Posted on: 15 Feb 2011
ലോകമെങ്ങുമുള്ള മൊബൈല്‍ഫോണ്‍ കമ്പനികളുടെയും അനുബന്ധവ്യസായങ്ങളുടെ പ്രതിനിധികളുടെയും സമ്മേളനവേദിയാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഫിബ്രവരി 14 മുതല്‍ 17 വരെയാണ് കോണ്‍ഗ്രസ് നടക്കുന്നത്. മൊബൈല്‍ രംഗത്തിന്റെ ഭാവിയെക്കുറിച്ചുള്ള വ്യക്തമായ സൂചന നല്‍കുന്നതാണ് മൊബൈല്‍ കോണ്‍ഗ്രസ്.
ഈ വര്‍ഷത്തെ മൊബൈല്‍ കോണ്‍ഗ്രസിന്റെ (MWC 2011) തുടക്കത്തില്‍ തന്നെ രണ്ടു ഗംഭീര മോഡലുകള്‍ അവതരിപ്പിച്ചു കൊണ്ട് സോണി എറിക്‌സണും എല്‍.ജിയും വാര്‍ത്തകളിലിടം പിടിച്ചു. ഒരുപക്ഷേ മൊബൈല്‍ ഫോണുകളുടെ തലക്കുറി തന്നെ മാറ്റിയെഴുതാന്‍ സഹായിച്ചേക്കാവുന്ന രണ്ട് ഫോണുകളാണ് അവ. സ്ലൈഡൗട്ട് കണ്‍സോളോടുകൂടിയ പ്ലേസ്‌റ്റേഷന്‍ ഗെയിം സര്‍ട്ടിഫിക്കറ്റുള്ള ആദ്യ സ്മാര്‍ട്ട്‌ഫോണായ 'എക്സ്പീരിയ പ്ലേ' ആണ് സോണി എറിക്‌സണ്‍ രംഗത്തെത്തിച്ചത്. അതെസമയം, പൂര്‍ണ ത്രീഡി ഫോണായ 'ഓപ്ടിമസ് ത്രീഡി'യാണ് എല്‍.ജിയുടെ വജ്രായുധം.
ഈ വര്‍ഷത്തെ മൊബൈല്‍ കോണ്‍ഗ്രസിന്റെ (MWC 2011) തുടക്കത്തില്‍ തന്നെ രണ്ടു ഗംഭീര മോഡലുകള്‍ അവതരിപ്പിച്ചു കൊണ്ട് സോണി എറിക്‌സണും എല്‍.ജിയും വാര്‍ത്തകളിലിടം പിടിച്ചു. ഒരുപക്ഷേ മൊബൈല്‍ ഫോണുകളുടെ തലക്കുറി തന്നെ മാറ്റിയെഴുതാന്‍ സഹായിച്ചേക്കാവുന്ന രണ്ട് ഫോണുകളാണ് അവ. സ്ലൈഡൗട്ട് കണ്‍സോളോടുകൂടിയ പ്ലേസ്‌റ്റേഷന്‍ ഗെയിം സര്‍ട്ടിഫിക്കറ്റുള്ള ആദ്യ സ്മാര്‍ട്ട്‌ഫോണായ 'എക്സ്പീരിയ പ്ലേ' ആണ് സോണി എറിക്‌സണ്‍ രംഗത്തെത്തിച്ചത്. അതെസമയം, പൂര്‍ണ ത്രീഡി ഫോണായ 'ഓപ്ടിമസ് ത്രീഡി'യാണ് എല്‍.ജിയുടെ വജ്രായുധം.
