ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Wednesday, February 02, 2011

ശല്യവിളികളില്‍ നിന്ന് രക്ഷപ്പെടാന്‍



Posted on: 07 Dec 2010




മൊബൈല്‍ഫോണുകളിലൂടെയുള്ള അനാവശ്യ വാണിജ്യകോളുകള്‍ക്കും എസ്.എം.എസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രായ് വീണ്ടും രംഗത്തെത്തി. നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന ഡി.എന്‍.സി.ആര്‍ ('Do not call Registry') എന്ന സംവിധാനം പൂര്‍ണ പരാജയമാണെന്ന് ട്രായിക്ക് ബോധ്യമായതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. പഴയസംവിധാനത്തില്‍ ഇതേവരെ 340,231 പരാതികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി 1 മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തണം എന്ന് രാജ്യത്തെ എല്ലാ മൊബൈല്‍ കമ്പനികള്‍ക്കും ട്രായ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അനാവശ്യകോളുകള്‍ തടയാനും നിയന്ത്രിക്കാനും പരാതികള്‍ നല്‍കാനും '1909' എന്ന നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നമ്പരിലേക്ക് വിളിക്കുകയോ എസ്.എം.എസ് ചെയ്യുകയോ ആവാം. ഇതിലൂടെ കോളുകള്‍ തടയാനോ നിയന്ത്രിക്കാനോ ലഭിക്കുന്ന അപേക്ഷകള്‍ക്ക് ഏഴു ദിവസത്തിനകം തീരുമാനമാക്കണം എന്നതാണ് പുതിയ നിര്‍ദേശം. (ഡി.എന്‍.സി.ആറില്‍ ഇത് 45 ദിവസമായിരുന്നു). മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ക്കും ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ക്കും ഒരേ നമ്പര്‍ തന്നെയാണ് അനുവദിച്ചിരിക്കുന്നത്.

ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ ഉപയോഗിക്കുന്ന ടെലിഫോണ്‍ നമ്പരുകള്‍ ഇനിമുതല്‍ 70xxxxxxxx എന്ന രീതിയില്‍ (ആദ്യ രണ്ട് അക്കങ്ങള്‍ 70) ആയിരിക്കും. ഇതോടെ ഉപഭോക്താവിന് വേണമെങ്കില്‍ ഈ കോളുകള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കാം. വാണിജ്യകോളുകള്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ഒന്‍പത് മണി വരെയുള്ള സമയത്ത് മാത്രമേ പാടുള്ളൂ എന്നും നിര്‍ദേശമുണ്ട്.

നാഷണല്‍ ടെലിമാര്‍ക്കറ്റേഴ്‌സ് രജിസ്റ്ററില്‍ പേരില്ലാത്തവര്‍ക്ക് ഒരു ദിവസം പരമാവധി 100 എസ്.എം.എസുകള്‍ മാത്രമേ അയക്കുവാന്‍ സാധിക്കുകയുള്ളു. നിലവില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ശല്യമുണ്ടാക്കുന്ന ഇത്തരക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഇവരെ രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയുമാണ് ട്രായിയുടെ ലക്ഷ്യം. ഇതോടെ നിലവില്‍ ആയിരവും രണ്ടായിരവും എസ്.എം.എസുകള്‍ അയക്കാനുള്ള പ്ലാനുകള്‍ ലഭിച്ചിട്ടുള്ള മെസേജിങ് ഭ്രാന്തമാരും ഇതില്‍ കുടുങ്ങും. ദിവസം 100 എസ്.എം.എസില്‍ കൂടുതല്‍ അയക്കാന്‍ കഴിയുന്ന ഉപഭോക്തൃ പ്ലാനുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

ഉപഭോക്താക്കള്‍ക്ക് രണ്ടുവിധത്തില്‍ നാഷണല്‍ കസ്റ്റമര്‍ പ്രിഫറന്‍സ് രജിസ്റ്ററില്‍ തങ്ങളുടെ നമ്പര്‍ രേഖപ്പെടുത്താം. ഒന്ന് എല്ലാ ശല്യവിളികളും സന്ദേശങ്ങളും തടയുക. രണ്ട് ചില വിഭാഗങ്ങളില്‍ നിന്നുള്ളവ മാത്രം തടയുക. ബാങ്കിങ്/ ഇന്‍ഷൂറന്‍സ്/ ക്രെഡിറ്റ് കാര്‍ഡ്/ എഡ്യൂക്കേഷന്‍/ ആരോഗ്യം/ ടൂറിസം തുടങ്ങിയ ഏഴുവിഭാഗങ്ങളില്‍ ഏതുവേണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. ഇത്തരത്തില്‍ ഏഴുവിഭാഗങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഡി.എന്‍.സി.ആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരെ ഒന്നാം വിഭാഗത്തിലേക്ക് മാറ്റും.

ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തവ മൂന്നുമാസത്തിനുശേഷമേ മാറ്റാന്‍ സാധിക്കുകയുള്ളു.

പരാതികള്‍ നല്‍കുമ്പോഴും ഇനി മുതല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കണം. വിളിച്ച നമ്പര്‍, ദിവസം, സമയം, സന്ദേശത്തിന്റെ അഥവാ ടെലിഫോണ്‍ വിളിയുടെ വിശദാംശം എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉണ്ടായിരിക്കണം.

രജിസ്റ്റര്‍ ചെയ്യേണ്ട ഫോര്‍മാറ്റ് : START

'ഐഫോണ്‍ 4 വാങ്ങിയോ-പ്ലീസ്, താഴെ ഇടത്തേ മൂലയ്ക്ക് പിടിക്കരുത്!



Posted on: 26 Jun 2010




അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം കഴിഞ്ഞ ദിവസം ആയിരങ്ങളാണ് ആപ്പിളിന്റെ പുതിയ ഐഫോണ്‍ വകഭേദം വാങ്ങാനായി ക്യൂ നിന്നത്. ഐഫോണ്‍ 4 വാങ്ങി അതിന്റെ ഭംഗിയും പ്രവര്‍ത്തനവും ആസ്വദിക്കുന്നതിനിടെ ഒരു പ്രശ്‌നം പലരുടെയും അലട്ടി. ഫോണിന് താഴെ ഇടത്തേ മൂലയ്ക്ക് പിടിച്ചാല്‍ സിഗ്നല്‍ നഷ്ടമാകുന്നു!

ഇതുവരെയുള്ള എല്ലാ സ്മാര്‍ട്ട്‌ഫോണുകളെയും കടത്തിവെട്ടാന്‍ പാകത്തില്‍ ആപ്പിള്‍ ഇറക്കിയ ഈ ഓമനയുപകരണത്തിന്ഇങ്ങനെയൊരു വൈകല്യമോ എന്ന് പലരും അത്ഭുതപ്പെട്ടു. സംഭവം വാര്‍ത്തയായതോടെ ഉപഭോക്താക്കള്‍ക്ക് ആപ്പിളിന്റെ വിദഗ്‌ധോപദേശം വന്നു. അത് ഏതാണ്ട് ഇങ്ങനെയായിരുന്നു- 'പ്ലീസ്, ഫോണിന്റെ താഴെ ഇടത്തെ മൂലയില്‍ പിടക്കരുത്!'

ഫോണിന്റെ ചുവട്ടില്‍ പിടിച്ചപ്പോഴാണ്, സിഗ്നലിന്റെ ശക്തി ചോരുന്നതായി യൂറോപ്യന്‍ ഉപഭോക്താക്കള്‍ പരാതിപ്പെട്ടത്. ഫോണിന്റെ ചുവട്ടില്‍ പിടിക്കാതെ എങ്ങനെ അത് ശരിക്കു പ്രവര്‍ത്തിപ്പിക്കും എന്നതും പലര്‍ക്കും സംശയമായി.

മൊബൈല്‍ ഫോണില്‍ പിടിക്കുമ്പോള്‍ അതിന്റെ ആന്റീനയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് സാധാരണമാണ് എന്നാണ് ആപ്പിള്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഫോണിലെ ആന്റീന എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത് എന്നതിനെ ആശ്രയിച്ച്, ചില ഭാഗങ്ങളില്‍ പിടിക്കുന്നത് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുമെന്ന് പ്രസ്താവന പറയുന്നു.



'എല്ലാ ഫോണിലും ചില ക്ഷമതയേറിയ ഭാഗങ്ങളുണ്ട്'-ഒരു ന്യൂസ് സൈറ്റില്‍ നിന്നുള്ള ഇമെയിലിന് മറുപടിയായി ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് വ്യക്തമാക്കി. ഐഫോണ്‍ 4 നെ സംബന്ധിച്ച് ഇടംകൈയന്‍മാര്‍ക്കാണ് ഇക്കാര്യം കൂടുതല്‍ പ്രശ്‌നമായിരിക്കുന്നത്.

