
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എടിഎം കാര്‍ഡ് എടുക്കാന്‍ മറന്നാല്‍ ചിലപ്പോള്‍ കുഴങ്ങും; കൈയില്‍ കാശില്ലെങ്കില്‍ പ്രത്യേകിച്ചും. അതേസമയം, എടിഎമ്മില്‍ നിന്ന് കാശെടുക്കാന്‍ കാര്‍ഡ് വേണ്ടെന്ന് വന്നാലോ; കൈയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് കാശെടുക്കാമെന്ന് വന്നാലോ...അതെ, അധികം വൈകാതെ എടിഎം എന്നത് കാര്‍ഡില്‍ നിന്ന് മുക്തമായ ഒരു സംവിധാനമായേക്കും.
ബ്രിട്ടനില്‍ ഇപ്പോള്‍ ഉപയോഗിക്കപ്പെട്ടു തുടങ്ങിയ സങ്കേതം വ്യാപകമായാല്‍, എടിഎമ്മില്‍ നിന്ന്...