പൊറോട്ട എന്നാല്‍ മൈദാ കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷ്യ വസ്തു. എന്നാല്‍ മൈദയുടെ ചരിത്രം അറിയാമോ? അങ്ങ് അമേരിക്കയില്‍ ഗോതമ്പ് ഇടിച്ചു പൊടിച് വേണ്ടതെല്ലാം എടുത്ത ശേഷം ബാക്കി വരുന്ന വേസ്റ്റില്‍ നിന്ന് റവയും എടുത്ത ശേഷം ബാക്കി വരുന്ന വേസ്റ്റില്‍ നിന്ന് പകുതി ആട്ടക്കും പോയി ബാക്കി വരുന്നതായ ചണ്ടില്‍ അലോക്സന്‍എന്നൊരു കെമിക്കല്‍ ചേര്‍ത്ത് അതിനു സോഫ്റ്റാക്കി ബെന്‍സോയില്‍ പെറോക്സൈഡ് എന്ന ബ്ലീച്ചിംഗ് കെമിക്കല്‍ കൂടി ചേര്‍ത്ത് ഉണ്ടാക്കുന്ന വസ്തു ആണ് മൈദാ.
മൈദായുടെ രണ്ടേരണ്ടു ഉപയോഗങ്ങള്‍:
ഒന്ന്. പൊറോട്ട ഉണ്ടാക്കാന്.
രണ്ട്: പോസ്റര്‍ ഒട്ടിക്കാന്‍.
പോസ്റര്‍ ഒട്ടിക്കുക എന്നതാണ് മൈദയുടെ യഥാര്‍ത്ഥ ഉപയോഗം എന്നറിയുക. ഇനി തിന്നാലോ! അവന്‍ ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നു. ഗോതമ്പ് മുഴുവനായി ദഹിക്കാന്‍ മൂന്നു മണിക്കൂര്‍ മതി. എന്നാല്‍ പൊറോട്ട ദഹിക്കാന്‍ പതിനാറു മണിക്കൂര്‍ വേണം. അതുവരെ നമ്മുടെ പാവം ആമാശയം പൊറോട്ടയുമായി ഗുസ്തി പിടിച്ചു തളരുന്നു. ഇനി നിങ്ങള്‍ തീരുമാനിക്കൂ പൊറോട്ട വേണോ സ്വന്തം വയറു വേണോ എന്നു!