ലാപ്്‌ടോപ്പില്‍ വീഡിയോയോ സിനിമയോ കാണുമ്പോള്‍ ഇത്തിരികൂടി വലുതായി കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് പലരും ചിന്തിക്കാറുണ്ട്. സിനിമ വലിയ സ്‌ക്രീനില്‍ കാണാനുള്ള ആഗ്രഹമാണ് ആളുകളെ തിയേറ്ററിലെത്തിക്കുന്നത്. വീഡിയോ വലിയ സ്‌ക്രീനില്‍ കാണുകയെന്നത് ഇനിയൊരു പ്രശ്‌നമാകില്ലെന്ന്, ഇലക്ട്രോണിക്‌സ് ഭീമനായ സോണി പറയുന്നു. സ്‌ക്രീനിന്റെ വലിപ്പം നിങ്ങല്ക്ക്ി തന്നെ നിശ്ചയിക്കാം! മാത്രമല്ല, സ്‌ക്രീനുകള്‍ ചുരുട്ടി ബാഗിലിട്ട് നടക്കുകയുമാകാം.
കാര്യം പിടികിട്ടിയോ. വിശദീകരിക്കാം. പല ഇലക്ട്രോണിക് മള്ട്ടി മീഡിയ ഉപകരണങ്ങളുടെയും വലിപ്പം നിശ്ചയിക്കുന്നത് അവയുടെ സ്‌ക്രീനാണ്. ചുരുട്ടി ബാഗിലിട്ട് നടക്കാവുന്ന സ്‌ക്രീന്‍ എന്നു പറഞ്ഞാല്‍, ഉപകരണങ്ങളുടെ വലിപ്പം പ്രശ്‌നമേ അല്ലാതാകുമെന്ന് സാരം.
സ്‌ക്രീനുകള്‍ ചുരുട്ടി മടക്കി പേപ്പര്‍ റോളുപോലെ കൊണ്ടുനടക്കാന്‍ പറ്റുന്ന രീതിയിലേക്ക് മാറുകയാണ്. ആവശ്യം വരുമ്പോള്‍ നിവര്ത്തി ചാര്‌്ട് പേപ്പര്‍ തൂക്കുന്നതുപോലെ ചുമരില്‍ തൂക്കിയിട്ട് സിനിമ കാണാം ആവശ്യം കഴിഞ്ഞാല്‍ വീണ്ടും മടക്കിവെക്കാം. അതുപോലെ ലാപ്‌ടോപ്പിനെ ചുരുട്ടിയെടുത്ത് ബാഗിലോ തോളിലോ തൂക്കിയിടാം (Rolltop). സംഗതി ഹിറ്റാകുമെന്ന് ഉറപ്പ്.
സോണി ഈ ആശയം യാഥാര്ത്ഥ്യകമാക്കുകയാണ്. മടക്കാവുന്ന ഡിസ്‌പ്ലേ സ്്ക്രീന്‍ (OLED Diplay) എന്ന ആശയം 2007ല്‍ തന്നെ അവര്‍ പ്രാവര്ത്തിലകമാക്കിയെങ്കിലും പൂര്ണാകര്ഥആത്തില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, അതില്നിംന്ന് വിത്യസ്തമായി ഇപ്പോള്‍ ഒരു പെന്സി്ലിനു ചുറ്റും ചുരുട്ടിയെടുക്കാവുന്ന പേപ്പര്‍ റോളുപോലുള്ള സ്‌ക്രീന്‍ നിര്മ്മി ക്കുന്നതില്‍ സോണി വിജയിച്ചിരിക്കുന്നു.
ഇലക്‌ട്രോണിക്‌സ് രംഗത്ത് കുതിച്ചുചാട്ടം തന്നെ നടത്താന്‍ സാധ്യതയുള്ളതാണ് ഈ മുന്നേറ്റം. വെറും 0.3 മില്ലീമീറ്റര്‍ മാത്രം കനവും 4.5 ഇഞ്ച് വീതിയുമുള്ള സ്‌ക്രീന്‍ നിര്മിതക്കുന്നതില്‍ സോണി വിജയിച്ചു. ഇതിനായി പുതിയൊരിനം ഓര്ഗാളനിക് അര്ധ്ചാലകമാണ് (peri Xanthenoxanthene-PXX) സോണി ഉപയോഗിച്ചത്. ഏതു കാലാവസ്ഥയിലും തടസ്സമില്ലാതെ പ്രവര്ത്തി ക്കുന്നതാണ് പുതിയ പി.എക്‌സ്.എക്‌സ്. ഡിസ്‌പ്ലേ.
മാത്രമല്ല 'ഇന്റഗ്രേറ്റഡ് ഫ്ഌക്‌സിബിള്‍ ഗേറ്റ്്-ഡ്രൈവര്‍ സര്ക്യൂ്ട്ട്' ഉപയോഗിക്കുന്ന ആദ്യത്തെ 'ഫ്് ളക്‌സിബിള്‍ ഓര്ഗാ്നിക് തിന്‍ ഫിലിം ട്രാന്സികസ്റ്റര്‍' (OTFT) കൂടിയാണ് പുതിയ ഡിസ്‌പ്ലേ. നിലവിലുള്ള ഐ.സി. ചിപ്പുകള്ക്ക് പകരം ഉപയോഗിക്കുന്നതാണ് ഫ്് ളക്‌സിബിള്‍ സര്ക്യൂേട്ട്. വൈദ്യുതിയുടെ ഉപയോഗത്തിലും ലാഭമുണ്ടാക്കുന്നതാണ് പുതിയ സങ്കേതം.
ആയിരത്തിലധികം പ്രാവശ്യം ചുരുട്ടുകയും നിവര്ത്തു കയും ചെയ്യാന്‍ പറ്റുന്നതാണ് പുതിയ ഡിസ്‌പ്ലെ സ്‌ക്രീന്‍. 167 ലക്ഷം നിറങ്ങളിലും 160 ഗുണം 120 റസല്യൂഷനിലും ചിത്രങ്ങളും വീഡിയോയും ഇതില്‍ കാണാന്‍ സാധിക്കുമെന്ന് സോണി അവകാശപ്പെടുന്നു.
http://www.youtube.com/watch?v=s4c2KnBKXu4&feature=player_embedded
Saturday, October 30, 2010
ചുരുട്ടി ബാഗിലിട്ടു നടക്കാം ടി.വി.സ്‌ക്രീനുകള്‍
Subscribe to:
Post Comments
(
Atom
)
0 അഭിപ്രായ(ങ്ങള്‍) :
Post a Comment