സാംസംഗ് ഗാലക്‌സി എസ് സ്മാര്‍ട്‌ഫോണ്‍ ശ്രേണിയിലെ മൂന്നാമനും ഇന്ത്യയിലെത്തി. ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസംഗിന് ഏറെ നേട്ടങ്ങള്‍ നേടിക്കൊടുത്ത ബ്രാന്‍ഡാണ് ഗാലക്‌സി. ഗാലക്‌സി നിരയിലെ ടാബ്‌ലറ്റിനും സ്മാര്‍ട്‌ഫോണിനും ആപ്പിള്‍ ഉത്പന്നങ്ങള്‍ പോലെ ധാരാളം ആരാധകരാണ് ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ ആപ്പിള്‍ ഉത്പന്നങ്ങളുടെ ശക്തനായ എതിരാളിയാണ് സാംസംഗ് ഗാലക്‌സി ബ്രാന്‍ഡ്.
ഗാലക്‌സി എസ് സ്മാര്‍ട്‌ഫോണ്‍ ശ്രേണിയിലെ മൂന്നാം തലമുറയാണ് എസ്3. ഇതിന് മുമ്പ് വന്ന എസ്2, എസ് മോഡലുകള്‍ക്കും വിപണിയില്‍ പ്രതീക്ഷിച്ചതിലേറെ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ മൂന്ന് തലമുറ ഫോണുകളിലും എന്തെല്ലാം മാറ്റങ്ങളാണ് സാംസംഗ് വരുത്തിയിട്ടുള്ളത് എന്ന് പരിശോധിക്കുകയാണിവിടെ. ഏതെല്ലാം കാര്യത്തിലാണ് എസ്3 മുന്‍ഗാമികളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതെന്നും കാണാം.
ഗാലക്‌സി എസ്
- പ്രഖ്യാപിച്ച തിയ്യതി: 23 മാര്‍ച്ച് 2010
- ഇന്ത്യയില്‍ പുറത്തിറക്കിയത്: 16 ജൂണ്‍ 2010
- ഡിസ്‌പ്ലെ: 4 ഇഞ്ച് സൂപ്പര്‍ അമോലെഡ്
- റെസലൂഷന്‍: 800X480 പിക്‌സല്‍
- ഓപറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയിഡ് 2.1 (എക്ലയര്‍)
- പ്രോസസര്‍: 1 ജിഗാഹെര്‍ട്‌സ്
- റെയര്‍ ക്യാമറ; 5 മെഗാപിക്‌സല്‍
- ഫ്രന്റ് ക്യാമറ: വിജിഎ
- ബാറ്ററി: 1500mAh
- ഭാരം: 119 ഗ്രാം
- കട്ടി: 9.9 മില്ലിമീറ്റര്‍
- ബ്ലൂടൂത്ത്: 3.0+ എച്ച്എസ്
- ഇന്റേണല്‍ മെമ്മറി: 16ജിബി
- വിപുലപ്പെടുത്താവുന്ന മെമ്മറി: 32ജിബി വരെ (മൈക്രോ എസ്ഡി കാര്‍ഡ്)
- വില: 31,500 രൂപ
ഗാലക്‌സി എസ്2
- പ്രഖ്യാപിച്ച തിയ്യതി: 13 ഫെബ്രുവരി 2011
- ഇന്ത്യയില്‍ പുറത്തിറക്കിയത്: 25 മെയ് 2011
- ഡിസ്‌പ്ലെ: 4.27 ഇഞ്ച് സൂപ്പര്‍ അമോലെഡ് പ്ലസ്
- റെസലൂഷന്‍: 800×480 പിക്‌സല്‍
- ഓപറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയിഡ് 2.3 (ജിഞ്ചര്‍ബ്രഡ്)
- പ്രോസസര്‍: 1.2 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍
- റെയര്‍ ക്യാമറ; 8 മെഗാപിക്‌സല്‍
- ഫ്രന്റ് ക്യാമറ: 2 മെഗാപിക്‌സല്‍
- ബാറ്ററി: 1650mAh
- ഭാരം: 116 ഗ്രാം
- കട്ടി: 8.49 മില്ലിമീറ്റര്‍
- ബ്ലൂടൂത്ത്: 3.0+ എച്ച്എസ്
- ഇന്റേണല്‍ മെമ്മറി: 16ജിബി
- വിപുലപ്പെടുത്താവുന്ന മെമ്മറി: 32ജിബി വരെ (മൈക്രോ എസ്ഡി കാര്‍ഡ്)
- വില: 32,890 രൂപ
ഗാലക്‌സി എസ്3
- പ്രഖ്യാപിച്ച തിയ്യതി: 3 മെയ് 2012
- ഇന്ത്യയില്‍ പുറത്തിറക്കിയത്: 31 മെയ് 2012
- ഡിസ്‌പ്ലെ: 4.8 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ്
- റെസലൂഷന്‍: 1280×720 പിക്‌സല്‍
- ഓപറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയിഡ് 4.0 (ഐസിഎസ്)
- പ്രോസസര്‍: 1.4 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ മൈക്രോപ്രോസസര്‍
- റെയര്‍ ക്യാമറ; 8 മെഗാപിക്‌സല്‍
- ഫ്രന്റ് ക്യാമറ: 1.9 മെഗാപിക്‌സല്‍
- ബാറ്ററി: 2100mAh
- ഭാരം: 133 ഗ്രാം
- കട്ടി: 8.6 മില്ലിമീറ്റര്‍
- ബ്ലൂടൂത്ത്: 4.0 (എല്‍ഇ)
- ഇന്റേണല്‍ മെമ്മറി: 16ജിബി
- വിപുലപ്പെടുത്താവുന്ന മെമ്മറി: 64ജിബി വരെ (മൈക്രോ എസ്ഡി കാര്‍ഡ്)
- വില: 43,180 രൂപ
0 അഭിപ്രായ(ങ്ങള്‍) :
Post a Comment