Thursday, October 28, 2010

ഇന്റര്‍നെറ്റിലെ കൊച്ചുവര്‍ത്തമാനങ്ങളും ചുരുക്കെഴുത്തുകളുടെ ഉപയോഗവും

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഏറ്റവുമാദ്യം ഉപയോഗിക്കാന്‍ പഠിക്കുന്ന രണ്ടു കാര്യങ്ങളാണ് ഇ-മെയിലും ചാറ്റിങ്ങും. ഇതു രണ്ടും മാറ്റി വച്ചുകൊണ്ടു ഇന്റര്‍നെറ്റിനെക്കുറിച്ചു ചിന്തിക്കുക സാധ്യമല്ല താനും. കൂടുതല്‍ ഇന്ററാക്ടീവായ ഇടപെടലുകള്‍ നടത്തണമെങ്കില്‍ ഏറ്റവും നല്ലത് ചാറ്റ് തന്നെയാണ്. ചാറ്റ് ഉപയോഗിക്കുന്നവര്‍ പലപ്പോഴും അഭിമുഖീകരിക്കാറുള്ള ഒരു പ്രശ്നം സംസാരിക്കുന്ന അതേ വേഗതയില്‍ ടൈപ് ചെയ്യാന്‍ സാധിക്കുകയില്ല എന്നതാണ്.

ഇതു പൂര്‍ണമായും മറി കടക്കാന്‍ സാധ്യമല്ലെങ്കിലും നിങ്ങള്‍ ടൈപ് ചെയ്യുന്നതിന്റെ അളവ് ഒരു പരിധി വരെ കുറക്കാന്‍ ഇന്റര്‍നെറ്റില്‍ പ്രചാരത്തിലുള്ള ചുരുക്കെഴുത്തുകള്‍ ഉപയോഗിക്കാവുന്നതാണ്. സംഭാഷണത്തില്‍ പൊതുവായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഉപചാര വാക്കുകള്‍ക്കും ശൈലികള്‍ക്കും ഇന്റര്‍നെറ്റില്‍ ചുരുക്കെഴുത്തുകളുണ്ട്. അവയില്‍ ഏറ്റവും പ്രചാരമുള്ള കുറച്ചെണ്ണം ഇവിടെ പരിചയപ്പെടുത്തുന്നു.

അസാപ് ( ASAP - As Early As Possible ) - ആസ് ഏളി ആസ് പോസിബ്ള്‍ - എത്രയും പെട്ടന്ന്.
എടിഎം (ATM - At The Moment ) - അറ്റ് ദ മൊമെന്റ് - നിലവില്‍ /ഈ നിമിഷം/ഈ അവസ്ഥയില്‍/
എഎഫ്എഐകെ ( AFAIK - As Far As I Know ) - ആസ് ഫാര്‍ ആസ് ഐ നോ - എനിക്കറിയാവുന്നിടത്തോളം
എഎഫ്എഐസി ( AFAIC - As Far As I am Concerned ) - ആസ് ഫാര്‍ ആസ് ഐ ആം കണ്‍സേണ്‍ട് - എന്നെ സംബന്ധിച്ചിടത്തോളം
എഎഫ്എഐആര്‍. ( AFAIR - As Far As I Remember ) - ആസ് ഫാര്‍ ആസ് ഐ റിമെംബര്‍ - എന്റെ ഓര്‍മയില്‍ / എനിക്കു ഓര്‍ക്കാന്‍ കഴിയുന്നിടത്തോളം
എ.കെ.എ - ( AKA - Also Know As ) - ആള്‍സോ നോണ്‍ ആസ് - ഈ പേരിലും അറിയപ്പെടുന്നു
എഎഎംഓഎഫ് ( AAMOF - As A Matter Of Fact ) - ആസ് എ മാറ്റര്‍ ഓഫ് ഫാക്റ്റ് - യഥാര്‍ഥത്തില്‍ / വാസ്തവം പറയുകയാണെങ്കില്‍.
ബി.ടി.ഡബ്ള്യു. ( BTW - By The Way ) - ബൈ ദ വേ
ബിആര്‍ബി (BRB - Be Right Back) - ബി റൈറ്റ് ബാക്ക് - ഇപ്പൊ വരാം
സിയാ (CYA - See You Again ) - സീ യൂ എഗൈന്‍ - വീണ്ടും കാണാം
സീയൂ ( CU - See You ) - കാണാം
എഫ്.വൈ.ഐ. ( FYI - For Your Information ) - ഫോര്‍ യുവര്‍ ഇന്‍ഫര്‍മേഷന്‍ - താങ്കളുടെ അറിവിലേക്ക്
ഐഎംഓ ( IMO - In My Opinion ) - ഇന്‍ മൈ ഒപ്പീനിയന്‍ - എന്റെ അഭിപ്രായത്തില്‍
ഐഎംഎഛ്ഓ ( IMHO - In My Humble Opinion ) - ഇന്‍ മൈ ഹംബ്ള്‍ ഒപ്പിനിയന്‍ - എന്റെ വിനീതമായ അഭിപ്രായത്തില്‍.
ഐഐആസി - ( IIRC - If I Remember Correctly ) - ഈഫ് ഐ റിമെംബര്‍ കറക്റ്റ്ലി - എന്റെ ഓര്‍മ ശരി ആണെങ്കില്‍
ലോള്‍ ( LOL - Laugh Out Loud ) - ലാഫ് ഔട് ലൗഡ്ലി - പൊട്ടിച്ചിരിക്കുന്നു എന്നു സൂചിപ്പിക്കാന്‍ വേണ്ടി.
എന്‍ എം ( NM - Never Mind ) - നെവെര്‍ മൈന്‍ഡ് - അതു കാര്യമാക്കണ്ട.
ഓഎംജി ( OMG - Oh My God ) - ഓ മൈ ഗോഡ് - എന്റെ ദൈവമേ
പിഒവി ( POV - Point Of View ) - പോയിന്റ് ഓഫ് വ്യൂ - കാഴ്ചപ്പാട്
ടിടിവൈഎല്‍ ( TTYL - Talk To You Later ) - ടോക് ടു യൂ ലേറ്റര്‍ - പിന്നീടു സംസാരിക്കാം
ടിഎഛ്എക്സ് ( THX - Thanks ) - താങ്ക്സ് - നന്ദി
ടിഐഎ ( TII - Thanks In Advance ) - താങ്ക്സ് ഇന്‍ അഡ്വാന്‍സ് - നന്ദി മുന്‍കൂര്‍ ആയി രേഖപ്പെടുത്തുന്നു
ടിഎം - ( TM - Trust Me ) - ട്രസ്റ്റ് മി - എന്നെ വിശ്വസിക്കൂ
വൈടി (YT - You There ) - യൂ ദേര്‍ - നിങ്ങള്‍ അവിടെ ഉണ്ടോ?
വൈ ( Y - Why ) - വൈ - എന്തു കൊണ്ട്
യു ( U - You ) - യു - നീ/നിങ്ങള്‍
sunilmji2008@gmail.com

0 അഭിപ്രായ(ങ്ങള്‍) :

Post a Comment