ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Wednesday, June 06, 2012

samsung latest price in india

Sunday, June 03, 2012

നോക്കിയയ്ക്ക് ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം!


നോക്കിയ എന്‍9 സ്മാര്‍ട്‌ഫോണില്‍ ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ് വിച്ച് വേര്‍ഷനും ലഭിക്കാന്‍ സാധ്യത. മീഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റാണ് എന്‍9 എങ്കിലും അതിനൊപ്പം ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസിഎസ് കൂടി അതില്‍ ഉള്‍പ്പെടുത്തുകയാണ് പദ്ധതി.
ലിനക്‌സ് അധിഷ്ഠിത മീഗോയില്‍ പ്രവര്‍ത്തിക്കുന്ന എന്‍9ലേക്ക് മറ്റൊരു ഓപണ്‍ ഓപറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് കൊണ്ടുവരുന്നത് ഒരു സ്വതന്ത്ര ഡെവലപര്‍ ഫോറമായ എന്‍ഐടി ഡ്രോയിഡ് ആണ്. പ്രോജക്റ്റ് മെഹെം എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്. ഇതിന്റെ ആല്‍ഫാ വേര്‍ഷനിലാണ് ഇപ്പോള്‍ സംഘം.
എന്‍9ല്‍ ആന്‍ഡ്രോയിഡ് ഐസിഎസ് പ്രവര്‍ത്തിക്കുന്ന സ്‌ക്രീന്‍ഷോട്ട് ആഴ്ചകള്‍ക്ക് മുമ്പ് പുറത്തായിരുന്നു. ഡെവലപര്‍ സംഘം നോക്കിയ-ആന്‍ഡ്രോയിഡ് സംയോജനത്തിനൊരുങ്ങുകയാണെന്ന വാര്‍ത്തകളും അതോടെ പ്രചരിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോഴാണ് ഇവര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
എന്‍9 സ്മാര്‍ട്‌ഫോണില്‍ ഉപയോക്താക്കള്‍ക്ക് എങ്ങനെ ഐസിഎസ് അപ്‌ഡേറ്റ് ലഭിക്കുമെന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്.
ഏറെ സ്വീകാര്യത ലഭിച്ച സ്മാര്‍ട്‌ഫോണായിരുന്നു നോക്കിയ എന്‍9. എന്നാല്‍ മീഗോയെ പുറത്തുനിര്‍ത്തി തുടര്‍ന്നുള്ള ഉത്പന്നങ്ങളില്‍ വിന്‍ഡോസ്  അവതരിപ്പിക്കാമെന്ന നോക്കിയയുടെ തീരുമാനമാണ് ഉപയോക്താക്കള്‍ പിന്നീട് ഈ ബ്രാന്‍ഡിന് എതിരാകാന്‍ കാരണമായത്.
3.9 ഇഞ്ച് അമോലെഡ്  ഡിസ്‌പ്ലെയുമായെത്തിയ നോക്കിയ എന്‍9 പോറലുകളെ പ്രതിരോധിക്കാന്‍ ഗോറില്ല ഗ്ലാസ് ടെക്‌നോളജിയാണ് ഉപയോഗിച്ചിരുന്നത്.
എന്‍ഐടി ഡ്രോയ്ഡിന്റെ പുതിയ പ്രോജക്റ്റ് വിജയിച്ചാല്‍ നോക്കിയ എന്‍9 ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് ഒഎസും മീഗോയും ഈ ഫോണില്‍ ഉപയോഗിക്കാനാകും. ഇതോടെ ആന്‍ഡ്രോയിഡ്, മീഗോ പ്ലാറ്റ്‌ഫോമിനെയും നോക്കിയ ഉത്പന്നങ്ങളേയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു മികച്ച ഉത്പന്നം ഉപയോഗിക്കാനുള്ള അവസരവും കൈവരും.

