ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Tuesday, April 10, 2012

4ജി സേവനങ്ങള്‍ക്ക് തുടക്കം

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ കൊല്‍ക്കത്തയില്‍ 4ജി (നാലാം തലമുറ) മൊബൈല്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ടു. രാജ്യത്ത് ആദ്യമായി 4ജി സേവനങ്ങള്‍ തുടങ്ങുന്ന കമ്പനിയെന്ന സ്ഥാനം ഇതോടെ എയര്‍ടെല്ലിന് സ്വന്തമായി. കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബലാണ് സേവനങ്ങള്‍ക്ക് തുടക്കമിട്ടത്.

നവീനമായ ടിഡി-എല്‍ടിഇ സങ്കേതത്തില്‍ അധിഷ്ഠിതമായാണ് എയര്‍ടെല്‍ 4ജി സേവനങ്ങള്‍ നല്‍കുന്നത്. മറ്റു ടെലികോം കമ്പനികളും ഇക്കാര്യത്തില്‍ എയര്‍ടെല്ലിനെ മാതൃകയാക്കുമെന്നാണ് കരുതുന്നതെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പറഞ്ഞു.

4ജി സേവനങ്ങള്‍ തുടങ്ങിയതോടെ നൂതന മൊബൈല്‍ സങ്കേതങ്ങള്‍ നിലവിലുള്ള രാജ്യങ്ങളില്‍ ഇന്ത്യയുമെത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാരതി എയര്‍ടെല്ലിന്റെ 4ജി നിരക്കുകള്‍: