മാനേജ്മെന്റ്
മാനേജ്മെന്റ്
വളരെ വ്യക്തമായി നിര്‍വചിക്കപ്പെട്ട ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില നയപരിപാടികളോടുകൂടി ഒരു സംരംഭത്തിന്റെയോ/സ്ഥാപനത്തിന്റെയോ/ പ്രസ്ഥാനത്തിന്റെയോ ആന്തരികമോ ബാഹ്യമോ ആയ പ്രവര്‍ത്തനങ്ങളെ ഏകോപിക്കുന്നതിനേയും സംഘടിപ്പിക്കുന്നതിനേയുമാണ് ചുരുക്കത്തില്‍ മാനേജ്മെന്റ് എന്ന് വിളിക്കുന്നത്. ആസൂത്രണം സംഘാടനം, ആളുകളെ നിയന്ത്രിക്കല്‍,നേതൃത്വം, നിയന്ത്രണം, നിരീക്ഷണം തുടങ്ങിയ അനേകം ഘടകങ്ങള്‍ മാനേജ്മെന്റില്‍ ഉള്‍പ്പെടുന്നു. മനുഷ്യസാമ്പത്തിക സാങ്കേതിക പ്രകൃതി വിഭവങ്ങളുടെ വിന്യാസവും കൈകാര്യം ചെയ്യലുമാണ് മാനേജ്മെന്റിന്റെ അന്തഃസത്ത
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ പ്രാസ്ഥാനികപെരുമാറ്റ പഠനങ്ങളുടെയും സിദ്ധാന്തങ്ങളുടെയും (orgnisational behavourial and theories) തുടക്കകാരിയായ മേരി പാര്‍ക്കര്‍ ഫോലറ്റ് മാനേജ്മെന്റിനെക്കുറിച്ച് എഴുതി "ആളുകളെകൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കുന്നതിന്റെ കലയാണ് മാനേജ്മെന്റ്"
തൊഴില്‍ വിപണിയിലെ സ്ഥാനം:
നിങ്ങള്‍ കഴിവുള്ളവനും മികച്ചരീതിയില്‍ മാനേജ്മെന്റ് കോഴ്സ് പൂര്‍ത്തിയാക്കുവാനുമായെങ്കില്‍ തൊഴില്‍ കബോളത്തില്‍ നിങ്ങള്‍ക്കു മൂല്യമുണ്ടാവുകയും നിങ്ങള്‍ ശേഷികള്‍ കുറഞ്ഞവനും കോഴ്സ് നിലവാരമില്ലാത്തതുമാണെങ്കില്‍ പിന്തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് മറ്റേതു മേഖലയെക്കാളും മാനേജ്മെന്റ് കരിയറിനുള്ളത്.സംമ്പത് വ്യവസ്ഥയിലെ ചാഞ്ചാട്ടങ്ങളും ആഗോള-ഉദാര-സ്വകാര്യവല്‍കരണ പ്രക്രിയയിലെ മാറ്റങ്ങളും ബാധിക്കാവുന്ന ഒരു തൊഴില്‍ മേഖലയാണ് മാനേജ്മെന്റ് എങ്കിലും നിങ്ങള്‍ മത്സരശേഷിയുള്ളവനും മികച്ച ഒരു മാനേജ്മെന്റ് ബിരുദം കയ്യിലുള്ളവനുമാണെങ്കില്‍ ഒന്നും ഭയപ്പെടാനില്ല.
വ്യക്തി മുദ്രകള്‍
ജോലിസാധ്യതയെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ നേരത്തെ പറഞ്ഞതു പോലെ വ്യക്തിയുടെ ശേഷികള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുന്ന ഒരു കരിയറാണ് മാനേജ്മെന്റ് ഒരു മാനേജ്മെന്റ് കോഴ്സില്‍ ചേരുന്നതുകൊണ്ട് മാനേജ്മെന്റ് സിദ്ധാന്തങ്ങള്‍ കാണാപ്പാഠം പഠിച്ച് മികച്ച രീതിയില്‍ പരീക്ഷകള്‍ വിജയിച്ചതുകൊണ്ടോ നിങ്ങള്‍ക്ക് ഒരു മികച്ച മാനേജരാകാന്‍ കഴിയുകയില്ല. അതിന് ഏകാഗ്രതയും സമര്‍പ്പണവും കഠിനാദ്ധ്വാനവും ആവശ്യമാണ്. ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന കമ്പ്യുട്ടറിനെപ്പോലെ മികച്ച ഒരു മനുഷ്യയന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഇന്റര്‍വ്യുബോര്‍ഡിനു മുമ്പില്‍ തെളിയിച്ചാല്‍ മാത്രമെ നിങ്ങള്‍ക്ക് ഒരു മികച്ച കമ്പനിയിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു. ആദ്യം എക്സ്പീരിയന്‍സിനു വേണ്ടി ചെറിയ കമ്പനികളില്‍ തുടങ്ങുകയും പന്നീട് വലിയ കമ്പനികളെ ലക്ഷ്യം വയ്ക്കുന്നതുമാണ് നന്ന്. നിങ്ങളുടെ മാനേജ്മെന്റ് ജോലി സാദ്ധ്യത താഴെ പറഞ്ഞിരിക്കുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കും
നിങ്ങളുടെ മാനേജ് കഴിവുകളും ശേഷികളും
നിങ്ങള്‍ പഠിച്ച സ്ഥാപനത്തിന്റെയും കോഴ്സിന്റെയും നിലവാരം
തൊഴില്‍ കമ്പോളത്തിലെ മാനേജ്മെന്റ് കരിയറിന്റെ നില -ആഗോള-ഉദാര – സ്വകാര്യവല്‍കരണ പ്രക്രിയയെ മാധ്യമങ്ങളിലൂടെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയാണ് ഇതറിയാനുള്ള മാര്‍ഗ്ഗം
ഗവണ്‍മെന്റ് ജോലിസാധ്യത
ഒരു മിഡില്‍ ലെവല്‍ ജോലിയായതുകൊണ്ടുതന്നെ ഗവണ്‍മെന്റ് മേഖലയില്‍ മാനേജ്മെന്റ് തൊഴിലവസരങ്ങള്‍ സുലഭമല്ല. എന്നാല്‍ മാനേജ്മെന്റ് അധ്യാപനത്തിലുള്ള സാധ്യതകള്‍ ഏറെയുണ്ട്
മറ്റ് തൊഴില്‍ സ്രോതസ്സുകള്‍
സ്വകാര്യമേഖലയാണ് പ്രധാന മാനേജ്മെന്റ് തൊഴില്‍ സ്രോതസ്സ്.അന്താരാഷ്ട്ര സംഘടനകളിലും (ഉദഃ യു എന്‍) എന്‍ ജി ഒ കളിലും ഇപ്പോള്‍ മികച്ച മാനേജര്‍മാരെ തേടുന്നുണ്ട്
വിദേശ ജോലിസാധ്യതകള്‍
മികച്ച രീതിയുല്‍ കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ ഗള്‍ഫ് മേഖലയില്‍ ധാരാളം തൊഴില്‍ സാധ്യതകള്‍ ഉള്ള കരിയറാണ് മാനേജ്മെന്റ്.ബഹുരാഷ്ട്ര കമ്പനികളുടെ മാനേജ്മെന്റ് ടീമിന്റെ ഭാഗമായാല്‍ പിന്നീട് ഇതേ കമ്പനിയിലൂടെ വിദേശത്ത് ജോലി ചെയ്യാന്‍ കഴിയും
സ്വയം തൊഴില്‍ സാധ്യത
വ്യക്തമായി നിര്‍മ്മിക്കപ്പെട്ട തൊഴില്‍ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും ആശയങ്ങളും സ്വന്തമായുണ്ടെങ്കില്‍ ഒട്ടും ഭയപ്പെടാതെ സ്വന്തം സംരംഭങ്ങള്‍ ആലോചിക്കാവുന്നതാണ്
ലഭ്യമായ കോഴ്സുകള്‍
എം ബി എ, ബി ബി എ, പി ജി ഡിപ്ലോമ, എക്സിക്യുട്ടീവ് പ്രോഗ്രാംസ് ഫോര്‍ വര്‍ക്കിങ്ങ് പ്രൊഫഷണല്‍സ്.
ആവശ്യമായ വ്യക്തിഗുണങ്ങള്‍/ മാനേജ്മെന്റ്
അഭിരുചിയെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍
ആജ്ഞാശക്തി, നിരീക്ഷണ പാടവം, വൈകാരിക പക്വത, അടുക്കും ചിട്ടയും, പൊതു വിജ്ഞാനം, ഗ്രഹണശേഷി, വിശകലനബുദ്ധി,മനഃസാന്നിദ്ധ്യം, കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ്, ആശയ വിനിമയ ശേഷി, സ്വയം പ്രചോദിപ്പിക്കാനുള്ള കഴിവ്, ആത്മവിശ്വാസം,പ്രശ്നനിര്‍ദ്ധാരണശേഷി, സൃഷ്ടിപരമായ ചിന്ത, വിമര്‍ശനാത്മക ചിന്ത,വായനാശീലം.
പ്രവേശന യോഗ്യതകള്‍
പ്രവേശന പരീക്ഷകളിലെ പ്രകടനം, യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് കാറ്റ്, മാറ്റ് എന്നിവ പ്രധാനപ്പെട്ട രണ്ട് മാനേജ്മെന്റ് പ്രവേശന പരീക്ഷകളാണ് വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷകള്‍ എന്ന വിഭാഗം സന്ദര്‍ശിക്കുക
പ്രവേശന രീതി
ഇന്ത്യയിലെ ഉന്നത മാനേജ്മെന്റ് സ്ഥാപനങ്ങളായ ഐ ഐ എമ്മുകളിലേക്ക് കാറ്റ് (CAT) എന്നറിയപ്പെടുന്ന കോമണ്‍ അഡമിഷന്‍ ടെസ്റ്റ വഴിയും ആള്‍ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റ് പ്രവേശന പരീക്ഷ വഴിയുമാണ് പ്രവേശനം നടത്തുന്നത്. സര്‍വ്വകലാശാലകളും മറ്റ് സ്വയംഭരണ മാനേജ്മെന്റ് സ്ഥാപനങ്ങളും പ്രവേശന പരീക്ഷയിലുടെയും യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലും മാനേജ്മെന്റ് ബിരുദ പ്രവേശനങ്ങള്‍ നടത്തുന്നുണ്ട്
വിദ്യാഭ്യാസ ലോണ്‍ സാധ്യത
നിങ്ങള്‍ ചേരുന്ന സ്ഥാപനത്തിന്റെ ആക്കാഡമിക് നിലവാരം ,യോഗ്യതാ പരീക്ഷയിലെയും പ്രവേശന പരീക്ഷയിലെയും നിങ്ങളുടെ പ്രകടനം എന്നിവ മികച്ചതാണെങ്കില്‍ വിദ്യാഭ്യാസ ലോണ്‍ ഉറപ്പാക്കാം.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment