ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Thursday, March 15, 2012

മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഇനി ശ്വാസോച്ഛ്വാസവും


മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഇനി നമ്മുടെ ശ്വാസോച്ഛ്വാസം മതി. കേട്ടിട്ട് അതിശയത്തോടെ ഇരിക്കുകയൊന്നും വേണ്ട. സംഗതി ഉള്ളതാണ്. ലണ്ടനിലെ ഒരു കൂട്ടം ഗവേഷകരാണ് ശ്വാസോച്ഛ്വാസത്തിലൂടെ മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്. നമ്മുടെ ശ്വാസോച്ഛ്വാസം ഉണ്ടാക്കുന്ന നേര്‍ത്ത കാറ്റിനെ ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന എയര്‍മാസ്‌കില്‍ പതിപ്പിച്ച് ആ എനര്‍ജിയെ വൈദ്യുതിയായി മാറ്റുന്ന തരത്തിലാണ് ഇവര്‍ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്.

എയര്‍ മാസ്‌കില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ടര്‍ബൈനുകള്‍ കറക്കിയുണ്ടാക്കുന്ന വൈദ്യുതി ഉപയോഗിച്ച് ഐപോഡ് മുതല്‍ മൊബൈല്‍ വരെയുള്ള ആധുനിക ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഉപകരണം നിര്‍മ്മിക്കുന്നതിന് നേത്യത്വം നല്‍കിയ ജോക്കൊ പൗലോ ലമ്മോഗില പറയുന്നത്. നാം ഉറങ്ങുമ്പോള്‍, ഓടുമ്പോള്‍, നടക്കുമ്പോള്‍ തുടങ്ങി ഏത് സാഹചര്യത്തിലും മൊബൈല്‍ ചാര്‍ജ് ചെയ്യാമെന്നും ഇവര്‍ പറയുന്നു.

പരിസ്ഥിതി സൗഹാര്‍ദ്ദം പുലര്‍ത്തി ലഭ്യമായ ഊര്‍ജ സ്രോതസ്സുകളെ സംരക്ഷിക്കുന്നതാണ് പുതിയ ഉപകരണമെന്നാണ് ഗവേഷകരുടെ വാദം.

ഗ്യാലക്‌സി എസ്3 സ്മാര്‍ട്ട്‌ഫോണ്‍ ഏപ്രിലില്‍


സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗ്യാലക്‌സി എസ് 3 വരുന്ന ഏപ്രിലില്‍ ബ്രിട്ടണില്‍ അനാവരണം ചെയ്യും. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ കുലപതിയായി അറിയപ്പെട്ട ഗ്യാലക്‌സി എസ്2 വിന് ശേഷം ഇറങ്ങുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പതിപ്പ് ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നീട്ടിവെക്കുകയായിരുന്നു.

ആന്‍ഡ്രോയിഡ് 4.0 പ്ലാറ്റ്‌ഫോമില്‍ ഓപ്പറേറ്റ് ചെയ്യുന്ന ഗ്യാലക്‌സി എസ്2 വിന് ശക്തി നല്‍കുന്നത് ലാപ്‌ടോപ്പുകളിലും, പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുന്ന 1.5 ജിഗാ ഹോര്‍ട്‌സ് ക്വാഡ് കോര്‍ പ്രൊസസറാണ്. 1080 പിക്ച്ചര്‍ റെസലൂഷനോടെ 4.5 ഇഞ്ച് സ്‌ക്രീന്‍, 2മെഗാ പിക്‌സല്‍ ഫ്രന്റ് ഫെയ്‌സിംഗ് ക്യാമറ, 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ എന്നിവയാണ് എസ് 3യുടെ മറ്റ് ആഡീഷണല്‍ ഫീച്ചറുകള്‍. പരീക്ഷണാടിസ്ഥാനത്തില്‍ ഇറങ്ങുന്ന സ്മാര്‍ട്ട് ഫോണ്‍ ഈ വര്‍ഷം രണ്ടാം പാദത്തോടെ ലോകത്തെ മറ്റ് വിപണിയിലൂടെ ലഭ്യമാകുമെന്നാണ് വാര്‍ത്തകള്‍.

