ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാവായ 'നോകിയ' സോഫ്റ്റ്‌വെയര്‍ ഭീമനായ 'മൈക്രോസോഫ്റ്റു'മായി കൈകോര്‍ക്കുന്നു. ബിസിനസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 'നോകിയ'യുടെ തലപ്പത്തും വ്യാപകമായ അഴിച്ചുപണിയുണ്ടാകും. സ്മാര്‍ട്‌ഫോണുകളിലെ ഒന്നാംസ്ഥാനം വീണ്ടുപിടിക്കുകയാണു 'നോകിയ'യുടെ ലക്ഷ്യം.
ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളില്‍നിന്നുള്ള ശക്തമായ വെല്ലുവിളിക്ക് പകരം ഊര്‍ജം കണ്ടെത്താനാണു 'നോകിയ' ശ്രമിക്കുന്നത്. 'വിന്‍ഡോസ് ഫോണ്‍' നിര്‍മിച്ച് കൊണ്ടാണ് ഫിന്‍ലാന്‍ഡ് കമ്പനിയായ മൈക്രോസോഫ്റ്റ് 'നോകിയ'യോടൊപ്പം സ്മാര്‍ട്‌ഫോണുകളുടെ ലോകത്തേക്ക് രംഗപ്രവേശം ചെയ്യുന്നത്. 'നോകിയ'യുടെ തന്നെ സിംബിയന്‍ പ്രവര്‍ത്തനസംവിധാനം ഇതോടെ ഫ്രാഞ്ചൈസിയുടെ വേഷത്തിലാകും. സിംബിയന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന 15 കോടി ഫോണുകള്‍ വരുംവര്‍ഷങ്ങളില്‍ വിറ്റഴിക്കാനാവുമെന്നാണ് 'മൈക്രോസോഫ്റ്റി'ന്റെ പ്രതീക്ഷ. കമ്പനിയുടെ മീഗോ മൊബൈല്‍ പ്രവര്‍ത്തന സംവിധാനമായി പരിവര്‍ത്തനം ചെയ്യാനും ഉദ്ദേശിക്കുന്നു.
ഏപ്രില്‍ മുതല്‍ രണ്ട് ബിസിനസ് യൂനിറ്റുകളുടെ കീഴിലാവും 'നോകിയ' പ്രവര്‍ത്തിക്കുന്നത് - സ്മാര്‍ട് ഡിവൈസസും മൊബൈല്‍ഫോണുകളും. ഏറ്റവും പുതുതലമുറയിലെ സ്മാര്‍ട്‌ഫോണുകള്‍ നിര്‍മിക്കാന്‍ ആദ്യവിഭാഗം ശ്രമിക്കുമ്പോള്‍ മൊബൈല്‍ മാര്‍ക്കറ്റിങ്ങിലാവും രണ്ടാമത്തേതിന്റെ ശ്രദ്ധ.

0 അഭിപ്രായ(ങ്ങള്‍) :
Post a Comment