ത്രിമാനാനുഭവം പൂര്‍ണതോതില്‍
പൂര്‍ണമായും ത്രീഡി ഡിസ്‌പ്ലേ സാങ്കേതമുള്ള ലോകത്തെ ആദ്യ മൊബൈല്‍ ഫോണ്‍ എന്നാണ് എല്‍.ജി. ഒപ്ടിമസ് ത്രീഡിയെ കമ്പനി വിശേഷിപ്പിക്കുന്നത്. പ്രത്യേക കണ്ണടകള്‍ ധരിക്കാതെ തന്നെ ത്രിമാന ദൃശ്യാനുഭവം സമ്മാനിക്കാന്‍ ഈ ഫോണിനാകും. ത്രീഡി ദൃശ്യങ്ങള്‍ കാണുകമാത്രമല്ല അത്തരം ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും ഇന്റര്‍നെറ്റിലൂടെ പങ്കുവെയ്ക്കാനുമുള്ള സൗകര്യവും ഒപ്ടിമസ് ത്രീഡിയിലുണ്ട്. ഒപ്പം ഡ്യുവല്‍-കോര്‍, ഡ്യുവല്‍-ചാനല്‍, ഡ്യുവല്‍-മെമ്മറി സൗകര്യങ്ങളും.
ത്രീഡി ചിത്രങ്ങളുടെ നിര്‍മിതിക്ക് ഫോണിലെ അഞ്ച് മെഗാപിക്‌സല്‍ ഡ്യുവല്‍ ലെന്‍സ് ക്യാമറ സഹായിക്കും. അതുവഴി സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങള്‍ യൂടൂബില്‍ പോസ്റ്റ് ചെയ്യാനുള്ള പ്രത്യേക സംവിധാനവും ഫോണില്‍ ഒരുക്കിയിട്ടുണ്ട്. യൂടൂബിലെ ത്രീഡി ചാനലില്‍ ഇത്തരം വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാം.
ഫോണിലെടുക്കുന്ന ദൃശ്യങ്ങള്‍ ത്രീഡി ടി.വിയിലൂടെ കാണണമെങ്കില്‍ അതിനും ഒപ്ടിമസ് ത്രീഡി വഴിയൊരുക്കുന്നു. ഒരു ജിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ ഡ്യുവല്‍ ചാനല്‍ പ്രൊസസര്‍, 4.2 ഇഞ്ച് സ്‌ക്രീന്‍, എട്ട് ജിബി മെമ്മറി, ആന്‍്രേഡായ്ഡ് 2.2 വെര്‍ഷന്‍ ഒഎസ് എന്നിവയാണ് ഒപ്ടിമസ് ത്രീഡിയുടെ മറ്റ് സവിശേഷതകള്‍.
ഫോണില്‍ പ്ലേസ്റ്റേഷന്‍
സോണിയുടെ ഏറ്റവും ജനപ്രിയ ഇലക്‌ട്രോണിക് ഉല്‍പന്നമായ പ്ലേസ്‌റ്റേഷനും മൊബെല്‍ഫോണും സമ്മേളിക്കുന്ന 'എക്സ്പീരിയ പ്ലേ' എന്ന മോഡല്‍ വന്‍ ആവേശമാണ് ടെക് പ്രേമികളിലുണര്‍ത്തിയത്. സോണി നിര്‍മിച്ച വിഡിയോ ഗെയിം കണ്‍സോളിനെയാണ് പ്ലേസ്‌റ്റേഷന്‍ എന്നുവിളിക്കുന്നത്. ലോകമെങ്ങും ലക്ഷക്കണക്കിന് പ്ലേസ്‌റ്റേഷനുകള്‍ ഇതിനകം വിറ്റുപോയിട്ടുണ്ട്. പ്ലേസ്‌റ്റേഷന്‍ ഗെയിം കണ്‍സോളോടു കൂടിയ മൊബൈല്‍ ഫോണിന് ആരാധകര്‍ ഏറെയുണ്ടാകുമെന്നത് ഉറപ്പ്.
ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് 2.3 (ജിഞ്ചര്‍ബ്രെഡ്) പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന എക്സ്പീരിയ പ്ലേയില്‍ 4 ഇഞ്ച് മള്‍ട്ടിടച്ച് സ്‌ക്രീന്‍, സ്‌ക്രാച്ച് റെസിസ്റ്റന്റ് ഡിസ്‌പ്ലേ, 5.1 മെഗാപിക്ല്‍ ക്യാമറ, 512 എം.ബി. മെമ്മറി എന്നിവയുണ്ട്. ഹാര്‍ഡ്‌വേറിന് കരുത്തുപകരുന്നത് ഒരു ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍. ഫോണ്‍ സ്‌ലൈഡ് ചെയ്തുതുറന്നാല്‍ ഉള്ളില്‍ ഗെയിമുകള്‍ക്കായുള്ള കണ്‍ട്രോളിങ് കണ്‍സോള്‍ കാണാം. പ്ലേസ്‌റ്റേഷനിലേതിന് സമാനമായ കണ്‍ട്രോള്‍ കീയും ടച്ച്പാഡുമാണ് ഇതിലുമുള്ളത്. നിലവില്‍ ഏഴു ഗെയിമുകളാണ് ഫോണിലുള്ളത്. എന്നാല്‍ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റിലൂടെ നൂറിലേറെ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.
മൊബൈല്‍ഫോണുകള്‍ക്കായി പ്രത്യേകം നിര്‍മിക്കപ്പെട്ട 'പ്ലേസ്‌റ്റേഷന്‍ സൂട്ട്' എന്ന പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ മൊബൈല്‍ഫോണ്‍ എന്ന ബഹുമതിയും എക്സ്പീരിയ പ്ലേ സ്വന്തമാക്കിക്കഴിഞ്ഞു. ജനവരിയില്‍ ടോക്യോയില്‍ നടന്ന പ്ലേസ്‌റ്റേഷന്‍ മീറ്റിങില്‍ അവതരിപ്പിക്കപ്പെട്ട ഈ പ്ലാറ്റ്‌ഫോം 2011 അവസാനത്തോടെയേ വിപണിയിലെത്തൂ എന്നാണ് പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍, ഏവവരെയും ഞെട്ടിച്ചുകൊണ്ട് ഫിബ്രരിയില്‍ തന്നെ പ്ലേസ്‌റ്റേഷന്‍ സ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ആദ്യഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് സോണി എറിക്‌സണ്‍.
മൈക്രോസോഫ്ടുമായി നേരിട്ട് മത്സരിക്കാന്‍ സോണിയെ പ്രാപ്തമാക്കുന്ന നടപടിയാണ്, വീഡിയോ ഗെയിം കണ്‍സോളായ പ്ലേസ്റ്റേഷന്‍ മൊബൈലിലേക്കും എത്തുന്നത്. മൈക്രസോഫ്ടിന്റെ ഗയിം 'എക്‌സ്‌ബോക്‌സ്' (Xbox) വീഡിയോ ഗെയിമുകള്‍ കമ്പനിയുടെ വിന്‍ഡോസ് ഫോണ്‍ 7 സോഫ്ട്‌വേറില്‍ ലഭ്യമാണ്. മറ്റ് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് വിന്‍ഡോസ് ഫോണ്‍ 7 നുള്ള പ്രധാന മികവായി ചൂണ്ടിക്കാട്ടിയിരുന്ന ഒരു സംഗതി ഇതാണ്. ആ മേല്‍ക്കൈയ്ക്കാണ് ആന്‍ഡ്രോയിഡ് ഫോണില്‍ പ്ലേസ്റ്റേഷന്‍ കുടിയിരുത്തുക വഴി സോണി എറിക്‌സണ്‍ വെല്ലുവിളിയുയര്‍ത്തുന്നത്.
അടുത്ത ഏപ്രിലില്‍ എക്സ്പീരിയ പ്ലെ വില്‍പ്പനയ്‌ക്കെത്തും. അമേരിക്കയില്‍ വെറൈസണ്‍ വയര്‍ലെസ്സ് നെറ്റ്‌വര്‍ക്കാണ് ഈ പ്ലേസ്റ്റേഷന്‍ ഫോണ്‍ രംഗത്തെക്കുക. ഏതാണ്ട് 800 ഡോളറാകും ഈ ഫോണിന്റെ വിലയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 5-10 യൂറോ ചെലവില്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്ന് ഗെയിംസ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കഴിയുമെന്ന് സോണി അധികൃതര്‍ അറിയിച്ചു.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment