എംബെഡഡ് സിസ്റ്റം
എംബഡഡ് സിസ്റ്റങ്ങൾ
സംവിധാനങ്ങളെയാണ് നിശ്ചിതമായ ഒന്നോ അതിലധികമോ ജോലികൾ ചെയ്യുവാനുപയോഗിക്കുന്ന
കമ്പ്യൂട്ടർ എന്നു വിളിക്കുന്നത്. മിക്കപ്പോഴും റിയൽ-ടൈം വിവരങ്ങളെ സ്വീകരിച്ച് യഥസമയംപ്രതികരിക്കുവാനുള്ള ജോലികളാണ് ഇവക്ക് നൽകപ്പെടുക.നേരേ മറിച്ച് സാധാരണ വിവിധാവശ്യ കമ്പ്യൂട്ടറുകൾ, ആവശ്യത്തിനുള്ള സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത് ഉപഭോക്താവിന്റെഅസംഖ്യംആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. ഇന്ന് നാം കൈകാര്യം ചെയ്യുന്ന അനവധി ഉപകരണങ്ങളിൽ എംബഡഡ് സിസ്റ്റങ്ങൾഉപയോഗിക്കുന്നു. മൈക്രോകൺട്രോളർ, മൈക്രോപ്രൊസസ്സർ, ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സർമുതലായവയാണ് ഇവ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്
വിവിധ തരം എംബഡഡ് സിസ്റ്റങ്ങൾ
എംബഡഡ് സിസ്റ്റങ്ങളുടെ ഉപയോഗത്തിന് അനവധി ഉദാഹരണങ്ങളുണ്ട്.
വിദൂര ആശയവിനിമയത്തിൽ അനവധി എംബഡഡ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നു.
ടെലിഫോൺ ശൃംഖലയിൽ ഉപയോഗിക്കുന്ന ടെലിഫോൺ സ്വിച്ചുകൾ മുതൽ
സാധാരണക്കാരന്റെ കയ്യിലെ മൊബൈൽ ഫോൺ വരെ എംബഡഡ് സിസ്റ്റങ്ങൾക്ക്
ഉദാഹരണങ്ങളാണ്. കമ്പ്യൂട്ടർ ശൃംഖലകളിൽ റൗട്ടറുകളും ബ്രിഡ്ജുകളും ഉപയോഗിക്കുന്നു.
വീട്ടുപകരണങ്ങളായഅലക്കുയന്ത്രം, മൈക്രോ വേവ് ഓവനുകൾ മുതാലായവയെ
ല്ലാം എംബെഡെഡ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നവയോ എംബഡഡ് സിസ്റ്റങ്ങൾ തന്നെയോ ആണ്.
ഗതാഗത്തിനുപയോഗിക്കുന്ന വിമാനം മുതൽ സാധാരണ നിരത്തിലോടുന്ന വാഹനങ്ങളിൽ
വരെ എംബഡഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നു. ഇന്നത്തെ വിമാനങ്ങളിൽ ഇനേർഷ്യൽ
ഗയിഡൻസ് സംവിധാനങ്ങൾ, ജി.പി.എസ്. സ്വീകരണികൾ മുതലായ സജ്ജീകരണങ്ങൾ
സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. ബ്രഷ് ലെസ്സ് ഡി.സി. മോട്ടോറുകൾ, ഇൻഡക്ഷൻ മോ
ട്ടോറുകൾ, മറ്റുഡി.സി. മോട്ടോറുകൾ മുതലായവ ഇലക്ടോണിക് മോട്ടോർ നിയന്ത്രണ സം
വിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. സാധാരണ വാഹനങ്ങൾ, വൈദ്യുത വാഹനങ്ങൾ,
ഹൈബ്രിഡ് വാഹനങ്ങൾ എന്നിവയിൽ മലിനീകരണം നിയന്ത്രിക്കുന്നതിനും, കാര്യക്ഷമത
വർദ്ദിപ്പിക്കുന്നതിനും എംബഡഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നു. വാഹനങ്ങളിൽ
ഉപയോഗിക്കുന്ന മറ്റ് സംവിധാനങ്ങൾ ആന്റി ബ്രേക്കിങ്ങ് സംവിധാനം, 4 വീൽ ഡ്രൈവ്,
ഓട്ടോമാറ്റിക് ട്രാക്ഷൻ നിയന്ത്രണം മുതലായവയാണ്.
തരംഗങ്ങളുടെ ഉച്ചത വർദ്ധിപ്പിക്കുന്നതിനും റെക്കോർഡ് ചെയ്തു വയ്ക്കുന്നതിനും എംബഡഡ്
സംവിധാനങ്ങൾ ഉപയോഗിക്കുന്നു. സി.ടി. സ്കാൻ, എം.ആർ.ഐ. സ്കാൻ മുതലായ
ഇമേജിങ്ങ് സംവിധാനങ്ങളും കാർഡിയാക് പേസ് മേക്കർ പോലുള്ള അനവധി റിയൽ ടൈം
എംബഡഡ് സംവിധാനങ്ങളും വൈദ്യശാസ്ത്ര രംഗത്ത് ഉപയോഗിക്കുന്നുണ്ട്.