
ഒരില കൂടി കൊഴിഞ്ഞു വീണിരിക്കുന്നു,അതിന്‍റെ കാല്പാടുകള്‍ മാത്രമേ ശേഷിച്ചിട്ടുളൂ.മറ്റൊരു തളിരില വിടരാന്‍ വെമ്പല്‍ കൊള്ളുകയാണ്,കൊഴിഞ്ഞു വീണഇലയുടെ അവശിഷ്ടത്തില്‍ നിന്നല്ല പുതിയ ഇല ജന്മമെടുക്കുന്നത് .പുതിയ തളിര് സുര്യനില്‍ നിന്ന് ചൈതന്യം ഉള്‍ക്കൊള്ളുവാന്‍ മുകളിലേക്ക് നോക്കുന്നു.കൊഴിഞ്ഞു വീണ ഇലക്ക് ജീവനില്ല.തളിരിലക്ക് അതറിയാം.അതുകൊണ്ടത് ത്ഴെക്ക് നോക്കുന്നില്ല. അതുപോലെ നമ്മുക്കും ഒരു പുതിയ തുടക്കം കുറിക്കാം .ഇന്നലെയുടെ തെറ്റുകളില്‍ നിന്നും പരാജയങ്ങളില്‍നിന്നും...