Thursday, October 28, 2010

വിന്‍ഡോസിലെ കുറുക്കു വഴികള്‍ / ടിപ്സ് & ട്രിക്സ്

വിന്‍ഡോസ് എന്‍.ടി. ടെക്നോളജി യെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓപറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ സങ്കീര്‍ണമായ സിസ്റ്റം കോണ്‍ഫിഗറേഷനുകള്‍ -സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ എന്നു പൊതുവില്‍ അറിയപ്പെടുന്ന ജോലികള്‍ ചെയ്യുന്നതിന് സഹായകമായ കംപോണന്റുകള്‍ (മൊഡ്യൂളുകള്‍) പൊതുവില്‍ എം.എം.സി. സ്നാപ്പ് ഇന്‍ ( MMC Sanp In ) കള്‍ എന്നറിയപ്പെടുന്നു.എം.എം.സി. യുടെ മെയിന്‍ വിന്‍ഡോയില്‍ ആവശ്യമായ മൊഡ്യൂളുകള്‍ തുറന്ന് അതില്‍ നിന്ന് ആവശ്യമായ സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ ജോലികള്‍ ചെയ്യാന്‍ സാധിക്കും. ഈ സ്നാപ് ഇന്‍ കള്‍ എം.എം.സി. എന്ന എക്സ്റ്റന്‍ഷന്‍ ഉള്ള ഫയലുകള്‍ ആണ്. സാധാരണ ഗതിയില്‍ " സ്റ്റാര്‍ട് മെനു -> പ്രോഗ്രാംസ് -> അഡ്മിനിസ്ട്രേടീവ് ടൂള്‍സ് " എന്ന മെനുവില്‍ നിന്നു ലഭിക്കുന്ന ഇവ സ്റ്റാര്‍ട് മെനുവിലെ റണ്‍ ഓപ്ഷനില്‍ നിന്നും തുറക്കാന്‍ സാധിക്കും. ഓരോ സ്നാപ്പ് ഇന്‍ കളുടെ പേര് ( ഷോര്‍ട്കട്ട് ), അതിന്റെ ഉപയോഗം എന്നിവ താഴെ കൊടുക്കുന്നു.
certmgr.msc - Certificate Manager - സര്‍ട്ടിഫിക്കേറ്റ് മാനേജര്‍
ciadv.msc - Indexing Service - ഇന്‍ഡക്സിങ്ങ് സര്‍വീസ് - കമ്പ്യൂട്ടറിലെ സെര്‍ച്ചിങ്ങ് മെച്ചപ്പെടുത്താനുള്ള സര്‍വീസ്.
compmgmt.msc - Computer management - കമ്പ്യൂട്ടര്‍ മാനേജ്മെന്റ് ( മൈ കംപ്യൂട്ടര്‍ -> റൈറ്റ് ക്ളിക്ക് -> മാനേജ് )
devmgmt.msc - Device Manager - ഡിവൈസ് മാനേജര്‍ - ഹാര്‍ഡ് വെയറിന്റെ അഡ്വാന്‍സ്ഡ് കോണ്‍ഫിഗറേഷന്‍ ഇവിടെ ചെയ്യാം
dfrg.msc - Disk Defragment - ഹാര്‍ഡ് ഡിസ്കിന്റെ പെര്‍ഫോമന്‍സ് കൂട്ടാന്‍ ഈ ടൂള്‍ ഉപയോഗിക്കാം
diskmgmt.msc - Disk Management - ഡിസ്ക് മാനേജ്മെന്റ് - ഹാര്‍ഡ് ഡിസ്ക് / ഡ്രൈവ് ഫോര്‍മാറ്റിങ്ങ്, ഡ്രൈവ്/ഡിസ്ക് ക്രിയേറ്റ്/ഡിലീറ്റ് ചെയ്യുക തുടങ്ങിയ ജോലികള്‍ക്ക്
fsmgmt.msc - Shared Folders Management - ഷെയേര്‍ഡ് ഫോള്‍ഡര്‍ മാനേജ്മെന്റ് - നെറ്റ് വര്‍ക്കിലെ മറ്റു കമ്പ്യൂട്ടറുകള്‍ക് ഉപയോഗിക്കാന്‍ വേണ്ടി ഷെയര്‍ ചെയ്ത ഫോള്‍ഡറുകളും അവയുടെ കോണ്‍ഫിഗറേഷനുകളും
eventvwr.msc - Event Viewer - ഇവന്റ് വ്യൂവര്‍ - കംപ്ടൂട്ടറിലെ സര്‍വീസുകള്‍ , പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്നിവ യെക്കുറിച്ചുള്ള വിവരങ്ങള്‍ ( ലോഗ് ) ശേഖരിച്ചു വെക്കുകയും കാണുകയും ചെയ്യുന്നതിന്.
gpedit.msc - Group Policy - ഗ്രൂപ് പോളിസി.
lusrmgr.msc - കമ്പ്യൂട്ടറിലെ ഉപയോക്താക്കളേയും ഗ്രൂപ്പുകളേയും മാനേജ് ചെയ്യാന്‍
ntmsmgr.msc - Removable Storage - റിമൂവബിള്‍ സ്ടോറേജ് - ഫ്ലോപ്പി/സിഡി പോലുള്ള സ്ടോറേജ് ഡിവൈസുകള്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍
perfmon.msc - Performance Manager - കംപ്യൂട്ടറിന്റെ കാര്യക്ഷമത അളക്കാന്‍
secpol.msc - Local Security Settings - സുരക്ഷാ സെറ്റിങ്ങുകള്‍
services.msc - System Services - സര്‍വീസുകള്‍
wmimgmt.msc - Windows Management Instrumentation Manager - ഡബ്ള്യു.എം.ഐ. സര്‍വീസ്
sunilmji2008@gmail.com

0 അഭിപ്രായ(ങ്ങള്‍) :

Post a Comment