Thank you for visiting My BLOG!

Monday, January 17, 2011

ഐ.പി. ടി.വി


ഐ.പി. ടി.വി.

ഇൻറർനെറ്റ് പ്രോട്ടോക്കോൾ അനുസരിച്ച് ഡിജിറ്റൽ ടെലിവിഷൻ സേവനമാണ്
ഇൻറർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ. സാധാരണ ചാനലുകൾ പോലെ
ഒരു ദിശയിലേക്ക് മാത്രമല്ല നേരേമറിച്ച് ടെലിവിഷൻ സംപ്രേക്ഷണം നടത്തുന്ന
സ്ഥലത്തേക്കും ആശയവിനിമയം നടത്താൻ ഐ.പി. ടി.വി. അവസരമൊരുക്കുന്നു.
മറ്റൊരു നേട്ടം ഇഷ്ടസമയക്കാഴ്ചയാണ്. ഐ.പി. ടി.വിയിൽ ഏതു പരിപാടിയും
 ഏതുസമയത്തും കാണാം. സേവനദാതാവിൻറെ പക്കലുള്ള ശേഖരത്തിൽ നിന്ന്
 ഇഷ്ടമുള്ള പരിപാടികൾ ഉപയോക്താവിന് കാണാവുന്നതാണ്. ഐ.പി. ടി.വി.
 സേവനം ലഭ്യമാക്കാനായി സെറ്റ്-ടോപ് ബോക്സ് ടിവിക്കോ കംപ്യൂട്ടറിനോ ഒപ്പം
ഘടിപ്പിക്കണം. ഇതിനെ നിയന്ത്രിക്കാനായി ഒരു റിമോർട്ടു കൂടി ലഭിക്കും.
ഇതുപയോഗിച്ചാണ്‌ ചാനലുകൾ മാറ്റുന്നതും വീഡിയോഫയലുകൾ
സേവനദാതാവിന്റെ പക്കൽ നിന്നും നമുക്ക് മുന്നിലേക്ക് എത്തുന്നതും.
ബി.എസ്.എൻ.എൽ. മൈ വേ എന്ന വാണിജ്യ നാമത്തിലാണ്
ഐ.പി. ടി.വി. സേവനം ലഭ്യമാക്കുന്നത്. റിലയൻസ്ഭാരതി എയർടെൽ
 എന്നീ സ്വകാര്യ സംരംഭകരും ഐ.പി. ടി.വി. സേവനം നൽകുന്നുണ്ട്.
ഐ.പി. ടി.വി. സേവനം മൂന്ന് തരത്തിലുണ്ട്. ലൈവ് ടെലിവിഷൻ,
ടൈം ഷിഫ്റ്റഡ് പ്രോഗ്രാമിങ്, വീഡിയോ ഓൺ ഡിമാൻഡ്.

സവിശേഷതകൾ

അടിസ്ഥാനടെലിഫോൺ സേവനം ലഭ്യമാകുന്ന കമ്പികളിലൂടെ
ഇന്റെർനെറ്റ് പ്രോട്ടോക്കോൾ അനുസരിച്ച് നൽകുന്ന ടെലിവിഷൻ
 സേവനമാണ്‌ ഐ.പി. ടി.വി. ഇന്റെർനെറ്റ് പ്രോട്ടോക്കോൾ 
ടെലിവിഷൻ എന്നാണ്‌ പൂർണ രൂപം.ഒരൊറ്റ ചെമ്പ്കമ്പി
ലിങ്കിലൂടെ ടെലിഫോൺ(VoIP),ടെലിവിഷൻ(ipTV),സിനിമാ
 ഡോക്യൂമെന്ററി(video on Demand) എന്നിവക്കൊപ്പം ഇന്റെർനെറ്റും ലഭിക്കുന്നു.
സാധാരണ ചാനലുകൾ പോലെ ഒരു ദിശയിലേക്ക് മാത്രമല്ല നേരേമറിച്ച് ടി.വി.
സംപ്രേഷണം നടത്തുന്ന സ്ഥലത്തേക്കും ആശയവിനിമയം നടത്താൻ ഐ.പി. ടി.വി.
അവസരമൊരുക്കുന്നു. മറ്റൊരു നേട്ടം ഇഷ്ട്ടസമയകാഴ്ച്ചയാണ്‌. സാധാരണയായി
 ടെലിവിഷൻ പരിപാടികൾ നേരിട്ട് (ലൈവ്) ആയാണ്‌ ആസ്വദിക്കുന്നത്. എന്നാൽ
ഐ.പി. ടി.വി.യിൽ സംപ്രേഷണം ചെയ്തുകഴിഞ്ഞ ഏതുപരിപാടിയും
ഏതുസമയത്തും കാണാം. സേവനദാതാവിന്റെ പക്കലുള്ള സിനിമ,ഡോക്യൂമെന്ററി
 എന്ന ശേഖരത്തിൽ നിന്ന് ഉപയോക്താവിന്റെ ഇഷ്ട്ടത്തിനനുസരിച്ച് ആസ്വാദനമാകാം.

[തിരുത്തുക]ഗാർഹിക ശൃംഖല

[തിരുത്തുക]പ്രോട്ടോക്കോളുകൾ

പേഴ്സണൽ കംപ്യൂട്ടർ അല്ലെങ്കിൽ സെറ്റ്-ടോപ് ബോക്സ് ഘടിപ്പിച്ച ടെലിവിഷൻ
എന്നിവ ഐ.പി. ടി.വി. കാണുന്നതിന് അത്യാവശ്യമാണ്. എംപെഗ്-2 അല്ലെങ്കിൽ
എംപെഗ്-4സാങ്കേതികതയിലാണ് വീഡിയോ കംപ്രസ്സ് ചെയ്യുന്നത്. എന്നിട്ട് വീഡിയോ
എംപെഗ് ട്രാൻസ്പോർട്ട് സ്ട്രീമിലേക്ക് അയ്ക്കുന്നു. ഇവിടെ നിന്നും ലൈവ്
 ടിവിയിലേക്ക് ഐ.പി. മൾട്ടികാസ്റ്റ്വഴിയും വീഡിയോ ഓൺ ഡിമാൻഡ്
സേവനത്തിലേക്ക് ഐ.പി. യൂണികാസ്റ്റ് വഴിയും വീഡിയോ വിതരണം ചെയ്യുന്നു.
ഒരേ സമയം വിവിധ കംപ്യൂട്ടറുകളിലേക്ക് വിവരം കൈമാറാനുപയോഗിക്കുന്ന
 രീതിയാണ് ഐ.പി. യൂണികാസ്റ്റ്. മാനക-അടിസ്ഥാന ഐപി ടിവിയിൽ
താഴെപ്പറയുന്ന പ്രോട്ടോക്കോളുകൾ ഉപയോഗിക്കുന്നു.

[തിരുത്തുക]

0 അഭിപ്രായ(ങ്ങള്‍) :

Post a Comment