ഐഫോണ്‍ 4 ന്റെ ചട്ടക്കൂട് സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ആ ചട്ടക്കൂട് തന്നെയാണ് ഫോണിന്റെ ആന്റീനയായും പ്രവര്‍ത്തിക്കുന്നത്. ആന്റീനയിലെ ഏറ്റവും പ്രവര്‍ത്തനക്ഷമമായ ഭാഗം ഫോണിന് താഴെ ഇടത്തേ മൂലയ്ക്കായതാണ് പ്രശ്‌നം. ഏതായാലും അത്തരം ക്ഷമതയേറിയ ഭാഗം 'പിടിയില്‍ പെടാതെ' സംരക്ഷിക്കുന്ന തരത്തില്‍ റബ്ബര്‍ മറ നല്‍കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍.

ഇപ്പോഴത്തെ അവസ്ഥയില്‍ ഐഫോണ്‍ 4 ഉപയോഗശൂന്യമെന്നാണ് താന്‍ കരുതുന്നതെന്ന്, ആദ്യം ആ ഉപകരണം സ്വന്തമാക്കിയവരില്‍ ഒരാള്‍ ബി.ബി.സി.ന്യൂസിനോട് പറഞ്ഞു. ഫോണിന് താഴെ ഇടതുഭാഗത്ത് ആന്റിനയുടെ പ്രധാനഭാഗം വരുന്നു എന്നുപറഞ്ഞാല്‍, എപ്പോള്‍ നിങ്ങള്‍ ഇടതുകൈ കൊണ്ട് ഫോണ്‍ പിടിച്ചാലും ആന്റീനയ്ക്ക് തടസ്സമുണ്ടാകും, സിഗ്നല്‍ നഷ്ടമാകും എന്നാണ്.

ഐഫോണ്‍ 4 ന്റെ ഈ പ്രശ്‌നം വ്യക്തമാക്കുന്ന ഒട്ടേറെ വീഡിയോകള്‍ യുടൂബില്‍ പ്രത്യക്ഷപ്പെട്ടു. സൗഹൃദക്കൂട്ടായ്മാ സൈറ്റായ ട്വിറ്ററിലും നൂറുകണക്കിന് പോസ്റ്റുകളാണ്, ഐഫോണിലെ സിഗ്നല്‍ നഷ്ടമാകുന്നതുമായി ബന്ധപ്പെട്ട് 
പ്രത്യക്ഷപ്പെട്ടത്.

ലോകത്തെ മൊബൈല്‍ കണക്ഷന്‍ 500 കോടി കവിഞ്ഞു



Posted on: 10 Jul 2010






ലോകം മൊബൈല്‍ വിപ്ലവത്തിന്റെ പിടിയിലാണെന്ന വാദം അതിശയോക്തിയല്ലെന്ന് പുതിയ റിപ്പോര്‍ട്ട്. 'വയര്‍ലെസ്സ് ഇന്റലിജന്‍സ്' പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വെറും 18 മാസത്തിനുള്ളില്‍ ലോകത്ത് പുതിയതായി നൂറുകോടിയിലേറെ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ നല്‍കപ്പെട്ടു. ഇപ്പോള്‍ 500 കോടിയിലേറെ മൊബൈല്‍ കണക്ഷനുകളുണ്ട് എല്ലാ രാജ്യങ്ങളിലുമായി.

ലോകജനസംഖ്യ 669 കോടിയെന്ന കാര്യംകൂടി ചേര്‍ത്തു വായിച്ചാല്‍, മൊബൈല്‍ രംഗം എത്തിയിരിക്കുന്ന വളര്‍ച്ചയുടെ വ്യാപ്തി വ്യക്തമാകും. പല മേഖലകളിലും മൊബൈല്‍ വളര്‍ച്ച നൂറു ശതമാനം കടന്നിരിക്കുന്നു. പലരും ഒന്നിലധികം മൊബൈല്‍ കണക്ഷനുകള്‍ക്ക് ഉടമകളാണെന്ന് സാരം.

