Sunday, June 03, 2012

ഐഫോണ്‍ 5ഉം ഗാലക്‌സി എസ്3ഉം


പുറത്തിറങ്ങാന്‍ തയ്യാറായും, തയ്യാറായിക്കൊണ്ടും നിരവധി ഹാന്‍ഡ്‌സെറ്റുകളുണ്ട്.  അവയില്‍ നമ്മള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ഫോണുകളാണ് ആപ്പിളിന്റെ ഐഫോണ്‍ 5ഉം, സാംസംഗിന്റെ ഗാലക്‌സി എസ്3ഉം.
ഐഫോണ്‍ 5 ഇറങ്ങും എന്നു നമ്മള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി.  ഐഫോണ്‍ 5 ഇറങ്ങും പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ് ഐഫോണ്‍ 4എസിന്റെ രംഗ പ്രവേശം ഉണ്ടായത്.  ഇത് ആപ്പിള്‍ ആരാധകരെ കുറച്ചൊന്നും അല്ല നിരാശരാക്കിയത്.
ഐഫോണ്‍ 4എസിലെ കൂടുതല്‍ മികച്ച ക്യാമറയും, സിരി ആപ്ലിക്കേഷനും ഒരു പരിധി വരെ ഈ നിരാശയുടെ ആഴം കുറച്ചെങ്കിലും ആളുകള്‍ ഐഫോണ്‍ 5 ഇറങ്ങുന്നതും കാത്ത് അക്ഷമരായിരിക്കുകയാണ്.  ഐഫോണ്‍ 5 പുറത്തിറങ്ങാന്‍ തയ്യാറായി കഴിഞ്ഞു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സാംസംഗ് ഗാലക്‌സി എസ്2ന്റെ പിന്‍ഗാമിയായ ഗാലക്‌സി എസ്3യുടെ അവസ്ഥയും സമാനമാണ്.  ഐഫോണ്‍ 4എസിന്റെ ഒരു ശക്തമായ എതിരാളിയാണ് ഗാലക്‌സി എസ്2.  3 ദശലക്ഷം പ്രീ ഓര്‍ഡറാണ് ഗാലക്‌സി എസ്2 ഫോണിന് റിലീസിംഗ് സമയത്ത് ലഭിച്ചിരുന്നത്.
എന്നാല്‍ എല്ലാ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്കും ലഭിക്കുന്ന പോലെ ഐഫോണ്‍ 4 എസിനും ഗാലക്‌സി എസ്2നേക്കാള്‍ ഒരു മേല്‍കൈ ഉണ്ട്.  ആപ്പിള്‍ എന്ന ബ്രാന്റിനുള്ള വമ്പിച്ച സ്വീകാര്യതയാണ് ഇതിനു കാരണം.  കൂടാതെ ആപ്പിളിന്റെ സാങ്കേതികവിദ്യയിലും, ആപ്ലിക്കേഷനുകളിലും ഉള്ള വിശ്വാസ്യതയും.
മുന്‍ഗാമികലെ പോലെ ഐഫോണ്‍ 5ഉം, ഗാലക്‌സി എസ്3ഉം തമ്മിലും കടുത്ത മത്സരം തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകലുടെയും ഫീച്ചറുകളെ കുറിച്ച് വ്യക്തമായ ചിത്ര പുറത്തായിട്ടില്ല.  എന്നാല്‍ ഊഹാപോഹങ്ങള്‍ അനവധിയാണു താനും.
ഗാലക്‌സി എസ്3നേക്കാള്‍ ആളുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഐഫോണ്‍ 5 ആണ്.  ആപ്പിള്‍ എന്ന പേര് ആലുകളില്‍ ചെലുത്തുന്ന വലിയ സ്വാധീനമല്ലാതെ മറ്റൊന്നുമല്ല ഇതിനു കാരണം.  ആപ്പിളിന്റെ ഐഒഎസ് 5 ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഐഫോണ്‍ 5 പ്രവര്‍ത്തിക്കുക എന്നതാണ് ഇതിന്‍രെ ഏറ്റവും വലിയ ആകര്‍ഷണീയത.