ലാപ്‌ടോപ്പുകളില്‍ മാത്രം ഉപയോഗിക്കുന്ന ഡുവല്‍ കോര്‍പ്രൊസസര്‍ ഉപയോഗിച്ചിറങ്ങിയ ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ഫോണായിരുന്നു സ്മാര്‍ട്ട് ഫോണിന്റെ ഗ്യാലക്‌സി എസ് 2 സ്മാര്‍ട്ട്‌ഫോണ്‍. മൊബൈല്‍ പ്രേമികളുടെ മനസ്സില്‍ എളുപ്പത്തില്‍ ഇടംപിടിച്ച എസ് 2 ലോകത്താകമാനം 2 കോടി ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

Monday, March 12, 2012

ഇത്തിരിക്കുഞ്ഞന്‍ മാന്ത്രികപെട്ടി


ഇത്തിരിക്കുഞ്ഞന്‍ മാന്ത്രികപെട്ടി
കൊച്ചി: അല്‍പ്പം മുന്‍പ് കടന്നു പോയ നിമിഷം ഒരിക്കല്‍ കൂടി തിരികെ കിട്ടിയിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും ആശിക്കാത്ത മനുഷ്യരുണ്ടോ? അങ്ങനെ കിട്ടിയാല്‍ കഴിഞ്ഞ നിമിഷത്തില്‍ നടന്ന ഒരു കാര്യം അല്‍പ്പം കൂടി നന്നാക്കാമായിരുന്നു എന്നും തോന്നാറില്ലേ? എന്നാല്‍ നടക്കുന്ന കാര്യമാണോ അത്? ഒരിക്കല്‍ വലിയൊരു സ്റേജില്‍  പാടിയ പാട്ട്  ഒന്നു കൂടി പാടുക, എന്തൊരു ഭാവന! ഒരിക്കല്‍ ഷൂട്ട് ചെയ്തു ഫിലിമില്‍ പകര്‍ത്തിയ ചിത്രത്തിന്റെ കാര്യവും അങ്ങനെ തന്നെ! എന്നാല്‍ ഷൂട്ട് ചെയ്ത ഒരു ചിത്രത്തിന്റെ ഫോക്കസ് പിന്നീട് മാറ്റാന്‍ കഴിയുന്ന ഇത്തിരിക്കുഞ്ഞന്‍ മാന്ത്രികപെട്ടി വിപണിയിലിറങ്ങി കഴിഞ്ഞു. ലിട്രോ ക്യാമറയാണ് ആ മാന്ത്രികന്‍.
 
ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ ഭാവി മാറ്റി മറിച്ച് അമേരിക്കന്‍ വിപണിയിലെത്തിയ  ഈ താരം  പുതു വര്‍ഷത്തില്‍  ഇന്ത്യയിലും എത്തും. എടുത്ത ചിത്രത്തിന്റെ ഫോക്കസ് ശരിയായില്ലെന്ന് തോന്നിയാലോ  മങ്ങി പോയാലോ  ലിട്രോ ഇമേജ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഈ ചിത്രങ്ങള്‍ വീണ്ടും റീഫോക്കസ്  ചെയ്യുവാനും ത്രീഡി ചിത്രമാക്കാനും സാധിക്കും.ചിത്രം എടുത്തു വര്‍ഷങ്ങള്‍ കഴിഞ്ഞും റീഫോക്കസ്   ചെയ്യാന്‍ സാധിക്കുമെന്നത് അത്ഭുതം തന്നെ!
കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ലിട്രോ.ഇന്‍ക് എന്ന കമ്പനിയാണ്  ലിട്രോ ക്യാമറ വിപണിയിലെത്തിച്ചിരിക്കുന്നത് .വസ്തുക്കളില്‍തട്ടി പ്രതിഫലിക്കുന്ന പ്രകാശവീചികളെ പിടിച്ചടുത്താണ് സാധാരണ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു പ്രത്യകേ വസ്തുവിനെ ഫോക്കസ് ചെയ്യുപോള്‍   ആ വസ്തുവില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശമാണ് കൂടുതല്‍ പിടിച്ചടുെക്കുക.ലൈറ്റ്ഫീല്‍ഡ് ക്യാമറകള്‍ ലെന്‍സില്‍ പതിക്കുന്ന എല്ലാ പ്രകാശരശ്മികളെയും പൂര്‍ണമായും പിടിച്ചെടുക്കും . ക്യാമറയില്‍ രൂപപ്പെട്ട പ്രതിബിംബത്തില്‍ ആവശ്യമുള്ള വസ്തു മാത്രം പിന്നീട് ഫോക്കസ് ചെയ്ത് പ്രിന്റെടുക്കാം. സ്റാഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ.എന്‍.ജെ റെന്‍  2002ല്‍ ലൈറ്റ്ഫീല്‍ഡ് മേഖലയില്‍ നടത്തിയ ഗവേഷണങ്ങളാണ് ലൈറ്റ്ഫീല്‍ഡ് ക്യാമറ യാഥാര്‍ഥ്യമാക്കിയത്.
എട്ടു മടങ്ങ് സൂം ചെയ്യാന്‍ കഴിയുന്ന എഫ്/2 അപ്പര്‍ച്ചറുമാണ് ലിട്രോയ്ക്കുള്ളത്. ഫ്ളാഷില്ലാതെയും കുറഞ്ഞ പ്രകാശത്തിലും  മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍നെറ്റ്വര്‍ക്കിങ് സൈറ്റുകളിലേക്ക് നേരിട്ട് ചിത്രം അപ്ലോഡ് ചെയ്യാന്‍കഴിയുന്ന വിധത്തിലാണ് രൂപകല്‍പന. 399 അമേരിക്കന്‍ഡോളറാണ് ലിട്രോ ക്യാമറയുടെ വില. ജനുവരി മുതലാണ് ലിട്രോ വിപണിയില്‍ സജീവമാവുക. മൂന്നു വ്യത്യസ്ത കളറുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ലിട്രോയുടെ വെബ്സൈറ്റില്‍ ലഭ്യമാണ് .ഓട്ടോ ഫോക്കസ് , എസ്.ഡി കാര്‍ഡ് സ്ലോട്ട് എന്നിവയില്ല എന്നുള്ളതാണ് ഇതിന്റെ പ്രധാന പോരായ്മ