ഭൂമുഖത്തെ ഏറ്റവും ജനപ്രിയമായ ഉപഭോക്തൃ ഉപകരണമായി മൊബൈല്‍ മാറിയിരിക്കുന്നുവെന്നാണ്, 'സി.സി.എസ്.ഇന്‍സൈറ്റി'ലെ വിശകലന വിദഗ്ധന്‍ ബെന്‍ വുഡിന്റെ നിരീക്ഷണം. ബ്രിട്ടനിലെ കാര്യം മാത്രമെടുക്കുക. 1987 ല്‍ ആദ്യ മൊബൈല്‍ കമ്പനികള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍, കമ്പനിയിലെ വിദഗ്ധര്‍ പോലും പ്രവചിച്ചിരുന്നത് പരമാവധി 10,000 ഫോണുകള്‍ ചെലവാകുമെന്നാണ്. നിലവില്‍ മൂന്നുകോടി മൊബൈല്‍ ഫോണുകള്‍ വീതം വര്‍ഷംതോറും ബ്രിട്ടനില്‍ ചെലവാകുന്നു-ബെന്‍ വുഡ് ചൂണ്ടിക്കാട്ടുന്നു.

ധ്രുതഗതിയിലാണ് ലോകത്ത് മൊബൈല്‍ ആധിപത്യം സ്ഥാപിച്ചത്. സ്മാര്‍ട്ട്‌ഫോണുകള്‍ രംഗത്തെത്തിയതോടെ, കമ്പ്യൂട്ടറിന്റെ ജോലികള്‍ക്കൂടി മൊബൈല്‍ ഫോണുകള്‍ ഏറ്റെടുത്തു. മൊബൈലിലൂടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിന് ത്രിജിയും വൈഫൈയുമൊക്കെ ആക്കംകൂട്ടി. 2008 ലാണ് മൊബൈല്‍ രംഗം 400 കോടിയെന്ന പരിധി കടന്നത്. ഇന്നത്തെ നിലക്ക് 2012 ഓടെ മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 600 കോടി പിന്നിടുമെന്ന്വയര്‍ലെസ്സ് ഇന്റലിജന്‍സ് കണക്കുകൂട്ടുന്നു.

മൊബൈല്‍ രംഗം നേടുന്ന വളര്‍ച്ചയില്‍ മുഖ്യപങ്ക് ഏഷ്യാ-പെസഫിക് മേഖലയ്ക്കാണ്. ഇന്ത്യയും ചൈനയും ഉള്‍പ്പെട്ട ഈ മേഖലയില്‍ 2010 ജൂണ്‍ അവസാനം വരെ 47 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

500 കോടി മൊബൈല്‍ ഫോണുകളെന്നു പറഞ്ഞാല്‍, അത് ലോകത്താകെയുള്ള പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ അപേക്ഷിച്ച് മൂന്നുമടങ്ങ് വരും-ബെന്‍ വുഡ് അറിയിക്കുന്നു. സമ്പന്നര്‍ക്കും സാധാരണക്കാര്‍ക്കും ഒരേപോലെ പ്രയോജനപ്പെടുന്ന തരത്തിലുള്ള സാമൂഹികാംഗീകാരം മൊബൈല്‍ ഫോണിന് ലഭിച്ചു കഴിഞ്ഞുവെന്നാണ് പുതിയ പ്രവണത വ്യക്തമാക്കുന്നത്. 1994 മുതല്‍ ലോകത്താകമാനം ആയിരം കോടി ഫോണുകള്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്. അതില്‍ നോക്കയ കമ്പനിയാണ് ഏറ്റവുമധികം ഫോണുകള്‍ വിറ്റത്-340 കോടി എണ്ണം.

പടിഞ്ഞാറന്‍ യൂറോപ്പില്‍ മൊബൈല്‍ ഫോണിന്റെ പ്രചാരം ജനസംഖ്യയെ കടത്തി വെട്ടിക്കഴിഞ്ഞു. ജനസംഖ്യയുമായി താരതമ്യം ചെയ്താല്‍ 130 ശതമാനമാണ് അവിടെ മൊബൈല്‍ പ്രചാരം. ഒന്നിലേറെ ഫോണുകളുടെ ഉടമകളാണ് ഒട്ടേറെപ്പേര്‍. ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയില്‍ ജനസംഖ്യയുമായി താരതമ്യം ചെയ്താല്‍ മൊബൈല്‍ ഫോണ്‍ പ്രചാരം 52 ശതമാനമാണ്.

മൊബൈല്‍ ഫോണുകള്‍ മാത്രമല്ല, വയര്‍ലെസ്സ് കണക്ടിവിറ്റിയുള്ളഐപാഡ് പോലുള്ള മൊബൈല്‍ ഉപകരണങ്ങളുടെയും കാലമാണ് വരാന്‍ പോകുന്നതെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ കാര്യത്തില്‍ ഐപാഡിലൂടെ ആപ്പിള്‍ തുടക്കമിട്ട വിപ്ലവം വ്യാപിക്കുമെന്ന് സാരം

എക്‌സ്​പീരിയ ആര്‍ക്: സൂപ്പര്‍ സ്ലിം ഫോണ്‍



Posted on: 13 Jan 2011





സോണി എറിക്‌സണ്‍. ഈ പേരിലുള്ള മൊബൈല്‍ ഫോണ്‍ കമ്പനി പൂട്ടിപ്പോയെന്ന് കരുതിയവര്‍ ഒട്ടേറെയുണ്ട്. മറ്റു ബ്രാന്‍ഡുകളെല്ലാം ആഴ്ചകള്‍ തോറും പുതിയ മോഡലുകളിറക്കുമ്പോള്‍ സോണി എറിക്‌സണെക്കുറിച്ച് കാര്യമായി ഒന്നും കേള്‍ക്കാനില്ലായിരുന്നു. സൈബര്‍ഷോട്ട്, വാക്ക്മാന്‍ ശ്രേണികളില്‍ ചില മോഡലുകളിറക്കിയെങ്കിലും അവയൊന്നും ക്ലച്ച് പിടിക്കാതെ പോയി. ആഗോളമൊബൈല്‍ ഫോണ്‍ വിപണിയില്‍ നാലാം സ്ഥാനക്കാരനെന്ന പെരുമ മാത്രമാണ് ഈ ജപ്പാന്‍-സ്വീഡന്‍ സംയുക്തസംരംഭത്തിനുള്ളത്. 2009 ന്‍െ മൂന്നാംപാദത്തിലെ മൊത്തം മൊബൈല്‍ വില്‍പനയില്‍ നോക്കിയ 37.8 ശതമാനവും സാംസങ് 21 ശതമാനവും എല്‍.ജി. 11 ശതമാനവും സ്വന്തമാക്കിയപ്പോള്‍ 4.9 ശതമാനം കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു സോണി എറിക്‌സണ്‍.


2011-ല്‍ മികച്ച സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സോണി എറിക്‌സണ്‍. അതിന്റെ സൂചന കഴിഞ്ഞദിവസം അമേരിക്കയിലെ ലാസ് വേഗാസില്‍ സമാപിച്ച കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ (CES 2011) ഉണ്ടായി. മേളയില്‍ ഏറ്റവുമധികം ശ്രദ്ധനേടിയ മൊബൈല്‍ ഫോണുകളിലൊന്ന് സോണി എറിക്‌സണിന്റെ 'എക്‌സ്​പീരിയ ആര്‍ക് ' എന്ന മോഡലായിരുന്നു. ലോകത്തെ ഏറ്റവും മെലിഞ്ഞ ഫോണെന്ന വിശേഷണത്തോടെയാണ് കമ്പനി എക്‌സ്​പീരിയ ആര്‍ക്ക് അവതരിപ്പിച്ചത്. ഇതേ അവകാശവാദത്തോടെ തൊട്ടുതലേദിവസം പുറത്തിറക്കിയ എല്‍.ജി. ഒപ്ടിമസ് ബ്ലാക്കിനെ എക്‌സ്​പീരിയ ആര്‍ക് നിഷ്പ്രഭമാക്കുകയും ചെയ്തു. 9.2 മില്ലിമീറ്ററായിരുന്നു ഒപ്ടിമസ് ബ്ലാക്കിന്റെ കനം. ഐഫോണ്‍ 4 നേക്കാള്‍ 0.1 മില്ലിമീറ്റര്‍ കുറവ്. എന്നാല്‍ എക്‌സ്​പീരിയ ആര്‍ക്കിന്റെ കനം വെറും 8.7 മില്ലിമീറ്ററാണ്. സ്‌കിന്നിടൈപ്പ് ജീന്‍സിന്റെ പിന്‍ഭാഗത്തെ പോക്കറ്റില്‍ സുഖമായി കൊള്ളുന്ന ഫോണ്‍ എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. 117 ഗ്രാം ആണ് ഫോണിന്റെ ഭാരം.


മെലിച്ചിലില്‍ മാത്രം ഒതുങ്ങുന്നതല്ല എക്‌സ്​പീരിയ ആര്‍ക്കിന്റെ സവിശേഷതകള്‍. സോണിയുടെ മാത്രം സവിശേഷതയായ ബ്രാവിയ ഡിസ്‌പ്ലേയോടുകൂടിയുള്ള 4.2 ഇഞ്ച് സ്‌ക്രീനാണ് ഫോണിലുള്ളത്. ഐഫോണ്‍ 4 ന്റെ റെറ്റിന ഡിസ്‌പ്ലേയോടു കിടപിടിക്കാന്‍ പോന്നതാണ് ബ്രാവിയ ഡിസ്‌പ്ലേ. എന്നാല്‍ പിക്ചര്‍ റിസല്യൂഷനില്‍ എക്‌സ്​പീരിയ ആര്‍ക് അല്പം പുറകിലാണ്. ഐഫോണ്‍ 4ന് 960 ഗുണം 640 റിസല്യൂഷനുള്ളപ്പോള്‍ എക്‌സ്​പീരിയക്ക് 854 ഗുണം 480 റെസൊല്യൂഷന്‍ മാത്രമേയുള്ളൂ. പക്ഷേ, ഇതു കാര്യമായ കുറവാണെന്നു കരുതാനാവില്ല. 8.1 മെഗാപിക്‌സല്‍ ക്യാമറ, എച്ച്.ഡി. വീഡിയോ റിക്കോര്‍ഡിങ് സങ്കേതം, ഡെഡിക്കേറ്റഡ് കാമറ ബട്ടന്‍ തുടങ്ങിയവയെല്ലാം ഫോണിലുണ്ട്. എച്ച്.ഡി.എം.ഐ. ഔട്ട്പുട്ട് ഉള്ളതിനാല്‍ ഫോണിലെ വീഡിയോകളും ഫോട്ടോകളുമെല്ലാം നേരിട്ട് ടിവിയിലൂടെ കാണാണെന്ന സൗകര്യവുമുണ്ട്.


ഗൂഗിളിന്റെ നെക്‌സസ് എസ് ഫോണിലുപയോഗിക്കുന്ന 2.3 ആന്‍ഡ്രോയ്ഡ് പതിപ്പാണ് എക്‌സ്​പീരിയ ആര്‍ക്കിലുമുള്ളത്. ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ആപ്ലിക്കേഷനുകള്‍ യഥേഷ്ടം ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്നതാണ് 2.3 വെര്‍ഷന്‍. ഒരു ജിഗാഹെര്‍ട്‌സ് ക്വാല്‍കോം പ്രൊസസറാണ് ഫോണിലുള്ളത്. 32 ജി.ബി. വരെയുള്ള മെമ്മറി കാര്‍ഡുപയോഗിക്കാമെങ്കിലും 512 എം.ബി. മാത്രമേ ഇന്റേണല്‍ മെമ്മറിയുള്ളൂ എന്നത് വലിയൊരു പോരായ്മ തന്നെ. ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്കായി ത്രിജി അടക്കമുള്ള എല്ലാവിധ സംവിധാനങ്ങളുമുണ്ട്. നീല, സില്‍വര്‍ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക. ഏപ്രിലോടെ ഫോണ്‍ ലോകവിപണിയില്‍ അവതരിപ്പിക്കാനാണ് സോണി എറിക്‌സണ്‍ ആലോചിക്കുന്നത്. 

നോക്കിയ സ്വയം മാറാനൊരുങ്ങുന്നു



Posted on: 30 Jan 2011





നിര്‍ണായകമായ ഒരു തീരുമാനം കൈക്കൊള്ളാന്‍ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനി ഒരുങ്ങുന്നതായി സൂചന. ഫിന്നിഷ് കമ്പനിയായ 'നോക്കിയ'യാണ് സ്വന്തം ഭാവിക്ക് വേണ്ടി സുപ്രധാനമായ തീരുമാനമെടുക്കാന്‍ പോകുന്നത്. സിമ്പിയന്‍ ഓപ്പറേറ്റിങ് സിസ്റ്റ (ഒ.എസ്) ത്തെ മാത്രം ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള തീരുമാനമാണത്.