200ല്‍ അധികം പുതിയ ഫീച്ചറുകളുണ്ടാകും ഐഒഎസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ എന്നാണ് കഴിഞ്ഞ വര്‍ഷം ഇതിനെ കുറിച്ച് ആപ്പിള്‍ പുറത്തു വിട്ട വിവരങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.  ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ കാര്യത്തില്‍ ഗാലക്‌സി എസ്3ഉം അത്ര പിന്നിലൊന്നും അല്ല.  ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് പ്ലാറ്റ്‌ഫോമിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
റിയല്‍ ടൈം സ്പീച്ച് റ്റു ടെക്സ്റ്റ് ഡിക്‌റ്റേഷന്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഹാന്‍ഡ്‌സെറ്റ് അണ്‍ലോക്ക് ഫീച്ചര്‍, 16 ടാബുകള്‍ വരെ സപ്പോര്‍ട്ട് ചെയ്യുന്ന മികച്ച വെബ് ബ്രൗസിംഗ് തുടങ്ങിയവയാണ് ഗാലക്‌സി എസ്3 ഫോണിനെ കുറിച്ച് ലഭ്യമായ ഫീച്ചറുകള്‍.
ഐഫോണ്‍ 4എസിനേക്കാള്‍ വലിയ ഡിസ്പലേ പ്രതീക്ഷിക്കുന്ന ഐഫോണ്‍ 5ന്റെ ഡിസ്‌പ്ലേ 4 ഇഞ്ച് ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.  അതേ സമയം ഗാലസി എസ്3ന് 4.6 ഇഞ്ച് എഎംഒഎല്‍ഇഡി പ്ലസ് ഡിസ്‌പ്ലേ ആയിരിക്കും.
ഏറ്റവും രസകരമായ വസ്തുത ഗാലക്‌സി എസ്3ന് ലഭിച്ച ഇരട്ട പേര് ആണ്, ഐഫോണ്‍ കില്ലര്‍.  ഒരു കരുത്തനായ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ഗാലക്‌സി എസ്3 എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  1.8 ജിഗാഹെര്‍ഡ്‌സ് സാംസംഗ് എക്‌സൈനോസ് 4212 പ്രോസസ്സറിന്റെ ശക്തമായ സപ്പോര്‍ട്ട് ഉണ്ട് ഇതിന്.
ഐഫോണ്‍ 5ന്റെ പ്രോസസ്സര്‍ ഡ്യുവല്‍ കോര്‍ എആര്‍എം കോര്‍ട്ടെക്‌സ് എ9 ആണ്.  ഇതിന്റെ ക്ലോക്ക് സ്പീഡ് 1,2 അല്ലെങ്കില്‍ 1.5 ജിഗാഹെര്‍ഡ്‌സ് മാത്രമായിരിക്കും.  ക്യാമറയുടെ കാര്യത്തിലും ഗാലക്‌സി എസ് 3നാണ് മുന്‍തൂക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
12 മെഗാപിക്‌സല്‍ ക്യാമറയായിരിക്കുമത്രെ ഗാലക്‌സി എസ്3ന്റേത്.  എന്നാല്‍ ഐഫോണ്‍ 5ല്‍ 8 മെഗാപിക്‌സല്‍ ക്യാമറ മാത്രമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  എന്നാല്‍ 3ഡി പിക്ച്ചര്‍ ക്യാപ്ച്ചറിംഗ് ഉള്‍പ്പെടെ കുറേയേറെ മികച്ച ഫീച്ചറുകള്‍ ഉള്ള ഡ്യുവല്‍ എല്‍ഇഡി ഫഌഷ്… ക്യാമറയാണത്രെ ഐഫോണ്‍ 5ല്‍ ഉണ്ടാവുക.
ഏതായാലും കാത്തിരിക്കും ഇരു സ്മാര്‍ട്ട്‌ഫോണുകലും പുറത്തിറങ്ങും വരെ.  കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ!

0 അഭിപ്രായ(ങ്ങള്‍) :

Post a Comment