ഐഫോണ്‍ 5ഉം ഗാലക്‌സി എസ്3ഉം


പുറത്തിറങ്ങാന്‍ തയ്യാറായും, തയ്യാറായിക്കൊണ്ടും നിരവധി ഹാന്‍ഡ്‌സെറ്റുകളുണ്ട്.  അവയില്‍ നമ്മള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ഫോണുകളാണ് ആപ്പിളിന്റെ ഐഫോണ്‍ 5ഉം, സാംസംഗിന്റെ ഗാലക്‌സി എസ്3ഉം.
ഐഫോണ്‍ 5 ഇറങ്ങും എന്നു നമ്മള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി.  ഐഫോണ്‍ 5 ഇറങ്ങും പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ് ഐഫോണ്‍ 4എസിന്റെ രംഗ പ്രവേശം ഉണ്ടായത്.  ഇത് ആപ്പിള്‍ ആരാധകരെ കുറച്ചൊന്നും അല്ല നിരാശരാക്കിയത്.
ഐഫോണ്‍ 4എസിലെ കൂടുതല്‍ മികച്ച ക്യാമറയും, സിരി ആപ്ലിക്കേഷനും ഒരു പരിധി വരെ ഈ നിരാശയുടെ ആഴം കുറച്ചെങ്കിലും ആളുകള്‍ ഐഫോണ്‍ 5 ഇറങ്ങുന്നതും കാത്ത് അക്ഷമരായിരിക്കുകയാണ്.  ഐഫോണ്‍ 5 പുറത്തിറങ്ങാന്‍ തയ്യാറായി കഴിഞ്ഞു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സാംസംഗ് ഗാലക്‌സി എസ്2ന്റെ പിന്‍ഗാമിയായ ഗാലക്‌സി എസ്3യുടെ അവസ്ഥയും സമാനമാണ്.  ഐഫോണ്‍ 4എസിന്റെ ഒരു ശക്തമായ എതിരാളിയാണ് ഗാലക്‌സി എസ്2.  3 ദശലക്ഷം പ്രീ ഓര്‍ഡറാണ് ഗാലക്‌സി എസ്2 ഫോണിന് റിലീസിംഗ് സമയത്ത് ലഭിച്ചിരുന്നത്.
എന്നാല്‍ എല്ലാ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്കും ലഭിക്കുന്ന പോലെ ഐഫോണ്‍ 4 എസിനും ഗാലക്‌സി എസ്2നേക്കാള്‍ ഒരു മേല്‍കൈ ഉണ്ട്.  ആപ്പിള്‍ എന്ന ബ്രാന്റിനുള്ള വമ്പിച്ച സ്വീകാര്യതയാണ് ഇതിനു കാരണം.  കൂടാതെ ആപ്പിളിന്റെ സാങ്കേതികവിദ്യയിലും, ആപ്ലിക്കേഷനുകളിലും ഉള്ള വിശ്വാസ്യതയും.
മുന്‍ഗാമികലെ പോലെ ഐഫോണ്‍ 5ഉം, ഗാലക്‌സി എസ്3ഉം തമ്മിലും കടുത്ത മത്സരം തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകലുടെയും ഫീച്ചറുകളെ കുറിച്ച് വ്യക്തമായ ചിത്ര പുറത്തായിട്ടില്ല.  എന്നാല്‍ ഊഹാപോഹങ്ങള്‍ അനവധിയാണു താനും.
ഗാലക്‌സി എസ്3നേക്കാള്‍ ആളുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഐഫോണ്‍ 5 ആണ്.  ആപ്പിള്‍ എന്ന പേര് ആലുകളില്‍ ചെലുത്തുന്ന വലിയ സ്വാധീനമല്ലാതെ മറ്റൊന്നുമല്ല ഇതിനു കാരണം.  ആപ്പിളിന്റെ ഐഒഎസ് 5 ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഐഫോണ്‍ 5 പ്രവര്‍ത്തിക്കുക എന്നതാണ് ഇതിന്‍രെ ഏറ്റവും വലിയ ആകര്‍ഷണീയത.
200ല്‍ അധികം പുതിയ ഫീച്ചറുകളുണ്ടാകും ഐഒഎസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ എന്നാണ് കഴിഞ്ഞ വര്‍ഷം ഇതിനെ കുറിച്ച് ആപ്പിള്‍ പുറത്തു വിട്ട വിവരങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.  ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ കാര്യത്തില്‍ ഗാലക്‌സി എസ്3ഉം അത്ര പിന്നിലൊന്നും അല്ല.  ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് പ്ലാറ്റ്‌ഫോമിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
റിയല്‍ ടൈം സ്പീച്ച് റ്റു ടെക്സ്റ്റ് ഡിക്‌റ്റേഷന്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഹാന്‍ഡ്‌സെറ്റ് അണ്‍ലോക്ക് ഫീച്ചര്‍, 16 ടാബുകള്‍ വരെ സപ്പോര്‍ട്ട് ചെയ്യുന്ന മികച്ച വെബ് ബ്രൗസിംഗ് തുടങ്ങിയവയാണ് ഗാലക്‌സി എസ്3 ഫോണിനെ കുറിച്ച് ലഭ്യമായ ഫീച്ചറുകള്‍.
ഐഫോണ്‍ 4എസിനേക്കാള്‍ വലിയ ഡിസ്പലേ പ്രതീക്ഷിക്കുന്ന ഐഫോണ്‍ 5ന്റെ ഡിസ്‌പ്ലേ 4 ഇഞ്ച് ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.  അതേ സമയം ഗാലസി എസ്3ന് 4.6 ഇഞ്ച് എഎംഒഎല്‍ഇഡി പ്ലസ് ഡിസ്‌പ്ലേ ആയിരിക്കും.
ഏറ്റവും രസകരമായ വസ്തുത ഗാലക്‌സി എസ്3ന് ലഭിച്ച ഇരട്ട പേര് ആണ്, ഐഫോണ്‍ കില്ലര്‍.  ഒരു കരുത്തനായ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ഗാലക്‌സി എസ്3 എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  1.8 ജിഗാഹെര്‍ഡ്‌സ് സാംസംഗ് എക്‌സൈനോസ് 4212 പ്രോസസ്സറിന്റെ ശക്തമായ സപ്പോര്‍ട്ട് ഉണ്ട് ഇതിന്.
ഐഫോണ്‍ 5ന്റെ പ്രോസസ്സര്‍ ഡ്യുവല്‍ കോര്‍ എആര്‍എം കോര്‍ട്ടെക്‌സ് എ9 ആണ്.  ഇതിന്റെ ക്ലോക്ക് സ്പീഡ് 1,2 അല്ലെങ്കില്‍ 1.5 ജിഗാഹെര്‍ഡ്‌സ് മാത്രമായിരിക്കും.  ക്യാമറയുടെ കാര്യത്തിലും ഗാലക്‌സി എസ് 3നാണ് മുന്‍തൂക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
12 മെഗാപിക്‌സല്‍ ക്യാമറയായിരിക്കുമത്രെ ഗാലക്‌സി എസ്3ന്റേത്.  എന്നാല്‍ ഐഫോണ്‍ 5ല്‍ 8 മെഗാപിക്‌സല്‍ ക്യാമറ മാത്രമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  എന്നാല്‍ 3ഡി പിക്ച്ചര്‍ ക്യാപ്ച്ചറിംഗ് ഉള്‍പ്പെടെ കുറേയേറെ മികച്ച ഫീച്ചറുകള്‍ ഉള്ള ഡ്യുവല്‍ എല്‍ഇഡി ഫഌഷ്… ക്യാമറയാണത്രെ ഐഫോണ്‍ 5ല്‍ ഉണ്ടാവുക.
ഏതായാലും കാത്തിരിക്കും ഇരു സ്മാര്‍ട്ട്‌ഫോണുകലും പുറത്തിറങ്ങും വരെ.  കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ!