മാത്രമല്ല, നോക്കിയ വികസിപ്പിച്ച ചില പഴയ മൊബൈല്‍ ഒ.എസുകളും കമ്പനി ഒഴിവാക്കും. പകരം, അറിയപ്പെടുന്ന ഏതെങ്കിലും പുതു തലമുറ മൊബൈല്‍ ഒ.എസിലേക്ക് നോക്കിയ മാറുമെന്നാണ് റിപ്പോര്‍ട്ട്. അത് ഗൂഗിളിന്റെ ആന്‍ഡ്രോയിഡാകുമോ, മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ 7 ആകുമോ എന്നേ അറിയാനുള്ളൂ.

ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ നോക്കിയ ഇപ്പോള്‍ ഒരുങ്ങുന്നതെന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. ഈ ചോദ്യത്തിന്റെ ഉത്തരത്തിന് ഏറ്റവുമൊടുവിലത്തെ ചില കണക്കുകള്‍ പരിശോധിച്ചാല്‍ മതി. 2010 ഡിസംബറിലെ കണക്കു പ്രകാരം പോയ വര്‍ഷത്തെ അപേക്ഷിച്ച് നോക്കിയയുടെ ലാഭത്തിലുണ്ടായ കുറവ് 21 ശതമാനമാണ്. നോക്കിയയുടെ വിപണിയിലെ പങ്ക് 35 ശതമാനത്തില്‍ നിന്ന് 31 ശതമാനമായി. നോക്കിയയ്ക്ക് മുന്നില്‍ ഒന്നുമല്ലാതിരുന്ന പല ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ലാഭം ക്രമമായി വര്‍ധിപ്പിക്കുന്ന സമയത്താണ് നോക്കിയയുടെ ലാഭം കുറയുന്നത്.

കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ തന്ത്രത്തില്‍ കാര്യമായ ഒരു മാറ്റം ഫിബ്രിവരി 11 ന് നോക്കിയ പ്രഖ്യാപിക്കുമെന്ന് സി.ഇ.ഒ. സ്റ്റീഫന്‍ ഇലോപ്പാണ് പ്രസ്താവിച്ചത്. മൈക്രോസോഫ്ട് വിട്ട് നോക്കിയയുടെ സാരഥ്യമേറ്റെടുത്തയാളാണ് ഇലോപ്പ്. മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ 7 പ്ലാറ്റ്‌ഫോമില്‍ നോക്കിയ ഫോണ്‍ പുറത്തിറക്കാന്‍ പോകുന്നതായി ഏതാനും മാസംമുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

നോക്കിയയുടേതായ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാകും പുതിയ ഫോണുകള്‍ പുറത്തിറക്കുകയെന്ന് ഇലോപ്പ് വ്യക്തമാക്കി. വിന്‍ഡോസ് ഫോണ്‍ 7 ന്റെ കാര്യത്തില്‍ മൈക്രോസോഫ്ട് അത്തരം മാറ്റങ്ങള്‍ കാര്യമായി അനുവദിക്കാറില്ല. അതേസമയം, ഓപ്പണ്‍സോഴ്‌സ് പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡില്‍ അതിനുള്ള വന്‍സാധ്യയുണ്ട് താനും. ഇപ്പോള്‍ തന്നെ സാംസങ് പോലെ പല മൊബൈല്‍ കമ്പനികളും തങ്ങളുടെ രീതിയില്‍ മാറ്റം വരുത്തിയാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറക്കുന്നത്.

വിജയിക്കാന്‍ കഴിയുന്ന ഒരു മൊബൈല്‍ ഇക്കോസിസ്റ്റമാണ് ഇതുവഴി നോക്കിയ വിഭാവനം ചെയ്യുന്നതെന്ന് സി.ഇ.ഒ.പറയുന്നു. സെര്‍ച്ച്, പരസ്യം, ഇ-കൊമേഴ്‌സ്, സോഷ്യന്‍ നെറ്റ്‌വര്‍ക്കിങ്, ലൊക്കേഷന്‍ അടിസ്ഥാനമായുള്ള സേവനങ്ങള്‍, വിനോദം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കിയുള്ളതാകും പുതിയ ആ ഇക്കോസിസ്റ്റമെന്ന് അദ്ദേഹം അറിയിക്കുന്നു. നോക്കുക, ഇതില്‍ ആദ്യത്തേത് രണ്ടുമാണ് ഗൂഗിളിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങള്‍.