Wednesday, February 02, 2011

ശല്യവിളികളില്‍ നിന്ന് രക്ഷപ്പെടാന്‍



Posted on: 07 Dec 2010




മൊബൈല്‍ഫോണുകളിലൂടെയുള്ള അനാവശ്യ വാണിജ്യകോളുകള്‍ക്കും എസ്.എം.എസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രായ് വീണ്ടും രംഗത്തെത്തി. നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന ഡി.എന്‍.സി.ആര്‍ ('Do not call Registry') എന്ന സംവിധാനം പൂര്‍ണ പരാജയമാണെന്ന് ട്രായിക്ക് ബോധ്യമായതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. പഴയസംവിധാനത്തില്‍ ഇതേവരെ 340,231 പരാതികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി 1 മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തണം എന്ന് രാജ്യത്തെ എല്ലാ മൊബൈല്‍ കമ്പനികള്‍ക്കും ട്രായ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അനാവശ്യകോളുകള്‍ തടയാനും നിയന്ത്രിക്കാനും പരാതികള്‍ നല്‍കാനും '1909' എന്ന നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നമ്പരിലേക്ക് വിളിക്കുകയോ എസ്.എം.എസ് ചെയ്യുകയോ ആവാം. ഇതിലൂടെ കോളുകള്‍ തടയാനോ നിയന്ത്രിക്കാനോ ലഭിക്കുന്ന അപേക്ഷകള്‍ക്ക് ഏഴു ദിവസത്തിനകം തീരുമാനമാക്കണം എന്നതാണ് പുതിയ നിര്‍ദേശം. (ഡി.എന്‍.സി.ആറില്‍ ഇത് 45 ദിവസമായിരുന്നു). മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ക്കും ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ക്കും ഒരേ നമ്പര്‍ തന്നെയാണ് അനുവദിച്ചിരിക്കുന്നത്.

ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ ഉപയോഗിക്കുന്ന ടെലിഫോണ്‍ നമ്പരുകള്‍ ഇനിമുതല്‍ 70xxxxxxxx എന്ന രീതിയില്‍ (ആദ്യ രണ്ട് അക്കങ്ങള്‍ 70) ആയിരിക്കും. ഇതോടെ ഉപഭോക്താവിന് വേണമെങ്കില്‍ ഈ കോളുകള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കാം. വാണിജ്യകോളുകള്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ഒന്‍പത് മണി വരെയുള്ള സമയത്ത് മാത്രമേ പാടുള്ളൂ എന്നും നിര്‍ദേശമുണ്ട്.

നാഷണല്‍ ടെലിമാര്‍ക്കറ്റേഴ്‌സ് രജിസ്റ്ററില്‍ പേരില്ലാത്തവര്‍ക്ക് ഒരു ദിവസം പരമാവധി 100 എസ്.എം.എസുകള്‍ മാത്രമേ അയക്കുവാന്‍ സാധിക്കുകയുള്ളു. നിലവില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ശല്യമുണ്ടാക്കുന്ന ഇത്തരക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഇവരെ രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയുമാണ് ട്രായിയുടെ ലക്ഷ്യം. ഇതോടെ നിലവില്‍ ആയിരവും രണ്ടായിരവും എസ്.എം.എസുകള്‍ അയക്കാനുള്ള പ്ലാനുകള്‍ ലഭിച്ചിട്ടുള്ള മെസേജിങ് ഭ്രാന്തമാരും ഇതില്‍ കുടുങ്ങും. ദിവസം 100 എസ്.എം.എസില്‍ കൂടുതല്‍ അയക്കാന്‍ കഴിയുന്ന ഉപഭോക്തൃ പ്ലാനുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

ഉപഭോക്താക്കള്‍ക്ക് രണ്ടുവിധത്തില്‍ നാഷണല്‍ കസ്റ്റമര്‍ പ്രിഫറന്‍സ് രജിസ്റ്ററില്‍ തങ്ങളുടെ നമ്പര്‍ രേഖപ്പെടുത്താം. ഒന്ന് എല്ലാ ശല്യവിളികളും സന്ദേശങ്ങളും തടയുക. രണ്ട് ചില വിഭാഗങ്ങളില്‍ നിന്നുള്ളവ മാത്രം തടയുക. ബാങ്കിങ്/ ഇന്‍ഷൂറന്‍സ്/ ക്രെഡിറ്റ് കാര്‍ഡ്/ എഡ്യൂക്കേഷന്‍/ ആരോഗ്യം/ ടൂറിസം തുടങ്ങിയ ഏഴുവിഭാഗങ്ങളില്‍ ഏതുവേണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. ഇത്തരത്തില്‍ ഏഴുവിഭാഗങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഡി.എന്‍.സി.ആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരെ ഒന്നാം വിഭാഗത്തിലേക്ക് മാറ്റും.

ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തവ മൂന്നുമാസത്തിനുശേഷമേ മാറ്റാന്‍ സാധിക്കുകയുള്ളു.

പരാതികള്‍ നല്‍കുമ്പോഴും ഇനി മുതല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കണം. വിളിച്ച നമ്പര്‍, ദിവസം, സമയം, സന്ദേശത്തിന്റെ അഥവാ ടെലിഫോണ്‍ വിളിയുടെ വിശദാംശം എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉണ്ടായിരിക്കണം.

രജിസ്റ്റര്‍ ചെയ്യേണ്ട ഫോര്‍മാറ്റ് : START

0 അഭിപ്രായ(ങ്ങള്‍) :

Post a Comment