ടെലികോം സേവനരംഗത്തെ പുതിയ ചട്ടങ്ങള്‍ ട്രായ് പ്രഖ്യാപിച്ചു


ടെലികോം സേവനരംഗത്തെ പുതിയ ചട്ടങ്ങള്‍ ട്രായ് പ്രഖ്യാപിച്ചു
ഫോണിലെ കാശ് കുറയുന്ന ‘മാന്ത്രികവിദ്യ’ ഇനി നടപ്പില്ല
ന്യൂദല്‍ഹി: മൊബൈല്‍ ഫോണിലെ കാശ് മാന്ത്രികവിദ്യയാലെന്നവണ്ണം അപ്രത്യക്ഷമാകുന്ന ‘പ്രതിഭാസ’ങ്ങള്‍ക്ക് വിട. പരാതി രേഖപ്പെടുത്താനും അത് പരിഹരിച്ചോ ഇല്ലയോ എന്ന് അറിയാനും ഇനി എളുപ്പം കഴിയും. രാജ്യത്തെ ടെലികോം മേഖലയില്‍,  പ്രത്യേകിച്ച് പ്രീ പെയ്ഡ് സേവനരംഗത്ത് നിലനില്‍ക്കുന്ന ചൂഷണങ്ങള്‍ക്ക് അറുതിവരുത്താന്‍തക്ക ചട്ടങ്ങള്‍ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) പ്രഖ്യാപിച്ചു. ‘ടെലികോം ഉപഭോക്തൃ പരാതി പരിഹാരച്ചട്ടങ്ങള്‍ 2012’ എന്ന ഈ ചട്ടങ്ങള്‍ പ്രകാരം രാജ്യത്തെ മുഴുവന്‍ ടെലികോം സ്ഥാപനങ്ങളും 45 ദിവസത്തിനുള്ളില്‍ പരാതി പരിഹാരകേന്ദ്രം ആരംഭിക്കണം. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പരാതിയുടെ തല്‍സ്ഥിതി നിരീക്ഷിക്കാന്‍ കഴിയുംവിധം വെബ് അധിഷ്ഠിത സംവിധാനം ഒരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.   ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ തുടങ്ങി മുഴുവന്‍ ടെലികോം സേവനദാദാക്കള്‍ക്കും ഇത് ബാധകമാണ്. ഫോണ്‍-ഇന്‍റര്‍നെറ്റ് സേവനങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും. അക്കൗണ്ടില്‍നിന്ന് കുറക്കുന്ന തുക എത്രയെന്ന് അതതു സമയത്തുതന്നെ എസ്.എം.എസ് വഴി ഉപയോക്താവിനെ അറിയിക്കണം.  ഏതു സേവനത്തിനു വേണ്ടിയാണ് കുറച്ചതെന്നും ഇനി ബാക്കി എത്രയെന്നും ഇതില്‍ വ്യക്തമാക്കണം. ഇന്‍റര്‍നെറ്റ് സേവനങ്ങളുടെ ഉപയോഗം സംബന്ധിച്ചും ഇത് ബാധകമാണ്. പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക്, അവര്‍ ആവശ്യപ്പെടുന്നപക്ഷം ബില്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. 50 രൂപയില്‍ കൂടാത്ത നിരക്കില്‍, ഒരു മാസത്തിനുള്ളില്‍ ബില്‍ ലഭ്യമാക്കണം.

