ് ഉള്ള പേര് കളയാന്‍ കമ്പനി ഒരുക്കമായിരുന്നില്ലെന്ന് സാരം.
2010ലെ ലാസ്വെഗാസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ എല്‍.ജി കമ്പനിയുമായി ചേര്‍ന്ന് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറക്കുമെന്ന് ഇന്റല്‍ മേധാവികള്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ മേള കഴിയുന്നത് വരെയേ പ്രഖ്യാപനത്തിന് ആയുസുണ്ടായിരുന്നുള്ളൂ. വീണ്ടും രണ്ട് വര്‍ഷത്തെന്മ കാത്തിരിപ്പിനൊടുവിലാണ് ആദ്യ ഇന്റല്‍ ഇന്‍സൈഡ് ഫോണ്‍ പിറക്കുന്നത്. അതും ഇന്ത്യന്‍ കമ്പനിയായ ലാവയുമായി ചേര്‍ന്ന്. ലാവ ക്സോലോ എക്സ് 900 എന്ന മോഡല്‍ ഇന്ത്യന്‍ വിപണികളില്‍ തിങ്കളാഴ്ച മുതല്‍ ലഭ്യമായി തുടങ്ങും. ചൈനീസ് കമ്പനി ലെനോവോക്കൊപ്പം ചേര്‍ന്ന് പുറന്മിറക്കുമെന്ന് പ്രഖ്യാപിച്ച കെ-800 അടക്കം മൂന്നോ നാലോ മോഡലുകള്‍ കൂടി അടുത്ത മാസങ്ങളിലായി വിപണിയിലെത്തുന്നതോടെ തങ്ങളുടെ തേരോട്ടം മൊബൈല്‍ മേഖലയിലും വ്യാപിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്റല്‍.
ആം ഹോള്‍ഡിംഗ്സ് പുറത്തിറക്കുന്ന പ്രോസസറുകളാണ് ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് പ്രിയം. കുറഞ്ഞ ഊര്‍ജോപയോഗമാണ് ഇവയെ പ്രിയംകരമാക്കുന്നത്. ഇത് മുന്നില്‍ കണ്ട് ഇന്റല്‍ സ്വന്തമായി വികസിപ്പിച്ചെടുത്തന്മ 1.6 ജിഗാഹേര്‍ട്സിന്റെ മെഡ്ഫീല്‍ഡ് ആറ്റം പ്രോസസര്‍ ആണ് ലാവ ക്സോലോയുടെ ആത്മാവ്.
ഉയര്‍ന്ന റെസല്യൂഷനുള്ള 4.03 ഇഞ്ചിന്റെ എല്‍.സി.ഡി ഡിസ്പ്ലേയാണ് ഇതിന് ഉള്ളത്. ആന്‍ഡ്രോയിഡ് 2.3 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഇത് ഐസ്ക്രീം സാന്‍ഡ് വിച്ച് വേര്‍ഷനിലേക്ക് അപ്ഗ്രേഡ് ചെയ്യാനാകും. 400 മെഗാഹേര്‍ട്സ് ആണ് ഗ്രാഫിക് പ്രോസസര്‍ യൂനിറ്റ്. എട്ട് മെഗാപിക്സല്‍ ഉള്ള കാമറ ഉപയോഗിച്ച് ഒരു സെക്കന്റില്‍ 10ലധികം ചിത്രങ്ങള്‍ എടുക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. ഹൈപ്പര്‍ ത്രെഡിംഗ് സാങ്കേതികത ഉപയോഗിച്ചാണ് ആറ്റം പ്രോസസര്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത് എന്നതിനാല്‍ വേഗതക്കൊപ്പം മള്‍ട്ടിടാസ്കിംഗ് ജോലികളും ബുദ്ധിമുട്ട് ഏതുമില്ലാതെ സാധിക്കും. 22000 രൂപയാണ് ഫോണിന്റെ വില.
മെയ് മാസന്മില്‍ ചൈനയില്‍ പുറത്തന്മിറങ്ങുമെന്ന് കരുതുന്ന കെ 800ഉം മൊബൈല്‍ കമ്പനികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ആന്‍ഡ്രോയിഡ് 2.3യാകും ഓപ്പറേറ്റിംഗ് സിസ്റ്റം, ആവശ്യമുള്ളവര്‍ക്ക് ഐസ്ക്രീം സാന്‍ഡ്വിച്ചിലേക്ക് മാറുകയും ചെയ്യും. ആന്‍ഡ്രോയിഡിന്റെ അപരിചിതത്വം അകറ്റാന്‍ ലെനോവോയുടെ സ്കിന്നാകും ഹോംസ്ക്രീനില്‍ സ്വാഗതം ചെയ്യുക.
720 പിക്സലിന്റെ ഹൈഡെഫിനിഷ്യന്‍ റെസല്യൂഷനുള്ള 4.5 ഇഞ്ച് സ്ക്രീനാണ് ഇതിന്. എട്ട് മെഗാപിക്സല്‍ കാമറ,ഫ്രണ്ട് കാമറ,വൈഫൈ,ജി.പി.എസ് തുടങ്ങിയവ മറ്റു സങ്കേതങ്ങള്‍. 10 മില്ലീമീറ്ററാണ് കനം. ടി.വിയുമായി നേരിട്ട് കണക്ട് ചെയ്യാനുമാകും.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment