തിരക്കിട്ട ജോലിക്കിടയിലും മറ്റും കോള്‍ വരുമ്പോള്‍ ബാഗില്‍ നിന്നോ പോക്കറ്റില്‍ നിന്നോ ഫോണ്‍ തപ്പിത്തിരഞ്ഞെടുക്കണം. ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും കഴിയില്ല. ഇതിനെല്ലാം ഉത്തരവുമായാണ് സ്മാര്‍ട്ട് വാച്ച് എത്തുന്നത്.
മെസേജുകള്‍ വായിക്കാനും കോള്‍ സ്വീകരിക്കാനും പ്ലേ ലിസ്റ്റ് മാനേജ് ചെയ്യാനും ശബ്ദം നിയന്ത്രിക്കാനും കലണ്ടര്‍ നോക്കാനും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ നോക്കാനുമെല്ലാം സ്മാര്‍ട്ട് വാച്ച് സൗകര്യം നല്‍കുന്നു. സ്മാര്‍ട്ട് ഫോണ്‍ ബാഗിലോ പോക്കറ്റിലോ സൂക്ഷിച്ചാല്‍ മതി.
പ്രമുഖ ഇലക്‌ട്രോണിക്‌സ് ഉത്പന്ന നിര്‍മാതാക്കളായ സോണിയാണ് ആന്‍ഡ്രോയിഡ് സാങ്കേതികതയില്‍ സ്മാര്‍ട്ട്‌വാച്ച് അവതരിപ്പിച്ചിരിക്കുന്നത്. എട്ട് മി.മീ കനമുള്ള ഇതില്‍ അള്‍ട്രാ റെസ്‌പോണ്‍സീവ് 1.3 ഇഞ്ച് ഒഎല്‍ഇഡി ടച്ച് ഡിസ്‌പ്ലേ ആണ് ഒരുക്കിയിരിക്കുന്നത്. ഫോണുമായി കണക്ട് ചെയ്യുന്നതിന് ബ്ലൂടൂത്ത് സംവിധാനമാണ് സഹായിക്കുക.
ഇന്ത്യയില്‍ 6299 രൂപ മുതലാണ് വില.