മൊബൈല്‍ഫോണ്‍ വിപണിയിലെ രാജാക്കന്‍മാരായിരുന്നു ഒരു കാലത്ത് മോട്ടറോള. തൊണ്ണൂറുകളുടെ മധ്യത്തില്‍ ആദ്യ ഫ്ലാപ് ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് ഈ അമേരിക്കന്‍ കമ്പനി വിപണി പിടിച്ചടക്കി. മൊബൈല്‍ഫോണ്‍ സാങ്കേതികവിദ്യ അനലോഗില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറാന്‍ തുടങ്ങിയതോടെ കമ്പനിയുടെ ചീത്തസമയവും തുടങ്ങി. ആദ്യം നോക്കിയ, പിന്നെ സാംസങ്... എതിരാളികളൊന്നായി മുന്നില്‍ കയറിപ്പോകുന്നത് നോക്കി നില്‍ക്കാനേ മോട്ടറോളയ്ക്കായുള്ളൂ. ആഗോളവിപണിയില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണവര്‍....