മൊബൈല്‍ പ്രവര്‍ത്തിക്കാന്‍ കോള മതിയോ?


മൊബൈല്‍ ഫോണ്‍ ബാറ്ററിയുടെ ഉത്പാദനം ഒരിക്കല്‍ നിര്‍ത്തിവെച്ചാല്‍ നമ്മള്‍ എന്തു ചെയ്യും? ഫോണില്‍ എങ്ങനെ ചാര്‍ജ്ജ് നില്‍ക്കും? കോക്ക കോള കിട്ടുമെങ്കില്‍ കുഴപ്പമില്ല. ചാര്‍ജ്ജ് ചെയ്യാം. മൊബൈല്‍ ഫോണിന് ചാര്‍ജ്ജ് നല്‍കാന്‍ കോള ഉപയോഗിക്കാമെന്ന് ചൈനക്കാരിയായ ഡെയ്‌സി ക്‌സെങാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത് വെറും അഭിപ്രായം മാത്രമല്ല, പ്രാവര്‍ത്തികമാണെന്നും ഇവര്‍ കാണിച്ചു തരുന്നു.
ചില മാറ്റങ്ങള്‍ വരുത്തി തയ്യാറാക്കിയ ഒരു നോക്കിയ ഫോണിലാണ് ഈ ചൈനക്കാരിയുടെ പരീക്ഷണം നടന്നത്. ലിഥിയം അയണ്‍ ബാറ്ററിയ്ക്ക് പകരം കോളയെ ഇവര്‍ ഉപയോഗിച്ചു. പഞ്ചസാരയുടെ സാന്നിധ്യം ഏറെയുള്ള എന്തുമാകാം ഇന്ധമായി എന്നാണ് ക്‌സെങ് പറയുന്നതെങ്കിലും എവിടെയും ലഭിക്കുന്ന കൊക്കകോളയെയാണ് അദ്ദേഹം ജൈവബാറ്ററിയുടെ സ്ഥാനത്ത് ഉപയോഗിച്ചത്.
സെല്‍ഫോണിന്റെ പ്രവര്‍ത്തനം സാധാരണ പോലെ നടക്കുന്നു എന്ന് മാത്രമല്ല, സാധാരണ ബാറ്ററിയുടേതിനേക്കാള്‍ നാല് മടങ്ങ് അധികസമയം ഈ ബാറ്ററി ചാര്‍ജ്ജ് നീണ്ടുനില്‍ക്കുമെന്നും ഡെയ്‌സി അനുഭവത്തിലൂടെ പറയുന്നുണ്ട്. ഈ രീതി എത്രത്തോളം പ്രായോഗികമാണെന്ന് പറയാനാകില്ലെങ്കിലും ക്‌സെങിന്റെ അഭിപ്രായം വിശ്വസനീയമെങ്കില്‍ ഒരു മികച്ച ഊര്‍ജ്ജമാര്‍ഗ്ഗമാകും ഇതും.

പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഊര്‍ജ്ജോറവിടങ്ങള്‍ ലിഥിയം ബാറ്ററിയേക്കാള്‍ അധികം പഞ്ചസാര സാന്നിധ്യമുള്ള ഇന്ധനങ്ങളിലൂടെ ലഭിക്കുന്നതാണെന്ന് ഡെയ്‌സി ഈ പ്രോജക്റ്റില്‍ പറയുന്നുണ്ട്. ഈ ജൈവബാറ്ററി എന്‍സൈമുകളെ ദ്രവീകരണ സഹായിയായി ഉപയോഗിക്കുന്നു. കാര്‍ബോഹൈഡ്രേറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ഈ പ്രക്രിയയുടെ ലക്ഷ്യം.
കോളയാണ് ഇതില്‍ നിറക്കുന്നതെങ്കിലും ബാറ്ററി താഴുന്നതിനനുസരിച്ച് ഇത് ജലമായും കാര്‍ബണ്‍ ഡയോക്‌സൈഡായും മാറുന്നു. പിന്നീട് ഈ ജലം ഒഴിച്ചുകളഞ്ഞ് വേണം വീണ്ടും അടുത്ത കോള ഒഴിച്ചുനല്‍കാന്‍.

നോക്കിയയ്ക്കായി നടത്തിയ ഒരു പ്രോജക്റ്റിലാണ് ക്‌സെങ് ഈ ഫോണും പുതിയ ബാറ്ററിയും തയ്യാറാക്കിയത്. ഭാവിയില്‍ നോക്കിയയ്ക്ക് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശമുണ്ടോയെന്ന് വ്യക്തമല്ല.
ഇത് വായിക്കുമ്പോള്‍ സാധാരണയായി ധാരാളം ചോദ്യങ്ങള്‍ കടന്നുവരാം. ഓരോ തവണയും ചാര്‍ജ്ജിംഗിന് ഓരോ കോക്ക കോള വാങ്ങുമ്പോള്‍ ചെലവാകുന്ന പണമെത്ര? ഈ രീതി എത്രത്തോളം പ്രായോഗികമാണ്? എന്നിങ്ങനെ. എങ്കിലും ഒരു പുതിയ ആശയം എന്ന നിലയ്ക്ക് ഇതിന് കാണുന്നതില്‍ തെറ്റില്ലല്ലോ?

