2011 ജനുവരി 17
- ജനുവരി 17--ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഉത്തര ആഫ്രിക്കൻ രാജ്യമായ ടുണീസിയയിൽ നിന്നും എകാധിപതിയായ സൈനൽ ആബ്ദീൻ ബെൻ അലി (Zine El Abidine Ben Ali) പാലായനം ചെയ്തതിനെത്തുടർന്ന് പുതിയ ഗവൺമെൻറിന് ഇന്ന് രൂപീകിച്ചേക്കും [1] .
- ജനുവരി 17--ഐ.സി..സി.ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു [2] .
- ജനുവരി 17--ധീരതയ്ക്കുളള രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജിസ്നി ടി. മുരളി(തൃശ്ശൂര്‍), വിഷ്ണുദാസ് കെ.(പാലക്കാട്), അനൂപ്, രാജ്നാരായണൻ(ആലപ്പുഴ)എന്നിവർ കേരളത്തിൽനിന്ന് പുരസ്കാരത്തിന് അർഹരായി [3].
- ജനുവരി 17--കേരളത്തിൽ 2011ലെ മെഡിക്കൽ-എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കി.ഈ വർഷം മുതൽ എൻജിനിയറിങ് പ്രവേശനത്തിന് പ്രവേശന പരീക്ഷയിലെ മാർക്കിനൊപ്പം യോഗ്യതാ പരീക്ഷയിലെ മാർക്കും പരിഗണിക്കുന്നു [4].
0 അഭിപ്രായ(ങ്ങള്) :
Post a Comment