ഹൈഡ്രജന്‍ ഓട്ടോറിക്ഷ ഓട്ടം തുടങ്ങി


ന്യൂദല്‍ഹി: ഹൈഡ്രജന്‍ വാതകം ഇന്ധനമായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ ദല്‍ഹിയില്‍ പരീക്ഷണാര്‍ഥം ഓടിത്തുടങ്ങി. ലോകത്തുതന്നെ ആദ്യമായാണ് ‘ഹൈആല്‍ഫ’ എന്ന ഹൈഡ്രജന്‍ ഓട്ടോകള്‍ നിരത്തില്‍ ഇറങ്ങിയത്. വായു മലിനീകരണത്തിന് കാരണമാവുന്ന കാര്‍ബണിന്‍െറ അംശം ഒട്ടുമുണ്ടാവില്ല എന്നതാണ് ഹൈഡ്രജന്‍ ഇന്ധനമാക്കുന്നതിന്‍െറ നേട്ടം. 80 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ മറ്റ് ഓട്ടോകളേക്കാള്‍ ചുരുങ്ങിയത് 25,000 രൂപ കൂടുതല്‍ വില വരുമെന്നും കണക്കാക്കു

വിന്‍ഡോസ് ലോഗോ പരിഷ്കരിക്കുന്നു


സാങ്കേതിക രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് വിന്‍ഡോസ്  ലോഗോ വീണ്ടും രൂപകല്‍പന ചെയ്യുന്നു.  വിന്‍ഡോസ് 8ന്റെ ഭാഗമായാണ് ലോഗോ വീണ്ടും രൂപകല്‍പന ചെയ്യുന്നത്.  നീല നിറത്തിലുള്ള ബ്ലോക്കുകള്‍ക്കിടയില്‍ വെള്ള നിറത്തിലുള്ള ക്രോസാണ്  പുതിയ ലോഗോ.നേരത്തെ  തരംഗം ചലനത്തിന് സമാനമായ  ഫ്ളാഗായിരുന്നു വിന്‍ഡോസ് ലോഗോ.  ഇപ്പോഴത്തേത് ശരിക്കുമൊരു വിന്‍ഡോ (ജനല്‍) തന്നെയാണ്.

ഗൂഗ്ളില്‍ നിന്ന് ഇനി കമ്പ്യൂട്ടര്‍ കണ്ണട


ഗൂഗ്ളില്‍നിന്ന് ഇനി കമ്പ്യൂട്ടര്‍ കണ്ണടയും. കമ്പ്യൂട്ടര്‍ മോണിറ്റര്‍പോലെ പ്രവര്‍ത്തിക്കുന്ന ഗ്ളാസുള്ള കണ്ണടകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്  ഗൂഗ്ള്‍.  കുറഞ്ഞ റെസലൂഷനിലുള്ള കാമറ ഘടിപ്പിച്ച കണ്ണട അടുത്തുള്ള സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍, ആളുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ട് ഉപയോഗിക്കുന്നയാളുടെ കണ്ണുകളിലേക്ക് കൈമാറും. ന്യൂയോര്‍ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ഈ വര്‍ഷം അവസാനം കണ്ണട പുറത്തിറങ്ങുമെന്നാണ് പത്രം പറയുന്നത്. അതേസമയം, കണ്ണട നിര്‍മിക്കുന്ന കാര്യം ഗൂഗ്ള്‍ സ്ഥിരീകരിച്ചിട്ടില്ല.

ഗാലക്സി ടാബിന്റെ പുതിയ പതിപ്പുമായി സാംസങ്


ഗാലക്സി ടാബിന്റെ പുതിയ രൂപവുമായി  സാംസങ് രംഗത്ത്. 10.1 ഇഞ്ചിന്റെതാണ് പുതിയ ടാബ്. നേരത്തെ, ഏഴ് ഇഞ്ചിന്റെ ടാബ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
 1200ഃ 800 പിക്സല്‍ റെസലൂഷനോട് കൂടിയ  10.1 ഇഞ്ച് ഡിസ്പ്ലേ,1 ജിഗാ ഹെര്‍ട്സ് ഡ്യൂവല്‍ കോര്‍ പ്രൊസസര്‍, 1 ജി ബിയുടെ റാം, 3 ജി- വൈഫൈ, വൈഫൈ എന്നീ രണ്ട് രൂപങ്ങളിലും ഇതുപയോഗിക്കാം.