ഇനി റോമിംഗ് ചാര്‍ജ്ജ് ഇല്ല



ഇന്ത്യന്‍ മൊബൈല്‍ വരിക്കാര്‍ക്ക് ഇനി റോമിംഗ് ചാര്‍ജ്ജ് നല്‍കേണ്ടതില്ല. രാജ്യത്തെ ഏത് സംസ്ഥാനത്തു നിന്നുള്ള സിം കാര്‍ഡും മറ്റ് സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോഴും ഉപയോഗിക്കാം, റോമിംഗ് ചാര്‍ജ്ജ് നല്‍കാതെ. ടെലികോം വിപ്ലവമായി കരുതാവുന്ന പുതിയ ടെലികോം നയം ഇന്നത്തെ കേന്ദ്ര മന്ത്രി സഭയാണ് പാസ്സാക്കിയത്.
നിലവില്‍ ഒരു പ്രത്യേക സംസ്ഥാനത്തിനകത്ത് മാത്രം ഒതുങ്ങി നിന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇനി മറ്റ് സംസ്ഥാനങ്ങളിലും പ്രയോഗിക്കാമെന്നതാണ് പുതിയ ടെലികോം നയത്തിലെ മറ്റൊരു ഗുണം. ഇത് വരെ ഒരൊറ്റ ടെലികോം സര്‍ക്കിളുകളില്‍ നിന്ന് മാത്രമേ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഗുണം ഉപയോക്താക്കള്‍ക്ക് അനുഭവിക്കാന്‍ സാധിച്ചിരുന്നുള്ളൂ.
ഇതോടെ 93 കോടിയോളം വരുന്ന ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വലിയൊരു ബുദ്ധിമുട്ടിനാണ് അറുതി വരിക. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ഉപയോഗിച്ച് ഇഷ്ടമുള്ള സേവനദാതാക്കളുടെ കീഴിലേക്ക് നമ്പര്‍ മാറാതെ തന്നെ വരാം. പുതിയ നയം വരുന്നതോടെ മറ്റൊരു സംസ്ഥാനത്തേക്ക് ജോലിക്കായോ മറ്റോ പോകേണ്ടി വരുന്ന വരിക്കാര്‍ക്ക് പഴയ മൊബൈല്‍ നമ്പര്‍ പുതിയ താമസസ്ഥലത്തും ഉപയോഗിക്കാം. റോമിംഗ് ചാര്‍ജ്ജ് നല്‍കേണ്ട. മാത്രമല്ല, വേണമെങ്കില്‍ സേവനദാതാക്കളെ വേറെ തെരഞ്ഞെടുക്കുകയും ആവാം

സാംസംഗ് ഗാലക്‌സി എസ്3, എസ്2, എസ്; താരതമ്യം


സാംസംഗ് ഗാലക്‌സി എസ് സ്മാര്‍ട്‌ഫോണ്‍ ശ്രേണിയിലെ മൂന്നാമനും ഇന്ത്യയിലെത്തി. ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസംഗിന് ഏറെ നേട്ടങ്ങള്‍ നേടിക്കൊടുത്ത ബ്രാന്‍ഡാണ് ഗാലക്‌സി. ഗാലക്‌സി നിരയിലെ ടാബ്‌ലറ്റിനും സ്മാര്‍ട്‌ഫോണിനും ആപ്പിള്‍ ഉത്പന്നങ്ങള്‍ പോലെ ധാരാളം ആരാധകരാണ് ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ ആപ്പിള്‍ ഉത്പന്നങ്ങളുടെ ശക്തനായ എതിരാളിയാണ് സാംസംഗ് ഗാലക്‌സി ബ്രാന്‍ഡ്.
ഗാലക്‌സി എസ് സ്മാര്‍ട്‌ഫോണ്‍ ശ്രേണിയിലെ മൂന്നാം തലമുറയാണ് എസ്3. ഇതിന് മുമ്പ് വന്ന എസ്2, എസ് മോഡലുകള്‍ക്കും വിപണിയില്‍ പ്രതീക്ഷിച്ചതിലേറെ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ മൂന്ന് തലമുറ ഫോണുകളിലും എന്തെല്ലാം മാറ്റങ്ങളാണ് സാംസംഗ് വരുത്തിയിട്ടുള്ളത് എന്ന് പരിശോധിക്കുകയാണിവിടെ. ഏതെല്ലാം കാര്യത്തിലാണ് എസ്3 മുന്‍ഗാമികളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതെന്നും കാണാം.
ഗാലക്‌സി എസ്

  • പ്രഖ്യാപിച്ച തിയ്യതി: 23 മാര്‍ച്ച് 2010

  • ഇന്ത്യയില്‍ പുറത്തിറക്കിയത്: 16 ജൂണ്‍ 2010

  • ഡിസ്‌പ്ലെ: 4 ഇഞ്ച് സൂപ്പര്‍ അമോലെഡ്

  • റെസലൂഷന്‍: 800X480 പിക്‌സല്‍

  • ഓപറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയിഡ് 2.1 (എക്ലയര്‍)

  • പ്രോസസര്‍: 1 ജിഗാഹെര്‍ട്‌സ്

  • റെയര്‍ ക്യാമറ; 5 മെഗാപിക്‌സല്‍

  • ഫ്രന്റ് ക്യാമറ: വിജിഎ

  • ബാറ്ററി: 1500mAh

  • ഭാരം: 119 ഗ്രാം

  • കട്ടി: 9.9 മില്ലിമീറ്റര്‍

  • ബ്ലൂടൂത്ത്: 3.0+ എച്ച്എസ്

  • ഇന്റേണല്‍ മെമ്മറി: 16ജിബി

  • വിപുലപ്പെടുത്താവുന്ന മെമ്മറി: 32ജിബി വരെ (മൈക്രോ എസ്ഡി കാര്‍ഡ്)

  • വില: 31,500 രൂപ

ഗാലക്‌സി എസ്2

  • പ്രഖ്യാപിച്ച തിയ്യതി: 13 ഫെബ്രുവരി 2011

  • ഇന്ത്യയില്‍ പുറത്തിറക്കിയത്: 25 മെയ് 2011

  • ഡിസ്‌പ്ലെ: 4.27 ഇഞ്ച് സൂപ്പര്‍ അമോലെഡ് പ്ലസ്

  • റെസലൂഷന്‍: 800×480 പിക്‌സല്‍

  • ഓപറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയിഡ് 2.3 (ജിഞ്ചര്‍ബ്രഡ്)

  • പ്രോസസര്‍: 1.2 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍

  • റെയര്‍ ക്യാമറ; 8 മെഗാപിക്‌സല്‍

  • ഫ്രന്റ് ക്യാമറ: 2 മെഗാപിക്‌സല്‍

  • ബാറ്ററി: 1650mAh

  • ഭാരം: 116 ഗ്രാം

  • കട്ടി: 8.49 മില്ലിമീറ്റര്‍

  • ബ്ലൂടൂത്ത്: 3.0+ എച്ച്എസ്

  • ഇന്റേണല്‍ മെമ്മറി: 16ജിബി

  • വിപുലപ്പെടുത്താവുന്ന മെമ്മറി: 32ജിബി വരെ (മൈക്രോ എസ്ഡി കാര്‍ഡ്)

  • വില: 32,890 രൂപ

ഗാലക്‌സി എസ്3

  • പ്രഖ്യാപിച്ച തിയ്യതി: 3 മെയ് 2012

  • ഇന്ത്യയില്‍ പുറത്തിറക്കിയത്: 31 മെയ് 2012

  • ഡിസ്‌പ്ലെ: 4.8 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ്

  • റെസലൂഷന്‍: 1280×720 പിക്‌സല്‍

  • ഓപറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയിഡ് 4.0 (ഐസിഎസ്)

  • പ്രോസസര്‍: 1.4 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ മൈക്രോപ്രോസസര്‍

  • റെയര്‍ ക്യാമറ; 8 മെഗാപിക്‌സല്‍

  • ഫ്രന്റ് ക്യാമറ: 1.9 മെഗാപിക്‌സല്‍

  • ബാറ്ററി: 2100mAh

  • ഭാരം: 133 ഗ്രാം

  • കട്ടി: 8.6 മില്ലിമീറ്റര്‍

  • ബ്ലൂടൂത്ത്: 4.0 (എല്‍ഇ)

  • ഇന്റേണല്‍ മെമ്മറി: 16ജിബി

  • വിപുലപ്പെടുത്താവുന്ന മെമ്മറി: 64ജിബി വരെ (മൈക്രോ എസ്ഡി കാര്‍ഡ്)

  • വില: 43,180 രൂപ

പ്രതീക്ഷയുയര്‍ത്തി ഗാലക്‌സി എസ് 3



സാംസങിന്റെ ജാതകം തിരുത്തിക്കുറിച്ച മൊബൈല്‍ ഫോണ്‍ മോഡലായിരുന്നു ഗാലക്‌സി എസ് ടു. 2011 ഫിബ്രവരി 13ന് അവതരിപ്പിക്കപ്പെട്ട ഈ സ്മാര്‍ട്‌ഫോണ്‍ ലോകമെങ്ങുമായി രണ്ടുകോടി ഉപയോക്താക്കള്‍ സ്വന്തമാക്കിയിട്ടുണ്ട്. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ ഐഫോണിനുണ്ടായിരുന്ന അപ്രമാദിത്യം ചോദ്യം ചെയ്യാന്‍ ഗാലക്‌സി എസ് ടു വിനു സാധിച്ചു. നോക്കിയയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സെല്‍ഫോണ്‍ നിര്‍മാതാക്കള്‍ എന്ന ബഹുമതി സാംസങിന് നേടിക്കൊടുത്തതും എസ് ടുവിന്റെ അപ്രതീക്ഷിത ജനപ്രീതി തന്നെ.

ഇേപ്പാഴിതാ എസ് ടുവിന്റെ പിന്‍ഗാമിയെ അവതരിപ്പിച്ചുകൊണ്ട് സാംസങ് വീണ്ടും തലക്കെട്ടുകളില്‍ ഇടം നേടുകയാണ്. വ്യാഴാഴ്ച ലണ്ടനിലെ ഏള്‍സ് കോര്‍ട്ടില്‍ നടന്ന ചടങ്ങിലാണ് സാംസങ് ഗാലക്‌സി എസ് 3 എന്നു പേരിട്ടിരിക്കുന്ന പുത്തന്‍ ഫോണ്‍ ലോകത്തിനു പരിചയപ്പെടുത്തിയത്.

ആദ്യകാഴ്ചയില്‍ ഗാലക്‌സി എസ് 3 യുടെ വലിയ സ്‌ക്രീനിലാണ് കാണുന്നവരുടെ കണ്ണുടക്കുക. 4.8 ഇഞ്ച് വിസ്താരമേറിയ സ്‌ക്രീനാണ് ഗാലക്‌സി എസ് 3യ്ക്കുള്ളത്. ഗാലക്‌സി എസ്2വിനേക്കാള്‍ .5 ഇഞ്ച് വീതിയേറും എസ് 3യുടെ സ്‌ക്രീനിന്. ഐ ഫോണ്‍ 4 എസിന്റെ സ്‌ക്രീന്‍ വെറും 3.5 ഇഞ്ചാണെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. സ്‌ക്രീന്‍ വിസ്തൃതിയുടെ കാര്യത്തില്‍ എച്ച്.ടി.സ്. എക്‌സ് വണ്‍ (4.7 ഇഞ്ച്്), നോക്കിയ ലൂമിയ 900 (4.3 ഇഞ്ച്) എന്നിവയെയും സാംസങ് എസ് 3 കടത്തിവെട്ടിയിരിക്കുന്നു. ടാബ്ലറ്റാണോ സ്മാര്‍ട്‌ഫോണ്‍ ആണോ എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത നോട്ട് എന്ന ഫോണിന്റെ വിജയമാണ് വലിയ സ്‌ക്രീന്‍ വിപ്ലവം തുടരാന്‍ സാംസങിനു ധൈര്യം നല്‍കിയതെന്ന് വ്യക്തം. 5.3 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനോടുകൂടിയ നോട്ട് വന്‍സ്വീകാര്യത നേടിയത് സാംസങിനെത്തന്നെ അതിശയിപ്പിച്ചിരുന്നു.

4.8 ഇഞ്ച് വിസ്താരമുണ്ടെങ്കിലും എസ് 3 കൈവെള്ളയിലൊതുങ്ങുന്നുണ്ടെന്ന് വിഡിയോദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയോടു കൂടിയ എസ് 3യുടെ ദൃശ്യമികവിനോടു കിടപിടിക്കാന്‍ വിപണിയില്‍ നിലവിലുള്ള മറ്റുഫോണുകള്‍ക്കൊന്നും കഴിയില്ലെന്ന കാര്യം ഉറപ്പ്. മറ്റുഫോണുകള്‍ക്കില്ലാത്ത പുത്തന്‍ ചില സാങ്കേതികവിദ്യകളോടുകൂടിയാണ് എസ് 3യുടെ വരവ്. ഉപയോക്താവിന്റെ കണ്ണുകളുടെ ചലനം വിലയിരുത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന 'സ്മാര്‍ട് സ്‌റ്റേ' സംവിധാനമാണ് ഇവയില്‍ പ്രധാനം. സ്‌ക്രീനിലേക്ക് തന്നെ നോക്കിയിരുന്നാല്‍ ഫോണിലെ ലൈറ്റ് കെടാതെ നില്‍ക്കും. ഫോണ്‍ തനിയെ ലോക്ക് ആകുകയുമില്ല. കോണ്‍ടാക്ട് ഡീറ്റെയില്‍സില്‍ നിന്ന് ഒരു നമ്പര്‍ തിരഞ്ഞെടുത്തശേഷം ഫോണ്‍ മുഖത്തേക്ക് അടുപ്പിച്ചാല്‍ അയാള്‍ക്ക് കോള്‍ പോകും. ഒരുതവണ ബട്ടന്‍ അമര്‍ത്തുന്നത് ഒഴിവാക്കാമെന്നര്‍ഥം.

ഐ ഫോണിലെ സിരി എന്ന ഡിജിറ്റല്‍ സഹായിയോടു കിടപിടിക്കുന്ന എസ്-വോയ്‌സ് എന്ന സങ്കേതവും എസ് 3യിലുണ്ട്. നിങ്ങളുടെ സംസാരം കേട്ട് അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഫോണിനെ സഹായിക്കുന്ന ആപ്ലിക്കേഷനാണ് എസ്-വോയ്‌സ്. ഫോണില്‍ പാട്ടുകേള്‍ക്കുമ്പോള്‍ ശബ്ദം കൂട്ടണമെന്ന് തോന്നിയാല്‍ അക്കാര്യം ഉറക്കെ പറഞ്ഞാല്‍ മതി, ഫോണ്‍ അക്കാര്യം ചെയ്തു തരും. സിരിയേക്കാള്‍ കാര്യക്ഷമമായ വോയ്‌സ് റെക്കഗ്നിഷന്‍ പ്രോഗ്രാമാണ് എസ്-വോയ്‌സിലുള്ളത്. എസ്-വോയ്‌സിലെ എസ് എന്ന പദം സാംസങിന്റെ ചുരുക്കമാണെന്നു കരുതാം. ഇഷ്ടമുള്ള പാട്ടുകേള്‍ക്കാനും സുഹൃത്തുക്കള്‍ക്ക് ഇമെയില്‍ അയയ്ക്കാനും ഫോട്ടോയെടുക്കാനുമൊക്കെ എസ്-വോയിസിനോട് കല്‍പ്പിച്ചാല്‍ മതിയാകും.

മറ്റുഫോണുകളിലേക്കുള്ള ഫയല്‍ ട്രാന്‍സ്ഫര്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന എസ്-ബീം എന്ന സംവിധാനവും സാംസങ് എസ് 3യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രണ്ടുഫോണുകള്‍ തമ്മില്‍ മുട്ടിച്ചുവച്ചാല്‍ മാത്രം മതി ഡാറ്റ ട്രാന്‍സ്ഫറിങിന്. ഫോണിലുള്ള വീഡിയോകള്‍ സാംസങ് എച്ച്.ഡി. ടി.വിയില്‍ പ്രദര്‍ശിപ്പിക്കാനും എസ്-ബീം സഹായിക്കുന്നു.

ആന്‍ഡ്രോയ്ഡിന്റെ ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എസ് 3യില്‍ 1.4 ഗിഗാഹെര്‍ട്‌സ് എക്‌സിനോസ് ക്വാഡ്‌കോര്‍ പ്രൊസസറാണുള്ളത്. ക്വാഡ്‌കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സാംസങ് സ്മാര്‍ട്‌ഫോണും ഇതുതന്നെ. ഒരു ജി.ബി. റാം, 64 ജി.ബി. വരെയുള്ള സ്‌റ്റോറേജ് ശേഷി, 2,100 എം.എ.എച്ച്. ബാറ്ററി, 32 ജി.ബി. വരെയുള്ള ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഗാലക്‌സി എസ് 3യുടെ ഹാര്‍ഡ്‌വെയര്‍ വിശേഷങ്ങള്‍.

ഷട്ടര്‍ലാഗ് തീരെയില്ലാത്ത എട്ട് മെഗാപിക്‌സല്‍ കാമറയാണ് ഫോണിലുള്ളത്. വീഡിയോകോളിങിനായി 1.9 മെഗാപിക്‌സലോടു കൂടിയുള്ള രണ്ടാം കാമറയുമുണ്ട്. കണക്ടിവിറ്റിക്കായി 4ജി, വൈ-ഫൈ, ജി.പി.എസ്. സൗകര്യങ്ങളും ഫോണുപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന എന്‍.എഫ്.സി.യും ഗാലക്‌സി എസ് 3യിലുണ്ട്.

ഈ മാസം അവസാനത്തോടെ യൂറോപ്പില്‍ മുഴുവന്‍ ഗാലക്‌സി എസ്3 ലഭിച്ചുതുടങ്ങുമെന്ന് സാംസങ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യവാരത്തോടെ ഫോണ്‍ ഇന്ത്യയിലുമെത്തും. 34,000 രൂപയ്ക്കാകും ഗാലക്‌സി എസ് 3 ഇന്ത്യയില്‍ വില്‍ക്കുക.